Monday, February 26, 2007

ഇരുപത്

ബ്ലോഗിലൂടെ...
ഇന്നലെ ആഴ്ചക്കുറിപ്പെഴുതാന്‍ തുടങ്ങിയതും പിന്നീട് തത്ക്കാലം എഴുത്ത് വേണ്ടെന്ന് വെച്ചതുമായിരുന്നു. ബ്ലോഗില്‍ വന്ന കാലത്തുള്ള ആ ഒരു ആവേശം ഇപ്പോള്‍ വളരെ കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ അതിനെ ഒന്നും കൂടെ പിന്നോട്ടടിച്ചു... അല്ല പേടി കൊണ്ട് പിന്മാറാന്‍ തോന്നി എന്നത് തന്നെയാണ് സത്യം. അതെ, എനിക്ക് പേടി തന്നേയാണ്... വളരെ മുന്‍പൊരിക്കല്‍ കൃഷണന്‍ നായര്‍ വാരഫലത്തിലെഴുതിയിരുന്നു ‘പേടിയില്ലെന്നും പറഞ്ഞ് ഇരുട്ടില്‍ ഇറങ്ങി നടക്കുന്നത് ധൈര്യമല്ല, വിവരക്കേടാണ്’.ബ്ലോഗ് ചെയ്യല്‍ ജോലിയെ ബാധിക്കുമെന്ന് വന്നാല്‍ ഒരു വിധമാളുകളും പേടിക്കും എന്നു തന്നേയാണ് എനിക്ക് തോന്നുന്നത്.

കഴിഞ്ഞദിവസമുണ്ടായ കാര്യങ്ങള്‍ നടന്നതാവട്ടെ അല്ലാത്തതാവട്ടെ, അങ്ങിനെയൊരു സാധ്യത തള്ളിക്കളയാവുന്നതല്ല. അതുല്യേച്ചി ഒരു കമന്‍റില്‍ പറഞ്ഞതു പോലെ, ഒരു നിമിഷത്തെ, വിവേകത്തെ വികാരം മറികടക്കുന്ന ഒരു ദുര്‍ബ്ബല നിമിഷത്തെ പ്രവൃത്തി... അതുമതി എല്ലാറ്റിനും.എന്തായാലും ബ്ലോഗ് ചെയ്യുന്നതില്‍ നിന്നും ഒരു പരിധിവരേയെങ്കിലും ഉള്‍വലിഞ്ഞു നില്‍ക്കാന്‍ തന്നേയണ് തീരുമാനം.

വക്കാരി പറഞ്ഞതു പോലെ ബ്ലോഗ് ‘അസ്ഥിക്ക് പിടിച്ചിരിക്കുന്നു’ എന്ന ബോധം ഉണ്ടാവാന്‍ ഇങ്ങിനെ ചില സംഭവങ്ങള്‍ ഉണ്ടാവേണ്ടി വന്നു എന്നു മാത്രം. വക്കാരി, ഇഞ്ചി... തുടങ്ങിയവരോടെനിക്ക് ബഹുമാനം തോന്നുന്നു.

അക്ഷമ...
ഗ്രീന്‍ സിഗ്നല്‍ കടന്നു വരുന്ന വണ്ടിക്കു മുന്നിലൂടെ ക്രോസ്സ് ചെയ്തപ്പോള്‍ ഹോണ്‍ മുഴക്കിയ വണ്ടിക്കു മുന്നില്‍ നിന്ന് തെറി വിളിച്ചു പറയുന്ന ഒരുത്തനെ കാണാന്‍ കഴിഞ്ഞു മിനിയാന്ന്. എന്തൊരു വിരോധാഭാസം! അയാള്‍ ചെയ്തതേ തെറ്റ്, പോരാത്തതിന് ഒരുത്തന്‍ മുന്നിലേക്കെടുത്ത് ചാടിയത് കണ്ട് ഭീതിയോടെ ഹോണടിച്ച വണ്ടിക്കാരനെ തെറിയും പറഞ്ഞു നീങ്ങിയിരിക്കുന്നു ആ മാന്യന്‍. ഒട്ടും തന്നെ ക്ഷമയില്ലാത്ത, ബോധമില്ലാത്ത ഇക്കൂട്ടര്‍ തന്നേയാണ് കുറേയേറെ റോഡപകടകങ്ങള്‍ക്ക് കാരണക്കാര്‍. ഒരു സിഗ്നലില്‍ കാത്തു നില്‍ക്കേണ്ട സമയം ഏറിവന്നാല്‍ ഒരു മിനുട്ടാണ്, അതിനുള്ള ക്ഷമയില്ലതെ പോകുന്നു ഇക്കൂട്ടര്‍ക്ക്. ഇങ്ങിനെയുള്ളവര്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തതിലുപരി മറ്റുള്ളവരെ അപകടത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് ദോഷകരമായി തീരുന്ന ഇത്തരം വിവരക്കേട് കാട്ടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തന്നെയാണ് ഏറ്റവും നല്ല പ്രതിവിധി.

പാച്ചുവിന്‍റെ ലോകം...
ഒരു പേപ്പര്‍ എടുത്തു കൊടുക്കാനുള്ള പാച്ചുവിന്‍റെ ആവശ്യം, ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന ഞാന്‍ ശ്രദ്ധിക്കാതെ വിട്ടു... പക്ഷെ,‘പേപ്പറു താ, അല്ലെങ്കി പാച്ചു ചൊമരില് വരക്കും....’ എന്ന പാച്ചുവിന്‍റെ ഭീഷണി എന്‍റെ ഉറക്കം പമ്പ കടത്തി.

‘എന്തിനാ മോള്‍ക്ക് പേപ്പര്‍...’ എന്ന എന്‍റെ ചോദ്യത്തിന് പാച്ചു വളരെ കൂളായി മറുപടി പറഞ്ഞു...

‘പാച്ചുന്ന് ഒരു കമന്‍റെയ്താനാ...’

1 comment:

അഗ്രജന്‍ said...

24 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
ആഴ്ചക്കുറിപ്പുകള്‍ 20പുതിയ പോസ്റ്റ്

10:31 AM
ഏറനാടന്‍ said...
ഒരിടവേളയ്‌ക്കൊടുവില്‍ ആഴ്‌ചകുറിപ്പുകള്‍ കുറിക്കുകൊള്ളുന്നതായി.

പാച്ചുവാണ്‌ താരം. പാച്ചുവിന്റെ സ്വന്തമായിട്ടുള്ള ഒരു ബ്ലോഗ്‌ ഉണ്ടായികാണുവാന്‍ പലരെപോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്‌ ആഗ്രജനിക്കോ...

****

11:15 AM
നിങ്ങളുടെ ഇക്കാസ് said...
പാച്ചൂനെ സമ്മതിക്കണം!
ബാക്കി കുറിപ്പുകള്‍ ഹൃദ്യമായി.
അശരീരി എവിടെ പ്പോയി?

11:23 AM
അഗ്രജന്‍ said...
ഏറനാടാ: നന്ദി :)
പക്ഷെ, ആഴ്ചക്കുറിപ്പുകള്‍ ഒരു ദിവസം വൈകി എന്നല്ലാതെ ഇടവേള ഉണ്ടായിട്ടില്ലല്ലോ.

ഇക്കാസ്: നന്ദി :)
അശരീരി വിട്ടു പോയതാണ്, അടുത്ത ലക്കത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതാണ് :)

11:32 AM
Siju | സിജു said...
:-)

12:43 PM
Peelikkutty!!!!! said...
പാച്ചൂ‍ൂ‍ൂ‍ൂ,:-)

1:05 PM
::സിയ↔Ziya said...
കുറിപ്പ് നന്നായി. എനിക്കു ബ്ലോഗ് മടുത്തു തുടങ്ങീന്ന് രണ്ടാഴ്ച മുമ്പ് പറഞ്ഞത് ഓര്‍ക്കുന്നോ അഗ്രുക്കാ?
അസ്ഥിക്കു പിടുത്തം ജോലിയെ മാത്രമല്ല, ജീവിതത്തിലെ മറ്റുപലതിനെയും ബാധിക്കും.
വിരക്തിയുളവാക്കുന്നത് മല്ലു ബ്ലോഗേഴ്സിന്റെ സമീപനങ്ങള്‍ തന്നെയാണ്. തെറിയന്‍ ചിത്രകാരനെ ഏവൂരാന്‍ ബാന്‍ ചെയ്തപ്പോള്‍ വക്കാലത്തുമായി വന്നവര്‍ എവിടെപ്പോയി? ആത്മനിയന്ത്രണമാണത്രെ പ്രതിവിധി..മ്മ്‌ടെ മലയാളിക്കോ?

പാച്ചു കസറി...മിടുക്കി!

1:29 PM
sandoz said...
അശരീരിയില്ലാത്ത അഗ്രൂ...നന്നായി.......ബ്ലോഗേ ജീവിതം എന്നൊക്കെ ചിന്തിക്കുമ്പോഴാണു........'വികാരന്‍' വരുന്നതും.......അതിന്റെ ബാക്കിപത്രമായി മെയിലുകള്‍ ജനിക്കുന്നതും.

പൂയ്‌ പാച്ചു......നീ മിടുക്കിയാണു കേട്ടാ....

1:44 PM
ബിന്ദു said...
അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ കലക്കന്‍. വിശേഷിച്ചും പാച്ചൂന്റെ ഡയലോഗുകള്‍! :)

6:28 PM
വല്യമ്മായി said...
ബ്ലോഗിനുള്ളിലേക്ക് നോക്കാതെ പുറത്തേക്ക് നോക്കൂ അഗ്രജാ,പാച്ചു കലക്കി

7:05 PM
കൃഷ്‌ | krish said...
പാച്ചൂന്‍റെ കമന്‍റ് കലക്കീട്ടൊ

7:34 PM
കുട്ടന്മേനോന്‍ | KM said...
ആഴ്ചക്കുറിപ്പ് നന്നായി. പാച്ചുവിന്റെ ഡയലോഗും.

7:40 PM
venu said...
അഗ്രജന്‍ ഭായീ, ആഴ്ചക്കുറിപ്പ് നന്നായി.

8:50 PM
Vinod said...
ഹ ഹ.. കമന്റെഴുതാന്‍ അലക്കന്‍.

ബ്ലോഗെഴുത്തു.. അത് സ്വയം തീരുമാനിക്കട്ടെ എല്ലാരും..

എന്തോ ബൂലോഗം ഒരു സൈലന്റല്ലേ ഈയിടക്ക് എന്ന് എനിക്കു തോന്നി ;)
കോണ്‍സിക്വന്‍സസ് ഇപ്പഴാ മനസ്സിലാവുന്നേ എന്നപോലേ.. 9 അല്ല എനിക്ക് ഇപ്പോ മനസ്സിലായിട്ടൊ)
എല്ലാവരും ഒഴിഞ്ഞു നില്‍ക്കുന്ന പോലേ..

ആശംസകള്‍

10:33 PM
രാജു ഇരിങ്ങല്‍ said...
അഗ്രജന്‍. നന്നായി.
പാച്ചുവിന്‍റെ ചോദ്യം ചിന്തനീയം തന്നെ.

7:42 AM
തമനു said...
ആഴ്ചക്കുറിപ്പുകള്‍ എഴുതേണ്ട എന്ന തീരുമാനം പുനഃപരിശോധിച്ചത്‌ നന്നായി. ഇത്തവണയും ആഴ്ചക്കുറിപ്പുകള്‍ നന്നായി. അടുത്തയാഴ്ചയിലെ കുറിപ്പുകള്‍ക്കായും കാത്തിരിക്കുന്നു. ഒരു ബ്ലോഗറും എഴുത്തു നിര്‍ത്തരുതെന്നാണ് എന്റെ ആഗ്രഹം.

മറക്കല്ലേ ... (അടുത്തയാഴ്ചയും എഴുതാന്‍..)

8:19 AM
വിചാരം said...
എലിയെ പേടിച്ച് ഇല്ലം ചുടാറുണ്ടോ ആരെങ്കിലും അഗ്രജാ എല്ലായിടത്തുമുണ്ട് കീടങ്ങളും മാക്രികളുമെല്ലാം നമ്മുക്കവയെ ടി20 കൊണ്ട് ഇല്ലാതാക്കാം
ബ്ലോഗ് ഒരു മാധ്യമാണ് അതൊന്നുമൊരിക്കലും അസ്ഥിക്ക് പിടിപ്പിക്കേണ്ട ആവശ്യമില്ല ബ്ലോഗിനെ നമ്മുക്ക് ഒരു പരിധി വെച്ച് ആശ്രയിച്ചാല്‍ മതി എന്തെങ്കിലും കമന്‍റിയാലേ ഉറക്കം വരൂ എന്ന രീതിയില്‍ ബ്ലോഗിനെ ആരും സമീപികരുത് തന്‍റെ ജോലി അതു കഴിഞ്ഞിട്ട് മതി ബ്ലോഗലും മറ്റും പിന്നെ ജോലിക്കിടയില്‍ ഒരു ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ ഇത്തിരി ബ്ലോഗാം (സത്യത്തിലിപ്പോ ബ്ലോഗ് ടെന്‍ഷനുണ്ടാക്കുന്നുണ്ടോന്നൊരു സംശയം)

ഏതൊരു അപകടത്തിനും മൂലമായ കാരണം മനുഷ്യന്‍റെ വികലമായ ചിന്തകളും വര്‍ദ്ധിച്ചുവരുന്ന ടെന്‍ഷനുകളുമാണ് ആര്‍ക്കാണ് സമയം .. 24 മണിക്കൂര്‍ തികയുന്നില്ലാന്നുള്ള പരാതി കാലങ്ങളോളമായി ദൈവം കേട്ടുകൊണ്ടിരിക്കുന്നു മനുഷ്യന് .. മനുഷ്യന്‍റെ ആയുസ്സ് പണ്ട് 60തിലായിരുന്നു അവസാനിച്ചിരുന്നത് ഇപ്പോളത് 80ല്‍ എത്തിച്ചിരിക്കുന്നു 100 തികഞ്ഞാലും 200 ആഗ്രഹിക്കുന്നവരാണ് നാം

പാച്ചുവിന്‍റെ കമന്‍റുകള്‍ കൂടി ഇനി ഇവിടെ വരുമായിരിക്കും പഠിപ്പിച്ച് കൊട് ...

8:43 AM
Sul | സുല്‍ said...
“ബ്ലോഗില്‍ വന്ന കാലത്തുള്ള ആ ഒരു ആവേശം ഇപ്പോള്‍ വളരെ കുറഞ്ഞിരിക്കുന്നു.“

ഇതു സത്യം മാത്രം.

പാച്ചു എഴുത്തും തുടങ്ങിയൊ?

നന്നായിട്ടുണ്ട്.

-സുല്‍

10:13 AM
കൊച്ചുഗുപ്തന്‍ said...
അഗ്രജാ...ഇതിപ്പോഴാണ്‌ കണ്ടത്‌...നന്നായിട്ടുണ്ട്‌.....

..പിന്നെ പാച്ചുവിന്റെ കാര്യം...സംഗതിയൊക്കെ കൊള്ളാം...പാവം പാച്ചുമോള്‍....അവളവിടെയെങ്ങാനും പോയി കളിയ്ക്കട്ടെ....

11:45 AM
വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...
മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.

2:41 PM
അഗ്രജന്‍ said...
ആഴ്ചക്കുറിപ്പുകള്‍ വായിച്ചതിലും, അഭിപ്രായം പങ്കുവെച്ചതിലും സന്തോഷം :)

ഏറനാടന്‍
ഞങ്ങളുടെ ഇക്കാസ്
സിജു
പീലിക്കുട്ടി
സിയ
സാന്‍ഡോസ്
ബിന്ദു
വല്യമ്മായി
കൃഷ്
കുട്ടമ്മേനോന്‍
വേണു
വിനോദ്
രാജു
തമനു
വിചാരം
സുല്‍
കൊച്ചുഗുപ്തന്‍
വിടരുന്ന മൊട്ടുകള്‍: ഏറ്റു

നിങ്ങള്‍ക്കേവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.

3:50 PM
ദൃശ്യന്‍ | Drishyan said...
എന്നത്തെയും പോലെ നന്നായിരിക്കുന്നു അഗ്രജാ...

നല്ല ബ്ലോഗര്‍മാര്‍ ആരും തന്നെ, ഫ്രീക്വന്‍സി കുറച്ചാലും, ബ്ലോഗിംഗ് നിര്‍ത്തരുതെന്നാ എന്‍‌റ്റെ പ്രാര്‍ത്ഥന, അപേക്ഷയും.

സസ്നേഹം
ദൃശ്യന്‍

4:34 PM
കുറുമാന്‍ said...
ആഴ്ചക്കുറിപ്പുകള്‍ ഇത്തവണ, ചെറുതായാലും നന്നായി. അശരീരി കേട്ടില്ലാല്ലോ

9:42 PM
ഇത്തിരിവെട്ടം© said...
അഗ്രജാ ആഴ്ചക്കുറിപ്പുകള്‍ പതിവ് തെറ്റിച്ചില്ല. നാന്നായിരിക്കുന്നു.

പാച്ചു മിടുക്കിയായി വളരട്ടേ...

ഓടോ : പുത്രന്‍ പിതാവിന്റെ രഹസ്യമാണ്.(അറബിക് പഴമൊഴിയുണ്ട്)

10:48 AM