Sunday, February 11, 2007

പതിനെട്ട്

നാടോടുമ്പോള്‍...
ഉപ്പ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഏറ്റവും തഴേയുള്ള അനിയനെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള ഒരവസരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ചിരുന്നു. ഫോം ഫില്ല് ചെയ്ത് നിസ്സാര ഫീസും അടച്ച് പോന്നു, അന്ന് അത്രയ്ക്കേ പണിയുണ്ടായിരുന്നുള്ളു. ഇന്ന് രണ്ടേമുക്കാല്‍ വയസ്സുള്ള എന്‍റെ മോള്‍ക്ക് കെ.ജി വണിലേക്കുള്ള അഡ്മിഷനായ് ഇപ്പോള്‍ തന്നെ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ചിലര്‍ പറയുന്നു ഇപ്പോള്‍ തന്നെ ചേര്‍ക്കണം, മറ്റു ചിലര്‍ പറയുന്നു അടുത്ത വര്‍ഷം മതി എന്നൊക്കെ‍.

പണ്ട് ഞാനൊരു തീരുമാനമൊക്കെ എടുത്തിരുന്നു... എന്‍റെ മക്കളെ അഞ്ച് വയസ്സ് ആവാതെ സ്കൂളില്‍ വിടില്ല എന്ന്. ആ തീരുമാനവും മുറുകെ പിടിച്ചിരുന്നാല്‍ ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ അവര്‍ കല്ലെടുത്ത് വീക്കിയെന്നു വരാം. ചില ആദര്‍ശങ്ങളൊക്കെ ഒരു ആവേശത്തിന്‍റെ പുറത്ത് ഉണ്ടാവുന്നതല്ലേ - നാടോടുമ്പോള്‍ നടുവേ‍ തന്നെ ഓടണം.

ഒരു തോന്നല്‍...
ഞാന്‍ ചിന്തിക്കുന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കണമെന്ന് പറയാനെനിക്കെന്ത് അവകാശം! അതെ ചിലര്‍ അങ്ങിനെയാണ്, സ്വന്തം കാഴ്ചപ്പാടുകളിലേക്ക് മറ്റുള്ളവര്‍ വരണമെന്ന് ശഠിക്കുന്നത് പോലെ തോന്നും അവരുടെ രീതികള്‍ കണ്ടാല്‍. സ്വന്തം വ്യക്തിത്വം നില നിറുത്താനുള്ള ഒരാളുടെ സ്വാതന്ത്യം, മറ്റുള്ളവരെ ദോഷകരമായി ബാധിക്കാത്തിടത്തോളം കാലം അതില്‍ മറ്റൊരു വ്യക്തി ഇടപെടാതിരിക്കുന്നതല്ലേ നല്ലത് - ഇത്, ബ്ലോഗിനുള്ളിലൂടെ നോക്കിയപ്പോള്‍ ഉണ്ടായ ഒരു തോന്നല്‍ മാത്രം!

അശരീരി...
കുപ്രസിദ്ധിയും കൊണ്ടുവരുന്നത് ‘പ്രസിദ്ധി’ തന്നെ!

പാച്ചുവിന്‍റെ ലോകം...
മമ്മുട്ടിയുടെ ‘ബ്ലാക്ക്’ എന്ന സിനിമയുടെ സി.ഡി അയവാസിയുടെ കയ്യില്‍ നിന്നും വാങ്ങിക്കാന്‍ നല്ലപാതി പാച്ചുവിനെ വിട്ടു.

‘മോള് സുമാന്‍റിയോട് ബ്ലാക്ക്... സി.ഡി. തരാന്‍ പറ’ നല്ലപാതി പാച്ചുവിനെ പറഞ്ഞു ചട്ടം കെട്ടി.

‘സുമാന്‍റീ... സുമാന്‍റീ...’ അവരുടെ വീട്ടിലെ ഡോറില്‍ മുട്ടി പാച്ചു വിളിച്ചു.വാതില്‍ തുറന്ന അവരോട് പാച്ചു ചോദിച്ചു

‘സുമാന്‍റീ... കറപ്പ് സീഡി താ...’

ഭാഗ്യം മമ്മുട്ടിയുടെ പടത്തിന് ‘ബ്ലൂ’ എന്ന് പേരിടാതിരുന്നത്.

1 comment:

മുസ്തഫ|musthapha said...

29 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
“ആഴ്ചക്കുറിപ്പുകള്‍ 18“



‘അശരീരി...’ എന്നൊരു പുതിയ വിഭവം ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അത് തുടരണമെന്നും ആഗ്രഹിക്കുന്നു.

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!

1:22 PM
കുട്ടന്മേനോന്‍ | KM said...
പാച്ചു കലക്കി. തേങ്ങ എന്റെ വഹ..

1:45 PM
കുറുമാന്‍ said...
ചെറുതായെങ്കിലും, നന്നായി. അശരീരി ഇനി എല്ലാത്തിലും കേള്‍ക്കാമല്ലോല്ലെ?

2:00 PM
paarppidam said...
ഭാഗ്യം മമ്മൂട്ടിയുടെ പടത്തിനു "ബ്ലൂ" എന്ന് പേരിടാഞ്ഞത്‌.
അതന്യായ കാച്ചായിപ്പോയി മാഷെ!
സി.ഡി ക്ക്‌ പപ്പടം എന്ന് നാടന്‍ വാക്കുണ്ട്‌. അടുത്തവീട്ടിലെ അമ്മിണ്യേച്ചീടെ മോള്‍ ലിജി വന്ന് പപ്പടം ചോദിച്ചപ്പോള്‍
"നാടനാ അതോ ഫോറിനോ " എന്ന് ചോദിച്ച ദാസപ്പനെ ഓര്‍ത്തുപോയി.......

2:10 PM
സുല്‍ | Sul said...
അഗ്രു

ഇപ്രാവശ്യത്തെ ആഴ്ചകുറിപ്പും നന്നായിട്ടുണ്ട്.

പാച്ചു അടിച്ചടിച്ച് കേറുന്നു.

-സുല്‍

2:12 PM
venu said...
കുറുമാന്‍ജി പറഞ്ഞതു പോലെ അശരീരികള്‍ ഗര്‍ജ്ജിക്കട്ടെ.

2:15 PM
വിചാരം said...
അഗ്രുവേ .. നീ ഏതു നാട്ടിലാ ... നമ്മടെ നാട്ടിലെ കൊച്ചമ്മമാര്‍ എന്നോ തുടങ്ങിയിരിക്കുന്നു ഗര്‍ഭത്തിലിരികുമ്പോഴേ ....സ്കോളില്‍ ചേര്‍ക്കാന്‍

പിന്നെ ഇതെനിക്കിഷ്ടപ്പെട്ടു ...സ്വന്തം വ്യക്തിത്വം നില നിറുത്താനുള്ള ഒരാളുടെ സ്വാതന്ത്യം, മറ്റുള്ളവരെ ദോഷകരമായി ബാധിക്കാത്തിടത്തോളം കാലം അതില്‍ മറ്റൊരു വ്യക്തി ഇടപെടാതിരിക്കുന്നതല്ലേ നല്ലത്

പാച്ചുവിനോട് കളീവേണ്ടാന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട് ഇനി ബ്ലൂ എന്ന പേരുള്ള സിനിമ വന്നാല്‍ അവളെ പറഞ്ഞയക്കല്ലേ

3:00 PM
ഇക്കാസ് ::ikkaas said...
ഉള്ളടക്കത്തിലെ മിതത്വം കൊണ്ട് ആഴ്ചക്കുറിപ്പ് മികച്ചതാവുന്നു.
അശരീരിയും പാച്ചുവിന്റെ ലോകവും വളെരെ ഇഷ്ടപ്പെട്ടു.
അഗ്രജന്റെ ബൌദ്ധിക സേവനം കേരളത്തിനാകമാനം ഉപയോഗപ്പെടുത്താന്‍ എന്താ മാര്‍ഗ്ഗം?

3:20 PM
sandoz said...
അഗ്രൂസ്‌...നന്നാവുന്നു.....നല്ല കൈയ്യൊതുക്കം......

3:54 PM
സിയ said...
ഭാഗ്യം മമ്മൂട്ടിയുടെ പടത്തിനു "ബ്ലൂ" എന്ന് പേരിടാഞ്ഞത്‌...
അഗ്രുക്കാ, ആ ഒരു കടുംകെട്ടില്‍ വീണു പോയി!
നന്നായി

3:57 PM
ദൃശ്യന്‍ said...
നന്നായിട്ടുണ്ട് അഗ്രജന്‍..
അശരീരി തുടരുക.

സസ്നേഹം
ദൃശ്യന്‍

4:19 PM
ഏറനാടന്‍ said...
എന്നെയങ്ങ്‌ കൊല്ല്! പാച്ചു ചെന്ന് ചോദിച്ചത്‌ വായിച്ച്‌ ഒടുവിലെത്തുന്ന വരെ ഞാന്‍ പേടിച്ചുപോയി! ഇനി ബ്ലൂ സിഡി ചോദിക്കുമോയെന്ന്.

അതെ ഭാഗ്യം മമ്മൂട്ടിപടം 'ബ്ലൂ' ആവാതെ 'ബ്ലാക്ക്‌' ആയത്‌! ഇല്ലെങ്കില്‍.....ഹൊ ഹൂ,...
:)

5:32 PM
വല്യമ്മായി said...
പോയി പ്പോയി ബ്ലോഗേ ഉലകം എന്നാകുന്നുണ്ടല്ലേ,ബ്ലോഗഭിമാനിയുടെ കസേര ഒഴിഞ്ഞ് കിടക്കുന്നുണ്ടേ

8:24 PM
സഞ്ചാരി said...
പാച്ചു കറുത്ത സീ.ഡി.എന്നു ചോദിച്ചതു നന്നായി.
ആ‌ഴ്ചക്കുറിപ്പ് നന്നായിട്ടുണ്ട്.

10:28 PM
Nousher said...
നാടോടുമ്പോള്‍ നടുവേ ഓടാതെ തരമില്ല. എങ്കിലും ......നമ്മുടെ ഈ കുരുന്നു ബാല്യങ്ങള്‍ :(

പതിവു പോലെ മനോഹരമായിരിക്കുന്നു.

1:12 AM
തമനു said...
This post has been removed by the author.
10:11 AM
തമനു said...
രാവിലെ ഓഫീസിലേക്കുള്ള യാത്രയില്‍, സ്കൂള്‍ ബസിലിരുന്ന്‌ ഉറങ്ങുന്ന കുഞ്ഞുങ്ങളെ എപ്പോഴും കണ്ട്‌ സങ്കടം തോന്നാറുണ്ട്‌. എല്ലാവരും ഓടിക്കൊണ്ടിരിക്കുന്ന ഈലോകത്ത്‌ നമ്മുടെ കുഞ്ഞ്‌ മാത്രം പുറകിലായിപ്പോകരുതല്ലോ എന്നൊരു തോന്നലില്‍ ആദര്‍ശങ്ങളെല്ലാം മാറ്റി വയ്ക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു.

അശരീരി.
അനിയനെ ചേര്‍ക്കാന്‍ അഗ്രജന്‍ പോയത്‌ നന്നായി, അങ്ങനെങ്കിലും സ്കൂളില്‍ ഒന്നു കയറിയല്ലോ.

10:15 AM
തറവാടി said...
എന്‍റ്റെ പ്രായത്തിലുള്ള ആളുകളുടെയൊക്കെ ജനന തീയതി , മിക്കവാറും മെയ് , ജൂണ്‍ മാസങ്ങളിലായിരിക്കും

കാരണം പറയേണ്ടല്ലോ ,,

കുരുത്തക്കേടിന്‌ കയ്യും കാലും വെക്കുന്ന പ്രായത്തില്‍ തന്നെ വേണം സ്കൂളില്‍ പോകാന്‍

സ്വാതന്ത്ര്യം എന്നത് ആപേക്ഷികമായതിനാല്‍ , നോ കമന്റ്

അല്ല അഗ്രജാ , ഈ ബ്ലൂ കളരിനെന്താ കുഴപ്പം?

( ഞാന്‍ നാട്ടിലാണ്‌)

10:29 AM
ഇത്തിരിവെട്ടം©|ithirivettam said...
അഗ്രജാ അഴ്ചക്കുറിപ്പുകള്‍ നന്നായിരിക്കുന്നു.

നാടോടുമ്പോള്‍ നടുവെ ഓടേണ്ടി വരുന്നു എല്ലാവര്‍ക്കും. ഓടാത്തവനെ ഓടിയവരും പിറകേ എത്തുന്നവരും ഒരു പോലെ കല്ലെറിഞ്ഞെന്ന് വരും.

കുപ്രസിദ്ധി പലപ്പോഴും പ്രസിദ്ധിയേക്കാള്‍ പ്രസിദ്ധമാവുന്നു... അല്ലെങ്കില്‍ പ്രസിദ്ധമാക്കുന്നു.
അശരീരികളുടെ ശരീരം വെറും അശരീരി മാത്രമാവുന്ന കാലത്തും അശരീരികള്‍ തുടരട്ടേ... സ്വയം ആശ്വസിക്കാനെങ്കിലും.

പാച്ചുകുട്ടി വളരട്ടേ മിടുക്കിയായി.

11:25 AM
ഇടിവാള്‍ said...
അവസാനത്തെ ആത്മഗതം കലക്ക്കി.. പൊട്ടിച്ചിരിച്ചു കേട്ടോ!

11:46 AM
സുല്‍ | Sul said...
അഗ്രജന്‍ കൊടുത്ത ‘നീല’ സി ഡി, ഇടിവാള്‍ പൊട്ടിച്ചിരിക്കുന്നു.

-സുല്‍

12:18 PM
ഉത്സവം said...
ഹ ഹ കലക്കി.
തമനുവിന്റെ അശരീരിയും കലക്കി :-)

1:33 PM
ദില്‍ബാസുരന്‍ said...
അഗ്രജേട്ടോ,
പാച്ചുവിന് തെങ്ങിന്റെ മടലിനെ കുറിച്ച് ഇത് വരെ അറിയില്ല എന്ന് കരുതുന്നു. ഈ വക പരിപാടികള്‍ ഒപ്പിച്ചാല്‍ അറിയുന്ന ആ നിമിഷം പാച്ചു മടലെടുത്ത് വീക്കും. കളി പാച്ചുവിനോട് ഡോണ്ടൂ ഡോണ്ടൂ... :-)

2:09 PM
പ്രണയം said...
അഗ്രജാ ... കുഞ്ഞുങ്ങളെ വളരെ ചെറുപ്രായത്തില്‍ സ്കൂളില്‍ ചേര്‍ത്താല്‍ മാത്രം പോരാ അവരെ ചെറുപ്രായത്തില്‍ വെയിറ്റിംഗ് എടുത്ത് ശീലിപ്പിക്കണം .. വലിയ പുസ്തകങ്ങളും മറ്റും ചുമക്കാനുള്ള കഴിവും ഉണ്ടാക്കണം
കുറുപ്പുകള്‍ നന്നായിരിക്കുന്നു

4:08 PM
പൊതുവാള് said...
‘ചില ആദര്‍ശങ്ങളൊക്കെ ഒരു ആവേശത്തിന്‍റെ പുറത്ത് ഉണ്ടാവുന്നതല്ലേ - നാടോടുമ്പോള്‍ നടുവേ‍ തന്നെ ഓടണം.‘
100% ശരിയാണ്.
കുറിപ്പ് നന്നായിരിക്കുന്നു അഗ്രജാ:)

4:27 PM
അഗ്രജന്‍ said...
ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായം കുറിച്ച എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കുട്ടന്‍
കുറുജി
പാര്‍പ്പിടം
സുല്‍
വേണുജി
വിചാരം
ഇക്കാസ്
സാന്‍ഡോസ്
സിയ
ദൃശ്യന്‍
ഏറനാടന്‍
വല്യമ്മായി
സഞ്ചാരി
നൌഷര്‍
തമനു
തറവാടി
ഇത്തിരി
ഇടി‍
സുല്‍
ഉത്സവം
ദില്‍ബു
പ്രണയം
പൊതുവാള്‍

നല്‍കി വരുന്ന സഹകരണത്തിനും പ്രോത്സാഹനത്തിനും നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

7:01 PM
കരീം മാഷ്‌/KareeMaash said...
അഗ്രജന്‍,
താങ്കള്‍ താഴെപ്പറയുന്ന വരികളുടെ അര്‍ത്ഥമെന്താണ്,
മനസ്സിലായില്ല.
രണ്ടുദിവസമായി സുഖമില്ലാത്തതിനാല്‍ നേരിട്ടു ചോദിക്കാനും പറ്റിയില്ല.
എതു സൃഷ്ടിയെ ക്കുറിച്ചും വളരെ കേമം.തകര്‍പ്പന്‍, അമറന്‍ എന്ന കമന്റുകള്‍ കേള്‍ക്കാന്‍ മാത്രമേ നാം ഇഷ്ടപ്പെടുന്നുള്ളൂ. മറിച്ച് വിമര്‍ശന(സദുദ്ദേശപരം)കമണ്ടുകളിട്ടാല്‍ അതു തങ്ങാനുല്ല മനസ്സുറപ്പില്ല.
പിന്നെ അയാള്‍ക്കെതിരെ അനോണി യാവും മറുപടി പറയുക.

ഒരു തോന്നല്‍...
ഞാന്‍ ചിന്തിക്കുന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കണമെന്ന് പറയാനെനിക്കെന്ത് അവകാശം! അതെ ചിലര്‍ അങ്ങിനെയാണ്, സ്വന്തം കാഴ്ചപ്പാടുകളിലേക്ക് മറ്റുള്ളവര്‍ വരണമെന്ന് ശഠിക്കുന്നത് പോലെ തോന്നും അവരുടെ രീതികള്‍ കണ്ടാല്‍. സ്വന്തം വ്യക്തിത്വം നില നിറുത്താനുള്ള ഒരാളുടെ സ്വാതന്ത്യം, മറ്റുള്ളവരെ ദോഷകരമായി ബാധിക്കാത്തിടത്തോളം കാലം അതില്‍ മറ്റൊരു വ്യക്തി ഇടപെടാതിരിക്കുന്നതല്ലേ നല്ലത് - ഇത്, ബ്ലോഗിനുള്ളിലൂടെ നോക്കിയപ്പോള്‍ ഉണ്ടായ ഒരു തോന്നല്‍ മാത്രം!

അശരീരി...
കുപ്രസിദ്ധിയും കൊണ്ടുവരുന്നത് ‘പ്രസിദ്ധി’ തന്നെ!

വ്യക്തമാക്കാത്ത പ്രസ്താവനകള്‍ ആശയക്കുഴപ്പ്മുണ്ടാക്കും
ജാഗ്രതൈ

6:19 AM
അഗ്രജന്‍ said...
കരീം മാഷെ :)

എന്‍റെ വരികള്‍ ആശയം ശരിക്കും വ്യക്തമാക്കുന്നുണ്ടെന്നാണ് എന്നിലെ മൂഢന്‍ ഇത്രയും കാലം വിശ്വസിച്ചിരുന്നത്... അത് തിരുത്തി തന്നതിന് നന്ദി രേഖപ്പെടുത്തുവാന്‍ ഈയവസരം ഞാന്‍ ഉപയോഗിക്കുന്നു.

എനിക്കൊരു കാര്യം ഉറപ്പ്, താങ്കള്‍ക്ക് എന്‍റെ ആശയം വ്യക്തമായിക്കാണും. പക്ഷെ, ആ ആശയം ഉരുത്തിരിയാനുള്ള സാഹചര്യം അറിയാനാണ് താത്പര്യം എന്നു തോന്നി :)

ബൂലോഗത്ത് അടുത്തയിടെ കണ്ട പലതും ആണ് അങ്ങിനെ എശുതാന്‍ തോന്നിച്ചത്... അശരീരി അടക്കം. അത് എവിടെയെല്ലാം, ആരെല്ലാം‍‍ എന്നൊന്നും എന്നെ കൊണ്ട് പറയിക്കാന്‍ മെനക്കെടേണ്ട... അമ്മച്ചിയാണേ ഞാനത് പറയില്ല :)

പിന്നെ ഇതൊന്നും പ്രസ്താവനകള്‍ അല്ല, ചില കുറിപ്പുകള്‍ മാത്രമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു... പ്രസ്താവിക്കാന്‍ ഞാനെന്താ കേരളത്തിലെ ഈര്‍ക്കിലി പാര്‍ട്ടിയോ :)

9:43 AM
Siju | സിജു said...
അശരീരി സത്യമാണെന്ന് ലേറ്റസ്റ്റ് കോപ്പിയടി വരെ തെളിയിച്ചല്ലോ
:-)

10:19 AM