Saturday, August 12, 2006

ഒന്ന്

[ബൂലോഗം]
എന്‍റെ പോയ വാരം ബുലോഗത്തെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. പറ്റാവുന്ന അത്രയും ബ്ലോഗരുമാരുടെയും ബ്ലോഗരികളുടെയും 5 സെന്‍റുകളിലൊക്കെ കറങ്ങിയടിച്ച് നടന്നു. അതിലിടയ്ക്ക് ഒരു അബദ്ധമായ പോസ്റ്റിങ്ങും നടത്തി... എന്തായാലും അധികം ആരും അറിയുന്നതിന് മുമ്പേ അത് തിരുത്താന്‍ പറ്റി... ഉപദേശിച്ച് സഹായിച്ചവര്‍ക്ക് നന്ദി.

[കുറ്റിക്കാട്ടൂരെ പൈപ്പുകള്‍]
കുറ്റിക്കാട്ടൂരെ പൈപ്പുകള്‍ പൊട്ടരുതേ.. എന്ന് പ്രാര്‍ത്ഥിക്കുന്ന എം. ടി. യെ നമ്മള്‍‍ ‘കിളിവാതിലിലൂടെ’ ക്ണ്ടിരുന്നു. ഇപ്പോള്‍ എന്‍റെ പ്രാര്‍ത്ഥനയും അത് തന്നെ. ഈ ആഴ്ചയും കഴിഞ്ഞാഴ്ച പോലെതന്നെ രാവിലത്തെ ചില മണിക്കൂറുകളില്‍ മാത്രേ വെള്ളം കനിഞ്ഞിരുന്നുള്ളു. മറ്റ് സമയങ്ങളില്‍ കിനിഞ്ഞുമിരുന്നു.

[വഴിയോരക്കാഴ്ച്ച]
ഉരുകുന്ന ചൂടില്‍ ഷാര്‍ജ കിങ്ങ്-ഫൈസല്‍ റോഡില്‍, ജോലി കഴിഞ്ഞ് കമ്പനി ബസ്സ് കാത്ത് നില്‍ക്കുന്നവരുടെ ഒരു നീണ്ട നിര, നിത്യകാഴ്ച്ച ആണെങ്കിലും മനസ്സ് പതറിപ്പോയി - കഠിനാദ്ധ്വാനത്തിന് അവഗണന പ്രതിഫലം പറ്റുന്നവര്‍. പൊതുപാര്‍ക്കുകളില്‍ നിന്നും പാര്‍പ്പിടസമുച്ചയങ്ങളില്‍ നിന്നും അകറ്റിനിറുത്തപ്പെട്ടവര്‍ - ജീവിക്കാനായ് ജീവിതം ഹോമിക്കുന്നവര്‍. അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം ഒട്ടും തന്നെയില്ല, പകരം - ദൈന്യത, ഈ ലോകത്തോട് മൊത്തമുള്ള പക, നിസ്സഹായത. എന്‍റെ കണ്ണുകളിലും നിസ്സഹായത തെളിച്ച് വെച്ച് ഞാന്‍ നടന്നകന്നു.

[മൊട്ടപ്പുരാണം]
ഒന്നുരണ്ടു തവണ മൊട്ടയടിച്ചാല്‍ നല്ല കട്ടിയില്‍ മുടിവരും - ബാര്‍ബറുടെ ഉപദേശം. പാച്ചൂന്‍റെ മുടി മൊട്ടയടിക്കാലോന്ന് പറഞ്ഞപ്പം, പാച്ചൂനും സന്തോഷം... സമ്മതം. ആദ്യം ഒരു ചിണുങ്ങല്‍... കണ്ണാടിയില്‍ ക്ലീന്‍ ബൌള്‍ഡ് മൊട്ട കണ്ടപ്പോള്‍ ഒരു കള്ളച്ചിരി.


[‘നര’ ഒരു മുന്നറിയിപ്പ്]
പ്രിയതമ ഒരു പുതിയ കണ്ടുപിടുത്തം പോലെ വിളിച്ചുകൂവി... യൂറേക്കാ.. യൂറേക്കാ... ഇക്കാടെ ഒരു മുടി നരച്ചിരിക്കുന്നു.. വലിയൊരു ഞെട്ടലുണ്ടായില്ല. അതെ, തലയിലെ ആദ്യത്തെ നര പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മനസ്സ് നരയ്ക്കാതിരിക്കട്ടെ..!!

2 comments:

അഗ്രജന്‍ said...

Posted by അഗ്രജന്‍ at 4:47 PM


7 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
എന്‍റെ ആഴ്ചക്കുറിപ്പുകള്‍ (ഗള്‍ഫാഴ്ച്ച - ശനി മുതല്‍ വെള്ളി വരെ) നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു :)ആന മുക്കുന്നത് കണ്ടിട്ട് മുയല്‍ മുക്കരുതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് - എന്നാലും ഒന്ന് മുക്കുന്നു..!!
5:06 PM

കൈത്തിരി said...
വഴിയോരക്കാഴ്ചകള്‍ വര്‍ണ്ണിച്ചരിക്കുന്നത്‌ ഹൃദയസ്പര്‍ശിയായി... "ജീവിക്കാന്‍ വേണ്ടി ജീവിതം ഹോമിക്കുന്നവര്‍". ഓര്‍ത്തു നെടുവീര്‍പ്പിദുന്നു... ഒരു മുടി നരക്കുന്നത്‌, മനസ്സു തളിര്‍ക്കുന്നതിന്റെ ലക്ഷണമായെടുക്കൂ, അല്ലെങ്കില്‍ എന്റെയൊക്കെ മനസ്സെന്നേ മുരടിച്ചു പണ്ടാരമടങ്ങിയേനെം....
6:40 PM

:: niKk നിക്ക് :: said...
അതെ കൈത്തിരി പറഞ്ഞതിലും കാര്യമുണ്ട്. ഇതില്‍ പറയാത്ത ചില വിശേഷങ്ങളുമുണ്ടല്ലോ? അതിവിടെ ഞാന്‍ കണ്ടില്ലല്ലോ.
12:33 PM

അഗ്രജന്‍ said...
നന്ദി കൈത്തിരി,പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. പകയും വിദ്വേഷവുമൊക്കെ അലിഞ്ഞുപോകുന്നുവെങ്കില്‍ അത് തളിര്‍ക്കല്ലല്ലാതെ മറ്റെന്താണ്..!നിക്കേ,നീ അടി മേടിക്കും കേട്ടാ...
4:22 PM

സഞ്ചാരി said...
ബാര്‍ബറുടെ ഉപദേശം അയാളുടെ കീശവീര്‍ക്കാനാണെ.ഞങ്ങളെപ്പോലുള്ളവരെ നോക്കി ഒന്നു സഹതപിച്ചല്ലൊ അതു മതി വളരെയധികം നന്ദിയുണ്ട്. കോട്ടും,ടൈയും കെട്ടിയവര്‍ ഞങ്ങളെപ്പോലുള്ളവരെ കണുന്‍പൊള്‍ .........
10:22 PM

ശ്രീജിത്ത്‌ കെ said...
അഗ്രജാ, താങ്കളോട് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞതില്‍ ഞാനിന്ന് ദുഃഖിക്കുന്നു. ഈ പോസ്റ്റിനേക്കാളും മോശം ഭാഷ അതില്‍ ഉപയോഗിച്ചില്ലാ‍യിരുന്നു. ഞാന്‍ വെറുതേ പോലീസ് കളിച്ചു താങ്കളുടെ പോസ്റ്റ് കളയിപ്പിച്ചു. മാപ്പ്.
3:35 PM

മുല്ലപ്പൂ said...
മൊട്ട പാച്ചൂനെ ഇന്നാ കണ്ടേ. ഒരുപാടു ലേറ്റായോ ഞാന്‍ , എന്നാലും.ആഴചക്കുറിപ്പുകള്‍ കണ്ടപ്പോള്‍ , ഉത്ഭവം തേടി ഇവിടെ എത്തി. ഇനി എല്ലാം വായിക്കട്ടെ.
1:01 PM

അപ്പു said...

വീണ്ടൂം തുടങ്ങീയാ.. :-) നല്ല കാര്യം.