Tuesday, January 1, 2008

നാല്പത്തിയേഴ്

രണ്ടായിരത്തിയേഴ്...
ദാന്നും പറഞ്ഞ് വന്നു പോയ മറ്റൊരു വര്‍ഷം...
സമയത്തിനും കാലത്തിനും മുന്‍പുള്ളതിനേക്കാളും വേഗത...
കുന്നു കൂട്ടി വെച്ച സ്വപ്നങ്ങളും അതിനിടയില്‍ പുതഞ്ഞു പോയ കര്‍മ്മങ്ങളും ചെയ്തു തീര്‍ക്കാന്‍ സമയം തികയാത്തവന്‍റെ ആവലാതി - കാലത്തിന്‍റെ വേഗം.

ബൂലോഗത്തെ സംബന്ധിച്ചാണെങ്കില്‍ നല്ല ബെസ്റ്റ് വര്‍ഷം... അടി, ഇടി, തട, തടവല്‍, തലോടല്‍, തെറി, ഡീസന്‍റ് തെറി, പൂരത്തെറി... തുടങ്ങി ബഹളങ്ങളുടെ ഒരു വര്‍ഷമായിരുന്നു. ബ്ലോഗില്‍ പല നല്ല ചര്‍ച്ചകളും ഉണ്ടായി എന്നത് പോയ വര്‍ഷത്തെ നേട്ടം തന്നെ. ഒത്തിരി പേര്‍ ബ്ലോഗിലേക്ക് കടന്ന് വരുന്നതും ഒരുപാട് നല്ല രചനകള്‍ പിറവിയെടുക്കുന്നതും കണ്ട വര്‍ഷമായിരുന്നു രണ്ടായിരത്തിയേഴ്. ഇതോടൊപ്പം തന്നെ ബ്ലോഗില്‍ മനപ്പൂര്‍വ്വമോ അല്ലാതേയോ ശക്തമായ ചില ധ്രുവീകരണങ്ങള്‍ നടന്നതായും കണ്ടു. അത് ബ്ലോഗുകള്‍ക്കും ബ്ലോഗര്‍മാര്‍ക്കും ഗുണമോ കോട്ടമോ നല്‍കുന്നതെന്ന് കണ്ടറിഞ്ഞേക്കാം!

ബ്ലോഗുകള്‍ വഴി കുറേ നല്ല സൌഹൃദങ്ങള്‍ കൂടെ ലഭിച്ച വര്‍ഷമായിരുന്നു 2007.

നല്ലവരായ എല്ലാ സഹബ്ലോഗര്‍മാര്‍ക്കും വായനക്കാര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

ആത്മഗതങ്ങള്‍...
‘...ഹോ... കുനിഞ്ഞ് നിന്നുള്ള ഈ ഇസ്തിരി ചെയ്യല്‍ വല്ലാത്ത പാട് തന്നെ...‘
‘...ഛെ... ഷര്‍ട്ടിന്‍റെ ചുളിവ് മാറിയിട്ടില്ല...‘
‘...സോക്സൊന്നും വെച്ചോടിത്തിരിക്കില്ല... പണ്ടാരം...‘
‘...ദാഹിക്കുന്നു... ഓ... സാരല്ല... ഇനി ഇവിടുന്ന് എണീക്കുമ്പോ കുടിക്കാം...‘
‘...ഓ... ആറുമണി... ഇപ്പോ തന്നെ റൂമീ പോയിട്ട് എന്ത് ചെയ്യാനാ...‘
‘... ഈ ചാവി പേഴ്സീന്ന് എടുക്കാന്‍ എന്താ പാട്...’
എല്ലാം കണ്ടറിഞ്ഞ് ചെയ്തിരുന്നവളുടെ സാമീപ്യം ഇപ്പോഴില്ലാത്തതിന്‍റെ ഒരു ബദ്ധപ്പാട്...
ഞാനെന്തു മാത്രം മടിയനായിരുന്നു എന്നത് തിരിച്ചറിയുന്നു ഈ ദിവസങ്ങളില്‍‍!
ഇക്കാ... ഉപ്പാ... വിളികള്‍ കേള്‍ക്കാത്ത വിരസദിനങ്ങള്‍...
റിയാല്‍റ്റി ഷോകള്‍ ആനന്ദം കൊണ്ട് വരുമോ...
ഫിലോസഫിയും ഉപദേശങ്ങളും ആരോട് വിളമ്പാന്‍...
ബോറന്‍ ദിവസങ്ങള്‍...
കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് പറഞ്ഞത് ഏത് ഗുണശേഖരനാണാവോ!

പാച്ചുവിന്‍റെ ലോകം...
പാച്ചുവിന്‍റെ കൊച്ചുപ്പയാണ് അടുത്ത വീട്ടിലെ പൂച്ചയെ ‘മണിച്ചേട്ടന്‍‘ എന്ന പേരില്‍ പാച്ചുവിന് പരിചയപ്പെടുത്തി കൊടുത്തത്. ആ വീട്ടിലെ ചേച്ചി പാച്ചുവിന് മണിച്ചേട്ടന്‍റെ അമ്മയാണ്...

പാച്ചുവിന് എപ്പഴും ഉപ്പാടെ കാര്യങ്ങളോര്‍ത്താണ് വിഷമം...
ഉപ്പാക്ക് ആരു വാതില്‍ തുറന്ന് കൊടുക്കും...
ആര് ഭക്ഷണം കൊടുക്കും... എവിടെ കിടക്കും... എന്നെല്ലാം...
‘ഉമ്മാ... ഉപ്പ എവടെ കെടക്ക്ണ്...’ പാച്ചു...
‘മണിയേട്ടന്‍റെ റൂമില്‍...’ ഞാന്‍ താമസിക്കുന്ന റൂമിലുള്ള മണിയേട്ടനെ ഉദ്ദേശിച്ച് നല്ലപാതി പറഞ്ഞു...
‘അപ്പോ മണിച്ചേട്ടന്‍ പാച്ചുന്‍റുപ്പാനെ മാന്തില്ലേ...’ അതായിരുന്നു പാച്ചുന്‍റെ സങ്കടം...

20 comments:

കരീം മാഷ്‌ said...

എകാന്തതയുടെ ഇരുട്ടും തണുപ്പുമകറ്റാന്‍ സ്നേഹത്തിന്റെ വെട്ടവും,ചൂടുമായി
എത്തുന്ന ബൂലോഗ സൗഹൃദത്തിനു പുതുവല്‍സരാശംസകള്‍

വിനുവേട്ടന്‍ said...

ബ്ലോഗ്‌ പ്രപഞ്ചത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...

ഉപാസന || Upasana said...

പുതുവത്സരാശംസകള്‍
:)
ഉപാസന

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുതുവത്സരാശംസകള്‍. ലോകാ സമസ്താ സുഖിനോ ഭവന്തു.

SABU PRAYAR ~ സാബു പ്രയാര്‍ said...

happy new year

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുതുവത്സരാശംസകള്‍

420 said...

Aasamsakal..
:)

Gopan | ഗോപന്‍ said...

പുതുവത്സരാശംസകള്‍‌!

ഏറനാടന്‍ said...

നവവല്‍സരാശംസകള്‍...

വേണു venu said...

ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.!!!

ഏ.ആര്‍. നജീം said...

പുതുവത്സരാശംസകള്‍....:)

ആഷ | Asha said...

വീട്ടുകാരി പോയതോടെ ആഴ്ച്ക്കുറിപ്പിന്റെ ഉള്ളടക്കവും കുറഞ്ഞെന്നു തോന്നുന്നു. ഇപ്പോ വെളിയിലൊന്നും ശ്രദ്ധിക്കാനുളള മൂഡില്ലെന്നു തോന്നുന്നു.

നവവത്സരാശംസകള്‍!

അതുല്യ said...

എന്ത് ഭംഗിയായ നുണകള്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാല്‍ ഈ ടൈം ഒരു 2 വിരഹ കവിതകള്‍ എഴുതരുതോ[പ്ലീസ് ബ്ലോഗിലിടരുത് ബാക്കിയുള്ളവര്‍ എനിക്കിട്ടെറിയും]

മുസാഫിര്‍ said...

നവവത്സരാശംകള്‍.പാ‍ച്ചുവിനോ‍ടും മണിയേട്ടനോടും അന്വേഷണങ്ങള്‍ പറയുമല്ലോ .

പ്രയാസി said...

‘അപ്പോ മണിച്ചേട്ടന്‍ പാച്ചുന്‍റുപ്പാനെ മാന്തില്ലേ...’

മാന്തും..! പിച്ചും..! വേണ്ടി വന്നാ കടിക്കും..
പാച്ചൂനെ പ്യേടിപ്പിച്ചപ്പം എന്തൊരാസ്വാസം..;)

അഗ്രൂ പുതുവത്സരാശംസകള്‍..

കുറുമാന്‍ said...

പാച്ചു വരാറായല്ലോ........

അഗ്രുവിനും കുടുംബത്തിനും പുതുവത്സരാശംസകള്‍

വിചാരം said...

എന്റെ സ്വന്തം അഗ്രുവിനും പാച്ചുവിനും എന്റെ നാട്ടുക്കാരി മുനീറായ്ക്കും മറ്റെല്ലാ അംഗങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ....
ഈ ആഴ്ച്ചകുറിപ്പുകള്‍ പ്രസിദ്ധമായി കഴിഞ്ഞു... ഈ വര്‍ഷം ഒത്തിരി പ്രസിദ്ധിയാര്‍ജ്ജിക്കാനും സാദ്ധ്യതയുമുണ്ട് ... ബൂലോകത്തിലൂടെ അഗ്രുവും അഗ്രുവിലൂടെ ബൂലോകവും വളരെട്ടെയെന്നാശിക്കുന്നു.
സസ്നേഹം
ഫാറൂഖ് ബക്കര്‍ പൊന്നാനി

[ nardnahc hsemus ] said...

മാഷെ, ഈ വര്‍ഷം ഞാനെന്റെ സൌഹൃദം കൂടി ഉറപ്പു വരുത്തുന്നു... :)

നമുക്കടിച്ചുപൊളിയ്ക്കാന്നേ!!

പുതുവത്സരാശംസകള്‍!

വിചാരം said...

സുമേഷ് മാഷേ...നിങ്ങടെ കാര്യം കട്ട പൊഹ... :) ഈ വര്‍ഷം അങ്ങട് പോയികിട്ടും.
അഗ്രജാ ... ഞാന്‍ ഈ വഴിക്ക് വന്നിട്ടില്ല ട്ടോ ...