ആഴ്ചക്കുറിപ്പുകള്‍ 58
ദീപസ്തംഭം മഹാശ്ചര്യം
അരി കയറ്റുമതിക്ക് നിരോധനം, അരിക്ക് വില കൂടാന്‍ പോകുന്നു, അരി കിട്ടാനില്ലാതാവുന്നു. ഓഫീസിലേക്കുള്ള യാത്രയിലാണ് റേഡിയോ ന്യൂസ് കേട്ടത്. കേട്ട പാതി, നല്ലപാതിയെ വിളിച്ചു. വേഗം പോയി നാലു ചാക്ക് അരി വാങ്ങി വരാന്‍ നിര്‍ദ്ദേശം കൊടുത്തു. അരി കിട്ടാതെ ഞങ്ങള്‍ കഷ്ടപ്പെടരുതല്ലോ. വൈകീട്ട് വീട്ടിലേക്ക് തിരിക്കുമ്പോള്‍ കണ്ടു അടുത്തുള്ള സൂപ്പര്മാര്ക്കറ്റുകാര് കുറേയേറെ അരിച്ചാക്കുകള്‍ അവരുടെ ഗോഡൌണില്‍ നിറച്ച് വെക്കുന്നു. വില കൂട്ടി വില്‍ക്കാനായി വാങ്ങി വെക്കുന്നത് കണ്ടോ... ലാഭക്കൊതിയന്മാര്. അപ്പോ രാവിലെ ഭാര്യയെ കൊണ്ട് നാലു ചാക്ക് അരി വാങ്ങിപ്പിച്ചത് ലാഭം നോക്കിയല്ലാ... ഹോ അത് പോലെയാണോ ഇത്, ഇവര്‍ ചെയ്യുന്നത് ചൂഷണമല്ലേ... ഞാന്‍ ചൂഷണം ചെയ്യെപ്പെടാതിരിക്കാനായി മുന്‍കരുതല്‍ എടുത്തതല്ലേ!
വിശ്വാസം
മോള്‍ക്ക് നല്ല ചുമ, സാധാരണ കാണിക്കാറുള്ള ഡോക്ടര്‍ ദുബായിലാണ്. ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക് പോകുന്ന ബുദ്ധിമുട്ടോര്‍ത്തപ്പോള്‍ അടുത്ത് തന്നെയുള്ള ഡോക്ടറെ കാണിക്കാം എന്ന് വെച്ചു. മോള്‍ക്ക് നല്ല ചുമ... അതിലിടയ്ക്ക് വന്ന ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് കൊണ്ട് തന്നെ ഡോക്ടര്‍ മോളെ പരിശോധിച്ച് പറഞ്ഞു... ചിലപ്പോ അലര്‍ജി കൊണ്ടുള്ള പ്രശ്നമാകാനാണ് സാധ്യത. രണ്ട് സിറപ്പുകളും കുറിച്ച് തന്നു. 50 ദിര്‍ഹംസ് കൊടുത്ത് ഞങ്ങള്‍ പോന്നു. പക്ഷെ, എനിക്കോ ഭാര്യയ്ക്കോ ഡോക്ടറുടെ രീതിയില്‍ ഒട്ടും തൃപ്തി തോന്നിയില്ല... ഇനി ആ ഭാഗത്തേക്കില്ല എന്നുറപ്പിച്ചു... അല്ലാതെ ഡോക്ടര്‍ ഇന്ന രീതിയില്‍ ചികിത്സിക്കണം എന്ന് പറയാനാവില്ലല്ലോ.
രാത്രി മോള്‍ക്ക് പനിയും വന്നു. രാവിലെ തന്നെ സ്ഥിരം കാണിക്കാറുള്ള ഡോക്ടറുടെ അടുത്ത് ചെന്നു. ഡോക്ടര്‍ കുശലങ്ങള്‍ ചോദിച്ചു, മോളുടെ ചെവി, മൂക്ക്, തൊണ്ട, ജോയിന്റുകള്‍ എല്ലാം പരിശോധിച്ചു, തൂക്കം നോക്കി, മോളോട് തമാശ പറഞ്ഞു, ചിരിച്ചു. അവസാനം പറഞ്ഞു ഇത് അലര്‍ജിടെ പ്രശ്നമാവാനാണ് സാധ്യത. ഈ മരുന്നുകള്‍ തന്നെ കണ്ടിന്യൂ ചെയ്താല്‍ മതി. അവിടേയും കൊടുത്തു 50 ദിര്‍ഹംസ്. പക്ഷെ, ആ അമ്പതിന് മൂല്യം വളരെ കൂടുതലായിരുന്നു.
രണ്ട് ഡോക്ടര്‍മാരും പറഞ്ഞ അസുഖകാരണവും നിര്‍ദ്ദേശിച്ച മരുന്നുകളും ഒന്നുതന്നെ. പക്ഷെ രണ്ട് പേരും സമീപിച്ച രീതി, അത് വളരെ പ്രധാനമാണ്. രോഗിയിലും കൂടെയുള്ളവരിലും വിശ്വാസം ജനിപ്പിക്കാന്‍ കഴിയുന്നത് ഡോക്ടറുടെ വിജയം തന്നെ - അല്ലേ? ആണോ!
ഓണ്‍ ദ റോഡ്
‘എങ്ങോട്ടാ...’ ടാക്സി ഡ്രൈവറുടെ ചോദ്യം
‘ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍...’
‘$#^&%#$*%$...’ ഡ്രൈവറെന്തൊക്കെയോ പിറുപിറുക്കുന്നു.
‘എന്താ...’
‘അങ്ങോട്ട് പോയാല്‍ ആകെ കിട്ടുന്നത് മൂന്നോ നാലോ ദിര്‍ഹമാണ്...’
‘ആട്ടെ, അങ്ങട്ട് പോയാല്‍ സാറിന് എത്ര വേണമാവോ...’
എങ്ങോട്ടാ... ടാക്സിയില്‍ കയറും മുമ്പേ തന്നെ മിക്ക ഡ്രൈവര്‍മാരും ഇങ്ങിനെ ചോദിച്ചിരിക്കും. എങ്ങോട്ടായാലെന്ത് മീറ്ററില്‍ കാണും പ്രകാരം കാശ് തന്നാല്‍ പോരെ. കുറഞ്ഞ ദൂരമോ തിരക്കുള്ള ഏരിയിലോട്ടാണെങ്കിലോ മിക്ക ഡ്രൈവര്‍മാരുടേയും മുഖഭാവം മാറും. ‘അവിടെയെത്താന്‍ ഒരുപാട് സമയമെടുക്കും, എന്നിട്ടോ കിട്ടുന്നത് നിസ്സരമായ സംഖ്യയാവും’ - ചില ഡ്രൈവര്‍മാര്‍ പറഞ്ഞ് കൊണ്ടേയിരിക്കും. ചിലര്‍ അങ്ങോട്ട് പോകില്ല എന്ന് തീര്‍ത്ത് പറയും, പിന്നെ പോലീസിന്റെ നമ്പര്‍ ഡയല് ചെയ്യുമ്പോഴായിരിക്കും ആ തീര്‍പ്പില്‍ മാറ്റം വരുത്തുക. യാത്രക്കാരന് പിന്നെ എന്തു ചെയ്യണം. തിരക്കില്ലാത്ത സ്ഥലങ്ങളിലേക്ക് മാത്രം യാത്ര ചെയ്യണോ. ഇതൊക്കെ നിങ്ങളുടെ ജോലിയുടെ ഭാഗമല്ലേ. യാത്രക്കാരന് തന്നെ ശരി. ഡ്രൈവര്‍, അവനും നിശ്ചിത സമയത്തിനുള്ളില്‍ രണ്ടറ്റം മുട്ടിക്കാനുള്ള വഹയുണ്ടാക്കാന് ബദ്ധപ്പെടുന്നവനല്ലേ എന്ന സഹതാപം ഉള്ളില്‍ തോന്നാറുണ്ട്. എങ്കിലും യാത്രക്കാരനെ പഴിക്കുന്നതിലെന്തര്ത്ഥം!
ഇവിടെ മീറ്റര്‍ ടാക്സി വരുന്നതിനൊക്കെ മുമ്പൊരു നാള്. മീന്‍ മാര്‍ക്കറ്റിലേക്ക് പോണം. ടാക്സി വിളിച്ചു... ‘മച്ചി മാര്‍ക്കറ്റ്’ എന്ന പറഞ്ഞതേ ‘പച്ച’യായ ഡ്രൈവര്‍ പച്ചയില്‍ ചോദിച്ചു... ‘ക്യൂം ഉദര്‍ ജാത്തേ..?!’.
പാച്ചുവിന്റെ ലോകം
നല്ലതല്ല എന്നറിഞ്ഞ് തന്നെ വല്ലപ്പോഴും ഒരു സോഫ്റ്റ് ഡ്രിങ്ക് നുണയാന്‍ ഇഷ്ടമാണ്. സെവനപ്പ് കുടിക്കുന്ന പാച്ചുവിന് ഞാന്‍ കുടിക്കുന്ന ലൈറ്റ് കോളയും വേണമെന്ന്.
‘ഇത് കുടിച്ചാല്‍ കുട്ടികളുടെ പല്ല് കേട് വരും...’ നല്ലപാതി ക്യാനില്‍ നോക്കിവായിക്കുന്നത് പോലെ പറഞ്ഞ് കോള ചോദിച്ചതിന് തടയിട്ടു.
‘ഇതിലെന്താ എഴുത്യേക്ണ്...’ പാച്ചു ഉടനെ സ്വന്തം ക്യാനിലേക്ക് നോക്കി...
എന്നിട്ട് പറഞ്ഞു...
‘ഇത് ദിവസോം കുടിക്കണത് നല്ലതാണ്...’
* * * * * *
അല്ല പിള്ളേര് ഇങ്ങനെ തൊടങ്ങ്യാ എങ്ങനെ ഞാനെന്റെ കുട്ടിയെ സ്കൂളില്‍ വിടും...
മൂന്നാം ദിവസം സ്കൂളില്‍ നിന്നും വന്ന പാച്ചുവിന്റെ സംശയം...
‘ഒരു ചെക്കന് ഇന്നെ നോക്കി ബൂട്ടിഫുള്ന്ന് പറഞ്ഞു... അവനെന്തിനാ അങ്ങനെ പറഞ്ഞത്... അവനെന്നെ ചീത്ത പറഞ്ഞതാണോ...’
ഞാനിപ്പോ തന്നെ ഹിറ്റ്ലറിലെ മമ്മുട്ടിയുടെ വേഷം കെട്ടേണ്ടി വര്വോ :)
25 comments:
ആഴ്ചക്കുറിപ്പുകള്‍ 58
എല്ലാവര്ക്കും നന്മയും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകള്‍.
സ്നേഹത്തോടെ
അഗ്രജന്
അഗ്രൂ... അവസാന ചോദ്യത്തിനുത്തരം വേണ്ടി വരും എന്ന് തന്നെ...
‘ഓണ്‍ ദ റോഡി’ ല്‍ ഇതാണു പ്രശ്നം..
അവരേയും പറഞ്ഞിട്ടു കാര്യം ഇല്ല, ഈ തിരക്കില്‍ നല്ല ഓട്ടം കിട്ടിയാലെ വരൂ എന്നുള്ളത് സത്യം ..എങ്കിലും, അതു പറയുന്ന രീതി നല്ലതാകണം ; അതെങ്കിലും വേണ്ടേ?
ജനങ്ങള്‍ പലവിധം!
മോളുടെ അസുഖം മാറിയോ എന്ന് അഗ്രു പറഞില്ല!
പാച്ചുവിന്റെ ലോകം:
ഉപ്പാടെ അല്ലെ മോള്..
C'drive D'click ചെയ്താല്‍ 'D'തുറക്കുമോ...!?
വിഷു ആശംസകള്‍... ആഴ്ച്കക്കുറിപ്പ് നന്നായി. shef പറഞ്ഞതിനോട് യോജിക്കുന്നു. ആ കമ്മന്റിന് 100 മാര്‍ക്ക് :)
‘ഇത് ദിവസോം കുടിക്കണത് നല്ലതാണ്...’
ഹഹഹ ഉപ്പായും ഉമ്മായും പഠിപ്പിക്കൂന്നതല്ലേ വായിക്കാന്‍ !
ടാക്സി ഡ്രൈവര്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇക്കാര്യത്തില്‍. ഒരു ചെറിയ ദൂരം പോകാന്‍ മണിക്കൂറുകള്‍ കിടക്കുന്നത് നഷ്ടമാണ് അവര്‍ക്ക്. പ്രത്യേകിച്ച് അവരുടെ വരുമാനം ദിവസ കളക്ഷനെ ആശ്രയിച്ചാകുമ്പോള്‍.
പക്ഷേ നമ്മളും നിസഹായര്‍ ..:)
ആഴ്ചക്കുറിപ്പ് നന്നായി..
ഓടോ : ഞാനിപ്പോ തന്നെ ഹിറ്റ്ലറിലെ മമ്മുട്ടിയുടെ വേഷം കെട്ടേണ്ടി വര്വോ :)
........ താന്‍ ആദ്യം ഹിറ്റ്ലറിലെ ജഗദീശിന്റെ സ്വഭാവം ഒന്ന് നിര്‍ത്ത്... എന്നിട്ടാവട്ടെ മമ്മൂട്ടിയാവണത്.. :)
ഞാന്‍ സൈക്കിളും മറിച്ചിട്ട് ഓടി... :)
തമന്വോഓഓഓഓഓഓ :)
"കേട്ടപാതി നല്ലപാതിയെ വിളിച്ചു.. " ശെടാ, കണ്ഫ്യൂഷന് ആയല്ലോ അഗ്രജാ. ഇതേതാ ഈ പുതിയ പാതി? ചുമ്മാതല്ല, പാച്ചു ഫോട്ടൊയുടെ അടിക്കുറിപ്പില്‍ പറഞ്ഞത് വളരെ വാസ്തവം!
പാവം ടാക്സിക്കാര്‍. എന്തുചെയ്യാനാ, ഒരു ദിവസത്തെ വരുമാനം അവരും ഒപ്പിക്കേണ്ടേ. യാത്രക്കാരുടെ കാര്യം അതിലും കഷ്ടം.
ഈ പാച്ചൂനെന്താ ആണ്കുട്യോളോട് ഇത്ര വിരോധം!
വിഷു ആശംസകള്‍ മച്ചാ...
ഈ കുറിപ്പും കുറിക്ക് കൊണ്ടു...
ചില്ലറ അലര്‍ജി ഉള്ള ടാക്സിക്കാരെ പറ്റിയാണ് എന്റെ ഭാര്യയുടെ പ്രധാന പരാതി. ചില്ലറ എടുക്കില്ലത്രേ..
പിന്നെ പാച്ചൂന് അഗ്രജന്റെ സൗന്ദര്യം മുഴുവന്‍ കിട്ടിയിരിക്കുകയെല്ലേ (touch wood !!).. ആ കുട്ടി സത്യമല്ലേ പറഞ്ഞത്.
( സ്വകാര്യം : വലുതാകുമ്പോള്‍ ഒറ്റക്ക് ട്രെയിനില്‍ ഒന്നും വിടണ്ട കേട്ടോ .. ചുറ്റും ദുഷ്ടന്മാരാ .. )
“ഒരു ചെക്കന് ഇന്നെ നോക്കി ബൂട്ടിഫുള്ന്ന് പറഞ്ഞു“
-പറഞ്ഞ ആ കുട്ടിടെ അമ്മയെപ്പറ്റി തിരക്കിയോ, അഗ്രൂ?
-ഹാപ്പി വിഷു!
പാച്ചൂന്റെ ആ ഡയലോഗില്ലാരുന്നാരുന്നെങ്കില് എത്ര ബോറായേനെ ഈ കുറിപ്പ്...
പാച്ചുവാണ് താരം!
ആശ്ചക്കുറിപ്പിനു വേണ്ടീട്ട് കുഞിനേ ഉക്കൂളിലയച്ച ദുഷ്ടാ നിന്നോട് ദെഇവം ചോദിയ്ക്കും.
(കഴിഞാശ്ച കാര്‍ഗോ കമ്പനീല് പോയപ്പോഴ്, ഏതാണ്റ്റ് 19 മിനിറ്റോളം അവിടെ ആകെ ഉണ്ടായിരുന്ന ഓണര്‍ കൊച്ചമ്മ ഫോണു ക്ഴുത്തിലൊട്ടിച്ച്, ഒരു കെഇ കൊണ്ട് സാല്‍വാറിന്റെ ഷോള് കണ്ടിന്വസ് ആക്കി ഒതുക്കി കേറ്റി, മറ്റെ കെഇ കൊണ്ട് കമ്പ്യൂട്ടറില്‍ എന്തോ പെരുക്കീം നിന്നത് കണ്ട് പെരുത്ത് കേറി, ഞാന്‍ പറഞ്, ഡബിള്‍ ലെഇറ്റ് ഇട്ടാണു ഇങ്ങോട്ട് കേറീത്, പാര്‍ക്കിങ് ഇല്ലാത്തൊണ്ട്, എന്നെ ഒന്ന് വിടുമോ ബില്ലാക്കി? അവരു പറഞു, നാട്ടിന്നാ കോള്‍, അമ്മായീടെ മോളേ കാണാന്‍ ചെക്കന് വന്നൂന്ന്! ഇത് പോലെയൊക്കെ അപ്പീസുകള്‍/അവനവന്റെ ജോലി കെഇയകാര്യം ചെയ്യുന്ന ആളുകളോട് ഒന്നേ പറയാനുള്ളു, ഫ്@൮൩൩൮൫൩൫൩൫൪൬%%&#^#^#% )ഇറങി പോരുമ്പോഴ് ഞാനവര്‍ക്ക് രണ്ട് സെഫ്റ്റിപിന് കൊടുത്തൂ, ഒന്നുമില്ലെങ്കില്‍ ഊര്‍ന്നിറങ്ങി വരുന്ന ഷോള് ഒന്ന് കുത്തിയിടാലോ :)
തമനൂനു എന്താ വേണ്ടേ റ്റ്രീറ്റായിട്ട്? You are so real maan.
പതിവുപോലെ തന്നെ ഈലക്കവും നന്നായി അഗ്രൂ.
നമ്മളെക്കാള്‍ കൂടുതല്‍ ഒബ്സര്‍വ്വ് ചെയ്യുന്നത് കുട്ടികളാണെന്നതിനാല്‍ തന്നെ കുട്ടികളുട്റ്റെ സംശയ്ങ്ങള്ക്ക് ഉത്തരം നല്കുന്നതിനു മുന്‍പേ ഒന്നു പ്രിപ്പയര്‍ ചെയ്തിട്ട് വേണം പറയാന്‍ -
അഗ്രജാ.. നീ ഭാഗ്യവാനാ മോനെ..
“കേട്ട പാതി, നല്ലപാതിയെ വിളിച്ചു. വേഗം പോയി നാലു ചാക്ക് അരി വാങ്ങി വരാന്‍ നിര്‍ദ്ദേശം കൊടുത്തു. ..”
എന്റെ ഭാര്യ നാലുചാക്ക് അരിയുമായി റേഷന്‍ കടയില്‍ നിന്നുമിറങ്ങിവരുന്നത് ഒന്ന് വെറുതെ സങ്കല്പ്പിച്ചു നോക്കി.
ഹെല്ലാം വെറുതെ..:)
ഹാപ്പി വിഷു.
ബ്ലോഗിലെ ഒരു നിത്യസന്ദര്‍ശക അല്ല. അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ കാണുന്നത് ആദ്യം. ഒറ്റയിരുപ്പിനു കുറെ പോസ്റ്റുകള്‍ വായിച്ചു.സമകാലികപ്രധാന വിഷയങ്ങള്‍ക്കൊപ്പം ജീവിതത്തിലെ കൊച്ചു വിശേഷങ്ങളും നുറുങ്ങു സന്തോഷങ്ങളും വായക്കാരുമായി പങ്കു വയ്ക്കുന്ന ഈ ബ്ലോഗ് നന്നേ ഇഷ്ടപ്പെട്ടു. ഇനി തുടര്‍ച്ചയായി വായിക്കാന്‍ ശ്രമിക്കും. പാച്ചുവിന്റെ ലോകത്തെക്കുറിച്ച് വായിക്കുമ്പോള്‍ ഞാനും ഒരു ‘വണ്ടര്‍ലാന്റി’ലെത്തുന്നു
പതിവു പോലെ കുറിപ്പു നന്നായി.
ദീപസ്തംഭം മഹാശ്ചര്യം കൂടുതല്‍ ചിന്തിപ്പിക്കാനുതകുന്നു.
വിഷു ആശംസകള്‍.!!!
ഹൊ ഈ പാച്ചൂനെക്കൊണ്ട് ഞാന്‍...
എന്റെ വക ഒരു ചക്കരയുമ്മ പാച്ചൂന്
ഇത്തവണയും ആഴ്ചക്കുറിപ്പ് നന്നായ്യിട്ടുണ്ട്.
അഗ്രജന് മാഷെ അപ്പൊ ആ ഹിറ്റലറിന്റെ വേഷം ഒന്നു കെട്ടരുതോ
“രണ്ട് ഡോക്ടര്‍മാരും പറഞ്ഞ അസുഖകാരണവും നിര്‍ദ്ദേശിച്ച മരുന്നുകളും ഒന്നുതന്നെ. പക്ഷെ രണ്ട് പേരും സമീപിച്ച രീതി, അത് വളരെ പ്രധാനമാണ്. രോഗിയിലും കൂടെയുള്ളവരിലും വിശ്വാസം ജനിപ്പിക്കാന്‍ കഴിയുന്നത് ഡോക്ടറുടെ വിജയം തന്നെ - അല്ലേ? ആണോ?”
വളരെ ശരി.
:)
പതിവുപോലെ ഈ ആഴ്ച്ക്കുറിപ്പും ശ്രദ്ധേയം..!
തമനൂന്റെ ഓ.ടോ. ന് 101 മാര്‍ക്ക്..!
നാട്ടീന്ന് അരി ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെ
ഉച്ചക്കുള്ള “മോട്ട” നിര്‍ത്തി റൊട്ടി മാത്രമക്കേണ്ടി വനിട്ടുണ്ട്.ഇനി നാട്ടീന് വരുന്നോരോട് ബേക്കറീം അച്ചാറും കൊണ്ടുവരുന്നത് നിര്‍ത്തി 10 ചാക്ക് അരി കൊണ്ട് വരാന്‍ പറയണം.
<‘മച്ചി മാര്‍ക്കറ്റ്’ എന്ന പറഞ്ഞതേ ‘പച്ച’യായ ഡ്രൈവര്‍ പച്ചയില്‍ ചോദിച്ചു... ‘ക്യൂം ഉദര്‍ ജാത്തേ..?!’.>
ഡ്രൈവര്‍ അയാളുടെ കാര്യാ പറഞ്ഞത്..
(നിനക്കന്നേ ഈ സ്വഭാവം ഉണ്ടായിരുന്നല്ലെ..?
പച്ചകളെ കടത്തിവെട്ടും നീ.)
തമനൂ..ആ കമന്റിന് ഒരു ഒന്നൊന്നര മാര്‍ക്ക് ട്ടാ..
ആദ്യമാണിവിടം. സന്തോഷം. വീണ്ടും കാണാം.
Post a Comment