പത്തൊമ്പത്
നന്മ...
ഒരു വണ്ടിയെ പോലും കയറി പോവാന്‍ സമ്മതിക്കാതെ മറ്റുള്ള വണ്ടിക്കാരുടെ പിതാമഹാന്മാരെ വരെ തെറി വിളിച്ച് ഡ്രൈവ് ചെയ്യുന്നവനോട് എനിക്ക് വെറുപ്പും വിദ്വേഷവും തോന്നി. മറ്റുള്ളവരെ ഒട്ടും മാനിക്കാത്ത അയാളുടെ പ്രവൃത്തി എന്നിലരിശമുണ്ടാക്കി. പക്ഷെ അധികനേരം അത് നീണ്ടു നിന്നില്ല. ആരും തന്നെ സ്ലോ ചെയ്തു കൊടുക്കാത്തതിനാല്‍ ‘യു ടേണ്‍‘ എടുക്കാനാവാതെ ബുദ്ധിമുട്ടിയിരുന്ന ഒരു വണ്ടിക്കാരന് വേണ്ടി ഇയാള്‍ വണ്ടിയുടേ സ്പീഡ് കുറച്ചു കൊടുത്തപ്പോള്‍ എനിക്കയാളോട് മതിപ്പ് തോന്നി.
പലപ്പോഴും അങ്ങിനെയുണ്ടാവാറുണ്ട്. ചിലയാളുകളില്‍ എത്ര മോശം സ്വഭാവമുണ്ടായിരുന്നാലും അവരില്‍ നിന്നുമുണ്ടാകുന്ന ചില നല്ല പ്രവൃത്തികള്‍ അവരോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം വരുത്തിയേക്കും. എല്ലാവരിലും നന്മകള്‍ നിറഞ്ഞിരിക്കുന്നുവെങ്കിലും ചിലയാളുകളില്‍ അത് പ്രകടമാവാറില്ല. ഒരു പക്ഷെ, അത് സാഹചര്യത്തിന്‍റേയോ ജീവിക്കുന്ന ചുറ്റുപാടിന്‍റേയോ കൂട്ടുകെട്ടിന്‍റേയോ ഒക്കെയാവാം. അതുകൊണ്ടു തന്നെ ആരേയും, കണ്ണുമടച്ച് നിഷേധി എന്ന ലേബല്‍ ചാര്‍ത്താതെ അവരിലും എന്തെങ്കിലും നന്മ കാണും എന്ന് വിശ്വസിക്കാന്‍ ശ്രമിക്കണമെന്ന് ഞാനാഗ്രഹിക്കാറുണ്ട്. പക്ഷെ, പലപ്പോഴും അത് എഴുതുന്നത് പോലെ പ്രവൃത്തിയില്‍ വരാറില്ലെന്നതാണ് സത്യം. അല്ലെങ്കിലും എഴുതാനും ഉപദേശിക്കാനും എളുപ്പമാണല്ലോ!
പുതിയ പേരുകള്‍...
‘മുസ്തഫ, മുസ്തഫക്ക...‘ എനിക്ക് കൂടുതല്‍ കേട്ടു പരിചയമുള്ളത് ഈ വിളികളാണ്. കോയമ്പത്തൂര്‍ സ്വദേശികളായ പളനിയും രമേഷും മത്രം സ്വന്തമാക്കി വെച്ച ഒരു വിളിയുണ്ട്... ‘മുസ്തഫേട്ടാ’. ബ്ലോഗിലെത്തിയതിന് ശേഷം കൂടുതല്‍ കേള്‍ക്കുന്നത് ‘അഗ്രൂ, അഗ്രജേട്ടന്‍, അഗ്രജനിക്ക...‘ പിന്നെ ആജു വിളിക്കുന്ന ‘അഗ്രജമാമ‘ എന്നീ വിളികളാണ്.
കഴിഞ്ഞ ദിവസം അപ്പപ്പോള്‍ ചുട്ടെടുക്കുന്ന ചൂടുള്ള ദോശ തിന്നുന്ന തിരക്കിലാണ് ഞാന്‍... അഗ്രജ ചുടുന്ന തിരക്കിലും. എന്‍റെ പോളിംഗ് സ്പീഡിനൊത്ത് പാത്രത്തില്‍ ദോശ വീഴാതിരുന്നപ്പോള്‍ ഞാന്‍ ധൃതി വെച്ചു... ഉടനെ അഗ്രജ പ്രതികരിച്ചു... ‘ഒന്നടങ്ങെന്‍റെ അഗ്രൂ...’. ആ അഗ്രൂ വിളി കേട്ട് എന്നിലെ മുസ്തഫ അന്തം വിട്ടു.
ഞാനിപ്പോള്‍ ‘മിസ്റ്റര്‍. അഗ്രജന്‍‘ എന്ന ബോസ്സേട്ടന്‍റെ വിളിയും ‘അഗ്രജനുപ്പാ’ എന്ന പാച്ചുവിന്‍റെ വിളിയും എപ്പ വരും എന്ന് കാതോര്‍ത്തിരിക്കുന്നു.
അശരീരീ...
കലക്കവെള്ളം എത്ര തെളിഞ്ഞാലും ഊറിയ ചളി അടിയില്‍ തന്നെ കാണും.
പാച്ചുവിന്‍റെ ലോകം...
‘എത്ര നാളായുമ്മാ...’പാച്ചുവിന്‍റെ സീരിയസ്സായുള്ള ചോദ്യം കേട്ട് നല്ലപാതി ചോദിച്ചു...
‘എന്തു പറ്റി മോളേ...’
‘കടലു കണ്ടിട്ടെത്ര നാളായി...’ പാച്ചു തുടര്‍ന്നു.
ആ പാട്ട് പാച്ചുവിനത്രയ്ക്കങ്ങട്ട് ഇഷ്ടപ്പെട്ടു പോയിരിക്കുന്നു.
1 comment:
25 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
"ആഴ്ചക്കുറിപ്പുകള്‍ 19"
പുതിയ പോസ്റ്റ്!
4:04 PM
വക്കാരിമഷ്‌ടാ said...
കൊള്ളാം... അഗ്രജന്റെ ചിന്തകള്‍ വളരെ നന്നായിരിക്കുന്നു; ആഴ്ചക്കുറിപ്പുകളും.
4:09 PM
കുട്ടന്മേനോന്‍ | KM said...
നന്നായി ആഴ്ചക്കുറിപ്പുകള്‍.. ഇതിലെ അശരീരി അതിനുമുന്‍പെഴുതിയ പേരിനെക്കുറിച്ചല്ലേയെന്നൊരു സംശയം ബാക്കി.
4:12 PM
അരവിന്ദ് :: aravind said...
:-)
മുത്തപ്പ എന്നാണ് ഞാന്‍ പേരിട്ടിരിക്കുന്നത് കേട്ടോ.
കൊള്ളാം.
അശരീരി കലക്കി.
4:13 PM
വിശാല മനസ്കന്‍ said...
ഹലോ മിസ്റ്റര്‍. അഗ്രജന്‍!!
ആഴ്ചക്കുറിപ്പ് നന്നായിരിക്കുന്നു ട്ടോ!
4:16 PM
കുറുമാന്‍ said...
അഗ്രജന്റെ ആഴ്ചകുറിപ്പുകള്‍ ഓരോലക്കം കഴിയുമ്പോഴും മെച്ചപെട്ടു വരുന്നു.
അല്ലെങ്കിലും എഴുതാനും ഉപദേശിക്കാനും എളുപ്പമാണല്ലോ - വളരെ വാസ്തവം
അശരീരിയും നന്നായിട്ടുണ്ട്.
4:22 PM
തറവാടി said...
ആഴംകൂടിയ കിണറിനടിയിലും
ചെളികാണും,
താങ്കള്‍ മുകളിലെ തെളിഞ്ഞ വെള്ളം കുടിക്കുക ,
വേണമെങ്കില്‍ ഇറങ്ങി കുളിച്ചു താങ്കളുടെ
ശരീരം ശുദ്ധീകരിക്കുക
അടിയിലുള്ള ചേറിനെ കലക്കാതിരിക്കുക.
( ആഴ്ചകുറിപ്പുകള്‍ നന്നാവുന്നുണ്ട്)
4:35 PM
വിചാരം said...
മുത്തൂ.....
നിഷേധി അത്ര മോശലട്ടോ ...
നിഷേധിക്കുന്നവന്‍റെ മനസ്സില്ലാ നിഷേധിക്കാത്തവനേക്കാള്‍ നന്മയുണ്ടാവുക എന്നാരോ എവിടെയൊക്കെയോ പറഞ്ഞിട്ടുണ്ടത്രേ.. ആ .. എനിക്കറിയില്ല
ചിന്തകള്‍ കൊള്ളാം
അശരീരി അതും കൊള്ളാം
എന്താ പാച്ചുവിനെ കടല് കാണിക്കാന്‍ കൊണ്ടുപോകൂ... നാട്ടീ വന്നാല്‍ നമ്മുക്ക് കടപ്പുറത്തൊന്ന് കറങ്ങാം പാച്ചുവിനോട് പറ ഭാര്യവീട്ടില്‍ നിന്ന് ½ കിലോമീറ്ററല്ലേ ഒള്ളൂ അല്ലേ ?
4:37 PM
sandoz said...
ബൂലോഗത്ത് 'തത്വ'കള്‍ കുറേയധികം ഉണ്ട്.ഒരു 'തത്വന്‍' ന്റെ സീറ്റ് ഒഴിവില്ലേ.....എന്ന് ചിന്തിച്ച് അന്തമില്ലാതെ ഇരിക്കുമ്പോളാണു......ഒരു അശരീരി........അഗ്രജാ....നല്ല മുടുക്കനെഴുത്താണു കേട്ടാ......
4:50 PM
തമനു said...
അഗ്രുച്ചായോ,
ഇത്തവണയും ആഴ്ചക്കുറിപ്പ് നന്നായി. നന്മകള്‍ കാണാന്‍ നമുക്കും കണ്ണുണ്ടാവട്ടെ. അടിഞ്ഞു കിടക്കുന്ന ചെളിയിളക്കാതെ മുകളിലെ തെളിവെള്ളത്തിന്റെ സൌന്ദര്യം കാണാം നമുക്ക്.
അശരീരി വളരെ അര്‍ത്ഥവത്തായിരിക്കുന്നു ഇത്തവണയും.
ഈ പാച്ചൂന്റെ ഒരു കാര്യം.
4:59 PM
വേണു venu said...
അഗ്രജന്‍റെ ചിന്തകള്‍ കൊള്ളാം. അശരീരിയും.:)
5:01 PM
::സിയ↔Ziya said...
അഗ്രുക്ക എന്ന് ഞാന്‍ താങ്കളെ വിളിച്ചത് താങ്കള്‍ ശ്രദ്ധിക്കാത്തതിലും മറന്നു പോയതിലും എനിക്കു പരിഭവമില്ല; അഗ്രജയുടെ വിളി ഗൌനിച്ചില്ലെങ്കില്‍ വിധം മാറുമെന്നുറപ്പ് അല്യേന്റെ അഗ്രുക്കാ...
ഉള്ളിലുള്ള നന്മകളെക്കുറിച്ചുള്ള വിചാരം നന്നായി.
ആഴ്ച്ചക്കുറിപ്പുകള്‍ ഒത്തിരി നന്നാവുന്നു...കണ്‍ഗ്രാറ്റ്സ്
5:35 PM
ഏറനാടന്‍ said...
:)
6:26 PM
ദില്‍ബാസുരന്‍ said...
ആഴചക്കുറിപ്പുകള്‍ കലക്കുന്നുണ്ട്. എല്ലാ രണ്ട് ദിവസം കൂടുമ്പൊഴും ഈ ആഴ്ചക്കുറിപ്പ് ഇറക്കിക്കൂടെ?
7:10 PM
sathees makkoth said...
അഗ്രജാ, നന്നായി
9:37 PM
Siju | സിജു said...
:-)
ഈ അശരീരീ എവിടന്നാ വരുന്നത്
qw_er_ty
12:19 AM
സുല്‍ | Sul said...
ഇന്നത്തെ ആദ്യ കമെന്റ് അഗ്രുവിന് സമര്‍പ്പണം.
ആഴ്ച കുറിപ്പുകള്‍ നന്നാവുന്നു. കഴിഞ്ഞതിനേക്കാളും മെച്ചം.
ആദ്യത്തെ ‘നന്മ’ എന്നു പറഞ്ഞ കാര്യത്തിന് കടകവിരുദ്ധമാണല്ലോ അഗ്രു അശരീരി. ഇതു രണ്ടും ഒരേ സമയത്തെ ചിന്തയൊ? അതൊ എല്ലാം ചുമ്മാ എഴുതിക്കൂട്ടുന്നതൊ? കൊള്ളാം.
പാച്ചു, കടലു കണ്ടിട്ടെത്തറ നാളായി. പോവേണ്ടേ...
-സുല്‍
8:34 AM
ഇക്കാസ് ::ikkaas said...
ഇത്തവണ ആഴ്ചക്കുറിപ്പുകള്‍ക്ക് ആശയ ദാരിദ്ര്യം നേരിട്ടില്ലേ എന്നൊരു സംശ്യം. ചെലപ്പൊ അടിയന്റെ പഴമനസ്സില്‍ ചുമ്മാ തോന്നിയതാവാം. എങ്കിലും അവതരണശൈലിയില്‍ പുലര്‍ത്തുന്നാ ആ മെച്യുരിറ്റി ഉള്ളിടത്തോളം കാലം ആഴ്ചക്കുറിപ്പുകള്‍ വായനാ സുഖം തരും എന്ന് പറയാതെ വയ്യ.
[അശരീരി കല്ലാര്‍കുട്ടി ഡാമിനെപ്പറ്റി എഴുതിയതാണോ? :) ]
8:42 AM
അഗ്രജന്‍ said...
വക്കാരി: ഈ പോസ്റ്റിന്‍റെ കമന്‍റ് ഉത്ഘാടനം നിര്‍വ്വഹിച്ചതിലുള്ള നന്ദി അറിയിക്കുന്നു :)
കുട്ടന്‍ :)
അരവിന്ദ്: അതിനു മുന്‍പ് ‘മണ്ടന്‍‘ എന്ന് മാത്രം ചേര്‍ക്കരുതേ :)
വിശാലന്‍: ജോ. പ്രകാശേട്ടനെ ഓര്‍മ്മ വന്നു :)
കുറുജി: പ്രോത്സാഹനത്തിനു നന്ദി :)
തറവാടി: അതെ, തെളിവെള്ളം കുടിക്കുക... പക്ഷെ, ഇറങ്ങിക്കുളിച്ചാല്‍ കലങ്ങാന്‍ സാധ്യത കൂടില്ലേ :)
വിചാരം: അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും നന്ദി :)
സാന്‍ഡോസ്: തത്തകളാണോ :)
തമനു: പോസ്റ്റ് എഡിറ്റ് ചെയ്ത് ‘അഗ്രുച്ചായോ’ എന്നത് കൂടെ ചേര്‍ക്കാമല്ലേ :)
വേണുജി: നന്ദി :)
സിയ: പിഴവ് വന്നതില്‍ ഖേദിക്കുന്നു - കുറിപ്പാധിപര്‍ :)
ഏറനാടാ :)
ദില്‍ബു: പല ഭാഗങ്ങളില്‍ നിന്നും ഇങ്ങിനെയൊരു ആവശ്യം ഉയര്‍ന്നിട്ടുള്ള സ്ഥിതിക്ക് അതാലോചിക്കുന്നതാണ്... രണ്ട് ദിവസം കൊണ്ട് ഈ കുറിപ്പു പരിപാടി പൂട്ടിക്കെട്ടാന്‍ :))
സതീഷ്: നന്ദി :)
സിജു: അതൊന്നും പറയണ്ടെന്‍റിഷ്ടാ :))
സുല്‍: ആ ആശയവിരുദ്ധ സംഘട്ടനം പോസ്റ്റ് ചെയ്തതിനു ശേഷമാണ് ഞാന്‍ ശ്രദ്ധിച്ചത്. പക്ഷെ അവയെഴുതുമ്പോള്‍ എനിക്ക് തോന്നിയ ആശയങ്ങള്‍ വിത്യസ്ഥമായിരുന്നു എന്നതിനാലായിരിക്കണം ആദ്യമത് ശ്രദ്ധിക്കാതെ പോയത്... പിന്നെ കമന്‍റുകള്‍ വന്നു തുടങ്ങിയ ഒരു പോസ്റ്റില്‍ എഡിറ്റിംഗ് വേണ്ടെന്നു വെച്ചു.
അശരീരി കൊണ്ട് ഞാനുദ്ദേശിച്ചത്... കലങ്ങിത്തെളിഞ്ഞ ചില വിഷയങ്ങളില്‍ വീണ്ടും ചിലരൊക്കെ ചിലയിടങ്ങളില്‍ അടിയിലെ ചളിയിളക്കുന്നത് കണ്ട്പ്പോഴുണ്ടായ ഒരു ആശയം... അതായിരുന്നു ‘അശരീരി’ ആയി മാറിയത്. പക്ഷെ, അതിനു മറ്റു പല മാനങ്ങളുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം :)
എന്തായാലും അങ്ങിനെയൊരു തെറ്റ് ശ്രദ്ധയിലേക്ക് കൊണ്ടു വന്നതിന് നന്ദി രേഖപ്പെടുത്തട്ടെ.
എഴുതുന്നതെന്തും ‘ചുമ്മാ’യാണെന്നുള്ളത് വീണ്ടും അടിവരയിടുന്നു... സോറി... വീണ്ടും തിരുത്ത്... മാസാവസാനം ബോസ്സേട്ടന്‍ ശമ്പളം തരുന്നുണ്ട് :)
ങും... കടലു കാണാന്‍ എത്രയും പെട്ടെന്ന് പോണം... [ഇത്തവണ ഉപ്പുവെള്ളത്തില്‍ നിന്നെയൊന്ന് മുക്കിയിട്ടു തന്നെ കാര്യം - ദുഷ്ടന്‍]
:)
ഇക്കാസ്: ഹഹഹ... എടാ ജി. ടോക്കില്‍ ഞാന്‍ പറഞ്ഞതു നീ ഇവിടെ വിളമ്പി അല്ലേ ;) എന്‍റെ പൊന്നിഷ്ടാ ഇതൊന്ന് ഒപ്പിച്ചു പോകാന്‍ പെടുന്ന പാട് :)
നന്ദിപ്രകടനത്തിലും കിടക്കട്ടെ ഒരശരീരി: ബ്ലോഗസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം കമന്‍റ് :)
ബ്ലോഗാഭിമാനി പോലെ ഇഷ്ടികക്കുറിപ്പാക്കിയാലോ എന്നലോചിച്ച് വരുന്നു :)
വായിച്ച, പ്രോത്സാഹനങ്ങള്‍ നല്‍കിയ, അഭിപ്രായങ്ങള്‍ പങ്കുവെച്ച, തെറ്റുകള്‍ ചൂണ്ടിക്കാണിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു :)
10:41 AM
ഇത്തിരിവെട്ടം© said...
അഗ്രജാ നല്ല കുറിപ്പുകള്‍...
പലരേക്കുറിച്ചും പലതിനേക്കുറിച്ചും നമ്മുടെ അഭിപ്രായങ്ങള്‍ ചില സാഹചര്യങ്ങളില്‍ മാറാറുണ്ട്.
നാമാഗ്രഹിക്കുന്ന നന്മ എല്ലാവരിലും എല്ലഴ്പ്പോഴും പ്രകടമായിക്കൊള്ളണമെന്നില്ലല്ലോ.
പക്ഷേ അടിയില്‍ ഊറിയ ചളിയുണ്ടെങ്കിലും അതിനെ കലക്ക് വെള്ളം എന്ന് വീണ്ടും വിളിക്കാനാവുമോ... ?
പാച്ചു വളരട്ടേ മിടുക്കിയായി.
11:27 AM
രാജു ഇരിങ്ങല്‍ said...
അഗ്രജന്‍,
സത്യം പറയാലോ ഇന്ന് ആദ്യമായിട്ടാണ് ഞാന്‍ താങ്കളുടെ ആഴ്ചക്കുറിപ്പുകള്‍ വായിക്കുന്നത്, 18, 19 വായിച്ചു. ആദ്യം 19 ആണ് വായിച്ചത്.
മറ്റ് പല വായനയിലും കാണാന്‍ കഴിയാത്ത ഒരു മനസ്സ് ഇവിടെ കാണാന്‍ കഴിയുന്നു.
ലളിതവും സുന്ദരവുമാണ്.
ഇത്തിരി അസൂയ പോലും തോന്നി എന്നുതന്നെ പറയാം.
അഭിനന്ദനങ്ങള്‍.
ഇഷ്ടികയൊന്നുമാക്കേണ്ട. ആഴചയ്ക്ക് പോരട്ടേ.
സ്നേഹത്തോടെ
രാജു
11:43 AM
പടിപ്പുര said...
അഗ്രൂ, നന്നായിരിക്കുന്നു കുറിപ്പുകള്‍.
11:49 AM
ചക്കര said...
:)
9:44 PM
വല്യമ്മായി said...
അടിയില്‍ ചെളിയാണെങ്കിലും മുകളിലെ വെള്ളം ഉപയോഗിക്കാമെങ്കില്‍ അങ്ങനെ ചെയ്യണം.അല്ലാതെ അതു കുത്തിയിളക്കി ഉപയോഗശൂന്യമാക്കരുതെന്നാണ് എനിക്കു തോന്നുന്നത്.എല്ലാം തെളിഞ്ഞ മനുഷ്യരുണ്ടോ.
ഭര്‍ത്താവിന്റെ ബ്ലോഗിങ്ങിനെ ഇത്ര പ്രോത്സാഹിപ്പിക്കുന്ന ഭാര്യമാരില്‍ അഗ്രജ കഴിഞ്ഞേ ആരുമുള്ളൂ(വെള്ളിയാഴ്ചയിലെ ബിരിയാണിയുടെ രുചി.....)
12:24 PM
അഗ്രജന്‍ said...
ഇത്തിരിവെട്ടം: അഭിപ്രായത്തിന് നന്ദി :)
സുല്ലിനോട് മുകളില്‍ പറഞ്ഞത് താങ്കളും ശ്രദ്ധിക്കുമല്ലോ :)
രാജു: വളരെ സന്തോഷം, അഭിപ്രായത്തിനും പ്രോത്സാനത്തിനും നന്ദി അറിയിക്കട്ടെ :)
പടിപ്പുര: പോത്സാഹന്ത്തിനു നന്ദി :)
ചക്കര: നന്ദി :)
വല്യമ്മായി: അഭിപ്രായത്തിനു നന്ദി, അടിയിലെ ചളിയിളക്കാതിരിക്കുക എന്നൊരോര്‍മ്മപ്പെടുത്തല്‍ ആണ് ഞാനും ഉദ്ദേശിച്ചത്... ഈ കമന്‍റിലെ അവസാനത്തെ വരി അഗ്രജക്ക് പാസ്സ് ചെയ്യുന്നതായിരിക്കും :)
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)
4:18 PM
Post a Comment