Tuesday, July 8, 2008

ആഴ്ചക്കുറിപ്പുകള്‍ 61

നമ്മള്‍, സ്വകാര്യത നഷ്ടമായവര്‍

ഫ്ലഷ് ടാങ്കിനെന്തോ തകരാറ്, എത്ര അമര്‍ത്തിയിട്ടും വെള്ളം വരുന്നില്ല.

ഇപ്പോള്‍ മെയിന്‍റനന്‍സെല്ലാം അവനവന്‍ തന്നെ കയ്യീന്ന് കാശെടുത്ത് ചിലവാക്കി ചെയ്യണമെന്നാണ് മിക്ക ബില്‍ഡിംഗ് ഓണേഴ്സിന്‍റേയും ബില്‍ഡിംഗ് നടത്തിപ്പുകാരായ റിയല്‍ എസ്റ്റേറ്റുകാരുടേയും അലിഖിത നിയമം. എന്നാലോ വാച്ച് മാന് എന്തെങ്കിലും കൊടുത്താല്‍ സംഗതി വളരെ എളുപ്പത്തില്‍ ബില്‍ഡിംഗ് ചിലവില്‍ തന്നെ നടത്തിക്കിട്ടും. അതൊക്കെ എല്ലാവരും കേള്‍ക്കുന്ന അങ്ങാടിപ്പാട്ടുകള്‍.

വാച്ച് മാനോട് പറഞ്ഞിരുന്നു അതൊന്ന് നോക്കാന്‍, അയാള്‍ വന്ന് നോക്കുകേം ചെയ്തു... ഇതും ഇവിടെ വിഷയമല്ല...

വാച്ച് മാന്‍ ബാത്ത് റൂമില്‍ നിന്നും ഇറങ്ങിപ്പോയതിനു ശേഷമാണ് ഞാന്‍ ജോലി തുടങ്ങിയത്... ബാത്ത് റൂമിന്‍റെ സീലിങ്ങെല്ലാം പൊക്കി നോക്കി, ഫ്ലഷ് ടാങ്കിന്‍റെ സൈഡും അടിഭാഗവുമൊക്കെ പരിശോധിച്ചു നോക്കി... എന്തിനധികം ഡ്രൈനേജ് ഹോള്‍ വരെ പരിശോധിച്ചു... എന്നിട്ടേ എനിക്ക് സമാധാനായുള്ളൂ... ആരെ വിശ്വസിക്കാം ആരെ വിശ്വസിക്കാതിരിക്കാം... ആ കാര്യത്തില്‍ ഒരുറപ്പിലും എത്താന്‍ കഴിയില്ല. ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പായിരുന്നെങ്കില്‍ ഇങ്ങിനെയൊരവസ്ഥയില്‍ ഞാന്‍ ഇത്രയും ബേജാറാവുമായിരുന്നില്ല. പക്ഷെ ഇന്ന് ഇത്രയെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ ചിലപ്പോള്‍ മല്ലു ആന്‍റി ടേക്കിംഗ് ബാത്ത് എന്നൊരു ലിങ്കില്‍ ക്ലിക്കിയാല്‍ എന്‍റെ ഭാര്യ കുളിക്കുന്നത് എനിക്ക് ഓഫീസിലിരുന്ന് കാണേണ്ടി വരും.

സ്വകാര്യതയ്ക്ക് അത്രയ്ക്കും വിലയില്ലാതായൊരു കാലത്തായിപ്പോയി നമ്മുടെ ജീവിതം. ടോയിലറ്റില്‍ കയറി മനസ്സമാധാനത്തോടെ പാവട പൊക്കാന്‍ സാധിക്കാത്ത അവസ്ഥ... കക്കൂസിലിരിക്കുന്നവളുടെ ആസനത്തില്‍ വരെ ലൈംഗീകത കണ്ടാസ്വദിക്കാന്‍ ആളുള്ളപ്പോള്‍ അതും ലഭ്യമാക്കേണ്ടത് ഉത്തരവാദിത്തപ്പെട്ടവരുടെ കടമ തന്നെ. ഇനി നമുക്ക് പിന്‍ വശത്ത് സിബ്ബ് പിടിപ്പിച്ച പാന്‍റ്സുകളെ ആശ്രയിക്കാം.

വള്ളിക്കാവുകളിലും, കോണിച്ചുവട്ടിലും, തട്ടിന്‍ പുറങ്ങളിലും, വൈക്കോല്‍ കൂനകളിലും, പയറ്റിന്‍ തോട്ടങ്ങളിലും കണ്ടുമുട്ടുന്ന പ്രണയങ്ങള്‍ വഴിവിട്ട് സഞ്ചരിക്കുമ്പോള്‍ ലഭിച്ചിരുന്ന സ്വകാര്യത പോലും ഇന്നത്തെ അടച്ചിട്ട മുറികളിലെ പ്രണയസല്ലാപങ്ങള്‍ക്കില്ല!

ഉല്ലാസഭരിതമായി ചിലവഴിക്കേണ്ട ട്രിപ്പുകള്‍ എങ്ങിനെ മനസ്സമാധാനത്തോടെ ചിലവഴിക്കും... ഹോട്ടലുകളുടെ നിലവാരം വളരെ നല്ലതായിരിക്കാം, പക്ഷെ നമുക്ക് മുമ്പ് അവിടെ താമസിച്ചവരുടെ നിലവാരം അത്ര നല്ലതല്ലെങ്കിലോ?

[ഹോട്ടലില്‍ തങ്ങേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍, കോഴിയെ മൂടിയിടുന്ന കൂട പോലുള്ള... ഫോള്‍ഡ് ചെയ്യാവുന്ന വലിയ ഒന്നിനെ പറ്റി ഞാന്‍ ചുമ്മാ ചിന്തിക്കാറുണ്ട്... :)]

നിത്യേന കേള്‍ക്കുന്നതും കാണുന്നതുമായ വാര്‍ത്തകള്‍ നിസ്സാരമായി തള്ളാവുന്നവയല്ല...

ശ്രദ്ധിക്കേണ്ടവര്‍ നമ്മള്‍ തന്നെ...
ഓര്‍ക്കുക... എവിടേയും നമ്മളുടെ സ്വകാര്യത കവരാന്‍ തയ്യാറായി ഒരു ക്യാമറക്കണ്ണ് ഒളിച്ചിരിക്കുന്നുണ്ടാവാം!

മറ്റുള്ളവരുടെ സ്വകാര്യത കാണുന്ന സുഖം എന്തായാലും സ്വന്തം സ്വകാര്യത സ്ക്രീനില്‍ തെളിയുമ്പോള്‍ കിട്ടാന്‍ സാധ്യതയില്ല!

18 comments:

Kiranz..!! said...

ഒരു ചെറ്യേ മരുന്നുണ്ട് ..അഹം എന്ന സിനിമ.ഇങ്ങേര് മനുഷ്യനെ ചുമ്മാ പ്യാടിപ്പിച്ചേ അടങ്ങൂ.!

ചിന്നക്കാര്യങ്ങളില്ലാതില്ല :)

Kiranz..!! said...
This comment has been removed by the author.
ശ്രീ said...

ശരി തന്നെ അഗ്രജേട്ടാ... സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കേണ്ട എന്നാണല്ലോ

അഗ്രജന്‍ said...

അഹം :)
കിരണ്‍സേ... പ്രതീക്ഷിച്ചിരുന്നു ആരുടെയെങ്കില്‍ കയ്യില്‍ നിന്നും ഇത്... പക്ഷെ ഇത്രേം പെട്ടെന്ന് പ്രതീക്ഷിച്ചില്ല :)

Sharu.... said...

പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ ഈ പറഞ്ഞ ശ്രദ്ധ കൂടിയാല്‍, അല്ലെങ്കില്‍ എന്തിനേയും സംശയിക്കാന്‍ തുടങ്ങിയാല്‍ സമാധാനം എന്നത് പേരിന് പോലും കാണില്ല. ശ്രദ്ധ വേണം. അത് ഒരു സംശയത്തിന്റെ കണ്ണോടെ ആകരുതെന്ന് മാത്രം.

അരവിന്ദ് :: aravind said...

"മല്ലു ആന്‍റി ടേക്കിംഗ് ബാത്ത് എന്നൊരു ലിങ്കില്‍ ക്ലിക്കിയാല്‍ എന്‍റെ ഭാര്യ കുളിക്കുന്നത് എനിക്ക് ഓഫീസിലിരുന്ന് കാണേണ്ടി വരും"

അപ്പോ ഓഫീസിലിരുന്ന് ഈ വക ലിങ്കൊക്കെ തപ്പലാണല്ലേ?
ടൈ കെട്ടിയിരുന്നപ്പളേ തോന്നി...:-)

അഗ്രജന്‍ said...

അരവിന്ദാ... :))

ഇടവേളകള്‍ ആനന്ദപ്രദമാക്കൂ എന്നല്ലേ കളിപ്പാട്ടത്തില്‍ ലലേട്ടന്‍ പറഞ്ഞിട്ടുള്ളത്... ;)


ആത്മഗതം:
ഈ ആഴ്ചത്തെ വാരഫലം ഒന്ന് നോക്കീട്ട് ഈ പോസ്റ്റിട്ടാ മത്യാര്‍ന്നൂ.. :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: പണ്ടു കാലത്ത് യുദ്ധത്തിനൊക്കെ ഉപയോഗിക്കുന്ന മുഖം അടക്കം മൂടുന്ന ഇരുമ്പ് പടച്ചട്ട വല്ലതും കിട്ടുവാണേല്‍ ഒന്ന് വാങ്ങി വയ്ക്കുന്നത് നന്നായിരിക്കും..

ഓടോ: ഇത്തിരി ശ്രദ്ധിക്കേണ്ടത് ആവശ്യം തന്നെ..

അരവിന്ദേട്ടോ ബാക്കിയുള്ളോരു ഗോളടിക്കാന്‍ കാലു പൊക്കുമ്പോഴേക്ക് ബോള്‍ പോസ്റ്റിലെത്തിച്ചാ !!!!!

രാവുണ്ണി The Rampant said...

ഇടവേളകള്‍ ആനന്ദപ്രദമാക്കൂ എന്നല്ലേ കളിപ്പാട്ടത്തില്‍ ലലേട്ടന്‍ പറഞ്ഞിട്ടുള്ളത്... ;)

എങ്കില്പിന്നെ ഇതില്‍ ഇത്ര ടെന്‍ഷന്‍ എന്തിന് അഗ്രജന്‍? ;)

പോസ്റ്റ് മഹാ ബോറായെന്നു പ്രത്യേകിച്ച്ചു പറയേണ്ടതില്ലല്ലോ? ആഴ്ചക്കുറിപ്പുകള്‍ എന്ന പേരില്‍ തന്നെ വായനക്കാരോറ്റൊരു പ്രതിബദ്ധത നിറഞ്ഞിരിക്കുന്നല്ലേ?

നജൂസ്‌ said...

ഇക്ക്‌ ഒസ്‌വാസല്‍പ്പം കൂടുതലാ.. പേടിപ്പിക്കല്ലേ അഗ്രൂ... പെരനിറഞ്ഞിരിക്കുന്ന ഒരു പുരുഷനാണ്‌ ഞാന്‍... :)

അഗ്രജന്‍ said...

രാവുണ്ണി തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു...
ഞാനാ ടൈപ്പല്ല...


രാവുണ്ണിയിപ്പറഞ്ഞ പ്രതിബദ്ധതയൊന്നും ഉള്ള ടൈപ്പല്ലെന്ന് ;)

അനില്‍ said...

പ്രസക്തമായ പൊസ്റ്റ്.
പക്ഷെ
“മല്ലു ആന്‍റി ടേക്കിംഗ് ബാത്ത് എന്നൊരു ലിങ്കില്‍ ക്ലിക്കിയാല്‍ എന്‍റെ ഭാര്യ കുളിക്കുന്നത് എനിക്ക് ഓഫീസിലിരുന്ന് കാണേണ്ടി വരും"
ആവശ്യക്കാരുണ്ടെങ്കിലെ ഉല്‍പ്പന്നത്തിനു മൂല്യമുള്ളു,
അടിസ്ഥാന ശാസ്തം അതാണു.
എങ്കിലും പൊസ്റ്റ്ന്റെ ഉദ്ദേശശുദ്ധിയെ അഭിനന്ദിക്കുന്നു.

ശിവ said...

മിസ്റ്റര്‍ അഗ്രജന്‍,

താങ്കളുടെ വ്യാകുലതകല്‍ മനസ്സിലാവുന്നു...എന്നാലും ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ ഒരു സമാധാനവും കിട്ടില്ല...സസ്നേഹം,

ശിവ.

വേണു venu said...

സംശയാലുപ്യ സങ്കീര്‍ത്തനേ, എന്നു പറഞ്ഞാല്‍ , എല്ലാ സങ്കീര്‍ത്തനങ്ങളിലും സംശയം മുന്നില്‍ നില്‍ക്കുംപോള്‍ തീര്‍ച്ചപ്പെടുത്താം ജന്മരാശിയില്‍ സംശയം ശത്രു ആയി നിൽപ്പുണ്ടു്.
എത്ര ശ്രമിച്ചാലും ചില ക്യാമറകള്‍ എന്തും പകര്‍ത്തും എന്നു ചിന്തിച്ചാല്‍, പകര്‍ത്തിക്കോട്ടെ എന്ന ഉത്തരം മനസ്സിലങ്ങട്ടു ഉരുവിടുക.
പിന്നല്ലാ...പാം പറ.
രസിച്ചു വായിച്ചു കേട്ടോ.:)

ഏറനാടന്‍ said...

അഗ്രജഭായ് തിരിച്ചെത്തിയത് വൈകിയാണറിഞ്ഞത്. സുഖം തന്നെ? ഇപ്പോള്‍ വീണ്ടും ഒരു ഹൃദ്യത തോന്നുന്നു ബ്ലോഗുകളില്‍ വരുവാന്‍. അഗ്രുഭായീടെ പോസ്റ്റുകളുടെ ശൈലി മാറിവരുന്നതും നല്ലതുതന്നെ. ഇങ്ങനെ പിള്ളേരെ വിറപ്പിക്കാതെ, ലോകത്ത് നടക്കുന്ന തിന്മകളൊക്കെ തലയില്‍ വെച്ചാല്‍ തല പൊകഞ്ഞുരുകിപ്പോകും. :) അവനവന്‍ സ്വന്തക്കാരെ സൂക്ഷിക്കുക. നോ ടെന്‍ഷന്‍. അല്ലേ.

G.manu said...

welcome back machaaa

kasari

ഇത്തിരിവെട്ടം said...

ഇത് വായിച്ചപ്പോള്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വടക്കുനോക്കി യന്ത്രം‘ എന്ന സിനിമയും, അതിന്റെ അവസാന സീനില്‍ ‘തളത്തില്‍ ദിനേശന്‍’ വാഴക്കൂട്ടത്തിലേക്ക് ടോര്‍ച്ചടിച്ച് അന്തം വിടുന്നതും ഓര്‍മ്മ വന്നു.

ഇനിയും ഇടവേളകള്‍ കൂടുതല്‍ ആനന്ദ പ്രദമാക്കാന്‍ ശ്രമിച്ചാല്‍ ആഴ്ചക്കുറിപ്പിന് വായനക്കാര്‍ ഇനിയും കൂടും ... മനശാസ്ത്രജ്ഞനോട് ചോദിക്കുക എന്നൊരു പക്തികൂടി നീ തുടങ്ങേണ്ടി വരും...


എന്നെ അന്വേഷിക്കണ്ട... ഞാന്‍ ഇവിടെ ഇല്ലേ ഇല്ല :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു ലിങ്കിന്റെ കാ‍ര്യം പറഞ്ഞല്ലോ. ഏതാദ്ദ്?

( ഇവടെ വന്ന് തല്ലണേല്‍ ആദ്യം പോയി വീസ ഒപ്പിയ്ക്ക്)