Tuesday, September 11, 2007

നാല്‍പ്പത്തിരണ്ട്

യു.എ.ഇ. ബ്ലോഗേഴ്സ് മീറ്റ് 2007
ബ്ലോഗ് എന്ന മാധ്യമം കൂട്ടിയിണക്കിയവരില്‍ യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിപ്പെടാന്‍ കഴിഞ്ഞവര്‍ ഒരിക്കല്‍ കൂടെ ഒന്നിച്ച് കൂടി. പലവിധ ആശയങ്ങളും അഭിപ്രായങ്ങളും ചിന്താഗതികളും ഉള്ളവര്‍, ഒരേ കാര്യങ്ങളെ വ്യത്യസ്ത ധ്രുവങ്ങളിലൂടെ വീക്ഷീക്കുന്നവര്‍... പക്ഷെ ഒന്നിച്ചിരുന്ന് സംസാരിക്കാനോ സൊറ പറായാനോ അവയൊന്നും തന്നെ ഒരിക്കലും തടസ്സമാകുന്നില്ല. 2007 സ്പെറ്റംബര്‍ 7 ഓര്‍ത്ത് വെക്കാന്‍ മറ്റൊരു ദിനം കൂടെയായി യു.എ.ഇ. ബ്ലോഗേഴ്സിന്.

പിന്‍വലിവ് നല്‍കുന്ന ചിന്തകള്‍
ഒരു കയ്യും കാലും പൂര്‍ണ്ണമായും ഛേദിക്കപ്പെട്ട ഒരു ചൈനാക്കാരന്‍ റോഡരികിലിരിക്കുന്നു. അയാളുടെ മുന്നില്‍ വിരിച്ച തുണിയിലേക്ക് തുട്ടുകളിട്ട് തിരിഞ്ഞപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു...

‘ഇങ്ങിനെയുള്ളവര്‍ക്കൊന്നും കാശ് കൊടുക്കരുത്...’

വളരെ നല്ല രീതിയില്‍ നടന്ന് പോകുന്ന ഒരു പ്രാദേശീക ചാരിറ്റി സംഘടന കെട്ടിപ്പടുക്കാന്‍ മുന്നിട്ടിറങ്ങി, അതിന്‍റെ ചുക്കാന്‍ പിടിക്കുന്നവരിലൊരാളായ സുഹൃത്തിന്‍റെ വാക്കുകള്‍ എന്നില്‍ അതിശയം ജനിപ്പിച്ചു.

‘ഇയാളെങ്ങിനെ ഇവിടെയെത്തി എന്ന് ചിന്തിച്ചിട്ടുണ്ടോ...’
'.........'
‘അയാളുടെ അച്ഛനോ അമ്മയോ അല്ലെങ്കില്‍ സഹോദരങ്ങളോ അയാളെ ഇവിടെ കൊണ്ടിരുത്തുമെന്ന് തോന്നുന്നുണ്ടോ...’
'..........'

ശരിയാണ്, ആരെങ്കിലും അവിടെ കൊണ്ടിരുത്താതെ റോഡ് വര്‍ക്കുകള്‍ നടക്കുന്നതിനിടയിലെ ആ ഇടുങ്ങിയ പാതയില്‍ അയാള്‍ക്ക് എത്താനാകില്ലെന്നുറപ്പ്. സുഹൃത്ത് ചോദിച്ചത് പോലെ എത്ര കഷ്ടപ്പാടാണെങ്കിലും ഒരച്ഛനോ അമ്മയ്ക്കോ അങ്ങിനെ ചെയ്യാനാവുമെന്നും തോന്നുന്നില്ല. എങ്കില്‍ പിന്നെ...?

ഭിക്ഷാടനത്തിന് പിന്നില്‍ നടക്കുന്ന ബിസിനസ്സിനെ പറ്റിയുള്ള കേട്ടറിവുകള്‍, സുഹൃത്ത് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നിപ്പിച്ചു. നല്ല ചിന്തകളെ മുതലെടുത്ത് നടത്തുന്ന ഇത്തരം കാര്യങ്ങള്‍ അര്‍ഹരായവരെ കൂടെ സംശയദൃഷ്ടിയോടെ കാണാന്‍ പ്രേരിപ്പിക്കുന്നു.

ഹോട്ടല്‍!
കഴിഞ്ഞ ദിവസം രാവിലെ ഓഫീസ് ബില്‍ഡിംഗിന് താഴെ വെച്ച് ഒരു മലയാളി ഒരു ഹോട്ടലിന്‍റെ പേര് പറഞ്ഞ് അതെവിടെയാണെന്ന് ചോദിച്ചു. എന്‍റെ ഇത്രയും വര്‍ഷത്തെ അറിവില്‍ അങ്ങിനെയൊരു ഹോട്ടല്‍ ആ പരിസരത്തൊന്നുമില്ല. അങ്ങിനെയെങ്കില്‍ അതൊന്ന് അന്വേഷിച്ചിട്ട് തന്നെ കാര്യം... ഞാന്‍ തീരുമാനിച്ചു.

ഒടുവില്‍ കണ്ടെത്തി... തൊട്ടടുത്ത ബില്‍ഡിംഗില്‍ ഉള്ള ഒരു റസ്റ്റോറന്‍റ്!

നമ്മള്‍ മലയാളി ചായ കുടിക്കുന്നതും പുട്ടടിക്കുന്നതും താമസിക്കാനിടം തേടുന്നതും ഹോട്ടലില്‍ തന്നെ.

ലക്ഷ്മീ വിലാസം ഹോട്ടല്‍...
സുലേഖ ഹോട്ടല്‍...
സെന്‍റ് ആന്‍റണീസ് ഹോട്ടല്‍...

അങ്ങിനെ നീണ്ട് പോകുന്നു നമ്മുടെ നാട്ടിലെ ഹോട്ടലുകളുടെ നിര...

ഇവിടെ വന്ന നാളുകളിലൊന്നില്‍ ഹോട്ടലില്‍ നിന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചതെന്ന എന്‍റെ മറുപടി കേട്ട് ഈജിപ്തുകാരനായ സഹപ്രവര്‍ത്തകന്‍ അതിശയോക്തി കലര്‍ത്തി എന്നെ കളിയാക്കി ചിരിച്ചിരുന്നു.

അതോ, ഇനി റസ്റ്റോറന്‍റിനെ നമ്മള്‍ ഹോട്ടല്‍ എന്ന് പറയുന്നതില്‍ വല്ല ശരിയുമുണ്ടോ?

അശരീരി...
കാറ്റുള്ളപ്പോള്‍ പാറ്റണം, പക്ഷെ *പാത്തരുത്...!

*മുള്ളുക

28 comments:

പൊതുവാള് said...

അഗ്രജാ ഇവിടൊരു തേങ്ങ:)
നന്നായിട്ടുണ്ട്
അശരീരി തിരിച്ചു വന്നപ്പോ‍ള്‍ മറ്റു പലതും കാണാനില്ലല്ലോ?

ഇത്തിരിവെട്ടം said...

പിന്നെ കറ്റൊഴിയാന്‍ കാത്തിരിക്കണോ... ?

:)

അഗ്രജന്‍ said...

പൊതുവാള്‍ജി ഈ തേങ്ങക്ക് നന്ദി :)
ഇന്ന് പോകും നാളെ വരും മറ്റന്നാള്‍ എല്ലാം കൂടെ പോവും എന്നല്ലേ :)

ഇത്തിരി: നിര്‍ബ്ബന്ധമില്ല, ദേഹത്തേക്ക് തെറിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതി :)

Sul | സുല്‍ said...

ബാക്കിയൊക്കെ എന്തിയേ?
കാറ്റുള്ളപ്പോള്‍ പിന്നെ എന്തു ചെയ്യും?
-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാച്ചു പിണക്കമാ അല്ലേ? ഭക്ഷണം കണ്ടപ്പോള്‍ പാച്ചുനെ ഒറ്റയ്ക്കാക്കി രണ്ടാളും ഓടിപ്പോയ ഫോട്ടോ കണ്ടു..

::സിയ↔Ziya said...

നന്നായി കുറിപ്പ്.

ഹോട്ടലിനെ പരാമര്‍ശിച്ചതു കൊണ്ട് ഇത്രയും പറയണമെന്ന് തോന്നി, പറയുന്നു.
മലയാളിക്ക് എല്ലാ ചായപ്പെടികയും ഹോട്ടലാണ്. ഓരോ വിലാസങ്ങള്‍ :)

ഈ ഡെഫനിഷന്‍സ് ഇവിടെ കുറിക്കുന്നത് നന്നായിരിക്കുമെന്ന് വിചാരിക്കുന്നു, കുറിക്കുന്നു :)

hotel -

A commercial establishment offering lodging to travelers and sometimes to permanent residents, and often having restaurants, meeting rooms, stores, etc., that are available to the general public.motel -
A hotel providing travelers with lodging and free parking facilities, typically a roadside hotel having rooms adjacent to an outside parking area or an urban hotel offering parking within the building.

restaurant -
An establishment where meals are served to customers.

cafeteria -
A restaurant in which patrons wait on themselves, carrying their food to tables from counters where it is displayed and served.

::സിയ↔Ziya said...

ഈ ഹോട്ടലും മോട്ടലുമെന്നുള്ള ഉച്ചാരണം തന്നെ ശരിയല്ല. ഹൊട്ടെ‌യ്‌ല്‍, മൊട്ടെ‌യ്‌ല്‍ എന്നൊക്കെ ഏകദേശം ശരിയായ ഉച്ചാരണം :)

ഇക്കാസ് മെര്‍ച്ചന്റ് said...

ആ.. പിന്നെ സിയാ,
കേരളത്തീ വന്ന് ഓട്ടയില്‍, മൊട്ടയില്‍ എന്നൊക്കെ പറഞ്ഞാല്‍ വെവരം അറിയും.
അതിരിക്കട്ടെ, മോന്‍ പേര്‍ഷ്യേപ്പോയിട്ട് എത്ര കൊല്ലമായെന്നാ പറഞ്ഞെ? :)

ശ്രീ said...

അപ്പോ പറഞ്ഞു വന്നത് ‘ഹോട്ടലും റെസ്റ്റോറന്റുമെല്ലാം ഒരു തരം തട്ടുകടയാണ്‍’ എന്നാണല്ലെ?
:)

Manu said...

കാറ്റുള്ളപ്പോള്‍ പാറ്റണം, പക്ഷെ *പാത്തരുത്...!


ithu kurachu naalu munp paranjaarunnel kazhinja aazhcha blogil vanna kure durgandham ozhivaayene !

Pachuutti evide ..dushtaa

Off:
കേരളത്തീ വന്ന് ഓട്ടയില്‍, മൊട്ടയില്‍ എന്നൊക്കെ പറഞ്ഞാല്‍ വെവരം അറിയും.

ikkaase aduthirikkunna sayippanmaarellam koode enne irakkividum ividunn.. =)) =))

അതുല്യ said...

അഗ്രൂ, എല്ലാര്‍ക്കും കൂടി ചേരുന്നതിനായി ഒരു വേദിയൊരുക്കി തന്നതിനു പെരുത്ത് നന്ദി. കുറെ പേരെയൊക്കെ പുതിയതായിട്ട് കണ്ട്. അറിയുന്നവരേം അറിയാത്തവരേം കണ്ടു. മുസിരീസിനെ എനിക്ക് വല്യ ഇഷ്ടായി. മുസിരീസിനെ കൊണ്ട് വന്ന തമനുവിനു സ്പെഷല്‍ ബൊക്ക.

ഈ ചൈനക്കാരന്റെ കാര്യം പോട്ടെ. ഈയ്യിടെയായി ആപ്പീസ് കോബ്ലക്സുകളില്‍ ഒരു A4 സൈസ് പേപ്പറില്‍, എനിക്ക് മിണ്ടാനും വായിയ്കാനും കഴിയില്ല, ദയവായി സഹായിയ്കൂ എന്ന് പറഞ് നമ്മുടെ ഇന്ന്ത്യന്‍ വംശജര്‍ കേറി ഇറങ്ങുന്നുണ്ട്. മിഡില്‍ ഈസ്റ്റിലേയ്ക് തൊഴിലാവ്ശ്യമായിട്ട് മാത്രം ഇന്ത്യക്കാര്‍ വരുക എന്നുള്ളത് കൊണ്ട്,ഇത്രയും ഹാന്‍ഡിക്കാപ്പുള്ള ഒരു ജോലിയ്കും ഇവിടെ ഉതകില്ല് എന്ന വ്യക്തമായി ധാരണയുള്ള ഇവര്‍ ഒക്കെ വിസിറ്റ് വിസ എടുത്ത് തെണ്ടാന്‍ മാത്രമായിട്ട് ഇറങ്ങീതാണോ എന്ന് പോലും ഞാന്‍ അതിശയപെടുത്തുന്നു. പണ്ട് അജമാനിലെ തെരുവില്‍ ഒരു ഹൃദയ സംബന്ധമുള്ള രോഗിയേ കടുത്ത അവശനിലയില്‍ കണ്ടെത്തുകയും, പിന്നീട് അറിഞത്, അയാളെ ഒരു മലയാളി തന്നെ വിസിറ്റ് വിസയില്‍ ചികിത്സയ്ക് കാശ് എത്തിച്ച് തരാം എന്ന വാഗ്ദാനത്തില്‍ ഇങ്ങട് എത്തിച്ച് ഇയാളെ പല സ്ഥാപനങ്ങളില്‍ കൊണ്ട് പോയി മെഡിക്കല്‍ സെര്‍ട്ടിഫിക്കറ്റ് കാട്ടി, കാശ് പിരിച്ച് 70,000 ദിര്‍ഹസ് ഒക്കെ ആയപ്പോള്‍ ഈ രോഗിയേ നടു റോടില്‍ തള്ളിയ്യിട്ട്, പൈസ മുഴുവന്‍ കൈക്കാലാക്കി കടന്ന് കളഞു എന്നുള്ള ഒരു ചരിത്രവും മലയാളിയ്ക് ഇവിടെയുണ്ട്. വെറും 900 ദിര്‍ഹസിനു റ്റിക്കറ്റും, 200/300 ദിര്‍ഹസിനു വിസിറ്റ് വിസയും ഒക്കെ കിട്ടിമ്പോഴ് ഇത് പോലെയുള്ള ആളുകളെ ഇവിടെ കൊണ്ട് വന്ന്, ഒരു ദിവസം 100 പേരു 1 ദിര്‍ഹസ് വച്ച് കൊടുത്താലും (രണ്ട് ആപ്പീസ്കോപ്ലക്സ് 2 മണിക്കുറില്‍ കേറി ഇറങിയാല് കൂടി മതി, 3000 ദിര്‍ഹസ് ആവും മാസം :)) , ഏത് ജോലിക്കാരനും കിട്ടുന്നതിനേക്കാളും, മെച്ചമായ വരുമാനം ഇത് തന്നെ എന്ന് കരുതീയട്ടുണ്ടാവണം, സ്പോണ്‍സര്‍ ചെയ്ത് എത്തിച്ച ആളുകള്‍. 8/10 പത്തും മണിക്കൂറുകള്‍ കൊടും വെയിലത്ത് പണിയെടുത്ത് കഷ്ടി 900 ദിര്‍ഹസ് കിട്ടുന്നതിനേക്കാളും, മെച്ചം ഇത് തന്നെ ! തെണ്ടലു തൊഴിലാക്കുന്നതിനെ ഇന്ത്യക്കാര്‍ ആലോചിച്ചിരിയ്കണം.

SAJAN | സാജന്‍ said...

പാച്ചു എവിടേ?
പാച്ചുവിനെ തിരിച്ചു കൊണ്ടു വരാതെ, ഇനി കമന്റില്ല :)

കരീം മാഷ്‌ said...

നന്നായി
ഈ ലക്കത്തിലേക്കു പാച്ചുവിന്റെ ലോകം. എന്റെ വക ഫ്രീ...
നിരത്തിവെച്ച ഭക്ഷണവിഭവങ്ങള്‍ക്കു മുന്നിലൂടേ പ്ലേറ്റുമായി വരിവരിയായി നീങ്ങുന്ന അതിഥികള്‍ ആവശ്യമുള്ളതു കോരിയെടുത്തു തീമേശക്കടുത്തേക്കു നടക്കുമ്പോള്‍ പാച്ചു അഗ്രജനോട്‌.
"ഇതെന്താ ഉപ്പാ ഇങ്ങനെ?"
ഇതാണു മോളെ ബുഫെ!"
കുറച്ചു കഴിഞ്ഞു മോളു ബുഫെയെക്കുറിച്ച്‌ എന്തു മനസ്സിലാക്കിയെന്നറിയാല്‍ അഗ്രജന്‍ ചോദിച്ചു.

മോളെ! "ബുഫെ" എന്നു പറഞ്ഞാലെന്താ?

പച്ചുവിന്റെ ഉത്തരം ഇത്തരത്തിലായിരിക്കും

"ബുഫെ" എന്നു പറഞ്ഞില്ലങ്കിലെന്താ???..

മഴത്തുള്ളി said...

ഭിക്ഷാടനം ഇപ്പോള്‍ വളരെ നല്ലൊരു ബിസിനസ്സാണ് പലയിടത്തും. ഇതുമൂലം യഥാര്‍ത്ഥത്തില്‍ ഭിക്ഷ അര്‍ഹിക്കുന്നതാരെന്നറിയാന്‍ പാടില്ലെന്നായിരിക്കുന്നു.

നന്നായിരിക്കുന്നു ചിന്തകള്‍. :)

അപ്പു said...

അഗ്രജാ... ഈ ചൈനീസ് ഭിക്ഷക്കാരനെ എവിടെയാ കണ്ടത്? ദുബായിലോ? !! ?

ഇപ്പോ എന്താ ഈ ഹോട്ടലിന്റെ കാര്യം ചിന്തിക്കാന്‍? പണ്ടെങ്ങോ നമ്മുടെ നാട്ടില്‍ സായിപ്പന്മാര്‍ ഉണ്ടായിരുന്ന കാലത്ത് അവര്‍ ഏതെങ്ക്കിലും റെസ്റ്റോറന്റിനോടൊപ്പം എഴുതിവച്ചിരിക്കും “ഹോട്ടല്‍..ക്ല,ക്ലീ ക്ലൂ എന്ന്. അതിനു ശേഷമായിരിക്കണം കണ്ണില്‍ക്കണ്ട ചായക്കടയെല്ലാം ഹോട്ടലായിമാറിയത്.

കാറ്റുള്ളപ്പോള്‍ തൂറ്റണം എന്നു കേട്ടിട്ടുണ്ട്.. പാറ്റണം എന്നാദ്യമായിട്ടാ കേള്‍ക്കുന്നത്.

ദിവ (എമ്മാനുവല്‍) said...

hotel-ന്റെ ശരിയായ ഉച്ചാ‍രണം ‘ഹൊറ്റെല്‍’ എന്നാണ് പണ്ടൊരു ടീച്ചര്‍ പറഞ്ഞുതന്നത്. petrol-ന് ‘പെറ്റ്രല്‍‘ എന്നും.

പക്ഷേ, അമേരിക്കക്കാര്‍ ‘ഗ്യാസ്’ എന്ന് പറയുന്നതുകൊണ്ട്, ‘പെറ്റ്രല്‍’ പരീക്ഷിക്കാനൊത്തില്ല.

‘പെറ്റ്രൊല്‍’ എന്ന്
മറിയാമ്മ ചിലന്തിക്കാരന്‍ ഉച്ചരിക്കുന്നു.


btw; പാച്ചുവിന്റെ ലോകം സ്ഥലപരിമിതിമൂലം ഒഴിവാക്കൊയോ :-)

ദിവ (എമ്മാനുവല്‍) said...

പാച്ചുവിന്റെ ലോകം സ്ഥലപരിമിതിമൂലം ഈ ലക്കത്തില്‍ നിന്ന് ഒഴിവാക്കിയോ

തറവാടി said...

കാറ്റുള്ളപ്പോള്‍ തൂറ്റണം എന്നല്ലെ അഗ്രജാ?

അഞ്ചല്‍കാരന്‍ said...

ഭക്ഷണം കഴിക്കാനുള്ള ഇടത്തേയും നാട്ടില്‍ ഹോട്ടല്‍ എന്ന് പറയും. ഇവിടെ ഹോട്ടല്‍ എന്നത് താമസത്തിനുള്ള ഇടം ആണെപ്പോഴും. പക്ഷേ അഗ്രൂ പറഞ്ഞ മറ്റൊരു സംഗതി ഉണ്ട്. ഇവിടെ തൊട്ടടുത്തെ പീടികയുടെ പേരോ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവരെയോ ഒന്നും നമ്മുക്കറിയില്ല എന്ന ദുരിതം. വായിച്ച് വന്നപ്പോള്‍ ആ വസ്തുതയിലേക്കാണ് സംഗതി പോകുന്നത് എന്നാണ് കരുതിയത്.

പാച്ചുവിനെ കൂട്ടാത്തതു കൊണ്ട് ആഴ്ചകുറിപ്പ് തീരെ പോര. പിന്നെ കരീം മാഷിന്റെ “ഫ്രീ” കൊണ്ട് കഴിച്ചിലായി എന്ന് മാത്രം :)

നിഷ്ക്കളങ്കന്‍ said...

പ്രൊ.എം.കൃഷ്ണന്‍ നായര്‍ ഇതു കണ്ടാല്‍ ഹോട്ടല്‍ എന്നും മോട്ടല്‍ എന്നും പറയുന്നവരെ ഗൊന്നു ഗൊല വിളിക്കും.
"ഹൊട്ടേല്‍" "മൊട്ടേല്‍" എന്നൊക്കെയാണ് പറയേണ്ടത് എന്നു Phonetix അറിയാവുന്ന ഒരാന്റി പറയുന്നു.

പക്ഷേ ഇതിപ്പം എന്റെ മൂന്നുവയസ്സായ മകളും രണ്ടു കൂട്ടുകാരികളും കൂടിയുള്ള സംഭാഷണം പോലായിപ്പോകും.

ഒരു റബ്ബര്‍ബ്ബാന്‍ഡ് കയ്യില്‍ക്കിട്ടിയപ്പോഴുള്ള അഭിപ്രായപ്രകടനം.

എ.മ : ങാ .. ഇതു ബബറ്.
കൂ.1 : അല്ല. ഇതു ഡബര്‍.
കൂ.2 : അങ്ങനല്ല. ഇതു ടപ്പര്‍.

പിന്നെ നമ്മുടെ നാട്ടിലാണെങ്കില്‍ "ഹോട്ടല്‍ & റ്റീഷാപ്പ്" "ഹോട്ടല്‍ & റെസ്റ്റാറന്റ്" എന്നൊക്കെ ബോര്‍ഡു വെച്ച കൊച്ചു ചായക്കടകള്‍ സുലഭം.

നല്ല നിരീക്ഷണം!

::സിയ↔Ziya said...

എട്ടുകാലി: എഡാ പുസു ചൊറിയമ്പുസു
പൊന്‍‌കുരിശ്: പുസുവല്ലെഡാ പുഷു, ചൊറിയമ്പുഷു
എട്ടുകാലി: അല്ലെഡാ പുളു, ചൊറിയമ്പുളു

(ഓര്‍മ്മയില്‍ നിന്നാണ്. ആശയ, ഗ്രഹിക്കാന്‍ താത്പര്യം :) )

നിഷ്ക്കളങ്കന്‍ said...

ഉണ്ടക്കണ്ണന്ത്രു : ജൊ..ജൊ..ജൊറിയമ്പുഷു.
:))

മുസാഫിര്‍ said...

അഗ്രജാ,
ആഴ്ച്ചക്കുറിപ്പുകള്‍ ശുഷ്ക്കിച്ചു പോയല്ലോ,എന്നാലും കൂഴപ്പമില്ല.പതിവായി വരുന്നുണ്ടല്ലോ .
കരീം മാഷിന്റെ പാചുവിനെക്കുറിച്ചുള്ള അനുബന്ധം വളരെ ഇഷ്ടമായി.പിന്നെ ഞങ്ങളുടെ ഗ്രാ‍മത്തില്‍ ഹോട്ടല്‍ എന്നു പറഞ്ഞാല്‍ മീല്‍‌‌സ് കൂടി കിട്ടുന്ന സ്ഥലം എന്നാണു അര്‍ത്ഥം.ബാക്കിയുള്ളതെല്ലാം സാധാ റെസ്റ്റോറന്ന്റ്റുകള്‍!

വേണു venu said...

അശരീരി ഇഷ്ടപ്പെട്ടു.
ശ്ശെടാ ഇന്നും ഒരു പിച്ചുമായി വന്ന എനിക്കു് പാച്ചുവിനെ കിട്ടിയില്ലല്ലോ.:)

അരീക്കോടന്‍ said...

കാറ്റുള്ളപ്പോള്‍ എന്തു ചെയ്യുംന്നെ?

തമനു said...

നാട്ടിലുള്ള ഹോട്ടലുകളെയൊക്കെ ചായക്കടകളെന്നും, ഠൌണിലുള്ള ചായക്കടകളെയൊക്കെ ഹോട്ടലുകളെന്നും അല്ലേ പറയുക..?

പാച്ചുവില്ലാത്തതില്‍ പ്രതിഷേധിച്ച് ഈ ആഴ്ചക്കുറിപ്പ് നന്നായെങ്കിലും ആ അഭിപ്രായം പറയുന്നില്ല.

ഓടോ : കാറ്റുള്ളപ്പോ ബാത്രൂമില്‍ പാത്തുന്നോണ്ട് കൊഴപ്പമുണ്ടോ...?

കുറുമാന്‍ said...

അശരീരിയെന്തായാലും കാര്യം മനസ്സിലായാല്‍ പോരേ അല്ലെ?

കടവന്‍ said...

ചാറ്റണം എന്ന്വച്ചാ ചാറിക്കണം, അപ്പൊ തൂറ്റണംന്ന് വെച്ചാ...?അയ്യെ...അയ് യയെ.....;..
ഹൊട്ടേല്‍ മലയാളിക്ക്/ഇന്ത്യന്‍ സബ്കോണ്ടിനെന്റ് ഇങ്ളീഷ്കാരന്‍ നൂറ്റാണ്ട്കള്‍ "ഫരിച്ചിട്ടും" ഹൊറ്റെലും, റെസ്റ്റൊറെന്റും തമ്മിലുള്ള വ്യത്റ്റ്യാസം പോട്ടെ, "ഓംപ്ളെയിറ്റാണ്"മുട്ടകൊണ്ടൂണ്ടാക്കുന്നത്, ഓംലെറ്റ് എന്നു കാണും കേരളക്കാര്‌.