Monday, March 5, 2007

ഇരുപത്തി ഒന്ന്

ബ്ലോഗ് പ്രതിഷേധം...
ചിലര്‍ പറയുന്നു പ്രതിഷേധിക്കണം, മറ്റു ചിലര്‍ പറയുന്നു ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് ചില ബ്ലോഗര്‍മാരുടെ ജോലിയെ ബാധിക്കുമെന്ന് ഇനിയും ചിലര്‍ പറയുന്നു ഇതിന്‍റെ പിന്നിലെന്തൊക്കെയോ കളികളുണ്ട്. എന്തു വിശ്വസിക്കണം, ഏതു വഴി തിരഞ്ഞെടുക്കണം എന്നറിയാതെ ആശയകുഴപ്പത്തിലായ, കാര്യങ്ങള്‍ വ്യക്തമായും ബോധ്യം വരാത്ത ബ്ലോഗര്‍മാരുടെ ഇടയില്‍ തന്നേയാണ് എന്‍റേയും സ്ഥാനം. ഒരു പക്ഷത്തിന്‍റേയോ (അങ്ങിനെ കേള്‍ക്കുന്നു) അല്ലെങ്കില്‍ വേറൊരു പക്ഷത്തിന്‍റെ കളികളുടേയോ (അങ്ങിനേയും കേള്‍ക്കുന്നു) ഭാഗമാകാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പിന്നെ എല്ലാ വിവരങ്ങളും അന്വേഷിച്ചു നടക്കാന്‍ ഒട്ടും സമയവുമില്ല. അതോണ്ട് കണ്മുന്നിലുള്ളത് കാണാനും കാതില്‍ വന്നടിക്കുന്നത് ശ്രവിക്കാനും മാത്രം സാധിക്കുന്നു... ഇതില്‍ നിന്നും ഒരു തീരുമാനത്തിലെത്തുന്നത് ബുദ്ധിയായിരിക്കില്ല എന്നും തോന്നുന്നു. അതു കൊണ്ട് ഞാനുള്‍പ്പെടുന്ന ബ്ലോഗെന്ന സമൂഹത്തിന് വേണ്ടി, അതിന്‍റെ മൊത്തമായ നന്മയ്ക്ക് വേണ്ടിയുള്ള ന്യായമായ ഏതു പ്രതിഷേധത്തിലും ഞാനും കൈ കോര്‍ക്കുന്നു. അതേ സമയം തന്നെ എന്തിന്‍റെ പേരിലായാലും ഒരു ബ്ലോഗറുടെയെങ്കിലും വ്യക്തിജീവിതത്തെ ഏതെങ്കിലും തരത്തില്‍ അത് ഹനിക്കുക്കുമെങ്കില്‍, ഒരു പോറലെങ്കിലും അവശേഷിപ്പിക്കുമെങ്കില്‍, തീര്‍ച്ചയായും ആ പ്രവൃത്തില്‍ ഭാഗഭാക്കാവാന്‍ ഞാന്‍ തയ്യാറല്ല.

അന്ധവിശ്വാസങ്ങള്‍ അവശേഷിപ്പിക്കുന്നത്...
മദ്രസ്സയില്‍ പോയിരുന്ന കാലത്ത്, വഴിയില്‍ ഒരു മൈനയെ മാത്രം കാണുകയാണെങ്കില്‍ പേടിയാണ്... കാരണം അന്നത്തെ ദിവസം ഉസ്താദിന്‍റെ (മദ്രസ്സാദ്ധ്യാപകന്‍) കയ്യില്‍ നിന്നും അടി കിട്ടും എന്നാണ് വി‌ശ്വാസം. ഇനി ഇരട്ട മൈനകളെ കാണുകയാണെങ്കില്‍ തല്ലൊന്നും കിട്ടില്ലെന്നും.

കഴിഞ്ഞ ദിവസം ഓഫീസിലേക്കിറങ്ങിയതേയുള്ളൂ... ദാ നില്‍ക്കുന്നു മുന്നിലൊരു മൈന... എന്‍റെ കണ്ണുകള്‍ ഉടനെ തിരഞ്ഞത് അതിന്‍റെ ഇണക്കിളിയെ ആയിരുന്നു. അപ്പോഴേക്കും അപ്പുറത്ത് നിന്നും വേറൊരു മൈന കൂടെ വന്നെത്തി. അതോടെ എനിക്ക് സമാധാനമായി.

പിന്നീട് ഞാനതേ പറ്റി കുറെ ആലോചിച്ചു. ആ മൈനകള്‍ക്ക് എന്‍റെ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ഒന്നുമായും ഒരു ബന്ധവുമില്ല എന്നത് എനിക്കറിയാമായിരുന്നിട്ടും എന്തേ അങ്ങിനെയൊക്കെ തോന്നാന്‍! അവിടെയാണ് അടിയില്‍ പുതഞ്ഞു കിടക്കുന്ന അന്ധവിശ്വാസങ്ങളുടെ പിടിമുറുക്കം നാമറിയുന്നത്.

കുട്ടിക്കാലത്ത് പതിഞ്ഞ ചില ധാരണകള്‍, തിരുത്തപ്പെട്ടാലും അതിന്‍റെ എന്തൊക്കെയോ ബാക്കി എവിടെയൊക്കെയോ അവശേഷിക്കുന്നു. ഉപദേശങ്ങളില്‍ അവയെ പുച്ഛിച്ചു തള്ളുമെങ്കിലും സ്വന്തം ജീവിതത്തില്‍ ചില ഘട്ടങ്ങളിലെങ്കിലും നൈമിഷികമായ ഒരാശ്വാസം ചിലരെങ്കിലും അതില്‍ കാണുന്നു.

അശരീരി...
പൊടി തട്ടിയാല്‍ പോവും, ചളി കഴുകുക തന്നെ വേണം

പാച്ചുവിന്‍റെ ലോകം...
ചിലപ്പോള്‍ പാച്ചുവിന്‍റെ വികൃതി കാണുമ്പോള്‍ അഗ്രജ പറയാറുണ്ട്...

‘ഇവള്‍ ആണ്‍കുട്ടിയാവേണ്ടതായിരുന്നു... ഇക്കാടെ പെണ്‍കുട്ടി വേണേ എന്നുള്ള പ്രാര്‍ത്ഥന കൊണ്ട് പടച്ചവന്‍ പെണ്‍കുട്ടിയാക്കി തന്നതാ...’ എന്ന്.

പാച്ചുവിന്‍റെ കുറുമ്പിന്‍റെ നിലവാരം ഊഹിച്ചിട്ടുണ്ടാവുമല്ലോ... ഞാന്‍ ദേഷ്യപ്പെട്ടാലോ വടിയെടുത്താലോ അടുത്ത ഡയലോഗ് ‘പൊന്നുപ്പാ...’ ‘ഉപ്പക്കുട്ടീ...’ എന്നൊന്നും ആവില്ല... ‘പോടാ ഉപ്പാ...’ എന്നാകും.

അവസാനം ഞങ്ങളൊരു ധാരണയിലെത്തി.പുറത്തു പോയാലും മറ്റുള്ളവരുടെ ഇടയില്‍ വെച്ചും ‘പോടാ ഉപ്പാ’ എന്ന് പാച്ചു വിളിക്കരുതെന്ന ആവശ്യം ഞാനും... പക്ഷെ, വീട്ടില്‍ വെച്ച് വിളിക്കട്ടേയെന്ന റിക്വസ്റ്റ് പാച്ചുവും വെച്ചു. പാച്ചു വീട്ടില്‍ വിളിക്കുന്ന ഒരോ ‘പോടാ...’ വിളിക്കും ഒരുമ്മ വീതം പാച്ചു തരണം എന്ന ധാരണയോടെ കരാറായി.

കരാറില്‍ സന്തുഷ്ടയായ പാച്ചു ഇത്തിരിവെട്ടം റഷീദ് വിളിച്ചപ്പോള്‍ സന്തോഷം പങ്കു വെക്കാന്‍ മറന്നില്ല...

‘പാച്ചു വീട്ടീ ഉപ്പാനെ പോടാ വിളിക്കും...’ പാച്ചു വളരെ സന്തോഷത്തോടെ ഇത്തിരിവെട്ടത്തിനോട് ഫോണില്‍ പറഞ്ഞു.

എന്തായാലും കിട്ടുന്ന ഉമ്മകളുടെ എണ്ണം ഇപ്പോള്‍ ഒത്തിരി കൂടിയിരിക്കുന്നു...

1 comment:

മുസ്തഫ|musthapha said...

38 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
ആഴ്ച്ചക്കുറിപ്പുകള്‍ 21


പുതിയ പോസ്റ്റ്

3:08 PM
ഇത്തിരിവെട്ടം© said...
അഗ്രജാ പതിവ് പോലെ അസ്സലായിരിക്കുന്നു ഈ ആഴ്ചവട്ടവും.

പാച്ചു തന്നെ താരം.

3:32 PM
sandoz said...
പോടാ ഉപ്പാ...ഹ.ഹ.ഹാ... പാചൂ...ഡോണ്ടു.....ഡോണ്ടു......

അശരീരി എന്താ ഡിറ്റര്‍ജന്റിന്റെ പരസ്യമോ......

ബ്ലോഗാ...വിവാദോ....ഗ്രൂപ്പാ....എന്താ സംഭവം...എന്തൊക്കയാ ഈ പറയണേ.......

ഒറ്റയാന്‍ എന്നു കേട്ടാല്‍..... പെട്ടെന്ന് മനസിലേക്ക്‌ വരിക ആന എന്നാണു......ഇനി ഇനി ഒന്ന് കൂടി ചോദിക്കും.......മൈനയോ മറ്റോ ആണോ.....

'ഒറ്റയാന്‍ കൊമ്പന്‍ മൈന.'

3:34 PM
കുട്ടന്മേനോന്‍ | KM said...
പതിവുപോലെ കിണ്ണന്‍. പാവം പാച്ചു. :)

3:40 PM
നിങ്ങളുടെ ഇക്കാസ് said...
ഇത്തവണത്തെ ആഴ്ചക്കുറിപ്പ് കലക്കി.
അശരീരിയും മൈനകളും വളരെ ഇഷ്ടപ്പെട്ടു.
പാച്ചു തന്നെ സൂപ്പര്‍ സ്റ്റാര്‍.
ഏറ്റവും മോളിലെ ബ്ലോഗ് സംബന്ധിയായ സംഭവം ഒഴിവാക്കാമായിരുന്നു. ജോലി, കുടുംബം, ജീവിതം- ഇവയിലേക്ക് ബ്ലോഗ് കടന്നുവരാതിരിക്കയാവും മലയാളിക്ക് നല്ലത്.

3:48 PM
കുറുമാന്‍ said...
ആഴ്ചകുറിപ്പുകള്‍ ഇത്തവണയും നന്നായി. പാച്ചുവാണ് താരം :)

4:01 PM
ദിവ (diva) said...
ha ha agru, nice post.

Pachu never stops surprising, huh :))

9:04 PM
Nousher said...
ആഴ്ചവട്ടം ഇത്തവണയും നന്നായി. പക്ഷേ "പോടാ ഉപ്പ" എന്തോ എനിക്കുള്‍കൊള്ളാന്‍ കഴിയുന്നില്ല.

ഭാവുകങ്ങള്‍.

3:41 AM
Sul | സുല്‍ said...
അഗ്രു,

ഈ ആഴ്ച വട്ടവും അസ്സലായി. പാചുവിന്റെ മൂച്ച് കൂടിവരുന്നു അല്ലേ.

ഓടോ: നൌഷര്‍ ഇപ്പോഴും ബാച്ചി ആണൊ?

-സുല്‍

7:54 AM
അഗ്രജന്‍ said...
ഇത്തിരി: നന്ദി :)

സാന്‍ഡോസ്: :) അതെ, ഒരു ഡിറ്റര്‍ജന്‍റിന്‍റെ ആവശ്യം കാണുന്നു :)

കുട്ടമ്മേനോന്‍: നന്ദി :)

ഇക്കാസ്: നന്ദി :) എന്‍റെ ഒരു നിലപാട് വ്യക്തമാക്കിയെന്ന് മാത്രേള്ളൂ :)

കുറുമാന്‍: നന്ദി :)

ദിവാ: നന്ദി :)

നൌഷര്‍: നന്ദി :)
നൌഷറേ... എന്‍റെ രണ്ടേമുക്കാല്‍ വയസ്സ് മാത്രം പ്രായമുള്ള എന്‍റെ പൊന്നു മോള്‍ എന്നെ വിളിച്ച കാര്യമാ ഞാന്‍ പറഞ്ഞത്... സത്യം പറഞ്ഞാല്‍ ആ വിളി ഞാനാസ്വദിക്കുകയാണ് :)

കുറച്ചു കഴിയട്ടെ... മനസ്സിലായിക്കോളും :)

സുല്‍: അതേടാ... ദിവസം ചെല്ലും തോറും കൂടുതല്‍ കുറുമ്പിയാവുന്നു :)

ഇന്നലെ രാത്രി എന്തിനോ ദേഷ്യപ്പെട്ട മുനീറാട് പാച്ചുവടിച്ച ഡയലോഗ് എനിക്കീ 35 വര്‍ഷത്തിലിടക്ക് പ്രയോഗിക്കാന്‍ പറ്റിയിട്ടില്ല...

‘എന്നോടൊന്ന് ക്ഷമിക്കുമോ ഉമ്മാ...’ അതും കൈകള്‍ കൂപ്പി :)

ആഴ്ചക്കുറിപ്പുകള്‍ വായിച്ച അഭിപ്രായം പങ്കു വെച്ച എല്ലാവര്‍ക്കും നന്ദി :)

10:00 AM
ബയാന്‍ said...
അഗ്രജാ.. പാച്ചൂന്റെ ലോകം -ഓപെന്‍ ചെയ്യാന്‍ ആവുന്നില്ല(invited readers only) കമന്റ്‌ കാണുന്നു.

10:04 AM
::സിയ↔Ziya said...
This post has been removed by the author.
10:50 AM
::സിയ↔Ziya said...
Stressfree blogging, Stressfree blogging , Stressfree blogging ...
അതുമതി നമുക്ക്. ഒരു മാഫിയയുടെയും (അങ്ങനെയൊന്നുണ്ടെങ്കില്‍) ഭാഗമാകണ്ട. ജോലിയിലേക്കും ജീവിതത്തിലേക്കും ബ്ലോഗിനെ വലിച്ചിഴക്കണ്ട. ബൂലോഗത്തെ കാര്യം ബൂലോഗത്ത് തീരണം. പോട്ടെ.
എല്‍.പി എസ്സിലും മദ്രസയിലും പഠിക്കുമ്പോഴുള്ള ചില വിശ്വാസങ്ങള്‍.
1. കണ്‍പീലി പിഴുതെടുത്ത് തലമുടിയില്‍ കെട്ടി ഊതിപ്പറത്തിയാല്‍ അതുപോയി നേരത്തേ സ്കൂളില്‍ ബെല്ലടിക്കും.
2. ചാണകം ചവിട്ടിയാല്‍ അടി ഉറപ്പ്. അതൊഴിവാക്കാന്‍ പച്ചില കൊണ്ട് തുടക്കണം.
3. മയില്‍പ്പീലി മാനം കണ്ടാല്‍ പ്രസവിക്കില്ല. ആകയാല്‍ പുസ്തകത്തിനുള്ളിലെ ഇരുട്ടറയില്‍ താഴിട്ടു പൂട്ടും.
പിന്നൊന്ന്- കുപ്പിച്ചില്ലു പൊടിച്ച് ഉപ്പുമാവില്‍ ചേര്‍ത്ത് കാക്കക്കു കൊടുക്കും. കാക്ക അതു തിന്നിട്ട് ഉപ്പുമാവ് തൊണ്ടേല്‍ കുടുങ്ങി ചാവും.
പാച്ചുവിന് ഒരു കാഡ്ബറീസ്. (ഞങ്ങള്‍ വിളിക്കാതെ ഉള്ളിലടക്കുന്നത് അവള്‍ നേരിട്ടു വിളിക്കുന്നല്ലോ!)

10:51 AM
Siju | സിജു said...
പോടാ ഉപ്പാ.. വിളി സ്നേഹത്തില്‍ നിന്നും അധികാരത്തില്‍ നിന്നും വരുന്നതാണ്. അതില്‍ വിഷമിക്കേണ്ട കാര്യമില്ല :-)

11:07 AM
Sona said...
വികൃതി പാച്ചു:)

1:50 PM
തമനു said...
This post has been removed by the author.
3:06 PM
തമനു said...
അഗ്രജാ..

ഇത്തവണയും ഭംഗിയായി. എത്ര തെറ്റാണെന്ന്‌ അറിഞ്ഞാലും ചില അന്ധവിശ്വാസങ്ങള്‍ നമ്മള്‍ മുറുകെ പിടിക്കാറുണ്ട്. നിര്‍ദ്ദോഷങ്ങളായവയാണെങ്കില്‍ ആ വിശ്വാസങ്ങള്‍ പലപ്പോഴും നല്ലതാണെന്നാണ് എനിക്ക്‌ തോന്നാറുള്ളത്‌.

ഓടോ : ഈ മൈന കാരണമായിരുന്നു സ്കൂളില്‍ അടി കിട്ടിയിരുന്നതല്ലേ..? ഇത്ര കാലം ഞാന്‍ വിചാരിച്ചിരുന്നത്‌ ഞാന്‍ പഠിക്കാതെ ചെല്ലുന്നത്‌ കാരണമായിരുന്നെന്നാ ..!!!

3:08 PM
ദില്‍ബാസുരന്‍ said...
അഗ്രജേട്ടാ,
പാച്ചു :)

3:19 PM
തറവാടി said...
ദിവസവും ഉസ്താദിന്‍റ്റെ പക്കല്‍ നിന്നും അടിവാങ്ങുക എന്നതൊരു നേര്‍ച്ചയായിരുന്നു പണ്ട് ,

ബഹറിന്‌ (നരകം) തീപിടിച്ചാലും ഉത്തരവാദി ഞാന്‍ എന്ന ഒരു ഉറപ്പായിരുന്നു കുഞ്ഞഹമ്മദു മുസ്ളിയാര്ക്ക് അതിനാല്‍ മൈനയെ കണ്ടാലും കിട്ടും കണ്ടില്ലെങ്കിലും തല്ല്‌ കിട്ടും , അതുകൊണ്ടുതന്നെ ഇതിലൊന്നുമൊരുവിശ്വാസവുമില്ല.

അഗ്രജാ ,

കുറിപ്പുകള്‍ നന്നാകുന്നുന്ട് ,

പിന്നെ ചെളിയുടെ കാര്യം ,

മിനുസ്സമുള്ള സ്ഥലമാണെങ്കില്‍ ,
മെഴുക്കുള്ള ചെളിപോലും പോകും ,

ഒന്നമര്‍ത്തി തുടച്ചാല്‍ മതി ,

ചിലാപ്പോള്‍ തെളിച്ചം കൂടിയെന്നും വരാം:)

3:48 PM
അഗ്രജന്‍ said...
ബയാന്‍: അവിടെ പോസ്റ്റുകളൊന്നുമില്ലാത്തോണ്ട് പൂട്ടിയിട്ടതാ :)

സിയ: നിനക്കെന്നെ എടാന്ന് വിളിക്കാന്‍ മുട്ടീട്ട് വയ്യാല്ലേ :))

സിജു: അതാണ് ശരി...
ഹേയ്... അത് കേക്കുമ്പോ ഒരു സുഖാ ഫീല്‍ ചെയ്യുന്നത് :)

സോന: :) മുയല്‍ കുട്ടിയെ ഞാന്‍ കണ്ടിരുന്നു... കമന്‍റിടാന്‍ നോക്കിയിട്ട് നടന്നില്ല... എന്തു പറ്റിയാവോ!

തമനു: :)) ചുമ്മാ പുളുവടിക്കല്ലേ :)

ദില്‍ബാ :)

തറവാടി: അതടിപൊളി... അശരീരിയെ വ്യാഖ്യാനിച്ചത് ഉഷാറായി... ആ കമന്‍റിന് എന്‍റെ ഒപ്പു കൂടെ :)

ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

6:15 PM
ചക്കര said...
:)

6:47 PM
ദിവ (diva) said...
"ഇന്നലെ രാത്രി എന്തിനോ ദേഷ്യപ്പെട്ട മുനീറാട് പാച്ചുവടിച്ച ഡയലോഗ് എനിക്കീ 35 വര്‍ഷത്തിലിടക്ക് പ്രയോഗിക്കാന്‍ പറ്റിയിട്ടില്ല...

‘എന്നോടൊന്ന് ക്ഷമിക്കുമോ ഉമ്മാ...’ അതും കൈകള്‍ കൂപ്പി"

സെയിം പിച്ച് അഗ്, സെയിം പിച്ച്.
:))

8:05 AM
വല്യമ്മായി said...
ആഴ്ചകുറിപ്പില്‍ പാച്ചു തന്നെ താരം. ഇന്നത്തെ കുഞ്ഞുങ്ങള്‍ എന്തും തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്നു.

ദിവാ ക്വോട്ടിയതിനോടൊപ്പം ഞാനും അടിവരയിടുന്നു. കുറച്ച് നാള്‍ മുമ്പ് ആജുവിന്റെ സ്കൂളിലെ റ്റീച്ചേഴ്സ് മീറ്റിങ് കഴിഞ്ഞ് അവനെ വീട്ടില്‍ എത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍ തിരിഞ്ഞു നിന്ന്:ഉമ്മാ,താങ്ക് യു ഫോര്‍ എവരിതിങ്ങ്.

8:20 AM
പടിപ്പുര said...
പോടാ, അഗ്രജാ!

(പാച്ചുവോട്‌ അന്വേഷണം പറയുക)

8:37 AM
::സിയ↔Ziya said...
തറവാടിക്കാ,
ബഹറെന്നാല്‍ കടല്‍ അല്ലേ?
നാര്‍ ആണ് നരകമെന്നു ഒരു ദോന്നല്‍ :)

10:06 AM
തറവാടി said...
അയ്യോ സിയാ,

ഞാനാ ബ്രാക്കറ്റിലുള്ള സാധനം വിഴുങ്ങി :)
( ഇനി ഞാനൊരിക്കലും ബ്രാകറ്റില്‍ ഒന്നും എഴുതില്ല :))

തങ്കള്‍ പറഞ്ഞതാണ്‌ ശരി.

10:26 AM
വിചാരം said...
ഒരു കൂട്ടായ്മയില്‍ ഭൂരിപക്ഷാഭിപ്രായം എന്താണോ എതനനുസരീക്കുക എന്നത് കൂട്ടായ്മയിലെ ഒരംഗമെന്ന നിലയില്‍ നമ്മുടെ കടമയാണ്

വിശ്വാസവും അന്ധ വിശ്വാസവും
വിശ്വാസം മനുഷ്യചിന്തകളെ കടിഞ്ഞാണിട്ട് നിയന്ത്രിക്കുന്നു
അന്ധ വിശ്വാസം മനുഷ്യ ചിന്തകളെ നയിക്കുന്നു

അഗ്രജന്‍ പാച്ചുവിന് നല്‍കിയിരിക്കുന്ന സ്വാതന്ത്രത്തോട് ഒട്ടും യോജിക്കാനാവുന്നില്ല
ടാ പോടാ എന്നുള്ള വിളികള്‍ ആരോടെല്ലാമായിരിക്കണം അതിന്‍റെ അര്‍ത്ഥ ധ്വനികള്‍ എന്തെലാമാണ് എന്നെല്ലാം കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുക

ഞാനീ പറയുന്ന കാര്യങ്ങള്‍ ശരിയോ തെറ്റോ എന്ന് കാരണവന്മാരോടെ മറ്റൊ ചോദിക്കുക

മനുഷ്യ ജീവിതത്തില്‍ വളര്‍ച്ച പല ഘട്ടങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത് ബാല്യം കൌമാരം യൌവ്വനം മദ്ധ്യവയസ്ക്കത വാര്‍ദ്ധക്യം എന്നിവയെ കുറിച്ചെല്ലാം നമ്മുക്കറിയാം എന്നാല്‍ ഇതിലൊക്കെ മര്‍മ്മ പ്രധാനമായ ചിലത് ഒളിഞ്ഞിരിക്കുന്നത് ഏവര്‍ക്കും അറിഞ്ഞും അറിയാതെയുമിരിക്കാം ബാല്യത്തെ മൂന്ന് ഘട്ടമാക്കിയിരിക്കുന്നു വളരെ സുപ്രധാനമാണ് ഈ ഘട്ടം മൂന്ന് ഘട്ടത്തിലും രക്ഷിതാക്കള്‍ക്കാണ് വലിയ പങ്കു വഹിക്കാനുള്ളത്
ആദ്യഘട്ടം ഒന്നു മുതല്‍ നാലു വയസ്സ് വരെയുള്ള പ്രായം ഒരു മനുഷ്യന്‍റെ സ്വഭാവ രൂപീകരണത്തിന്‍റെ അടിത്തറ പാകുന്ന പ്രായമാണിത് മാത്രമല്ല ഭാഷാ, അച്ചന്‍ അമ്മ എന്ന ബന്ധുത്വം അതിന്‍റെ ആഴം എന്നിവ മനസ്സിലാക്കുന്നതും ഈ പ്രായത്തിലാണ് ഇവിടെ രക്ഷിതാക്കളുടെ ചെറിയ സ്വഭാവ വൈകല്യം പോലും കുഞ്ഞുങ്ങള്‍ കരസ്ഥമാക്കാന്‍ സാധ്യതയുണ്ട്
ചില കുഞ്ഞുങ്ങള്‍ രക്ഷിതാക്കളില്‍ ഇല്ലാത്ത ദേഷ്യം തുടങ്ങിയ ദു: സ്വഭാവം കാണിക്കുമ്പോള്‍ രക്തിതാക്കള്‍ ചിരിച്ചുകൊണ്ട് പരസ്പരം പറയും “ ഇതേ എന്‍റെ അമ്മാവന്‍റെ സ്വഭാവമാ .ഇതേ എന്‍റെ അച്ചന്‍റെ സ്വഭാവമാ എന്നലാം കുട്ടി അവന്‍/അവള്‍ അറിയാതെ ധരിക്കും ഇത് നല്ല സ്വഭാവാമാണന്ന് അത് തിരുത്താതെ അവന്‍റെ കൂടെ സ്ഥായിയായി നില നില്‍‍ക്കുകയും ചെയ്യും , കുട്ടികളില്‍ അരുതാത്ത സ്വഭാവ വൈകല്യങ്ങള്‍ കാണുമ്പോള്‍ തെറ്റും ശരിയും ഏതെന്ന് പറഞ്ഞു മനസ്സിലാക്കുക വേണെമെങ്കില്‍ ചെറിയ രീതിയിലുള്ള ശിക്ഷകളും ആവാം ( മുളയിലെ നുള്ളുക എന്ന പ്രയോഗം)

രണ്ടാം നാലു മുതല്‍ 8 വരെ ഇവിടെ കുടുംബം ചങ്ങാതിമാര്‍ അധ്യാപകര്‍ എന്നിവരിലൂടെയാണ് അവര്‍ പഠിക്കുക 8 മുതല്‍ 12 വരെ തികച്ചും അധ്യാപകര്‍ നല്ല ചങ്ങാത്തവും എന്നാല്‍ ഈ മൂന്ന് ഘട്ടത്തിലും രക്ഷിതാക്കള്‍ക്കുള്ള സ്ഥാനം മഹനീയമായിരിക്കണം ബാല്യം അതാണ് ഒരു വ്യക്തി ജീവിതത്തില്‍ അവന്‍ അനുവര്‍ത്തിക്കേണ്ട സ്വഭാവ വൈശിഷ്ട്യങ്ങള്‍ ഗ്രഹസ്ഥമാക്കേണ്ടത് എന്നെല്ലാം നമ്മുക്കറിയാം എന്നിട്ടൂം നമ്മളറിയാതെ സ്നേഹത്തിന്‍റെ പേരില്‍ നല്ലതല്ലാത്ത സ്വഭാവങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് അനുവധിച്ച് കൊടുക്കുന്നു വലുതായാല്‍ ശരിയായി കൊള്ളും എന്ന ധാരണ മാറ്റുക വലുതായാല്‍ ശരിയാവണമെങ്കില്‍ ചെറുതായിരിക്കുമ്പോഴെ ശരിയാക്കണം

ഇത്രയും എഴുതിയതില്‍ മുഷിപ്പൊന്നും തോന്നതരുത് പാച്ചു ഇപ്പോള്‍ അഗ്രജന്‍റേയും അഗ്രജയുടേയും മകളല്ല ബൂലോകത്തിന്‍റെ കൂടെയാണ് അവളുടെ വളര്‍ച്ച ഞങ്ങളും ആഗ്രഹിക്കുന്നു വളരെ നന്മ നിറഞ്ഞും സ്നേഹാതിഷ്ടിതമായും

11:37 AM
അഗ്രജന്‍ said...
വിചാരം: :),

താങ്കളുടേത് നല്ല അഭിപ്രായമാണ്, അതേ ചിന്താഗതികളൊക്കെ തന്നേയാണ് എനിക്കുമുള്ളത്.

എങ്കിലും നമ്മള്‍ ഒത്തിരി കര്‍ശനമായി കുട്ടികളോട് ഇടപെടരുത് എന്നതാണ് എന്‍റെ അഭിപ്രായം.

മറ്റുള്ളവരുടെ ഇടയില്‍ വെച്ച് അങ്ങിനെ വിളിക്കരുത് എന്ന് നിഷ്കര്‍ഷിക്കുമ്പോള്‍, അത് മറ്റുള്ളവര്‍ കേള്‍ക്കുന്നത് നല്ല കാര്യമല്ല എന്ന ധാരണ കുട്ടിക്കുണ്ടാകുന്നത് പോലെ തന്നെ, വീട്ടില്‍ വെച്ച് ആ വിളി കേട്ട് പകരം ഒരുമ്മ വാങ്ങിക്കുന്ന സ്നേഹത്തിന്‍റെ ഭാഷയും കുട്ടി ഗ്രഹിക്കും എന്ന് തന്നേയാണ് ഞാന്‍ കരുതുന്നത്.

അഭിപ്രായത്തിന് നന്ദി - മുഷിപ്പൊട്ടും തോന്നിയിട്ടില്ല എന്നു കൂടെ പറയട്ടെ :)

ചക്കര :)

ദിവാ: സൊലീറ്റാട് അന്വേഷണം അറിയിക്കുക :)

വല്യമ്മായി: ശരിയാണ് പറഞ്ഞത്.
ആജുവിന്‍റെ ആ സ്റ്റൈലൊക്കെ നേരിട്ട് കണ്ടിട്ടുള്ളതല്ലേ - അവന്‍ മിടുക്കനാണ് :)

പടിപ്പുരേ :))

സിയ: തറവാടിക്കാ... അതു നല്ല വിളി... :)

തറവാടി: ( ഇനി ഞാനൊരിക്കലും ബ്രാകറ്റില്‍ ഒന്നും എഴുതില്ല :))---- അതു രസിച്ചു‍ :)

12:29 PM
ഹാമിഡു said...
പോടീ പാച്ചൂ

1:38 PM
ദില്‍ബാസുരന്‍ said...
അഗ്രജേട്ടാ,
മറ്റുള്ളവരുടെ ഇടയില്‍ വെച്ച് അങ്ങിനെ വിളിക്കരുത് എന്ന് നിഷ്കര്‍ഷിക്കുമ്പോള്‍, അത് മറ്റുള്ളവര്‍ കേള്‍ക്കുന്നത് നല്ല കാര്യമല്ല എന്ന ധാരണ കുട്ടിക്കുണ്ടാകുന്നത് പോലെ തന്നെ, വീട്ടില്‍ വെച്ച് ആ വിളി കേട്ട് പകരം ഒരുമ്മ വാങ്ങിക്കുന്ന സ്നേഹത്തിന്‍റെ ഭാഷയും കുട്ടി ഗ്രഹിക്കും എന്ന് തന്നേയാണ് ഞാന്‍ കരുതുന്നത്.


അത്ര നല്ലതല്ലാത്ത ഏത് കാര്യവും പൊതുജനത്തിന്റെ അല്ലെങ്കില്‍ സമൂഹത്തിന്റെ മുന്നില്‍ കാണരുത് എന്ന്‍ മാത്രമേ ഉള്ളൂ അത് സ്വകാര്യമായി ചെയ്യുന്നത് തെറ്റല്ല എന്ന സന്ദേശം പാച്ചുവിന് കിട്ടരുതേ.

ഓടോ: ഇതിനുള്ള ഇടി എട്ടാം തീയതി പരസ്യമായി തരണ്ട. അസോസിയേഷന്റെ പിന്നിലെ പറമ്പില്‍ വെച്ച് മതി. പ്ലീസ്.. :-)

4:45 PM
മൈഥിലി said...
ദില്ബൂ, അങ്ങനെ ദേഷ്യപ്പെട്ട് അഹങ്കാരത്തില്‍ വിളിക്കുമ്പോഴേ നമുക്കു ദേഷ്യം തോന്നൂ.
ഇങ്ങനെയുള്ള കാര്യങ്ങള്‍ കുറെയൊക്കെ അവര്‍ സ്വയം നിര്ത്തും .അച്ചുവിനും നല്ല കുറുമ്പായിരുന്നു.
ഇപ്പോഴും വലിയ മോശമില്ല.അവന് ഒരപകടം പറ്റി ഞാന്‍ കരഞ്ഞപ്പോള്‍ ആ കരച്ചിലിനിടയിലും അവന്‍ പറഞ്ഞത് "എന്തിനാടീ മോളെ നെഞ്ചത്തടിച്ച് കരഞ്ഞത്
നിനക്ക് വേദനിച്ചാലും എനിക്കല്ലേ വേദനിക്ക്യാ"
എന്നാണ്. അപ്പൊ നമുക്ക് ദേഷ്യം തോന്നുമോ?


എല്ലാ കുറുമ്പിനും വളം വെച്ചുകൊടുക്കണമെന്നല്ല പറഞ്ഞത് കേട്ടോ.


പാച്ചു ആ വിളി കുറച്ചു കഴിഞ്ഞാല്‍ നിര്ത്തും .അല്ലെ പാച്ചു?പാച്ചുവിന് ആന്‍റിയുടെ ആശംസകള്‍

9:29 PM
കരീം മാഷ്‌ said...
“പോടാ ഉപ്പാ”എന്ന വിളിയിലടങ്ങിയ സാമൂഹ്യ ബോധത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ അസ്സലായി.
എന്റെ മോന്‍ ".....ജയകാന്തന്‍ വക" എന്ന ഒരു സിനിമയില്‍ ശ്രീനിവാസന്റെ സൈക്കളിനും പിറകെ കൂടെ പട്ടി ഓടിക്കുന്നതും ശ്രീനി ഒരു കടയില്‍ ചെന്ന് സൈക്കളിടിക്കുന്നതും കടക്കാരനോട് “പട്ടീ” എന്നു പറയുമ്പോള്‍ കടക്കാരന്‍ അടിക്കുന്നതുമായ ഒരു രംഗം ടി.വി പരസ്യത്തില്‍ കണ്ടു കണ്ടു ആരെ കണ്ടാലും ദേഷ്യം പിടിപ്പിക്കാന്‍ അതു പറഞ്ഞപ്പോള്‍ അവനെയും കൊണ്ടു പുറത്തിറങ്ങാന്‍ വിഷമിച്ചതും ആ പടം പൊളിഞ്ഞു പോട്ടെ എന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചതും ഓര്‍മ്മ വന്നു.

1:45 AM
ബിന്ദു said...
ഞാന്‍ പാച്ചുവിന്റെ അതിഭയങ്കര ഫാനായി.:)

2:49 AM
Inji Pennu said...
Nice :)
One Mynah - Sad
Two Mynahs - Happy
Three Mynahs - You get a letter
Four Mynahs - Visitors at home
Five Mynahs - Death

:-) Many silly stuff like that while young :) Thanks for the reminiscence.

3:00 AM
അഗ്രജന്‍ said...
ഹാമിഡു :)

ദില്‍ബന്‍: എന്‍റെ ദില്‍ബാ നിനക്കിതൊന്നും ഇപ്പോ പറഞ്ഞാ മനസ്സിലാവില്ല :)

ബാക്കി അവിട്ന്ന് ട്ടാ :)

മൈഥിലി: അതെ, അങ്ങനങ്ങട്ട് പറഞ്ഞ് കൊടുക്കൂ... വളരെ നല്ല അഭിപ്രായം.

അച്ചൂന്‍റെ ഡയലോഗ് കിടിലന്‍ :)

കരീം മാഷ്: അങ്ങനെയൊക്കെ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു പോകും മാഷേ :)

ബിന്ദു: വളരെ സന്തോഷം :)

ഇഞ്ചി: മൂന്ന്, നാല്, അഞ്ച്... മൈനകളുടെ കാര്യം ആദ്യമായാണ് കേള്‍ക്കുന്നത്. പത്താം ക്ലാസ്സ് മുതലിങ്ങോട്ടുള്ള സമയത്തായിരുന്നെങ്കില്‍ തീര്‍ച്ചയായും മുന്നാം മൈനക്ക് വേണ്ടി പരതുമായിരുന്നു :)

വായിച്ച, അഭിപ്രായങ്ങളും സമാന ചിന്തകളും അനുഭവങ്ങളും പങ്ക് വെച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കട്ടെ :)

9:42 AM
ആവനാഴി said...
rവായിച്ചു നന്നായിരിക്കുന്നു. ആദ്യം വായിച്ചപ്പോള്‍ മൈന എന്നു ഭംഗ്യന്തരേണ പറഞ്ഞതാണെന്നു തോന്നി. മൈനക്കിളീയെത്തന്നെയാണുദ്ദേശിച്ചത് അല്ലേ?

ആശംസകള്‍

8:00 AM
:: niKk | നിക്ക് :: said...
‘പോടാ’ ഇക്കാ!

പോയ് കുളിക്കൂ ചളി പോകട്ടേ ;)

2:54 PM
venu said...
പോടാ...
പാച്ചുവേ...അങ്കിളു ചൂടാവുമേ... ഇപ്പചേ ഇങ്ങനെ ഒക്കെ ബ്ലോഗില്‍‍ കമന്‍റന്‍‍ പഠിച്ചാല്‍‍..‍-:)
അഗ്രജന്‍‍ ഭായീ നന്നായിരിക്കുന്നു.

3:48 PM