Monday, March 24, 2008

ആഴ്ചക്കുറിപ്പുകള്‍ 56

അഗ്രജന്‍ അഥവാ കടിഞ്ഞൂല്‍ പൊട്ടന്‍!
ദൂരെ നിന്നും വരുന്ന ആളോളമെത്തി തന്‍റെ ഉയരവും എന്ന സന്തോഷം, വരുന്ന ആള്‍ അടുത്തൂടെ കടന്ന് പോകുമ്പോള്‍ നിരാശയ്ക്ക് വഴി മാറിക്കൊടുത്തിരുന്ന കുട്ടിക്കാലം. വളരാന്‍ കൊതിയായിരുന്നു... മുഴുക്കയ്യന്‍ ഷര്‍ട്ടിട്ടാല്‍, മുണ്ടുടുത്താല്‍, കുരുത്തു വരുന്ന മീശയില്‍ കരിപിടിപ്പിക്കുമ്പോള്‍... എല്ലാം എന്തൊരാഹ്ലാദമായിരുന്നു, വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന ആവേശം! ഇപ്പോള്‍ കൊതിക്കുന്നു അങ്ങോട്ടൊക്കെ ഒന്ന് തിരിച്ചു നടക്കാനായെങ്കില്‍!

അഗ്രജന്‍ എന്ന ബ്ലോഗ് നെയിമിനോടൊപ്പം ‘അഗ്രജന്‍ അഥവാ കടിഞ്ഞൂല്‍ പൊട്ടന്‍‘ എന്നൊരു ടാഗ് ലൈനും കൂടെ ചേര്‍ത്തിരുന്നു ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയ ആദ്യകാലങ്ങളില്‍. ‘ഫോട്ടോ വെച്ച സ്ഥിതിക്ക് കടിഞ്ഞൂല്‍ പൊട്ടന്‍ എന്നെഴുതേണ്ടിയിരുന്നില്ല...’ എന്ന് കമന്‍റിട്ടത് നിത്യകല്യാണി എന്ന പേരിലൊരു ബ്ലോഗറാണ്. പിന്നീടെപ്പോഴോ വിശാലമനസ്കനാണ് അതൊഴിവാക്കാന്‍ പ്രേരിപ്പിച്ചത്. അഗ്രജന്‍ എന്നതിന്, ആദ്യം ജനിച്ചവന്‍ അഥവാ മൂത്ത പുത്രന്‍ എന്ന അര്‍ത്ഥമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ബ്ലോഗ് നെയിം തിരഞ്ഞെടുക്കുമ്പോള്‍, മൂത്തപുത്രന്‍റെ എല്ലാ നേട്ടങ്ങളും കോട്ടങ്ങളും ശരിക്കും അറിഞ്ഞ എനിക്ക് ‘അഗ്രജന്‍‘ എന്നത് കണ്ടെത്താന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. ‘ഡാ കടിഞ്ഞിപ്പൊട്ടാ...’ എന്ന മൂത്ത അമ്മാവന്‍റെ വിളി എനിക്കിഷ്ടമായിരുന്നു. അത് കേള്‍ക്കുമ്പോ ഞാന്‍ മനസ്സില്‍ പറയും... ‘മാമാ... നമ്മളപ്പോ ഒരേ ഇനമാണല്ലേ...’!

പറഞ്ഞു വന്നത്, പണ്ട് പണ്ടൊരു മാര്‍ച്ച് മാസത്തില്‍, ഇതേ പോലൊരു 24ആം തിയ്യതിയിലെ സൂര്യന്‍ പടിഞ്ഞാറോട്ട് നീങ്ങാനായി തീരുമാനിച്ച സമയത്ത് ഇവര്‍ക്ക് ഒരു കടിഞ്ഞൂല്‍ പൊട്ടന്‍ അവതരിച്ചു!

തീര്‍ത്ഥയാത്ര!
കാലിളകിയ ബെഞ്ചില്‍ അഞ്ചോ ആറോ പേരിരുന്ന്, സ്ലേറ്റിലെഴുതുമ്പോള്‍ കൈ അടുത്തിരിക്കുന്നവന്‍റെ നെഞ്ചില്‍ കൊള്ളാതെ ഒതുക്കിപ്പിടിക്കുമായിരുന്നു... സഹകരണത്തിന്‍റേയും അഡ്ജസ്റ്റ്മെന്‍റുകളുടേയും പാഠം അവിടെ നിന്നേ പഠിച്ചെടുത്തിരുന്നു. മോളെ സ്കൂളില്‍ ചേര്‍ക്കാനെത്തിയപ്പോള്‍ കണ്ടു... ഓരോ കുട്ടിക്കും വെവ്വേറെ കസേരയും മേശയും. മനസ്സ് പഴയ ബെഞ്ചിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി!

സമ്പാദ്യം!
പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ ഗള്‍ഫില്‍ എത്തി ജോലിയെല്ലാം കിട്ടിയ സമയത്ത് എന്‍റുപ്പാടെ അടുത്ത സുഹൃത്തായ അബ്ദുള്‍ റഹിമാനിക്ക എന്നെ ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൌണ്ട് തുടങ്ങാന്‍ വേണ്ടി പ്രേരിപ്പിച്ചു... മാസം വെറും ആയിരം രൂപ അടയ്ക്കാവുന്ന വിധത്തില്‍. പുള്ളിക്ക് വേണ്ടി ഞാന്‍ സമ്മതിച്ചെങ്കിലും, തൊള്ളായിരം ദിര്‍ഹം മാത്രം ശമ്പളം വാങ്ങിയിരുന്ന ഒരുത്തന് അവന്‍റെ പ്രശ്നങ്ങള്‍ തീര്‍ത്ത് നൂറ് ദിര്‍ഹം നീക്കി വെക്കാന്‍ ആവുമായിരുന്നില്ല. വര്‍ഷങ്ങള്‍ ഒരുപാട് പിന്നിടുമ്പോള്‍ വെറുതെ തിരിഞ്ഞു നോക്കി ആലോചിക്കുന്നു... ‘എങ്ങിനെയെങ്കിലും അന്നത്...’!

- ഇലക്ട്രിസിറ്റി ബില്‍‍
- വാട്ടര്‍ ബില്‍
- ടെലഫോണ്‍ ബില്‍
- ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്‍റ്
- ലോണ്‍ പെയ്മെന്‍റ്

ഈ ഗണത്തിലായിരിക്കണം സേവിംഗിന്‍റെ സ്ഥാനം. ശമ്പളം കിട്ടിയാല്‍ നിര്‍ബ്ബന്ധമായും നീക്കി വെക്കേണ്ട ഒന്ന്, അല്ലാതെ എല്ലാം കഴിഞ്ഞതിന് ശേഷം മാറ്റി വെക്കേണ്ട ഒന്നാവരുത്!

ലേബല്‍: തിരിച്ചറിയാന്‍ വൈകിയവന്‍റെ ജല്പനങ്ങള്‍.

എന്‍റെ പിഴ... എന്‍റെ മാത്രം പിഴ!
അശ്രദ്ധയെ പറ്റി ഞാന്‍ മുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്. ചില ചെറിയ അശ്രദ്ധകള്‍ക്ക് പോലും ചിലപ്പോള്‍ നമ്മള്‍ വലിയ വില നല്‍കേണ്ടി വരാറുണ്ട്. താഴേക്ക് പോവേണ്ട ഞാന്‍ ധൃതിയില്‍ ശ്രദ്ധിക്കാതെ മോളിലോട്ട് പോണ ലിഫ്റ്റില്‍ കയ‌റി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. പക്ഷെ അതിന് നല്‍കേണ്ടി വന്ന വിലയോ... മാനഹാനി!

ഒരാള്‍ മാത്രം ലിഫ്റ്റില്‍ ഉണ്ടായിരുന്നത് കൊണ്ട് അയാള്‍ അടുത്ത ഏതെങ്കിലും ഫ്ലോറിലിറങ്ങും എന്ന എന്‍റെ ചിന്ത പോലെ തന്നെ അയാള്‍ രണ്ടോ മൂന്നോ ഫ്ലോറുകള്‍ കഴിഞ്ഞപ്പോള്‍ ഇറങ്ങി... പക്ഷെ ആ മഹാപാപി ഇറങ്ങുന്നതിനും മുമ്പേ ഒരു ‘അധോവായു’ അവിടെ വിതച്ചാണ് പോയത്... ഇടുങ്ങിയ ആ ലിഫ്റ്റ് ക്യാബിനില്‍ പുകയ്ക്കാന്‍ വെച്ച പഴക്കുല പോലെയായി ഞാന്‍. ഓ ഇതാണോ ഇത്ര വലിയ കാര്യം എന്നു കരുതി തള്ളാന്‍ വരട്ടെ... തിരിച്ച് താഴോട്ട് പ്രയാണം തുടര്‍ന്ന ലിഫ്റ്റിലേക്ക് അടുത്ത ഫ്ലോറില്‍ നിന്നും ഒരാള്‍ കൂടെ കയറി. അവിടെയാണെന്‍റെ ദുരന്തം തുടങ്ങുന്നത്... അയാളുടെ വായും മൂക്കും സം‌യുക്തമായി ന്‍ഹ്രും... ങ്ഹും... ഖ്ഹ്രും... എന്നൊക്കെ ശബ്ദമുണ്ടാക്കുന്നു... അയാള്‍ മൂക്ക് പൊത്തുന്നു... എന്നെ നോക്കി ചിറി കോട്ടുന്നു... മുഖം ചുളിക്കുന്നു. ‘ഞാനല്ല... ഇവനാ...’ എന്നൊന്ന് ചൂണ്ടിക്കാണിക്കാനെങ്കിലും വേറൊരു മനുഷ്യ ജീവി ആ ലിഫ്റ്റില്‍ വേണ്ടേ! ഇനി ആ മനുഷ്യനെ എവിടെ വെച്ച് കണ്ടാലും മുങ്ങി നടക്കേണ്ട ഗതികേടിലായി ഞാനിപ്പോള്‍. ‘അതേയ്... അന്നതേയ്... ഞാനല്ലായിരുന്നു...’ എന്നൊക്കെ എങ്ങിനെ പറയും!

പാച്ചുവിന്‍റെ ലോകം
സ്കൂളില്‍ അഡ്മിഷന് വേണ്ടിയുള്ള പ്ലേസ്മെന്‍റ് ടെസ്റ്റിനുള്ള തയ്യാറെടുപ്പ്...
‘ഇതെത്ര വിരലുണ്ട്...’ എന്‍റെ ഒരു വിരല്‍ ഉയര്‍ത്തി ഞാന്‍ ചോദിച്ചു...
‘വണ്‍...’ പാച്ചുവിന്‍റെ ഉത്തരം...
‘ഇതോ...’ രണ്ട് വിരല്‍ ഉയര്‍ത്തിക്കൊണ്ട് എന്‍റെ ചോദ്യം...
‘റ്റു....... [ഇത്രയും കേട്ട് ഞാന്‍ അടുത്ത വിരല്‍ ഉയര്‍ത്തും മുമ്പേ പാച്ചു ഉത്തരം മുഴുവനാക്കി] .....വണ്‍...’
‘ഇക്കാ... ബഷീറിന്‍റെ തലമുറ ഇനിയും ബാക്കിയുണ്ട്...’ നല്ലപാതിയുടെ കമന്‍റ്!

* * * * * *

‘മോള്‍ക്ക് ബോട്ടീ പോയതാ, കടലീ കുളിച്ചതാ, ബാര്‍ബിക്യൂ ണ്ടാക്കീതാ... കൂടുതലിഷ്ടായത്...’

കൂട്ടുകാരുമായി ചിലവഴിച്ച ഒഴിവ് ദിനത്തിന്‍റെ അവസാനം ഞാന്‍ പാച്ചുവിനോട് ചോദിച്ചു.

‘അച്ചൂനോടും *മൊതമതിനോടും തല്ലൂട്യേത്...’ പാച്ചുവിന്‍റെ ഉത്തരം വളരെ പെട്ടെന്നായിരുന്നു.

അവളുടെ ഇഷ്ടമുണ്ടോ ഞാനറിയുന്നു!

*മുഹമ്മദ്

37 comments:

മുസ്തഫ|musthapha said...

"ആഴ്ചക്കുറിപ്പുകള്‍ 56"

തറവാടി said...

അഗ്രജാ വിശദമായ കമന്‍‌റ്റ് പിന്നെ , എല്ലാ സര്വ്വ ഐശ്വര്യങ്ങളും നേരുന്നു , തറവാടി / വല്യമ്മായി ആജു പചാന

RR said...

Happy Birthday!

Sharu (Ansha Muneer) said...

Many Many Happy returns of the day...
ആഴ്ച്കക്കുറിപ്പ് കലക്കി...... :)

[ nardnahc hsemus ] said...

ഭായ്ജാന്‍,
അഗ്രജന്മദിനാശംസകള്‍!!!

:)

(മുംബൈയില്‍ വന്നാ 11 ഫ്ലോര്‍ നടന്ന് കേറേണ്ടിവന്നാലും ലിഫ്റ്റില്‍ ഞാന്‍ കേറ്റില്ല. ഏയ് സംശയമൊന്നുമല്ല, എന്തിനാ വെറുതെ ഒരു പരീക്ഷണം ന്ന് വച്ചിട്ടാ...)

തറവാടി said...

എന്‍‌റ്റുമ്മോ ..........തലയും കുത്തി ചിരിച്ചു ഞാന്‍ ആ ലിഫ്‌റ്റിലെ കാര്യമോര്‍ത്ത്...ഇനി അയാളെ കാണുമ്പോള്‍ വിളിച്ചുപറയുന്ന കാര്യമോര്‍ത്ത്.

, ആദ്യമായാണ് ഒരു പോസ്റ്റ് വായിക്കാതെ കമന്‍‌റ്റിട്ടത് ( ഒരാഗ്രഹം :) )

മിക്ക ഗള്‍‌ഫുകാരന്‍‌റ്റേയും പ്രശ്നമാണത് ,

തുടങ്ങുക നടക്കും എല്ലാവരും ഇനിയെങ്കിലും ചിന്തിച്ചെങ്കില്‍!


അഗ്രജാ , സര്‍‌വ്വ ഐശ്വര്യമുള്ള കുറേകാലങ്ങള്‍ ആശംസിക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഹാപ്പി ബര്‍ത്ത് ഡേ റ്റു..... ഓര്‍ വണ്‍!! യു ...

ഓടോ:മുശ്‌റിഫ് പാര്‍ക്കില്‍ ലിഫ്റ്റില്ലാലോ?

കുഞ്ഞന്‍ said...

സര്‍വ്വ ഐശ്വര്യത്തോടെ സകുടുംബം ദീര്‍ഘനാള്‍ സന്തോഷത്തോടെ ജീവിക്കുമാറാകട്ടേ..ഹാപ്പി ജന്മദിനം

സമ്പാദ്യത്തെപ്പറ്റി പറഞ്ഞത് നമ്മള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന അനുഭവമാണ്. താഴെ നിര്‍ത്തിയിട്ടുവേണ്ടെ അവനെ തിരിച്ചടിക്കാന്‍ എന്നു പറയുമ്പോലെ..

ചെയ്യാത്ത കാര്യത്തിന് പഴി കിട്ടുന്നത് മരണത്തിനു തുല്യം..!

ആഴ്ചക്കുറിപ്പ് നന്നായി..!

അപ്പു ആദ്യാക്ഷരി said...

"എല്ലാം എന്തൊരാഹ്ലാദമായിരുന്നു, വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന ആവേശം! ഇപ്പോള്‍ കൊതിക്കുന്നു അങ്ങോട്ടൊക്കെ ഒന്ന് തിരിച്ചു നടക്കാനായെങ്കില്‍!..." അഞ്ചാറ് ഒപ്പ് അതിനു താഴെ.

സമ്പാദ്യം വേണം അഗ്രജാ. കുറച്ചെങ്കിലും. പക്ഷേ കടിഞ്ഞൂല്‍ പൊട്ടന്മാര്‍ക്ക് അതിനു കഴിയാറുണ്ടോ? ഉണ്ടോ? സാഹചര്യങ്ങള്‍(അതാ അവരെ പൊട്ടന്മാര്‍ എന്നു വിളീക്കുന്നത്).

അപ്പോ. ഹാപ്പി ബര്‍ത്ത് ഡേ, ഹാപ്പി ബ്ലോഗിംഗ്. ഞാനങ്ങോട്ട് വിളിക്കാം.

Shaf said...

തീര്‍ത്ഥയാത്ര:
കാലിളകിയ ബെഞ്ചില്‍ അഞ്ചോ ആറോ പേരിരുന്ന്, സ്ലേറ്റിലെഴുതുമ്പോള്‍ കൈ അടുത്തിരിക്കുന്നവന്‍റെ നെഞ്ചില്‍ കൊള്ളാതെ ഒതുക്കിപ്പിടിക്കുമായിരുന്നു... സഹകരണത്തിന്‍റേയും അഡ്ജസ്റ്റ്മെന്‍റുകളുടേയും പാഠം അവിടെ നിന്നേ പഠിച്ചെടുത്തിരുന്നു.
പണ്ടത്തെ ക്ലാസ് മുറികള്‍ ഇന്നത്തേത് പോലെ വിശാലമായിരുന്നില്ല..പ്ക്ഷേ അന്നത്തെ മനസ്സ് വിശാലമായിരുന്നു..
സമ്പാദ്യം:നൂറ് ശതമാനം നേര്‌..കാലികപ്രസക്തികോണ്ട് ശ്രദ്ദേയമായി..
പാച്ചുവിന്‍റെ ലോകം:എന്നത്തേയും പോലെ വീണ്ടും താരമായി

അഗ്രജന്‍ അഥവാ കടിഞ്ഞൂല്‍ പൊട്ടന്‍&എന്‍റെ പിഴ... എന്‍റെ മാത്രം പിഴ!:ജോലിതിരക്കിനിടെ തട്ടിക്കൂട്ടിയതാണല്ലെ...:-)

അനില്‍ശ്രീ... said...

കടിഞ്ഞൂല്‍ പൊട്ടന് മറ്റൊരു കടിഞ്ഞൂല്‍ പൊട്ടന്റെ "ജന്മദിന ആശംസകള്‍".

konchals said...

എല്ലാ ആയുരാരൊഗ്യ ഐശ്വരങ്ങളും നേര്‍ന്നുകൊള്ളുന്നു ഈ വേളയില്‍...

ഈശ്വരന്‍ എന്നും കൂടെ ഉണ്ടാകട്ടെ..

ജോണ്‍ജാഫര്‍ജനാ::J3 said...

ആഴ്ചക്കുറിപ്പുകള്‍ ഇടക്ക് എനിക്ക് മുടങ്ങിപ്പോയിരുന്നു,
ഇപ്പോവീണ്ടും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

അഗ്രജനാശംസകള്‍.
ഒപ്പം പാ‍ച്ചുവിനൊരു ചോക്ലേറ്റ് വാങ്ങിക്കൊടുത്തേരേ എന്റെ പേരില്‍, മീറ്റിനു വരുമ്പോ കാശ് തന്നേക്കാം അല്ലെങ്കില്‍ അലിയുവിന്റെ കയീന്നോ അപ്പൂന്റെ കൈയീന്നോ വാങ്ങിച്ചോ കാശ്?? ഞാന്‍ കൊടുത്തേക്കാം:)

ശ്രീ said...

ജന്മദിനാശംസകള്‍, അഗ്രജേട്ടാ...
:)

ചന്ദ്രകാന്തം said...

പിറന്നാളു കുട്ടിയ്ക്ക്‌ (തിരിഞ്ഞു നടക്കാനുള്ള കൊതി...) എല്ലാ ഐശ്വര്യങ്ങളോടും കൂടി ഇനിയും ഒരായിരം പൂര്‍‌ണ്ണ ചന്ദ്രന്മാരെ കാണാന്‍ സാധിയ്ക്കട്ടെ.
....കുറിപ്പുകള്‍.....നന്നായി.

asdfasdf asfdasdf said...

അഗ്രജനാശംസകള്‍

കടവന്‍ said...

എന്‍റെ പിഴ... എന്‍റെ മാത്രം പിഴ! supere and happened to me tOOO!!! hahahahaha

ബീരാന്‍ കുട്ടി said...

ഒത്തിരി ചിരിയും, ഇത്തിരി ചിന്തയും കൂട്ടിയുള്ള ഊണ്‌ അസ്സലായി.

ഹാപ്പി ബര്‍ത്ത് ഡേ.

അതുല്യ said...

അഗ്രൂ എനിക്കെല്ലാം മനസ്സില്ലായി ഇന്നലത്തോടെ.

ശ്രീവല്ലഭന്‍. said...

കടിഞ്ഞൂല്‍ പൊട്ടന് ജന്മദിനാസശംസകള്‍! ആഴ്ചക്കുറിപ്പ് നല്ലതായ്.:-)

Ziya said...

عيد ميلاد سعيد
كل سنة و أنت طيّب


ആയിരം പൌര്‍ണ്ണമി ദര്‍ശനം സ്നേഹപൂര്‍വ്വം നേര്‍ന്നു കൊണ്ട്,
അനുജന്‍
സിയ :)

ബഷീർ said...

എല്ലാം എന്തൊരാഹ്ലാദമായിരുന്നു, വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന ആവേശം! ഇപ്പോള്‍ കൊതിക്കുന്നു അങ്ങോട്ടൊക്കെ ഒന്ന് തിരിച്ചു നടക്കാനായെങ്കില്‍....

അതെ.. എല്ലാവരും ആഗ്രഹിക്കുന്നത്‌ തന്നെ

ആ ചെറുപ്പകാലം

കടലാസു തോണിയും
മഴവെള്ളവും

എല്ലാം നഷ്ട്ം തന്നെ..
best wishes on this special day for u

Radheyan said...

കൈക്കുമ്പിളില്‍ വാര്‍ന്നു പോകുന്ന വെള്ളം പോലെ ജീവിതം.അടരുന്ന ജലബിന്ദുക്കള്‍ കോര്‍ത്ത് ഒരു ഹാരം പണിയാനുള്ള ഈ ശ്രമം നന്നായി

ജീവിതത്തിന്റെ ഓരോ നിമിഷം ആസ്വദിക്കുവാന്‍ ഭാഗ്യം ലഭിക്കട്ടെ.

ചീര I Cheera said...

എല്ലാ ആശംസകളും.. പാച്ചുന്റുപ്പാക്ക്!
പാച്ചൂന്റുമ്മ പായസം വെയ്ക്കുണുണ്ടോ ഇന്ന്?
ശരിയ്ക്കും ചിരിപ്പിച്ചു.

വേണു venu said...

ഹൃദയത്തിന്‍റെ ഭാഷയിലെഴുതിയ ഈ ലക്കം മനസ്സിലായതിലും കൂടുതല്‍ മനസ്സിലാക്കിക്കുന്നു.
കടിഞ്ഞൂല്‍ പൊട്ടന്‍, ആദ്യ സന്തതിയുടെ അപരനാമമാണെങ്കില്‍ മറ്റൊരു പൊട്ടന്‍റെ ആശംസകള്‍.:)
അവിടെയാണെന്‍റെ ദുരന്തം തുടങ്ങുന്നത് എന്നതും ശ്രദ്ധിച്ചു.
ചില ദുരന്തങ്ങള്‍ തെളിയിക്കപ്പെടാനൊക്കാത്ത വിധം കൊല്ലാകൊല ചെയ്യുന്നു ഈ അനുഭവം.മനുഷ്യന്‍റെ നിസ്സാരത എത്രമാത്രം. വിശാലന്‍ ഈയിടെ എഴുതിയ മനുഷ്യ നിസ്സാഹായതയുടെ നൊംബരപ്പെടുത്തുന്ന ഒരു കഥയുണ്ടല്ലോ. "ഇരുപതിനായിരം ഉറുപ്യ" മനുഷ്യ വിധി മറ്റു ചില കരങ്ങളില്‍ഊടെ നിഷ്പ്രയാസം കരി തേക്കപ്പെടുന്നതു്. കോടതി പോലും നിസ്സാഹായമായി കൈ കെട്ടി തെളിവുകള്‍ക്കായി പരതുന്നു.
ഹഹാ ഞാനൊത്തിരി കാടുകയറി.
ആശംസകള്‍.:)

ഏറനാടന്‍ said...

ഈ വേളയില്‍ സര്‍വ ഐശ്വര്യങ്ങളും പടച്ചവന്‍ കനിഞ്ഞനുഗ്രഹിക്കുവാന്‍ ആശംസിക്കുന്നു. കുറിപ്പുകള്‍ പടിപടിയായി ഗംഭീരമാകുന്നുണ്ട് എന്ന് പ്രത്യേകം പറയേണ്ടല്ലോ... :)

ദിലീപ് വിശ്വനാഥ് said...

ഈ കുറിപ്പും നന്നായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍

ആ ബഞ്ചിന്റെ കാര്യം നല്ല ഓര്‍മ്മയയി.

അഭിലാഷങ്ങള്‍ said...

അഗ്രജാ...

ഹാ
പ്പി

ര്‍
ത്ത്
ഠേ!!

അഗ്രജോ...

ഹാ
പ്പി

ര്‍
ത്ത്
ഠേ!!

അഗ്രൂ...

ഹാ
പ്പി

ര്‍
ത്ത്
ഠേ!ഠേ!ഠേ!ഠേ ഠേ!!

റ്റൂ‍ൂ‍ൂ‍ൂ...യൂ‍ൂ‍ൂ‍ൂ‍ൂ.....

ഇപ്പോ ഭയങ്കര ബിസ്സിയായതുകൊണ്ട് ഇവിടെ ജന്മദിനാശംസകളുടെ കൂടെ ഓലപ്പടക്കം മിക്സ് ചെയ്ത് വിഷ് ചെയ്ത് മുങ്ങട്ടെ. ഫോണിലൂടെയുള്ള ആശംസ ഇന്നലേ കിട്ടിയല്ലോ അല്ലേ? എല്ലാറ്റിനും ഒരു കണക്ക് വേണം. എനിക്കും വരും ഒരു ആപ്പി ബര്‍ത്ത്ഡേ! (ആ...ആ‍... നോട്ട് അ). അന്ന് എല്ലാം കൂടി തിരിച്ചു തന്നേക്കണം.

ആഴ്ചക്കുറിപ്പ്- പിറന്നാള്‍ സ്പെഷല്‍ കലക്കി അഗ്രജാ.. പിന്നെ കാണാം.. ബൈ..

:-)

സുഗതരാജ് പലേരി said...

ബഡേ ഭായീ നൂറുനൂറാശംസകള്‍ നേരുന്നു.

Kaithamullu said...

കുറേ നാളുകള്‍ക്ക് ശേഷമാ ഇവിടെ.

അഗ്രു,
ചേരുവകള്‍ വ്യത്യസ്തം- അവിയല്‍ കലക്കി!
(ലിഫ്റ്റീന്നിറങ്ങീ, ട്ടാ!)

Unknown said...

അഗ്രജാ

വൈകിയെത്തുന്ന ഈ പിറന്നാള്‍ ആശംസാപ്പൂക്കളും സ്വീകരിക്കുക (നേരിട്ടു തന്നത് ഈ കണക്കില്‍ വരില്ലല്ലോ?:) )

പാച്ചുവിന്റെ ഇഷ്ടങ്ങളാണ് ഇനി അറിയാന്‍ ശ്രമിക്കേണ്ടത്, ഞാനും ഒരാളെ സ്കൂളിലയക്കാനുള്ള തത്രപ്പാടിലാ ,ഇവിടെയല്ല നാട്ടില്‍.

തീര്‍ഥയാത്ര വായിച്ച് ഞാനുമൊരു തീര്‍ഥയാത്ര നടത്തി.


മൊത്തത്തില്‍ നന്നായിട്ടുണ്ട് ഈ ലക്കവും അഭിനന്ന്ദനങ്ങള്‍

ഗീത said...

Happy birthday Agrajan.

paachchuവിന്റെ സ്കൂളിലെ വെവ്വേറെയിട്ട ഡെസ്കും കസേരയും...
ഇന്നത്തെ തലമുറയുടെ സഹകരണസ്നേഹമനോഭാവങ്ങള്‍ ഇല്ലായ്മയുടെ പ്രതീകം തന്നെ.

Mubarak Merchant said...

ബിലേറ്റഡ് ബര്‍ത് ഡേ വിഷസ്....
മറവി എനിക്കും പറ്റാറുണ്ട്. 23ആം തിയതി വരെ ഓര്‍ക്കുട്ടില്‍ മുത്തുക്കാക്കാന്റെ ബര്‍ത്ഡേ വരുന്നൂ വരുന്നൂ എന്ന് കണ്ടിട്ടും 24 ആയപ്പൊ മറന്നു!
എന്നാല്ലും നിങ്ങളെപ്പോലെ സ്വയം വിട്ട അധോവായുവിന്റെ കാര്യം പോലും മറക്കുന്നത്ര മറവി ഉണ്ടായിട്ടില്ല.. :)

G.MANU said...

അഗ്രൂ..ഈ പോസ്റ്റിനു ഒരു സ്പെഷ്യല്‍ ടച്ചുണ്ട്...

ജീവിതം പുരണ്ടതിന്റെ ഒരു മണവും

ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Agraa, B'Day Wishes.


'ലേബല്‍: തിരിച്ചറിയാന്‍ വൈകിയവന്‍റെ ജല്പനങ്ങള്‍.'

ee thiricharivinaayitalle nammude jeevitham ?

bhavukangal.

അരവിന്ദ് :: aravind said...

ഹഹഹഹ
അഗ്രജന്‍സ്..ലിഫ്റ്റിലെ കാര്യം വായിച്ച് പൊട്ടിച്ചിരിച്ചു പോയി.
അല്ല, എന്നും കെട്ടുന്ന ആ ടൈ വെച്ചു അല്പം വീശി നോക്കാരുന്നില്ലേ? ടൈക്ക് നല്ല വീതിയുണ്ടല്ലോ.
പിന്നെ ഞാന്‍ ആയിരുന്നെങ്കില്‍, പുതിയ ആള്‍ ലിഫ്റ്റില്‍ കയറിയാല്‍ ഉടന്‍, ഖ്രാ ഖ്രും എന്നൊക്കെ ശബ്ദമുണ്ടാക്കി, പുശ്ചത്തോടെയും വെറുപൊടെയും അയാളെ നോക്കുമായിരുന്നു. ഇങ്ങട് അടിക്കണേനു മുന്‍പ് അങ്ങോട്ട് എന്നൊരു നയം. ചിലപ്പോ അങ്ങേര് സോറി പറഞ്ഞേനെ!!

:-)

അപ്പോ ജന്മദിനാശംസകള്‍!