Sunday, November 12, 2006

എട്ട്

യു.എ.ഇ. ബ്ലോഗ് മീറ്റ്
എന്‍റെ കാഴ്ച്ചപ്പാടില്‍ വളരെ മനോഹരമായിരുന്നു ബ്ലോഗ് മീറ്റ്. മീറ്റിനു തലേന്ന് വരേ വരികളിലൂടെ മാത്രം പരിചയപ്പെട്ടവര്‍ നിറഞ്ഞ പൊട്ടിച്ചിരികളുമായി ചിരകാല പരിചിതരെ പോലെ പെരുമാറുമ്പോള്‍, അത് തന്നെയല്ലേ മീറ്റിന്‍റെ ഏറ്റവും നല്ല വശം.

പറയണം എന്ന് തോന്നിയ ഒരു കാര്യം അനോണിയുടെ മുഖമൂടിയണിയാതെ തന്നെപറഞ്ഞത് പലരേയും വേദനിപ്പിച്ചു, അല്ലെങ്കില്‍ പറഞ്ഞ വേദി, സന്ദര്‍ഭം മാറിപ്പോയി എന്നതില്‍ ശരിക്കും ഖേദം തോന്നുന്നുണ്ട്. മൂന്നു മാസങ്ങള്‍ കൊണ്ട് നേടിയെടുത്ത്, മീറ്റിനന്ന് കൂടുതല്‍ ദൃഢമാക്കിയ സൌഹൃദങ്ങള്‍ തൊട്ടടുത്ത ദിവസം തന്നെ നഷ്ടപ്പെടുന്നുവോ എന്ന വിഷമത്തിലായിരുന്നു ഇന്നലെ മുഴുവന്‍ സമയവും - കുറുമാന്‍റെ ഫോണ്‍ വരുന്നത് വരെ. കമന്‍റിലൂടെ എന്‍റെ കമന്‍റിനെ തുറന്നെതിര്‍ത്തിട്ടും ഫോണിലൂടെ മുന്‍പുണ്ടായിരുന്നതിലും കൂടുതല്‍ സൌഹൃദത്തോടെ സംസാരിച്ച ആ നല്ല മനസ്സിനോട് ഒന്നും പറയാനില്ല.

ആരേയും വേദനിപ്പിക്കണം എന്നൊട്ടും കരുതിയായിരുന്നില്ല അങ്ങിനെയെല്ലാം എഴുതിയത്. എന്‍റെ അഭിപ്രായത്തില്‍ എനിക്കൊട്ടും മാറ്റമില്ല, പറഞ്ഞതില്‍ പശ്ചാതാപവും ഇല്ല. പക്ഷേ, എല്ലാവരേയും അത് നോവിച്ചും അല്ലെങ്കില്‍ ഉഷാറായി നടന്ന യു.എ.ഇ. മീറ്റിനത് പോറലേല്പിച്ചു എന്നതില്‍ ശരിക്കും ദുഃഖമുണ്ട്.

എന്തോ ആ ഇന്‍സിഡന്‍റ് 100 ശതമാനവും നടക്കുമായിരുന്നു എന്നെനിക്ക് തോന്നുന്നു. കാരണം, യാതൊരുവിധ മുന്‍ ധാരണകളില്ലാതെയാണ് (വിശ്വസിച്ചാലും ഇല്ലെങ്കിലും) ഞാനും ഇത്തിരിയും ആ കമന്‍റുകളിട്ടത്. അതും വെറും സെക്കന്‍റുകളുടെ വിത്യാസത്തില്‍. അതായത് ഒരു നിമിഷത്തേക്കെങ്കിലും അത് വേണ്ട എന്ന് ആരുടെയെങ്കിലും മനസ്സില്‍ തോന്നിയാലും മറ്റേയാള്‍ ആ കമന്‍റിടുമായിരുന്നു എന്ന് ചുരുക്കം.

എന്‍റെ കമന്‍റിനാല്‍ നോവിക്കപ്പെട്ടവരോട് ഒരിക്കല്‍ കൂടെ മാപ്പ് പറയുന്നു. ആരേയും പ്രത്യേകം ഉദ്ദേശിച്ചിരുന്നില്ല എന്നൊരിക്കല്‍ കൂടെ പറയട്ടെ. എഴുതി വന്നപ്പോള്‍ വാക്കുകള്‍ കട്ടി കൂടിപോയത് മനസ്സിലാക്കാനും വൈകി.

മീറ്റിന്‍റെ ഓര്‍മ്മയ്ക്കായി എനിക്ക് വിലപ്പെട്ട ഒരു ഫോട്ടോ ലഭിച്ചു - വിശ്വേട്ടനൊത്ത്.

അഗ്രജന്‍, പാച്ചു, വിശ്വപ്രഭ

പാച്ചുവിന്‍റെ ലോകം
പാച്ചു മീറ്റില്‍ വളരെ ഹാപ്പിയായിരുന്നു. അതുല്യചേച്ചിയെ പോലെ ഓടിച്ചാടി നടന്ന് കാര്യങ്ങളൊക്കെ നോക്കി നടത്തുന്നുണ്ടായിരുന്നു.

കൈപ്പള്ളിയുടെ വെബ് 2 വിനെ പറ്റിയുള്ള പ്രഭാഷണത്തിനിടയിലെ പാച്ചുവിന്‍റെ പ്രസന്‍റേഷന്‍

1 comment:

അഗ്രജന്‍ said...

14 അഭിപ്രായങ്ങള്‍:
സുല്‍ | Sul said...
എനിക്കും ഒരു തേങ്ങായുടക്കാന്‍ തന്നതില്‍ നന്ദി.
പിന്നെ എനിക്കൊരു നന്ദി പറയാരുന്നില്ലെ. ചുമ്മ.
ഹെഹെ. പാച്ചൂന്റെ സെമിനാര്‍ കൊള്ളാമായിരുന്നു.

-സുല്‍

11:41 AM
ഇത്തിരിവെട്ടം© said...
അഗ്രജാ നന്നായി.

11:50 AM
പട്ടേരി l Patteri said...
:)
പാച്ചുവിനെ കൂട്ടി വന്നതിനു നന്ദി.....
ആ ബ്ലോഗിലെക്കാര്യം ആ പോസ്റ്റില്‍ തീര്‍ന്നു

----ഔപചാരികത ഒട്ടും തന്നെ തൊട്ടുതീണ്ടാതെ, തികച്ചും എല്ലാവരും അടുത്തറിഞ്ഞ ഒരു മീറ്റ്.

വരികള്‍ക്കിടയില്‍ നിന്നും അറിഞ്ഞ മുഖങ്ങള്‍, ചിരകാല പരിചിതരെപ്പോലെ തൊട്ടുമൂന്നില്‍... അതൊരു സുഖമുള്ള അനുഭവം തന്നെയായിരുന്നു.

കളിക്കൂട്ടുകാരെപോലെ കണ്ടമാത്രയില്‍ തമാശ പറയാനും, തോട്ടിയിടാനും... പിന്നെ എല്ലാം മറന്ന് പൊട്ടിച്ചിരിപ്പിക്കാനുമുള്ള അടുപ്പം നമ്മളീ എഴുതി വിടുന്ന വരികള്‍ക്ക് കഴിഞ്ഞിരിക്കുന്നു.````
എനിക്കിഷ്ടപ്പെട്ട ഒരു കമന്റ് :)
യെന്നാ ഗ്രാമ്മര്‍ ആയിരുന്നു അന്നു :D

1:13 PM
കുറുമാന്‍ said...
അഗ്രജാ,ഇന്നലെ കഴിഞ്ഞത് ഇന്നലെ തന്നെ മറന്നു.....അതെല്ലാം പൊയ് പോയ്......ഇനി അടുത്ത മീറ്റിന് നമുക്കെല്ലാം ശരിയാക്കാംന്നേ

1:24 PM
കുട്ടന്മേനൊന്‍ | KM said...
അഗ്രജോ, തീറ്റക്കാര്യമൊന്നുമില്ലാതെ മുഴുവന്‍ കുറെ മാപ്പും കടങ്ങളും മാത്രം..ഇതെന്തര് കുറിപ്പുകള്..നല്ലതുവല്ലതുമെഴുതടേയ്..

1:54 PM
അഗ്രജന്‍ said...
സുല്‍: നന്ദി... {അവിടേക്കും ചേര്‍ത്ത്} :)

ഇത്തിരി:

പട്ടേരി: നന്ദി :)
ആരും കാണാതെ പോയ എന്‍റെ ആ കമന്‍റ് ഇവിടെ ചേര്‍ത്തതിന് സ്പെഷ്യല്‍ നന്ദി :)

കുറുമാന്‍: സന്തോഷം വരികള്‍ക്കും വാക്കുകള്‍ക്കുമതീതം - നന്ദി :)

കുട്ടമ്മേനോന്‍: നന്ദി :) തീറ്റക്കാര്യത്തെ കുറിച്ചു പറയാന്‍ - തിന്ന വടകളുടെ എണ്ണം കൃത്യമായിട്ടോര്‍മ്മയില്ല :)

ഇത് വായിച്ച എല്ലാവര്‍ക്കും നന്ദി :)

3:09 PM
അതുല്യ said...
അപ്പോ അഗ്രജനു സംഗതികളൊക്കെ പറഞ്ഞാ പുരിയും. വെല്‍ ഡണ്‍. (എന്നാലും പോസ്റ്റുകളൊന്നും തല്‍ക്കാലം വേണ്ട).

എന്റെ ഫോട്ടോ ഇല്ല്യാതെ ഒരു മീറ്റ്‌ പോസ്റ്റിടാനുള്ള ധൈര്യം ലുലുവിലുണ്ടായിരുന്നോ?

ഹ്‌ ഹ്‌ ഹ്‌ വിശ്വത്തിന്റെ ഒപ്പമുള്ള ആ ഫോട്ടം!! ഹോ നമ്മളോക്കെ ദുഫായി വിസയല്ലേ..... കുവൈറ്റ്‌ വിസ വിശ്വത്തിനു മാത്രം. അതോണ്ടാവും, മനസ്സേ...കരയരുതേ...

3:16 PM
അഗ്രജന്‍ said...
This post has been removed by a blog administrator.
3:49 PM
തറവാടി said...
തിരക്കിലായതിനാലിപ്പോഴാകണ്ടത്‌ , നല്ലതോര്‍ക്കുക ചീത്തത്‌ മറക്കുക,
അഗ്രജാ , എന്റെ രണ്ട്‌ പോസ്റ്റ്‌ ഇപ്പൊഴും സേവിലാ , പോസ്റ്റ്‌ മനപൂര്‍വം ചെയ്യാത്തതാ , കമന്റ്‌ കിട്ടിയില്ലെങ്കില്‍ പിന്നെ പൊസ്റ്റിട്ടെന്തിനാ , ഈ കൊച്ചിക്കാരും , കൊഴിക്കോടും ഒന്നവസാനിക്കട്ടെ!!!! എന്നിട്ടാവാം


എല്ലാരും ഫോട്ടോയെടുത്തു ,എന്റെ ഒരൊറ്റ എണ്ണം ഹും...... വെച്ചിട്ടുണ്ട്‌ , അടുത്ത തവണ ഞാന്‍ മീറ്റിനുണ്ടാകില്ല

4:06 PM
അഗ്രജന്‍ said...
അതുല്യേച്ചി, വന്നതിനും വായിച്ചതിനും കമന്‍റിയതിനും നന്ദി :)

ആദ്യത്തെ വരികളിലെ അര്‍ത്ഥം, ചേച്ചി പറഞ്ഞത് പോലെ സംഗതികള്‍ പറഞ്ഞാല്‍ പുരിയുന്നതോണ്ട് തന്നെ പറയട്ടെ... പോസ്റ്റിടുക എന്നത് എന്‍റെ മാത്രം തീരുമാനമല്ലേ... വായിക്കുക/ വായിക്കാതിരിക്കുക അല്ലെങ്കില്‍ അഭിപ്രായം പറയുക/ പറയാതിരിക്കുക... ഇത് മാത്രമല്ലേ വായനക്കാരന് തീരുമാനിക്കാവുന്നത്.

എനിക്ക് താല്പര്യമുള്ള കാര്യങ്ങള്‍ സഭ്യമായ രീതിയില്‍ പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ബോഗെനിക്ക് തരുന്നുണ്ടെങ്കില്‍ എനിക്ക് പറ്റുന്ന രീതിയില്‍ ഇഷ്ടമുള്ളിടത്തോളം കാലം ഞാനത് ചെയ്യും - സമയപരിധികളൊന്നും നോക്കാതെ, ആളുകള്‍ വായിച്ചോ അല്ലെങ്കില്‍ കമന്‍റ് ഇട്ടോ എന്ന് നോക്കാതെ തന്നെ.

ഇവിടെ ഈ പോസ്റ്റില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചത് എന്‍റെ കമന്‍റ് കൊണ്ട് പലര്‍ക്കും വിഷമമുണ്ടായി എന്നതിനാലാണ്. അല്ലതെ എന്‍റെ വായനക്കാര്‍ കുറയാതിരിക്കാനോ, നിലവില്‍ കിട്ടികൊണ്ടിരിക്കുന്ന കമന്‍റുകള്‍ നില നിറുത്താനോ വേണ്ടി അല്ല.

അതുല്യചേച്ചിയും രാമേട്ടനും ഉള്ള പടം ഇടാണമെന്ന് കരുതിയതാ... പിന്നെ വേണ്ടെന്ന് വെച്ചു :)

വിശ്വേട്ടന് ഒരു ഗമയായിക്കോട്ടെ എന്ന് കരുതി ഞാന്‍ കൂടെ നിന്ന് കൊടുത്തതല്ലേ... ഗ്രൂപ്പ് ഫോട്ടോയില്‍ എന്‍റെ അടുത്ത് തന്നെ ചേച്ചിക്ക് ഞാന്‍ സ്ഥലം തന്നിട്ടുണ്ടല്ലോ :)

തറവാടി: കമന്‍റിട്ടതില്‍ സന്തോഷം... പോസ്റ്റുകള്‍ തുടരനായി പോരട്ടെ :)

4:54 PM
വല്യമ്മായി said...
എന്തേ ആഴ്ച കുറിപ്പുകള്‍ മീറ്റില്‍ മാത്രം ഒതുക്കിയത്.ഓ ബാകിയുള്ള ദിവസം ഇതിനെ കുറിച്ച് ദിവാസ്വപ്നം കണ്ട് നടക്കുകയായിരുന്നല്ലേ.

ബ്ളോഗര്‍ അല്ലാതിരുന്നിട്ടും ഞങ്ങളെയെല്ലാം സഹിച്ച മുനീറയ്ക്കും മറ്റു നൊണ്‍ ബ്ലോഗേഴ്സിനും നന്ദി.

8:27 PM
കലേഷ്‌ | kalesh said...
:)

10:47 AM
അഗ്രജന്‍ said...
വല്യമ്മായി, കലേഷ് നന്ദി :)

എല്ലാവരേയും കണ്ടതിലുള്ള സന്തോഷം മുനീറയ്ക്കുമുണ്ട്.

11:46 AM
മിന്നാമിനുങ്ങ്‌ said...
അഗ്രജാ,ആഴ്ച്ചക്കുറിപ്പുകള്‍ കലക്കുന്നുണ്ട്‌ ട്ടാ

11:55 AM