Monday, June 25, 2007

മുപ്പത്തിമൂന്ന് (പാച്ചു സ്പെഷ്യല്‍)

1995 ജനുവരി 24
എന്‍റെ ഡയറിയുടെ താളില്‍ ഞാന്‍ ഇങ്ങിനെ കുറിച്ചു വെച്ചു (അന്നെനിക്ക് വയസ്സ് 23)...

“ഇന്ന് ഉച്ചയുറക്കത്തില്‍ കണ്ട് ഒരു സ്വപ്നം വളരെ മനോഹരമായിരുന്നു. ജീവിതത്തില്‍ ഇന്നേവരെ കണ്ടതില്‍ വെച്ചേറ്റവും ആനന്ദകരമായ സ്വപ്നം. ഞാന്‍ നാട്ടിലെത്തുന്നു. എന്‍റെ മോളെ എടുക്കുന്നു. മോള് എന്നെ അങ്കിള്‍ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ പറയുന്നു ‘മോളെ അങ്കിളല്ല ഉപ്പ’ എന്ന്. അങ്ങിനെ എന്‍റെ മോളേയുമെടുത്ത് എന്‍റെ ഉമ്മയുമൊത്ത് വീട്ടിലേക്ക് നടക്കുന്നു. എന്‍റെ മോള് വായാടിയാണ്. നല്ല ഓമനത്തമുള്ള മോള്. സ്വപ്നമായിരുന്നെങ്കിലും മധുരമായൊരു ഓര്‍മ്മയായി എന്‍റെ മോള് ഇപ്പോഴും എന്‍റെ കണ്ണില്‍ കാണുന്നു, അവളുടെ ഗൌരവ്വം നിറഞ്ഞ സംസാരം കാതില്‍ മുഴങ്ങുന്നു”

2003 ഡിസംബര്‍ 11
മൂന്നു മാസം പ്രായമായ ജീവന്‍ ഊറിയ ഉദരത്തോട് ചെവി ചേര്‍ത്ത് വെച്ച് പെണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തോടെ ഞാന്‍ വിളിച്ചു... എന്‍റെ ഉമ്മയുടെ പേരായ ഫാത്തിമയും നല്ലപാതിയുടെ ഉമ്മയുടെ പേരായ ആമിനയും ചേര്‍ത്ത് ‘ഫാത്തിമത്ത് ആമിന’.

2004 ജൂണ്‍ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 03:40
മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കുമൊടുവില്‍, എന്‍റെ കയ്യിലിരുന്ന ഇളംപൈതലിന്‍റെ കുഞ്ഞുനെറ്റിയില്‍ എന്‍റെ ചുണ്ടുകള്‍ മൃദുവായി അമര്‍ന്നു... സൃഷ്ടടാവിനോട് നന്ദി നിറഞ്ഞ മനസ്സുമായി... അറിയില്ല എത്ര നേരമെന്ന്!

ഒരു പിതാവിന്‍റെ എല്ലാ വികാരങ്ങളും എന്നിലേക്കിരച്ചു കയറുമ്പോള്‍ കാലങ്ങളായി കാത്ത് വെച്ചിരുന്ന സ്നേഹം എന്നില്‍ നിന്നും പ്രവഹിക്കുന്നത് ഞാനറിഞ്ഞു... സഹിച്ച വേദനകളെല്ലാം മറന്ന് നിര്‍വൃതിയോടെ കട്ടിലില്‍ നിന്ന് രണ്ട് കണ്ണുകള്‍ ഇത് കണ്ട് സായൂജ്യമടയുന്നുണ്ടായിരുന്നു.

2007 ജൂണ്‍ 25
ഇന്ന്... ഞങ്ങളുടെ പാച്ചു (ഫാത്തിമ) മോള്‍ക്ക് മൂന്ന് വയസ്സ് തികയുന്നു.

നിങ്ങള്‍ എല്ലാവരുടേയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും അവള്‍ക്കുണ്ടാകണം!
ദൈവം എല്ലാ കുഞ്ഞുങ്ങളേയും നന്മകള്‍ കൊണ്ടനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

അഗ്രജന്‍ & അഗ്രജ

37 comments:

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകളുടെ ഈ ലക്കം പാച്ചുവിനായി മാറ്റി വെച്ചിരിക്കുന്നു - ഇന്ന് പാച്ചുവിന്‍റെ പിറന്നാള്‍ :)

വല്യമ്മായി said...

പാച്ചുകുട്ടിക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതത്തിനായി സര്‌വേശ്വരനോട് പ്രാര്‍ത്ഥിച്ച് കൊണ്ട് ആശംസകളോടെ തറവാടി മാമ,വല്യമ്മായി,പച്ചാന,ആജു,മുത്തുട്ടന്‍,പൊന്നുട്ടന്‍.

ഓ.ടോ:പാര്‍ട്ടിയുടെ കാര്യം തീരുമാനമായാല്‍ അറിയിക്കുക.

Rasheed Chalil said...

അവള്‍ മിടുക്കിയായി വളരട്ടേ... ആശംസകളോടെ.

ഇളംതെന്നല്‍.... said...

മിടുക്കി മോള്‍ക്ക് ആശംസകള്‍..

സൂര്യോദയം said...

വരികളിലൂടെ ആ സ്നേഹം നിറഞ്ഞൊഴുകുന്നു... അതിന്റെ ഒരു ഫീല്‍ വായിക്കുന്നവര്‍ക്കും കിട്ടുന്നുണ്ട്‌... മോള്‍ക്ക്‌ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു... :-)

സു | Su said...

പാച്ചുവിന് പിറന്നാള്‍ ആശംസകള്‍. സന്തോഷത്തോടെ എന്നും കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ. :)

അബ്ദുല്‍ അലി said...

Wish you a Happy Birthday Pachu.

സാരംഗി said...

പാച്ചുവിനു പിറന്നാളാശംസകള്‍!

അത്തിക്കുര്‍ശി said...

Happy Birth day to Pachu....!!

കുട്ടിച്ചാത്തന്‍ said...

പാച്ചൂ ഇത്തിരി കൂടി ചിരിച്ചേ അങ്ങനെയല്ലാ ഇങ്ങനെ :)

ജന്മദിനാശംസകള്‍.....

അഭയാര്‍ത്ഥി said...

Happy birth day to pachumol

asdfasdf asfdasdf said...

പാച്ചുക്കുട്ടിക്ക് ഐശ്വര്യം നിറഞ്ഞ ജന്മദിനാശംസകള്‍.

Unknown said...

പാച്ചു മോള്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍.........

ജീവിതത്തിലുടനീളം നന്മയും സ്‌നേഹവും ഇരുകരങ്ങളും പിടിച്ചവളെ ഉന്നതങ്ങളിലെത്തിക്കട്ടെ.....

സന്തോഷവും ആത്മവിശ്വാസവും അവള്‍ക്കു പകര്‍ന്നു നല്‍കാന്‍ അഗ്രജനും അഗ്രജിക്കും എന്നും സര്‍വ്വശക്തന്‍ തുണയാകട്ടെ...

ഈ സ്‌പെഷ്യല്‍ പതിപ്പിനെന്റെ പ്രത്യേക ആശംസകള്‍........

അപ്പു ആദ്യാക്ഷരി said...

പാച്ചൂന് ജന്മദിനാശംസകള്‍!!
(അഗ്രജാ..ഫോണില്‍ ഇത് പറഞ്ഞില്ലല്ലോ, കള്ളന്‍)

Unknown said...

ചക്കരകുട്ടിക്ക് പിറന്നാളാശംസകള്‍

പോക്കിരി said...

പാച്ചുവിനു പിറന്നാളാശംസകള്‍....

Kaithamullu said...

പാച്ചുക്കുട്ടീ,
പായസം കഴിച്ചോ?
വീട്ടിലിന്ന് വല്യ പാര്‍ട്ടിയായിരിക്കും, അല്ലേ?
-പിറന്നാളാശംസകള്‍!

Mubarak Merchant said...

പൂച്ചക്കുട്ടിക്ക് സോറി, പാച്ചുക്കുട്ടിക്ക് പിറന്നാളാശംസകള്‍.

Visala Manaskan said...

പൊന്നു പാച്ചൂന് പിറന്നാളാശംസകള്‍.

പാച്ചു ഫാന്‍സ് അസോസിയേഷന്‍ ജെബല്‍ അലി ഘടകത്തിന് വേണ്ടി, ഞാന്‍.

റ്റച്ചിങ്ങ് ലൈന്‍സ്!

sandoz said...

പാച്ചുവിന് പിറന്നാള്‍ ആശംസകള്‍......

പാച്ചു ഫാന്‍സ് അസ്സൊസിയേഷന്‍...[ഗുജറാത്ത് ഘടകം]

ചീര I Cheera said...

എല്ലാ ആശംസകളും പാച്ചുകുട്ടിയ്ക്ക്!

reshma said...

കുളൂസ്കാരത്തി സുന്ദരി:)
പാച്ചൂന് സ്നേഹം, സന്തോഷം, സമാധാനം എന്നും.

myexperimentsandme said...

എന്റെ എളിയില്‍ തിരുകിയ ആശംസകള്‍ ഇവിടെയും പിന്നെ ഇവിടെയും.

Unknown said...

പാച്ചുവിന്,
ആശംസകള്‍,എല്ലാ നന്മകളും നേരുന്നു!

ഏ.ആര്‍. നജീം said...

പാച്ചുമോളേ..പിറന്നാള്‍ ആശംസകള്‍..
ആയുസിനും അരോഗ്യത്തിനും പ്രാത്ഥിക്കാട്ടോ...

കരീം മാഷ്‌ said...

പാച്ചു മോള്‍ക്കു എന്നും എന്നെന്നും നന്മകള്‍ മാത്രം ഭവിക്കുവാ‍ന്‍ ആശംസിക്കുന്നു.

അലിഫ് /alif said...

പാച്ചുമോള്‍ക്ക് സര്‍വ്വ‌ഐശ്വര്യങ്ങളും നേരുന്നു..പിറന്നാള്‍ ആശംസകളോടെ
അലിഫ്

Santhosh said...

മോള്‍ക്ക് എല്ലാ നന്മകളും നേരുന്നു.

അഞ്ചല്‍ക്കാരന്‍ said...

പാച്ചുവിന് ഒരായിരം ജന്മദിനാശംസകള്‍.

മുസ്തഫ|musthapha said...

വല്യമ്മായി
ഇത്തിരിവെട്ടം
ഇളംതെന്നല്‍
സൂര്യോദയം
സു | Su
അബ്ദുല്‍ അലി
സാരംഗി
അത്തിക്കുര്‍ശി
കുട്ടിച്ചാത്തന്‍
അഭയാര്‍ത്ഥി
കുട്ടമ്മേനൊന്‍::KM
പൊതുവാള്
അപ്പു
mydhili
പോക്കിരി വാസു
kaithamullu : കൈതമുള്ള്
ikkaas|ഇക്കാസ്
Visala Manaskan
sandoz
P.R
Reshma
വക്കാരിമഷ്‌ടാ
saptavarnangal
ഏ.ആര്‍. നജീം
കരീം മാഷ്‌
അലിഫ് /alif
സന്തോഷ്
അഞ്ചല്‍കാരന്‍

എല്ലാവര്‍ക്കും ഞങ്ങളുടെ നിറഞ്ഞ നന്ദി - നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും :)

പാച്ചുവിന്‍റെ വക എല്ലാവര്‍ക്കും പ്രത്യേകം അന്വേഷണം അറിയിക്കുന്നു :)

അഗ്രജന്‍ / അഗ്രജ / പാച്ചു

Satheesh said...

ഒരു ദിവസം വൈകിപ്പോയി. പാച്ചുക്കുട്ടിക്ക് സര്‍വവിധ ഐശ്വര്യങ്ങളും നേരുന്നു!

വേണു venu said...

മിടുമിടിക്കിക്കു് ഞങ്ങളുടെ ആശംസകള്‍‍.:)

പട്ടേരി l Patteri said...

പാച്ചു മോള്‍ക്ക് ജന്മദിനാശംസകള്‍.........
Party tharaathathinu uppyOtuLLa dEshyamonnum ee unclinu nammute paachchoottOtilla k tto
Next meetingil choclate -promise :)

qw_er_ty

ദിവാസ്വപ്നം said...

ഗുരോ,

രണ്ടീസം വൈകി. ബിലേറ്റഡ് ഹാപ്പി ബര്‍ത്ഡേ ടു പാച്ചു ഫ്രം സൊലീറ്റാ മോണിക്കാ സ്‌ലൂബി (ആന്‍ഡ് ഫ്രം വെറും സ്‌ലൂബി)

ക്യാന്‍സേറിയന്‍സ് കീ ജയ് ഹോ !

Siju | സിജു said...

ഇച്ചിരി വൈകിയ പിറന്നാളാശംസകള്‍

Sathees Makkoth said...

നാട്ടില്‍ പോയിരുന്നതുകൊണ്ട് പാച്ചുവിന്റെ പിറന്നാളാശംസ പറയാന്‍ വൈകി.
പാച്ചുവിന് എല്ലാവിധ നന്മകളുമുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു.
സതീശന്‍,ആഷ.

സുല്‍ |Sul said...

പാച്ചുകുട്ടീ
ഫോണില്‍ പറഞ്ഞില്ലേ
എന്നാലും
ഒരു ‘ഹാപ്പി റ്റു യൂ’ കൂടി
അനു,
അമി,
സുല്ലിമാമി,
സുല്‍മാമ :)