Monday, July 9, 2007

മുപ്പത്തിയഞ്ച്

അനുഭവങ്ങളും അഭിപ്രായങ്ങളും
നല്ലപാതിയും അയല്‍ക്കാരിയും കൂടെ സംസാരിച്ച് നില്‍ക്കുന്നതിനിടയ്ക്കാണ് കോറിഡോറില്‍ നിന്നും സ്റ്റെയര്‍കെയ്സിലേക്കുള്ള വഴിയില്‍ പതുങ്ങിയിരുന്നാരോ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് ശ്രദ്ധിച്ചത്. വാച്ച്മാനെ വിവരമറിയിച്ച് വരുമ്പോഴേക്കും അയാള്‍ സ്ഥലം വിട്ടിരുന്നു. ലൈംഗീകത മാനസീകോല്ലാസത്തിന്‍റെ ഭാഗമാവുമ്പോള്‍ ഇത്തരം കോപ്രായങ്ങള്‍ മാനസീകവൈകല്യത്തിന്‍റെ പ്രതിഫലനങ്ങളാണ്.

ഇത്തരം ചില അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച സുഹൃത്ത് ബാച്ചിലേഴ്സിനെ ഫാമിലെ ഏരിയായില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടികളെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍, അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു ഞാന്‍. ചിലര്‍ ചെയ്യുന്ന വൃത്തികേടുകള്‍ക്ക് മറ്റുള്ളവര്‍ പഴി വാങ്ങേണ്ടതുണ്ടോ, തെറ്റ് ചെയ്യുന്നവരെ നിയമം കൊണ്ടല്ലേ നേരിടേണ്ടത് എന്നൊക്കെ പറഞ്ഞെങ്കിലും സുഹൃത്ത് പലകാരണങ്ങളും പറഞ്ഞ് അതിനെ ന്യായീകരിച്ചിരുന്നു. എനിക്കും ഇപ്പോള്‍ മാറി ചിന്തിക്കാന്‍ തോന്നുന്നുവോ!

അല്ലെങ്കിലും അനുഭവങ്ങള്‍ സ്വന്തമാവുമ്പോഴാണല്ലോ നയങ്ങളും അഭിപ്രായങ്ങളും യഥാര്‍ത്ഥ രൂപം കൈവരിക്കുന്നത്.

വിപരീതഫലങ്ങള്‍
റോഡ് മുറിച്ച് കടക്കാന്‍ നിന്നിരുന്ന പ്രായമുള്ള ഒരാള്‍ക്ക് കടന്ന് പോകാന്‍ വേണ്ടി സുഹൃത്ത്, പെഡസ്ട്രിയന്‍ ക്രോസ്സില്‍ അല്ലാതിരുന്നിട്ടും ഹസാ‍ഡിട്ട് വണ്ടി നിറുത്തിക്കൊടുത്തു. അയാള്‍ ഞങ്ങളുടെ വണ്ടിയുടെ മുന്നിലൂടെ കടന്നതും തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു വാഹനം ചീറിപ്പാഞ്ഞു പോയതും ഒരുമിച്ചായിരുന്നു - നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വലിയൊരു ദുരന്തം ഒഴിവായി. ചൂടില്‍ നില്‍ക്കുന്ന അയാളെ പരിഗണിച്ച സുഹൃത്തിന്‍റെ നല്ല ചിന്ത അയാളുടെ ജീവഹാനിക്ക് കാരണമാകുമായിരുന്നു എന്ന തിരിച്ചറിവ് വീണ്ടും വീണ്ടും എന്നില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്നു - നിയമപരമല്ലാത്തെ യാതൊരു കാരുണ്യപ്രകടനവും വേണ്ട എന്നെന്നെ കൊണ്ട് ചിന്തിപ്പിക്കുന്നു!

നല്ല മനസ്സും ചിന്തയും ചിലപ്പോഴെങ്കിലും അപകടകരമായി മാറും എന്നതിന് എനിക്ക് മറ്റൊരുദാഹരണം കൂടെയായി ആ അനുഭവം.

പാച്ചുവിന്‍റെ ലോകം
പാച്ചുവിന്‍റെ ചില സമയങ്ങളിലെ വികൃതികള്‍ നല്ലപാതിയെ ശരിക്കും കുഴക്കാറുണ്ട്.
ശാസനകളും ചെറിയ അടികളും ഒന്നും ഫലിക്കാതെ വന്നപ്പോള്‍ ഇനി സ്വല്പം നയതന്ത്രപരമായി ഇടപെടാം എന്നു കരുതി നല്ലപാതി.
‘എന്താ മോള്‍ടെ പ്രശ്നം’
‘.........’
‘ഉമ്മ പറേണത് മോള്‍ക്കിഷ്ടാവാഞ്ഞിട്ടാ...’
‘.........’
‘അതോ ഉമ്മാ ഈ കുട്ടികളെ നോക്കുന്നത് ഇഷ്ടമല്ലാത്തോണ്ടാ...’
‘അല്ല’
‘ആണെങ്കില്‍ ഉമ്മ ഇനി അവരെ നോക്കുന്നില്ല...’
‘വേണ്ട... വേണ്ട... അവരെ നോക്കിക്കോ...’
‘പിന്നെന്താ പാച്ചൂന്‍റെ പ്രശ്നം...’
‘ഉപ്പിം ഉമ്മിം പറേമ്പോ അത് കേക്കെണ്ടാന്ന് പാച്ചൂനൊരു തോന്നല്‍‘

നല്ല ബെസ്റ്റ് തോന്നല്‍!

26 comments:

മുസ്തഫ|musthapha said...

“ആഴ്ചക്കുറിപ്പുകള്‍“

ലക്കം മുപ്പത്തിയഞ്ച്

ഉള്ളടക്കം
- അനുഭവങ്ങളും അഭിപ്രായങ്ങളും
- വിപരീതഫലം
- പാച്ചുവിന്‍റെ ലോകം

-B- said...

പാച്ചൂ.. അടി..അടി.. ആ...

വാളൂരാന്‍ said...

വിപരീതഫലങ്ങള്‍ ശരിക്കും ശരി തന്നെ....
:)

Mubarak Merchant said...

വിപരീത ഫലങ്ങളില്‍ അഗ്രജന്റെ കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നു. അനുഭവങ്ങളും അഭിപ്രായങ്ങളും എന്നതില്‍ എഴുതിക്കണ്ട സൊല്യൂഷന്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതിയിലുള്ളതാണ്. ശരിയായ മോണിട്ടറിംഗ് നടത്തി രോഗികളെ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. പാച്ചൂന്റെ ചിന്തയ്ക്ക് ഹാറ്റ്സ് ഓഫ്ഫ്..

അപ്പു ആദ്യാക്ഷരി said...

അഗ്രജാ.. ആദ്യം പറഞ്ഞ വിഷയത്തില്‍ താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു.

വഴിയില്‍ ഹസാഡ് ലൈറ്റിട്ട് വണ്ടിനിര്‍ത്തിക്കൊടുക്കുന്നതിനു മുമ്പ് വളരെ ശ്രദ്ധിക്കണം ഇക്കാര്യം. പല അനുഭവങ്ങളുണ്ടായതാണ്.

പാച്ചു പറഞ്ഞത് മനസ്സിലായില്ല. ഒന്നുകൂടി ക്ലിയറാക്കി എഴുതൂ.

വല്യമ്മായി said...

ഉള്ളടക്കത്തിന്റെ ഗൗരവം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നു ഈ ലക്കവും.

asdfasdf asfdasdf said...

അഭിപ്രായങ്ങളോട് യോജിക്കുന്നു.
പാച്ചു ഇത്തവണയും നന്നായി ... :)

Kaithamullu said...

അഗ്രൂ,

നഗ്നതാപ്രദര്‍ശനം വെറും മാനസികമാണ്.
-ഞങ്ങള്‍ കരാമയില്‍ താമസിച്ചിരുന്നപ്പോള്‍, ടെറസ്സില്‍ നിന്ന്, ഭാര്യമാരുടെ പരാതിമൂലം ഒരുത്തനെ പിടിച്ച് മതിയാവോളം അടിച്ച്, ഇനി വരില്ലെന്ന് സത്യം ചെയ്യിച്ച് വിട്ടു.
പിറ്റേന്ന് അതേ സമയത്ത് അവനവിടെ വിണ്ടും....


ദുബായ് പോലീസ് വളരെ സ്ട്രിക്റ്റ് ആണിപ്പോള്‍ റോഡ് ക്രൊസ്സിംഗില്‍. ലൈറ്റിട്ട് നിര്‍ത്താതിരിക്കയാ ഭേദം.

പാച്ചു പറഞ്ഞതാ ശരി:
-നമ്മുടെ കുട്ടിക്കാലത്തേക്കൊന്ന് തിരിഞ്ഞ് നോക്കിയേ...എത്ര വില്ലത്തരവും തല്ലുകൊള്ളിത്തരവും കാട്ടിയോരാ നമ്മള്‍?

ഗുപ്തന്‍ said...

പാച്ചൂട്ട്യേ... നയം വ്യക്തമാക്കി അല്ലെ.... ഇനിയല്ലേ ഉപ്പിക്കും ഉമ്മിക്കും പണികിട്ടാന്‍ പോണെ...
മാഷേ ചിന്തകളോട് യോജിക്കുന്നു. നല്ല്ല കുറിപ്പ്.

സഞ്ചാരി said...

നല്ല കുറിപ്പ്

റോഡ് ക്രോസ്സിംഗിന്റെ കാര്യം, പക്ഷെ ആളുകള്‍ വിയര്‍ത്തൊലിച്ച് കത്തിക്കരിഞ്ഞ് കാത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ അറിയാതെ നിര്‍ത്തിപോകും.

മെലോഡിയസ് said...

മറ്റുള്ളവരുടെ ക്ഷേമത്തിനായ് നമ്മള്‍ വാദിക്കുമ്പോള്‍, അതേ പാര നമുക്കിട്ട് കിട്ടിയാല്‍ ആരായാലും മറിച്ച് ചിന്തിക്കും..
പാചുട്ട്യേ..അത് കലക്കി :)

ഉറുമ്പ്‌ /ANT said...

പാച്ചൂട്ടീ......................ഈ ദിവസം ധന്യമായി.......................
ഈ ഉമ്മയ്ക്കും ബാപ്പക്കും ഒട്ടും കോമണ്‍സെന്‍സില്ല. പിന്നെന്തിനാ അവരു പറയുന്നത് കേള്‍ക്കുന്നത്?
ഇന്നത്തേക്കു പോട്ടെ, നാളെ ആവര്‍ത്തിച്ചാല്‍..............ഹും.......!

അഞ്ചല്‍ക്കാരന്‍ said...

പൊരിയുന്ന വെയിലത്ത് നിന്ന വയോധികനോട് കരുണകാട്ടിയതിന് ദുബൈ പോലീസിന്റെ അസ്സല് ഉപദേശം ഫ്രീയായി ലഭിച്ചിട്ടുണ്ട്. കാല്‍നട യാത്രക്കാരനോടുള്ള സഹതാപം അന്നവസാനിച്ചു. അതിന്റെ അപകടം വളരെ വലുതാണ്. നമ്മുടെ വലത്ത് വശത്ത് കൂടി വരുന്നവന്‍ നമ്മുടെ അത്രയും വിശാല മനസ്കനല്ലെങ്കില്‍ നാം പെട്ടത് തന്നെ.

നല്ല കുറിപ്പ്.

പാച്ചുവിന് കാര്യങ്ങളറിയാം.

സുല്‍ |Sul said...

അനുഭവങ്ങളും അഭിപ്രായങ്ങളും - അതെപ്പോഴും അങ്ങനെതന്നെ... അനുഭവങ്ങള്‍ക്കൊപ്പം മാറിപ്പോകുന്ന അഭിപ്രായങ്ങള്‍.

വിപരീതഫലങ്ങള്‍ - ഹസാര്‍ഡ് ലൈറ്റ് ഇട്ട് കാറ് നിര്‍ത്തി ഒരാളെ കടന്നു പോകാന്‍ അനുവദിക്കുകയാണെങ്കില്‍, കാറ് നടുവിലുള്ള ലൈനില്‍ കയറ്റി നിര്‍ത്തേണ്ടതാണ്, രണ്ടു ലൈനിലൂടെയുമുള്ള ട്രാഫിക്കിനെ തടഞ്ഞുകൊണ്ട്. രണ്ടില്‍ കൂടുതല്‍ ലൈന്‍ ഉള്ളിടത്ത് ഇത് അനുവദനീയമല്ല.

പാച്ചുകുട്ടീ - അതൊരു ഒന്നൊന്നര തോന്നലല്ലെ. പണ്ട് അഗ്രുപ്പാക്കും തോന്നീരുന്ന തോന്നല്‍ :)

-സുല്‍

തമനു said...

അഗ്രജാ.....

വിപരീത ഫലങ്ങളും, പാച്ചുവും നന്നായി. വിപരീത ഫലങ്ങളില്‍ സംഭവിച്ചതു പോലെ എനിക്കും അനുഭവം ഉണ്ട്. എങ്കിലും റോഡില്‍ ഹസാര്‍ഡ് സിഗ്നല്‍ ഇട്ട് ഒരു വണ്ടി നില്‍ക്കുമ്പോള്‍ അടുത്ത ട്രാക്കില്‍ വരുന്ന വണ്ടികളും ശ്രദ്ധിക്കണം (ആ ഡ്രൈവര്‍ ഹസാര്‍ഡ് സിഗ്നല്‍ ഇട്ടിരുന്നു എന്ന്‌ വിശ്വസിക്കുന്നു.

അനുഭവങ്ങളിലെ അഭിപ്രായങ്ങളില്‍ ശക്തമായ വിയോജനമുണ്ട്. നഗ്നതാ പ്രദര്‍ശനം നടത്തിയത് ഒരു ബാച്ചിലറാണെന്ന്‌ എങ്ങനെ ഉറപ്പിച്ചു...? ഇത്തരം സ്വഭാവങ്ങള്‍ ബാച്ചിലേഴ്സിന് മാത്രമേ ഉള്ളോ...? അത്തരം ഒരു മുന്‍‌വിധി നല്ലതല്ല.

ഒരു ഓടോ. കൈതമുള്ള് മാഷേ ഭാര്യമാരോ...? ഭയങ്കരാ.... :)

മുസ്തഫ|musthapha said...

ഇക്കാസ് & തമനു
ഇവിടെ ബാച്ചിലേഴ്സ് ആണ് അത് ചെയ്തതെന്നോ അല്ലെങ്കില്‍ അവരെ മാറ്റിനിറുത്തുന്നതിനെ അനുകൂലിക്കുകയോ അല്ല ഉദ്ദേശിക്കുന്നത്...

അന്നെന്‍റെ സുഹൃത്ത് പറഞ്ഞപ്പോള്‍ എതിര്‍ത്ത് വാദിച്ച ഞാന്‍, എനിക്ക് സമാനമായൊരു അനുഭവം ഉണ്ടായപ്പോള്‍ എന്‍റെ ചിന്തകളില്‍ വരുന്ന വ്യത്യാസത്തെ വിമര്‍ശനവിധേയമാക്കുകയായിരുന്നു.

സു | Su said...

ആഴ്ച്ചക്കുറിപ്പിലെ എല്ലാ കാര്യവും നന്നായി. പാച്ചുവിന് അങ്ങനെ തോന്നാന്‍ എന്താവും കാര്യം എന്തോ?

ശാലിനി said...

വിവരീതഫലം ശരിയാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഇതുപോലെ ഒന്നു റോഡ് ക്രോസ്സ് ചെയ്താണ്. ദൈവത്തിന്റെ അനുഗ്രഹംകൊണ്ടു രക്ഷപ്പെട്ടു. രണ്ടാമത്തെ ട്രാക്കില്‍വരുന്ന് വണ്ടിയെ കാണാതെ എടുത്തുചാടിയതാണ്.

പാച്ചുവിന്റെ പതിപ്പുകള്‍ ഇവിടേയുമുണ്ട്. പെട്ടെന്നൊരുദിവസം പല്ലു തേക്കേണ്ടെന്നും കുളിക്കേണ്ട എന്നുമൊക്കെ തീരുമാനിക്കുന്നവര്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ഹസാ‍ഡിട്ട് “ ലൈറ്റാരുന്നല്ലേ കമന്റ് വായിച്ചപ്പോഴാ പിടികിട്ടിയത്.

പാച്ചൂന്റെ പിണങ്ങിയുള്ള നില്‍പ്പ് മനസ്സില്‍ കാണാം :)

കരീം മാഷ്‌ said...

പാച്ചൂ..!
കൊച്ചു കുട്ടികള്‍ കുറ്റം ചെയ്താല്‍ കോലുമുട്ടായ്‌... ഠായ്‌...,ഠായ്‌...

Unknown said...

അഗ്രജന്‍ ..
പതിവിലും കാമ്പുള്ള ലക്കം എന്നു തന്നെ വിശേഷിപ്പിക്കാം
ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉതകുന്നു വളരെ ഇന്‍ഫോര്‍മേറ്റീവും അതു പോലെ അഡൌസബിളുമായ നല്ല ഒരു ലക്കം എന്നു തന്നെ പറയാം

പാച്ചു അങ്ങിനെ പറയുന്നുണ്ടെങ്കില്‍ താങ്കള്‍ സന്തോഷിക്കണം കാ‍രണം ചിന്ത നഷ്ടപ്പെട്ട ഒരു ലോകം വരാന്‍ പോകുന്നു. പാച്ചു വിന്‍ റെ അഭിപ്രായം സ്വന്തമാകുമ്പോള്‍ ചിന്തിക്കുന്ന ലോകത്തിന്‍ റെ സന്തതിയാണ്. അഭിനന്ദനങ്ങള്‍ പാച്ചൂ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഷാനവാസ്‌ ഇലിപ്പക്കുളം said...

കരീംമാഷ്‌ പറഞ്ഞതുതന്നെയാ പാച്ചുവിനോട്‌ പറയാനുള്ളത്‌ ട്ടോ.ഉപ്പീം,ഉമ്മീം പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ ങ്‌ഹാ...

സാജന്‍| SAJAN said...

അഗ്രുവിന്റെ ആഴ്ച്അക്കുറിപ്പുകള്‍ വളരെ മെച്ചം എല്ലാവര്‍ക്കും വായിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നു തോന്നിപ്പിക്കുന്ന മറ്റൊരു രചന!
റോഡ് ക്രോസ് ചെയ്യാന്‍ വഴിയില്‍ വണ്ടി നിര്‍ത്തി കൊടുക്കുന്നത് ഓസ്ട്രേലിയില്‍ കുറവാണെങ്കിലും ഇംഗ്ലണ്ടിലെ റോഡുകളില്‍ സര്‍വസാധാരണം പക്ഷേ നിയമം അനുശാസിക്കുന്ന ഒരു പിന്‍‌കുറിപ്പും അതിനു കൂടെയുണ്ട് , വഴിയരുകില്‍ ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നവരെ ആംഗ്യം കാണിച്ചു ക്രോസ് ചെയ്യാന്‍ വിളിക്കാതിരിക്കുക!!(നിര്‍ത്തി കൊടുക്കുന്നവര്‍ പലപ്പോഴും ചെയ്യാറുള്ളതാണ്) അങ്ങനെ അവര്‍ അപകടാത്തിലായാല്‍ അതിനു നമ്മളും ധാര്‍മ്മികമായി ഉത്തരവാദികള്‍ ആയിരിക്കും,

സുരക്ഷിതമായി റോഡ് ക്രോസ് ചെയ്യാന്‍ അവര്‍ തന്നെ ട്രാഫിക്ക് ജഡ്ജ് ചെയ്യട്ടെ, എനിക്ക് വളരെ അനുഭവമുള്ള ഒരു പാഠം ആയിരുന്നു അത്:)

Unknown said...

റോഡ് ക്രോസ്സിങ്ങ് സീബ്രാ ക്രോസ്സില്‍ നടത്തട്ടെ, അല്ലെങ്കില്‍ വഴിവക്കില്‍ കണ്ട് സ്നേക്കിനെ എടുത്ത് കൈയില്‍ പിടിച്ച അവസ്ഥയാകും!


:)

Unknown said...

അഗ്രജാ:)

ഇതും നന്നായിട്ടുണ്ട്.

ഞാന്‍ പറയാനുദ്ദേശിച്ചത് തമനു പറഞ്ഞു കഴിഞ്ഞു.ചുരുക്കം മനോരോഗികള്‍ കാരണമോ,അധികാരികളുടെ തെറ്റിദ്ധാരണ കാരണമോ ഒക്കെ, ബാച്ചികളല്ലാത്ത ബാച്ചിജീവിതം നയിക്കേണ്ടി വരുന്ന മഹാഭൂരിപക്ഷത്തിന്റെ ഒരു പ്രതിനിധിയാണു ഞാനും.

നിയമത്തിനു വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ എപ്പോഴും വിപരീതഫലവും പ്രതീക്ഷിക്കണം.

പാച്ചു :) കൊച്ചു മിടുക്കീ,
എപ്പോഴുമൊന്നും അങ്ങനെ തോന്നരുത് കേട്ടോ,
ഉമ്മീം ഉപ്പീം പറേമ്പ കേക്കാന്‍ വേറാരാ ഉള്ളേ?

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

എല്ലാവരേയും പ്രത്യേകം എടുത്തെഴുതണമെന്നുണ്ട്, സമയക്കുറവ് കാരണം ഈ ലക്കത്തില്‍ അതിന് കഴിയാതെ പോയി... ക്ഷമിക്കുക.

ബിരിയാണിക്കുട്ടി
മുരളി വാളൂര്‍
ikkaas|ഇക്കാസ്
അപ്പു
വല്യമ്മായി
കുട്ടമ്മേനൊന്‍| KM
kaithamullu : കൈതമുള്ള്
Manu
സഞ്ചാരി
മെലോഡിയസ്
ഉറുമ്പ്‌ /ANT
അഞ്ചല്‍കാരന്‍
Sul | സുല്‍
തമനു
സു | Su
ശാലിനി
കുട്ടിച്ചാത്തന്‍
കരീം മാഷ്‌
രാജു ഇരിങ്ങല്‍
ഷാനവാസ്‌ ഇലിപ്പക്കുളം
SAJAN | സാജന്‍
saptavarnangal
പൊതുവാള്
Siju | സിജു

നിങ്ങള്‍ക്കെല്ലാം പ്രത്യേകം നന്ദി അറിയിക്കട്ടെ :)