Monday, September 15, 2008

ആഴ്ചക്കുറിപ്പുകള്‍ 64

നന്മ നിറഞ്ഞവന്‍... ആനന്ദ്...
ചുറ്റും തിരഞ്ഞാല്‍ നമുക്ക് അപൂര്‍വ്വമായെങ്കിലും കാണാം, വളരെ ശുദ്ധമായ മനസ്സുള്ള ചിലരെ... അവര്‍ മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിക്കുന്നവരായിരിക്കും‍, അതില്‍ കവിഞ്ഞൊന്നും അവര്‍ ചിന്തിക്കുന്നു പോലുമുണ്ടാകില്ല. പക്ഷെ ഈ ശുദ്ധഗതി അവരെ പലപ്പോഴും കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കാറുമുണ്ട്.

പ്രവാസ ജീവിതത്തില്‍ ഒറ്റപ്പെടല്‍ ഏറ്റവും കൂടുതലായി തോന്നിപ്പിക്കുന്നത് അസുഖങ്ങള്‍ വന്നു പെടുമ്പോഴാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അസുഖമായി റൂമില്‍ തനിച്ചാകുമ്പോള്‍ പ്രിയപ്പെട്ടവരുടെ ഒരു സാന്ത്വനവാക്ക് ഒരു തലോടല്‍... ആരും കൊതിച്ചു പോകും. കൂട്ടുകാര്‍ക്കും ഒന്നിച്ച് താമസിക്കുന്നവര്‍ക്കും ചെയ്യാവുന്നതിന് ഒരു പരിധിയുണ്ടാവുമല്ലോ. ഇങ്ങിനെയുള്ള ഘട്ടങ്ങളില്‍ മറ്റെല്ലാം മറന്ന് രോഗികളുടെ കൂടെ നില്‍ക്കുന്ന, ഞാന്‍ മുകളില്‍ പറഞ്ഞത് പോലുള്ള നല്ല മനസ്സുകളും നമുക്കിടയിലുണ്ട്. അവരില്‍ ഒരാളാണ് ഞാന്‍ അറിഞ്ഞ ആനന്ദ്.

ദുബായില്‍ അപകടത്തില്‍ പെട്ട് കോമ സ്റ്റേജില്‍ ആശുപത്രിയില്‍ കിടക്കുന്നളുമായി, നാട്ടുകാരനും പരിചയക്കാരനും എന്നതിലുപരി ആനന്ദിന് മറ്റു ബന്ധങ്ങളൊന്നുമില്ല. പക്ഷെ ആനന്ദ് എന്നും വൈകുന്നേരം സന്ദര്‍ശകര്‍ക്കായി അനുവദിച്ചിട്ടുള്ള സമയമാരംഭിക്കുമ്പോള്‍ അയാളുടെ കിടയ്ക്കരികില്‍ എത്തിയിരിക്കും... സമയ പരിധി അവസാനിക്കുവോളം ആ കിടയ്ക്കക്കരികില്‍ കുത്തിയിരിക്കും. യാതൊരു സ്ഥലകാല ബോധവുമില്ലാതെ കോമ സ്റ്റേജില്‍ കിടക്കുന്ന അയാളുടെ അരികിലിരിക്കുന്നതിന് ആനന്ദിന് പറയാനുള്ള കാരണം ആരുടെയെങ്കിലും സാമിപ്യം അയാളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന പ്രതീക്ഷ മാത്രമാണ്. ആനന്ദിന്‍റെ പ്രതീക്ഷ തെറ്റിയില്ല, വളരെ ചെറിയ രീതിയില്‍ ആ രോഗിയില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നു.

ഇതൊക്കെ മിക്കവരും ചെയ്യുന്നതല്ലേ എന്ന് നമുക്ക് തോന്നാം... ശരിയാണ്, പക്ഷെ ആനന്ദ് എന്നും ഇയാളുടെ അടുത്തെത്തിയിരുന്നത് ഒമാനിലെ ബുറൈമി എന്ന സ്ഥലത്ത് നിന്നായിരുന്നു. കുറഞ്ഞ ശമ്പളം വാങ്ങിക്കുന്ന ഒരു സാധാരണ തൊഴിലാളിയായ ആനന്ദ് ദിവസവും തരക്കേടില്ലാത്ത ഒരു തുക ടാക്സിക്ക് ചിലവാക്കിയാണ് ഇവിടെയെത്തിയിരുന്നത്. സമയവും പണവും ബുദ്ധിമുട്ടുകളും ഒന്നും വക വെക്കാതെ തന്‍റെ സാമീപ്യം അയാളിലെന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ എന്ന ചിന്തയില്‍ മത്രമാണ് കഴിഞ്ഞ ഒരു മാസമായി ആനന്ദ് ഇവിടെ വന്നു പോയിക്കൊണ്ടിരിക്കുന്നത്. ആനന്ദിനെ പറ്റി കേട്ടറിഞ്ഞ് എനിക്ക് ആനന്ദിനോട് വലിയ ബഹുമാനം തോന്നി.

അതിനടുത്ത ദിവസം ഞാന്‍ കേട്ടത് ആനന്ദ് ജയിലിലാണെന്ന വിവരമാണ്.

ഓമാനിലെ ബുറൈമിയില്‍ നിന്നും യു.എ.ഇ. യിലേക്ക് ആനന്ദ് വന്നിരുന്നത് പെര്‍മിഷനോ മറ്റ് രേഖകളോ ഇല്ലാതെയായിരുന്നു പോലും... അതേ കുറിച്ചുള്ള അജ്ഞത മൂലമോ അതോ അതിന് വേണ്ടി വരുന്ന നടപടിക്രമങ്ങള്‍ മൂലമോ ആകാം ആനന്ദ് മതിയായ രേഖകള്‍ ഇല്ലാതെയാണ് ഇവിടെ വന്നിരുന്നത്.

എന്തോ സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥര്‍ ആനന്ദിനോട് രേഖകള്‍ ചോദിച്ചപ്പോള്‍ ആനന്ദ് പറഞ്ഞു ഈ രോഗിയെ കാണാനായി എത്തിയതാണ് എന്ന്. ആനന്ദിന്‍റെ വാക്കുകളില്‍ വിശ്വാസം തോന്നിയ ഉദ്യോഗസ്ഥന്‍ അതൊന്ന് സ്ഥിരീകരിക്കാനായി ആശുപത്രി ജീവനക്കാരിലൊരാളോട് ആനന്ദ് പറഞ്ഞത് ശരിയാണോ എന്ന് ചോദിച്ചു. ആ ജീവനക്കാരനും മറ്റുള്ളവര്‍ക്ക് നന്മ വരണം എന്നാഗ്രഹിക്കുന്ന കൂട്ടത്തില്‍ തന്നെയായിരുന്നു. ആനന്ദിന്‍റെ വിശ്വാസ്യത ഉറപ്പ് വരുത്താനായി അയാള്‍ പറഞ്ഞു...

‘ഇയാള്‍ കഴിഞ്ഞ ഒരു മാസമായി ഇവിടെ വന്നു കൊണ്ടിരിക്കുന്ന ആളാണ്...’.

ഒരു മാസത്തോളമായി യാതൊരു രേഖകളുമില്ലാതെ വരുന്ന ആനന്ദിനെ കസ്റ്റഡിയിലെടുക്കാതിരിക്കാന്‍ ആ ഉദ്യോഗസ്ഥനാവുമായിരുന്നില്ല. അങ്ങിനെയാണ് ആനന്ദ് ജയിലിലെത്തിയത്. അധികൃതര്‍ വിധിച്ച പിഴ സുഹൃത്തുക്കളുടെ സഹായത്തോടെ അടച്ച് ആനന്ദ് ജയില്‍ മോചിതനായി... ഇപ്പോള്‍ മതിയായ രേഖകളുമായി ആനന്ദ് വന്നുപോയിക്കൊണ്ടിരിക്കുന്നു... സംഭവിച്ചതൊന്നും ആനന്ദിന്‍റെ നല്ല മനസ്സിനു വിലങ്ങ് തീര്‍ക്കുന്നില്ല!

* * * * * * *

ആശുപത്രി ജീവനക്കാരന്‍റെ മറുപടി സമാനമായ ഒരു പഴയ സംഭവം ഓര്‍മ്മയിലെത്തിച്ചു...

നാട്ടില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനം നടന്നതിന്‍റെ പോലീസ് അന്വേഷണങ്ങള്‍ നടക്കുന്ന കാലം. ഞാന്‍ ജോലി ചെയ്യുന്ന ട്രാവല്‍ ഏജന്‍സി മുഖേന സമര്‍പ്പിച്ച ഒരു പാസ്പോര്‍ട്ട് വെരിഫിക്കേഷന് വന്ന പോലീസുകാരന്‍ അപേക്ഷകനെ പറ്റി നാട്ടുകാരിലൊരാളോട് തിരക്കി... പോലീസുകാരന്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട് വന്നതാണെന്ന് കരുതി അയാള്‍ പറഞ്ഞു...

‘ഹേയ് ഇയാള്‍ ഒരു കുഴപ്പത്തിലും പെടാത്തയാളാണ്... കഴിഞ്ഞ ദിവസമാണ് അയാള്‍ ഗള്‍ഫീന്ന് വന്നതെന്നെ...’.

ആ പാസ്പോര്‍ട്ട് ശരിയാക്കിയെടുക്കാന്‍ പിന്നീട് കുറേ നടക്കേണ്ടതായി വന്നു.

പലപ്പോഴും ചിലര്‍ സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ വിപരീത ഫലങ്ങള്‍ നല്‍കാറുണ്ട്... അതവരുടെ കുറ്റമല്ലെങ്കില്‍ കൂടിയും!

ഓണസദ്യ കൊണ്ടൊരു നോമ്പു തുറയും, ഒരു കണ്ടുമുട്ടലും...
മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുഎഇയിലെ പൂക്കോട് പഞ്ചായത്തുകാരുടെ കൂട്ടായ്മയില്‍ വെച്ച് ഗാനനെ പരിചയപ്പെടുന്നത് (ആദ്യം പേരു കേട്ടപ്പോള്‍... ഖാനന്‍, ഇയാളേതോ പഠാണി വംശജനാണെന്നാണ് തോന്നിയത്). പിന്നീട് മാസം തോറും നടക്കാറുള്ള മീറ്റിങ്ങുകളില്‍ വെച്ച് കാണാറുണ്ടായിരുന്നു. കണ്ടാലൊരു ചിരി, സുഖാന്വേഷണം പിന്നെ യോഗനടപടികള്‍ക്കിടയിലെ സംസാരങ്ങളും... അതില്‍ കവിഞ്ഞൊരു അടുപ്പം ഗാനനുമായി ഉണ്ടായിരുന്നില്ല. എന്നിട്ടും കഴിഞ്ഞ ഓണദിവസം ഞങ്ങള്‍ കുടുംബസമേതം ഓണസദ്യകൊണ്ട് നോമ്പു തുറന്നത് ഗാനന്‍റെ വീട്ടിലായിരുന്നു. ഞങ്ങള്‍ക്കിടയില്‍ അത്രയ്ക്കും അടുപ്പം വരുത്താന്‍ കാരണക്കാരനായത് പാര്‍ത്ഥന്‍ എന്ന ബ്ലോഗറായിരുന്നു. പാര്‍ത്ഥനെ പരിചയപ്പെടുന്നത് ബ്ലോഗില്‍ വളരെ നന്നായി കവിത എഴുതുന്ന ചന്ദ്രകാന്തം എന്ന ബ്ലോഗര്‍ വഴിയും... കാരണം അവര്‍ കെട്ട്യോനും കെട്ട്യോളുമാണ് :)

പറഞ്ഞു വരുന്നത്... ഗാനന്‍ എന്ന പാര്‍ത്ഥനും, ചന്ദ്രകാന്തവും കൂടിയാണ് നാട്ടുകാരാണെങ്കിലും ബ്ലോഗര്‍മാരായതോണ്ട് മാത്രം ഞങ്ങള്‍ക്ക് ഓണസദ്യയൊരുക്കിയത്... അതോണ്ട് തന്നെയാണ് സുല്ലിനേം കൂട്ടിയതും കാവലാനും സഹയാത്രികനും ഉച്ചയ്ക്ക് തന്നെ വന്ന് ഓണസദ്യ കഴിച്ച് പോയതും... ഈ ബ്ലോഗര്‍മാരുടെ ഒരു കാര്യേയ് :)

* * * * * * *

അവരുമായി സംസാരിച്ചിരിക്കേ അവിടെ മറ്റൊരു അതിഥി വന്നു കയറി, ആളെ കണ്ടപാടെ മനസ്സിലായി... ഇതു പണ്ടു ഞാന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്‍റായിരുന്നപ്പോള്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്‍റായിരുന്ന ആളാണെന്ന്. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീനിവാസനെ കാണുന്നത്. കുടുംബം കുട്ടികള്‍... കാലം കുറച്ചൊന്നുമല്ല രണ്ട് പേരിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രവര്‍ത്തനം അസ്ഥിക്കു പിടിച്ച നാളുകള്‍... പന്തംകൊളുത്തിയും ചുവരെഴുത്തും ജാഥകളും... എല്ലാം ഒരിക്കല്‍ വീണ്ടും ഓര്‍ക്കാനിടയായി.

13 comments:

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പുകള്‍ 64 (അതായത് ആഴ്ചകള്‍ക്ക് ശേഷം ഒരു കുറിപ്പ്)

മിന്നാമിനുങ്ങ്‌ said...

അങ്ങനെ പത്തുനാല്‍പ്പത്തെട്ട് ദിവസത്തെ
ഇടവേളക്ക് ശേഷം വീണ്ടും ആഴ്ച്ചക്കുറിപ്പ് വായിക്കാന്‍(നിര്‍)ഭാഗ്യം സിദ്ധിച്ചതില്‍
പെരുത്ത് തന്തോയം..

നന്മയുടെ നീരുറവ ഇനിയും വറ്റിപ്പോയിട്ടില്ലാത്ത
ഒരുപിടി പച്ചമനുഷ്യര്‍ ഇനിയും ബാക്കിയുണ്ടെന്ന്
നമ്മോട് വിളിച്ചുപറയുന്നു,ആനന്ദ്.

ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്,
നാടിന്റെ സ്വാതന്ത്ര്യത്തിനായി ഏറെ വിയര്‍പ്പൊഴുക്കിയ
ഒരു പാര്‍ട്ടി എന്തേ ഇത്രമാത്രം അധപതിക്കാനെന്ന്..?
ഈ പോസ്റ്റ് കണ്ട്പ്പോഴാണ് എന്റെ സംശയം മാറിയത്.ഓരോ ജനതക്കും അവരര്‍ഹികുന്ന
നേതൃത്വമല്ലെ,കിട്ടൂ..?

ഓ.ടോ)1:പാച്ചുവിനായി സ്വന്തം ബ്ലോഗ് തുടങ്ങിയതു
കൊണ്ടാണൊ ഇത്തവണ പാച്ചുവിന്റെ ലോകം
ഇല്ലാണ്ടെ പോയത്..?

ഓ.ടോ))2: കാലം കുറെയായി ഒരു നാളികേരം ഉടച്ചിട്ട്.ഇത്തവണയെങ്കിലും ഒത്തല്ലൊ..

Umesh::ഉമേഷ് said...

ബ്ലോഗിന്റെ പേരു മാറ്റഡേയ്... വല്ല ആറുമാസക്കുറിപ്പുകള്‍ എന്നോ മറ്റോ...

സിമി said...

avasaanam aanu adyam nokkiyathu. pachu nte lokam illaathondu baki vayikkunnilla.

[Shaf] said...

ആനന്ദ് മനസ്സിലിപ്പോഴും തങ്ങിനില്‍ക്കുന്നു..
നിയമ പുസ്തകത്തില്‍ ഇടം കിട്ടാത്ത കുറെ കാര്യങ്ങള്‍ ജീവിതത്തിലുണ്ട്ല്ലോ...
--
ഹേയ് ഇയാള്‍ ഒരു കുഴപ്പത്തിലും പെടാത്തയാളാണ്... കഴിഞ്ഞ ദിവസമാണ് അയാള്‍ ഗള്‍ഫീന്ന് വന്നതെന്നെ...’.
:) :)
--
ഈ ബ്ലോഗര്‍മാരുടെ ഒരു കാര്യേയ് :
--
മിന്നാമിനുങ്ങ് :(

വീ കെ said...

`ആനന്ദ്` വായിച്ചപ്പോഴാണ്� എനിക്കു പറ്റിയ ഒരമളി ഓര്�മ്മ വന്നത്.ഞങ്ങടെ ഫ്ലാറ്റിന്റെ ഓണര്� വന്ന് എത്രയാ വാടക കൊടുക്കുന്നതെന്നു ചോദിച്ചു. ഞാന്� സത്യം പറഞ്ഞു.40 ദിനാര്�.പുതിയ ഉടമസ്ഥന്� ആയിരുന്നു.അയാള്� ഒന്നും പറഞ്ഞില്ല.തിരിച്ചു പോകുകയും ചെയ് തു.
പിറ്റെ ദിവസം ഫ്ലാറ്റെടുത്ത എന്റെ കൂട്ടുകാരന്� വന്നപ്പോഴാണ്� വിവരം അറിയുന്നത്.
ഒരു പഴയ ഫ്ലാറ്റായിരുന്നു.അതിനു ആകെക്കൂടി കൊടുക്കുന്നത് 60 ദിനാറായിരുന്നു.3 മുറികളുള്ള ആ ഫ്ലാറ്റിനു ഞാന്� ഒരു മുറിയില്� ഒറ്റക്കായിരുന്നു.40 ദിനാര്� വാടകയും.മറ്റൂ രണ്ടു മുറികള്�ക്കും കൂടി 20 ദിനാറും.എല്ലവരില്� നിന്നും കൂടുതല്� വാടക വാങ്ങി കൂട്ടുകാരന്� സുഖിച്ചു ജീവിയ്ക്കയായിരുന്നു.ഉടമ 10 ദിനാര്� ഓരൊ മുറിക്കും കൂട്ടി.മൂന്നു മുറിക്കും കൂടി 150 ദിനാര്�...!!!!!
ആനന്ദിനെ ദൈവം സഹായിക്കട്ടെ.കൂട്ടുകാരന്റെ അസുഖം ഭേദമാവാന്� ഞാന്� പ്രാര്�ഥിക്കാം�

അഗ്രജന്‍ said...

മിന്നാമിന്നീ,
ആനന്ദ് - നല്ല അഭിപ്രായത്തിന് നന്ദി
പ്രസിഡന്‍റ് - ഹോളണ്ടിനെ പറ്റി മാത്രം പറയരുത്
പാച്ചു - വിശദീകരണം താഴെ വരുന്നുണ്ട്
നാളികേരം - പണ്ടത്തെ പോലെ ചിലവില്ലാത്ത ഒരു ഐറ്റം
എന്തായാലും എല്ലാറ്റിനും നന്ദീണ്ട് :)

ഇങ്ങക്കും നന്ദിണ്ട് ഉമേഷേട്ടാ... അനോണിക്കുറിപ്പുകള്‍ എന്ന പേരിനെ പറ്റി ചിന്തിക്കുന്നുണ്ട് :)

സിമി,
പാച്ചുവിന്‍റെ ലോകത്തിന്‍റെ വരിക്കാരുടെ സൌകര്യാര്‍ത്ഥം, കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളുമായി ഇവിടെ ഒരു സ്വതന്ത്ര ബ്ലോഗിംഗ് ആപ്പീസ് തുറന്ന് പ്രവര്‍ത്തനം അങ്ങോട്ട് മാറ്റിയിരിക്കുന്നു. പാച്ചുവിന്‍റെ ലോകവുമായി ബന്ധപ്പെട്ടുള്ള എല്ലാ എഴുത്തുകുത്തുകളും പ്രസ്തുത ആപ്പീസുമായി നേരിട്ട് നടത്തേണ്ടതാണെന്ന് മാന്യ വരിക്കാരെ അറിയിച്ചു കൊള്ളുന്നു... നിങ്ങള്‍ നല്‍കി വന്ന സഹകരണത്തിന് നന്ദി... ഭാവിയിലും സഹകരണം പ്രതീക്ഷിക്കുന്നു :)

ഷെഫ്
നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി
മിന്നാമിന്നിക്കിട്ട :( ഇതിന് നന്ദി വേറേം ഇരിക്കട്ടെ
:)

വി.കെ.
വായിച്ചതിനും സമാന അനുഭവം പങ്ക് വെച്ചതിന് നന്ദി...
കൂട്ടിയത് 10 ദിനാര്‍ വീതം... മൊത്തം 150 ദിനാര്‍... കണക്കുകള്‍ എന്നെ ആശയക്കുഴപ്പത്തിലാക്കി :)

ആനന്ദിനേയും എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ

നന്ദി :)

കുറുമാന്‍ said...

വളരെ നന്നായിരിക്കുന്നു അഗ്രൂ ഇത്തവണത്തെ ആഴ്ചകുറിപ്പ് (ഇനി ഇടവേളയെടുത്താല്‍ ഒരുവേള ഞാന്‍ ഡിഷ്യും).

ആ‍നന്ദിനെപോലെ സന്മനസ്സുള്ളവര്‍ക്ക് നന്മവരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

ശ്രീ said...

ആനന്ദിനെപ്പോലുള്ളവര്‍ ഇനിയും ഉണ്ടാകട്ടെ.

സഹയാത്രികന്‍ അന്നുച്ചയ്ക്ക് ഓണ സദ്യയ്ക്കു ശേഷം വിളിച്ചിരുന്നു.
:)

പ്രയാസി said...

വെട്ടിക്കേറ്റുമ്പോള്‍ എന്നെക്കൂടി വിളിക്കാമാരുന്നില്ലെ, ദുഷ്ടന്മാര്‍..:(

പാച്ചു ഇല്ലാത്ത പരിപാടിക്ക് ഇന്നി നമ്മളില്ല

ലുല്ലു, നുന്നു, മുന്നു
പാച്ചു ഫാന്‍സ് അസോസിയേഷന്‍
ബ്ലോഗാനക്കടവ് പഞ്ചായത്ത്

G.manu said...

അതുശരി..
പാര്‍ഥന്‍ ചന്ദ്രകാന്തപ്പെങ്ങളുടെ പ്രാണസഖന്‍ ആരുന്നോ..

:

പിന്നെ കൂട്ടായ്മയിലുള്ള ഓണസദ്യ കണ്ടപ്പോ‍ള്‍ പെരുത്ത അസൂയ...
മതിലുകള്‍ക്കുള്ളില്‍ ആര്‍ത്തികൊണ്ട് പൂക്കളം പണിയുന്ന ശബരീനാഥന്മാരും ചന്ദ്രമതികളും കൊണ്ട് മരവിച്ച ഒരു നാട്ടില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അസൂയ....

ഏറനാടന്‍ said...

"പണ്ടു ഞാന്‍ കാണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്നപ്പോള്‍.." എനിക്ക് ചിരിനിറുത്താന്‍ വയ്യ എന്റെ ആഗ്രാ പ്രസിഡണ്ടേ.. :) ആഴ്ചക്കുറിപ്പുകള്‍ ഇടയ്ക്ക് മുടങ്ങിയിട്ടുണ്ടെങ്കിലും പതിവിലും നന്നായിവരുന്നു. ആശംസകള്‍.

അത്തിക്കുര്‍ശി said...

agroo,

How are you? please contact me during Eid holidays (050-3299010). Now I am in North africa, will be back next week

athikkurssi