Saturday, August 26, 2006

മൂന്ന്

[അവധി]
മിഅറാജ് ദിനത്തിലെ പ്രതീക്ഷിച്ചിരുന്ന അവധി, ‘ഞാനല്ലേ ശമ്പളം കൊടുക്കുന്നത്... സര്‍ക്കാരല്ലല്ലോ’ എന്ന ബോസ്സിന്‍റെ ഒരൊറ്റ ചിന്തയോടെ ചീറ്റി. എങ്കിലും രാവിലെ ബോധം കെട്ടുറങ്ങാനുള്ള ഇവന്മാരുടെ പ്ലാന്‍ തകര്‍ത്തല്ലോ എന്ന സന്തോഷത്താലും, ഇവന്മാരെ ഇവിടെ പിടിച്ചിരുത്തി വെറുതെ ടെലഫോണ്‍ ബില്ല് കൂട്ടേണ്ട എന്ന ബോധം ബോസ്സിന് വന്നതിനാലും മൂന്ന് മണിക്കൂര്‍ നേരത്തെ കൂട്ടമണിയടിച്ച് വിട്ടു. ഒന്നെര-രണ്ട് മണിക്കൂര്‍ ദൂരത്തുള്ള ഓഫീസ് വെറും ഇരുപത് മിനിറ്റിന്‍റെ അകലത്തിലേക്കെത്തുന്നത് ഇങ്ങനെ ചില അവധിദിവസങ്ങളില്‍ മാത്രം.

[പരിചയം]
തന്‍റെ വരികളേക്കാള്‍ ലാളിത്യമാര്‍ന്നൊരു മനസ്സിനുടമ - കരീം മാഷ്, പിന്നെ ദേവരാഗം തീര്‍ക്കുന്ന ദേവഗുരു... വരികളിലൂടെ അറിഞ്ഞവര്‍ കാതുകള്‍ക്കും പരിചിതരായി. പിന്നെ സ്വപ്നങ്ങളുടെ സഹയാത്രികന്‍, കൊടകരപുരാണത്തിന്‍റെ ഉപഞ്ജാതാവ്... അതെ നേരിട്ടു ദര്‍ശനം കിട്ടി - തൊട്ടടുത്ത വെജിറ്റേറിയന്‍ റെസ്റ്റോറന്‍റില്‍ നിന്നും പോറോട്ടയും, ഇറച്ചിയും തട്ടി ‘മീറ്റ്’ പിരിച്ചുവിട്ടു.

[ചാട്ടം]
ഓഫീസ് വിട്ടിറങ്ങിയപ്പോള്‍ കണ്ടു, ദേ ഒരുത്തന്‍ കെട്ടിടത്തിന്‍റെ തണല്‍ പറ്റി കിടക്കുന്നൊരു പൂച്ചയെ തലോടിക്കൊണ്ടിരിക്കുന്നു. പുറകില്‍ നിന്ന് കണ്ടപ്പോഴേ ആളെ ഞാനൂഹിച്ചു... ഗ്രോസറിയിലെ ഷഫീക്‍. എന്നാപ്പിന്നെ ഇവനെ ഒന്നു പേടിപ്പിച്ചിട്ട് തന്നെ കാര്യം.പതുങ്ങി പതുങ്ങിച്ചെന്ന് അവന്‍റെ പുറകിലെത്തിയതും ട്ഠേഠ... എന്ന ശബ്ദത്തോകൂടി നിലത്താഞ്ഞു ചവിട്ടി... ഞെട്ടിതെറിച്ച് ചാടിയത് മൂന്ന് പേരും ഒരുമിച്ചായിരുന്നു. അവനാണോ പൂച്ചയാണോ അതോ, അതു ഷഫീക്കല്ലെന്നറിഞ്ഞ ഞാനാണോ കൂടുതല്‍ ഉയരം താണ്ടിയതെന്നോര്‍മ്മയില്ല.

[ടാസ്കി ]
ഷെയറിംഗ് ടാക്സിയില്‍ മുന്‍സീറ്റില്‍ ചാടിക്കയറി ഞെളിഞ്ഞിരുന്നു.. അത് വേണ്ടായിരുന്നു എന്ന് തോന്നാന്‍ അധികം സമയം വേണ്ടി വന്നില്ല. പാകിസ്ഥാനി ഡ്രൈവര്‍ ആദ്യം പുറത്തെടുത്തത് ‘നൊസ്-വാര്‍‘ (ലഹരിയുണ്ടാക്കുന്ന, പുകയില പോലത്തെ എന്തോ ഒന്നാണെന്ന് തോന്നുന്നു) ആയിരുന്നു. പച്ചയുടെ (പാകിസ്ഥാനിയുടെ) നാറ്റത്തേക്കാള്‍ ഭേദം അത് തന്നെ - സഹിച്ചിരുന്നു. പിന്നീടായിരുന്നു കഥ ശരിക്കും ആടിത്തുടങ്ങിയത്. ആദ്യം ഒരു ഡിസ്പോസബല്‍ ഗ്ലാസ്സെടുത്ത് (എവിടുന്നോ കുളിപ്പിച്ചെടുത്തിട്ടുള്ളതാണ്) ഡാഷ് മോന്‍ ഡാഷ്ബോര്‍ഡിന്‍റെ മോളിലോട്ട് വെച്ചു. പിന്നീടൊരു വയോവൃദ്ധനായ ടൂത്ത് പിക്കെടുത്ത് കുത്താന്‍ തുടങ്ങി ‘... കുത്തൂന്നൂ.. തുപ്പുന്നൂ... പിന്നേയും കുത്തുന്നു..’ സഹിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ആ ടൂത്ത് പിക്കിനോടും, ഗ്ലാസ്സിനോടും എനിക്ക് സഹതാപം തോന്നി. എനിക്കിറങ്ങേണ്ട സ്ഥലമെത്തിയതും ഞാന്‍ ചാടിയിറങ്ങി, കാശും കൊടുത്തു... അയാളുടെ കൈ കൊണ്ട് നീട്ടിയ ബാക്കി വേണ്ടെന്നും പറഞ്ഞ് ഞാന്‍ നടന്നു - ഇവന്മാരെ ഇന്ത്യയില്‍ നിന്നും വേര്‍പ്പിരിച്ചു തന്ന ബ്രിട്ടീഷുകാരോടപ്പോളെനിക്കു നന്ദി തോന്നി.

1 comment:

മുസ്തഫ|musthapha said...

Posted by അഗ്രജന്‍ at 9:15 AM
9 അഭിപ്രായങ്ങള്‍:
വിശാല മനസ്കന്‍ said...
പ്രൊഫൈല്‍ പടത്തില്‍... ജയരാജ് വാര്യരുടെ പോലെയുണ്ടല്ലോ സഖാവേ. നൈസ്.
11:22 AM

കുട്ടന്മേനൊന്‍ KM said...
പാകിസ്ഥാന്‍ ഏഷ്യയുടെ കാന്‍സറാണെന്നു ഏതൊ തൊലിക്കട്ടിയുള്ളവന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു.
11:32 AM

വല്യമ്മായി said...
അപ്പോ അന്ന് ഓഫീസ്സില്‍ പോയത് ഞാന്‍ മാത്രമല്ല അല്ലേ
12:11 PM

വിശാല മനസ്കന്‍ said...
അഴ്ചക്കുറിപ്പുകള്‍ നന്നാവുന്നുണ്ടെന്ന് പറയാന്‍ മറന്നു. ‘പാര തിരിച്ചിടാന്‍‘ അറിയില്ലാന്നുണ്ടോ? (ഐ മീന്‍ പാരഗ്രാഫ് തിരിച്ചിരുന്നെങ്കില്‍... നന്നായിരുന്നു.)
12:24 PM

വക്കാരിമഷ്ടാ said...
ആഴ്‌ചക്കുറിപ്പുകള്‍ വളരെ നന്നാവുന്നുണ്ട്. വിശാലന്‍ പറഞ്ഞതുപോലെ സംഗതി അപകടമാകുമെങ്കിലും ഇടയ്ക്കൊക്കെ പാര തിരിച്ചിടുന്നത് ചിലപ്പോള്‍ നല്ലതിനായേക്കാനും മതി :)
12:37 PM

അഗ്രജന്‍ said...
വിശാലാ: ചുമ്മാ.. ജയരാജ് വാര്യാരെ നാണം കെടുത്താതെ.:)
കുട്ടന്‍ മേനോനേ: എതെങ്കിലും ജി.സി.സി.ക്കാരന്‍‍ തന്നെയായിരിക്കും അത് പറഞ്ഞിരിക്കുക.മേനോന്‍, ഗുരുവായൂരില്‍ എത് ഭാഗത്താണ്. ഞാനും ഗുരുവായൂരിനടുത്തൊക്കെ തന്നേണ്.
വല്യമ്മായി: സമാധാനായി.. :)
വിശാലാ: പാരയുടെ കാര്യത്തില്‍ പണ്ടേ ഞാന്‍ പോക്കാ.. എങ്ങിനെ നോക്കീട്ടും പാര തിരിച്ചിടാന്‍ പറ്റണില്ല.
വക്കാരിമാഷേ: നന്ദി..പാരയുടെ കാര്യം മോളീ പറഞ്ഞത് തന്നെ..
2:06 PM

ഇത്തിരിവെട്ടം© said...
അഗ്രൂ ആഴ്ചവട്ടം തകര്‍ക്കുന്നു....
2:22 PM

കുട്ടന്മേനൊന്‍ KM said...
അഗ്രജാ..ഐഡിന്ഡിറ്റി വെളിപ്പെടുത്താന്‍ കുറച്ച് ഭയമുണ്ട് ഇപ്പൊള്‍..പോസ്റ്റിട്ടവനെ കണ്ടാല്‍ പൂശുമെന്ന വല്ല നിയമം ഉണ്ടൊ ആവൊ ..ഏതായാലും ഗുരുവായൂര്‍ - മുല്ലശ്ശേരി റൂട്ടില്‍ തന്നെയാണ്.. പിന്നെ കുട്ടന്‍ മേനൊന്ന് ള്ളത് എന്റെ ഇരട്ടപ്പേരാണ്..തിരുവമ്പാടി ശിവസുന്ദര്‍,തെച്ചിക്കോട് രാമചന്ദ്രന്‍ എന്നൊക്കെ പോലെ..ആ കഥ പിന്നെ പറയാം. അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ നന്നായിരിക്കുന്നു.
2:38 PM

അഗ്രജന്‍ said...
ഇത്തിരിവെട്ടം: നന്‍ട്രി.. വീണ്ടും സന്ദിപ്പും വരേക്കും വണയ്ക്കം :)
കുട്ടന്‍ മേനോന്‍: ആ റൂട്ട് നമ്മടെ റൂട്ടല്ല :) തിരുവമ്പാടി ശിവസുന്ദര്‍,തെച്ചിക്കോട് രാമചന്ദ്രന്‍ ഇവരെയൊക്കെ തളക്കണേന്‍റെ കുറച്ചൂടെ വടക്കോട്ട് നീങ്ങീട്ടാ.
6:56 PM