Saturday, October 21, 2006

അഞ്ച്

ഇരുപത്തിയേഴാം രാവ്
ഇരുപത്തിയാറാമത്തെ നോമ്പ് ദിവസം. കുട്ടിക്കാലം ഓര്‍മ്മയിലേക്കോടി വരുന്നു. ‘ഇരുപത്തിയേഴാം രാവിന്‍റെ കാശ്’ - എല്ലാവര്‍ക്കും നല്ലൊരു സംഖ്യ പിരിഞ്ഞ് കിട്ടും. രാവിലെ മുതലേ കാണാം, ആണുങ്ങളും സ്ത്രീകളും കുട്ടികളും അടങ്ങിയ ഗ്രൂപ്പുകളും ഒറ്റയ്ക്കൊറ്റക്ക് വരുന്നവരും. പക്ഷേ, ആരും ഞങ്ങളുടെ വീട്ടില്‍ കയറാറില്ല... വന്നിട്ട് കാര്യമില്ലാന്നെല്ലവര്‍ക്കും അറിയാം. കൊടുക്കണ്ടാന്ന് വിചാരിച്ചിട്ടല്ല... കൊണ്ടുക്കാന്‍ വേണ്ടേ!.

കൂട്ടുകാരില്‍ പലരും വീടുകളില്‍ കയറിയിറങ്ങാറുണ്ട്. എന്തോ അറിയില്ല... കഷ്ടപ്പാടിന്‍റെ കാലത്തും എനിക്കങ്ങിനെ പോകാന്‍ തോന്നിയിട്ടില്ല. പക്ഷേ, പലരും വീട്ടില്‍ കൊണ്ടു വന്നു തരാറുണ്ട്... വിളിച്ചും തരാറുണ്ട്.അര്‍ഹതെപ്പെട്ടവന് എത്തിച്ച് കൊടുക്കാനാണ്, അല്ലാതെ ഇങ്ങോട്ട് വരുത്തിക്കാനല്ല ഇസ്ലാം പറയുന്നത്. എന്നാലും രാവിലെ മുതല്‍ അര്‍ഹരും അനര്‍ഹരും മത്സരിച്ചോടുന്നതും ചില്ലറയും കൂട്ടി വെച്ച് വല്യ വീട്ടുകാര്‍ കാത്തിരിക്കുന്നതും കാണാമയിരുന്നു അന്നൊക്കെ... ഇന്നതുണ്ടോ ആവോ!

നോമ്പ് തുറക്കുമ്പോഴേക്കും എന്തെങ്കിലും ‘ചീരിനി’ (മധുരപ്പലഹാരം) ഉണ്ടായിരുന്നു അന്ന്. സൃഷ്ടാവിന്‍റെ കാരുണ്യം കൊണ്ട് ആഗ്രഹിക്കുമ്പോള്‍ ചീരിനി കഴിക്കാനാവുന്നതോണ്ടായിരിക്കും, ഇന്ന് പഴംപൊരിക്ക് പോലും ആ പഴയ രുചി‍ കിട്ടുന്നില്ല.

ന്യായീകരണം
ഓഫീസ് വിട്ടിറങ്ങിയപ്പോള്‍ വൈകിയിരുന്നു. കൊളീഗ് അയാളുടെ വീട്ടിലേക്കുള്ള വഴിയില്‍ ഡ്രോപ്പ് ചെയ്തു. കുറച്ച് കാത്ത് നിന്നപ്പോള്‍ ഒരു ‘കള്ള ടാക്സി’ വന്നപ്പോള്‍ അതില്‍ കയറി... അല്ലതെ നോമ്പ് തുറക്കുമ്പോഴേക്കും വീട്ടിലെത്താന്‍ ഒരു വഴിയും ഇല്ല. ഡ്രൈവര്‍ ദൈവനാമം ചൊല്ലി വണ്ടി മുന്നോട്ടെടുത്തു. കള്ള ടാക്സി നിയമവിരുദ്ധം... സമയത്തിന് വീട്ടിലെത്താന്‍ അല്ലതെന്തു ചെയ്യും - ഞാനെന്നെ ന്യായീകരിക്കുന്നു. അയാള്‍ക്കുമുണ്ടാകുമല്ലോ ന്യായീകരണങ്ങള്‍!

പാച്ചുവിന്‍റെ ലോകം
രംഗം ഒന്ന്:
രാത്രിയില്‍ എന്തോ എടുത്ത് തറയിലടിച്ച് ശബ്ദമുണ്ടാക്കിയപ്പോള്‍ ഞാന്‍ മോളോട് പറഞ്ഞു...‘ശബ്ദമുണ്ടാക്കല്ലേ... താഴെ ആള്‍ക്കാര്‍ ഉറങ്ങുന്നുണ്ടാവും’...

രംഗം രണ്ട്:‘
മിസിരീലേ രാജന്‍... അസീസിന്‍റാരംഭ ദൌജത്ത്...’ ഞാനെന്‍റെ കറുമുറാ [കമുകറയല്ല] ശബ്ദത്തില്‍ പാടുന്നു(!).

‘ഉപ്പാ... വേണ്ട... പാടെണ്ടെ..ടാ...’ മോള്‍ പറയുന്നു.

‘എന്തേ മോളേ ഉപ്പ പാടിയാല്‍‘ ഞാന്‍ ചോദിച്ചു.‘

തായത്ത് ആ‍ക്കാര് ഒങ്ങണ്‍ല്ലേ...’ പാച്ചുവിന്‍റെ മറുപടി പെട്ടെന്നായിരുന്നു.

പിന്നെയൊരാതമഗതവും ഞാന്‍ കേട്ടു...‘ഉപ്പാടൊരു കാര്യം...’

എല്ലാവര്‍ക്കും എന്‍റേയും കുടുംബത്തിന്‍റേയും ദീപാവലി/ ഈദ് ആശംസകള്‍

1 comment:

അഗ്രജന്‍ said...

24 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
എന്‍റെ ആഴ്ച്ചക്കുറിപ്പുകള്‍ (അഞ്ചാം ലക്കം)!
കുറിക്കാന്‍ കൂടുതലൊന്നും കിട്ടിയില്ല :)

11:57 AM
പാര്‍വതി said...
അഗ്രജാ മോള്‍ക്ക് എന്റെ 101 മാര്‍ക്ക് കേട്ടോ..സത്യം നമ്മള്‍ ചെയ്യുന്നതൊക്കെ മക്കള്‍ വഴി തിരിച്ചു കിട്ടും എന്ന് പറയുന്നത് വെറുതെയാണോ..

:-))

-പാര്‍വതി

12:07 PM
ഇത്തിരിവെട്ടം© said...
അഗ്രജാ നന്നായിരിക്കുന്നു.

സക്കാത്ത് ഇസ്‌ലാം ദാരിദൃനിര്‍മ്മര്‍ജ്ജനത്തിനായി തുടങ്ങിയ ഒരു സംവിധാനമാണ്. അത് സമ്പത്തുള്ളവന്റെ ഔദാര്യമല്ല പാവപെട്ടവന്റെ അവകാശമാണ്. അത് അവന്റെ വീട്ടില്‍ എത്തിച്ച് കൊടുക്കാല്‍ സമ്പത്തുള്ളവന്റെ ബാധ്യതയും. എങ്കിലും നമ്മുടെ നാട്ടില്‍ അതിന്റെ അവസ്ഥകാണുമ്പോള്‍ അറിയാതെ വിഷമം തോന്നാറുണ്ട്. നമുക്ക് എന്ത് ചെയ്യാനാവും അല്ലേ... എല്ലാവരും അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ക്ക് മാത്രമായി മതം ഉപയോഗപെടുത്തുന്നു.

12:09 PM
ഏറനാടന്‍ said...
മോളോടൊരു ബ്ലോഗ്‌ തുടങ്ങാന്‍ പറയൂ അഗ്രജീ.. ആ കുഞ്ഞുമനസ്സിലെ ആശയങ്ങളും ഭാവനാലോകവും വിവരണാതീതമാവും. താങ്കള്‍ക്കും കുടംബത്തിനും ഈദാശംസകള്‍.

12:11 PM
കുട്ടന്മേനൊന്‍ | KM said...
അഗ്രു.. മകള്‍ കാരണം മനസ്സമാധാനത്തോടേ ഒരു പാട്ടു പാടാന്‍ പോലും സാധിക്കുന്നില്ലെന്നത് ബാച്ചികള്‍ കേള്‍ക്കണ്ടാ.. :) ആഴ്ചക്കുറിപ്പ് നന്നായി

12:55 PM
കുറുമാന്‍ said...
അഗ്രജാ, മോള്‍ മിടിക്കിയാണല്ലോ.... എന്റെ മോള്‍ക്കും ഇതേ സ്വഭാവമാ ..ഞാന്‍ ചെണ്ടയെടുത്താല്‍ അപ്പോള്‍ പറയും, ദേ തുടങ്ങി അച്ഛന്‍ ചെണ്ടകൊട്ടാന്‍....ഇനി ചെവികേള്‍ക്കാന്‍ കൂടി പറ്റില്ലാന്ന്.....

എന്തായാലും, കള്ള ടാക്സി ഉപേക്ഷിച്ചേക്കൂ.....കാരണം ഞാന്‍ ഫോണില്‍ പറയാം

1:03 PM
പുള്ളി said...
അഗ്രജാ, ഇപ്പൊ മനസ്സിലായോ... കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു പറയുന്നത് എന്താണെന്ന്?

1:13 PM
Kiranz..!! said...
ഹ..ഹ..ഞാന്‍ വിചാരിച്ചൂ ഈ അടിസ്ഥാന‍പ്രശ്നം എനിക്കു മാത്രമേയുള്ളെന്ന്..മോള്‍ പാട്ട് മുടക്കിയതു കേട്ടാല്‍ സന്തോഷിക്കുന്ന ഒരാള്‍ ഇവിടെ ഉണ്ട്, എന്റെ കുഞ്ഞിച്ചെക്കന്‍..! അവനും ഇക്കാര്യത്തില്‍ ഒരു കുഞ്ഞു ഫോട്ടൊസ്റ്റാറ്റാ‍..! :)

1:16 PM
അഗ്രജന്‍ said...
പാര്‍വ്വതി: കുറച്ച് മുമ്പു വരെ അവള്‍ പറഞ്ഞിരുന്നു... ‘പാടുപ്പാ... പാടുപ്പാ’ എന്ന്... ഇത്തിരി ബുദ്ധി കൂടെ കൂടിയപ്പോള്‍... അതവള്‍ തിരുത്തി :)

ഇത്തിരി: ശരിയാണ്... അവനവന്‍റെ സൌകര്യം പോലെ വ്യാഖ്യാനിക്കുന്നു പലരും.

ഏറനാടാ: ഇപ്പോഴേ അവള്‍ ബ്ലോഗ് തുടങ്ങിയാലതൊരു റെക്കോര്‍ഡാവും... രണ്ടേകാല്‍ വയസ്സ് കഴിഞ്ഞതേയുള്ളു പാച്ചൂന് :)

കുട്ടന്മേനോനെ: ഇടിവാളും - അളിയന്‍സും തമ്മിലുള്ള വെടിനിറുത്തല്‍ ധാരണ പ്രകാരം ഒരു മാസത്തിനൊന്നും പേടിക്കേണ്ട :)

കുറുമാന്‍ ജി: പിള്ളേരൊക്കെ മ്മളെ വിറ്റോണ്ട് വന്നിട്ട് പറയും ‘കണ്ടില്യാ’ ന്ന്... :)

കള്ളടാക്സീടെ ഏടാകൂടെങ്ങളറിയാം... എന്നാലും ചിലപ്പോള്‍ ക്ഷമ നശിച്ച് കയറുന്നതാണ്.

പുള്ളി: മനസ്സിലായേയ്... :)

കിരണ്‍സേ: ഞാനാ ടൈപ്പല്ല... (പാടണ).
...മ്മടെ കുടുമ്മത്തല്ലേന്ന് നിരീച്ച് ഒരു വരി മൂളീത്ണ്... നിര്‍ത്തി... ഇനി അതൂല്ല :)

വായിച്ചതിലും കമന്‍റിയതിലും വളരെ സന്തോഷം... എല്ലാവര്‍ക്കും നന്ദി :)

2:52 PM
Satheesh :: സതീഷ് said...
അഗ്രജാ, എല്ലാ കുറിപ്പുകളും വായിക്കാറുണ്ട്.. വളരെ നന്നായി എഴുതുന്നു! ഇനി ഇതു തുടരണോന്നുള്ള സംശയം മാറി എന്നു കരുതുന്നു!
അടുത്ത കുറിപ്പുകള്‍ക്കായി കാക്കുന്നു!

5:38 PM
ബെന്യാമിന്‍ said...
കമന്റാറില്ലെങ്കിലും എല്ലാക്കുറിപ്പുകളും വാ‍യിക്കാറുണ്ട് സുഹൃത്തെ. നല്ല അവതരണം. ആഴ്ചക്കുറിപ്പുകള്‍ മുടക്കാന്‍ പാടില്ല. അനുഭവങ്ങളാവണം ബ്ലോഗിന്റെ അടിസ്ഥാനം, അല്ലെങ്കില്‍പ്പിന്നെ, ബ്ലോഗിനെ ആത്മാവിഷ്കാരത്തിന്റെ തിരമൊഴി രൂപം എന്ന് വിശേഷിപ്പിക്കുന്നതില് എന്തര്‍ത്ഥം...

7:09 PM
മുന്ന said...
ഇതിലൂടെ കടന്നു പോവാന്‍ കഴിഞ്ഞതില്‍ സന്തോഷം..മോള്‍ക്കും കുടുംബത്തിനും സര്‍വ്വ ഭാവുകങ്ങളും....

7:12 PM
Siju | സിജു said...
നന്നായി എഴുതിയിരിക്കുന്നു
ഇഷ്ടപെട്ടു

7:19 PM
വല്യമ്മായി said...
അതെ പണ്ടത്തെ അത്ര മധുരമില്ല,ഒരു ആഘോഷങ്ങള്‍ക്കും.നന്നായി എഴുതുന്നുണ്ട്,മുടങ്ങാതെ എഴുതൂ.

7:38 PM
ഇടങ്ങള്‍ said...
അഗ്രജാ,

മൊളുടെ മറുപടി രസകരമായി, എത്ര നിഷ്കളങ്കമാണ് അവരുടെ ചൊദ്യങ്ങള്‍, അതില്‍ ഒന്നും അവര്‍ മറച്ചുവെക്കുന്നില്ല,
നമ്മളൊ?

-അബ്ദു-

10:11 PM
ഖാദര്‍ (പ്രയാണം) said...
നിങ്ങളെന്നെ ആഴ്ചകുറിപ്പുകളുടെ വരിക്കാരനാക്കി.രസകരം

12:23 AM
അഗ്രജന്‍ said...
സതീഷ് & ബെന്യാമിന്‍:
തീര്‍ച്ചയായും മുടക്കാതിരിക്കാന്‍ ശ്രമിക്കാം. പ്രോത്സാഹനത്തിന് വളരെയധികം നന്ദി :)

മുന്ന: സന്തോഷം... താങ്കള്‍ക്കും കുടുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു :)

സിജു: വായിച്ചതിന് നന്ദി :)

വല്യമ്മായി: നന്ദി... മുടക്കാതിരിക്കാന്‍ ശ്രമിക്കാം :). ശരിയാണ് ആഘോഷങ്ങള്‍ക്ക് പണ്ടത്തെ ആ മാധുര്യം കിട്ടാറില്ല - ഒരു പക്ഷേ നമ്മുടെ പ്രായത്തിന്‍റെയാകാം‍. കുട്ടികള്‍ എല്ലാം ആസ്വദിക്കുന്നുണ്ടെന്ന് തോന്നുന്നു.

ഇടങ്ങള്‍: നന്ദി... അതെ, ഒന്നും തന്നെ ആലോചിക്കാതെ നിഷ്കളങ്കമായി അവര്‍ക്ക് ചോദിക്കാം... നമ്മള്‍ നിഷ്കളങ്കമായി ചോദിച്ചാല്‍... ചിലപ്പോ മൊത്തത്തില്‍ ‘കളങ്ക’മായി മാറും :)

ഖാദര്‍: സന്തോഷം... വരിസംഖ്യ ഡി. ഡി. ആയോ മണിഓര്‍ഡര്‍ ആയോ എന്‍റെ അക്കൌണ്ടിലേക്കയച്ചാല്‍ മതി :)

10:23 AM
മുരളി വാളൂര്‍ said...
ഇങ്ങോട്ടെത്താന്‍ ഇത്തിരി വൈകി, എന്നാലും വന്നില്ലെങ്കില്‍ നഷ്ടമായേനെ..... അഗ്രേട്ടാ, തുടരന്‍ കാച്ചൂൂൂൂ.................

11:25 AM
അഗ്രജന്‍ said...
മുരളി... നന്ദി :)

താങ്കളുടെ ആല്ഫിയോടുള്ള എന്‍റെ ഇഷ്ടം ഒന്നു കൂടെ അറിയിക്കുന്നു.

3:11 PM
സുല്‍ | Sul said...
അഗ്രൂ മോളൊരു ചുണക്കുട്ടിയാണല്ലോ. മോള്‍ക്കും ബാപ്പാക്കും ഉമ്മാക്കും ഈദ് ആശംസകള്‍.

3:33 PM
മിന്നാമിനുങ്ങ്‌ said...
നന്നായി,അഗ്രജാ
ആഴ്ച്ചക്കുറിപ്പുകളെല്ലാം വായിക്കാറുണ്ട്‌.
ഇതും നന്നായിട്ടുണ്ട്‌.
അഗ്രജനും കുടുംബത്തിനും
പ്രത്യേകിച്ച്‌ മോള്‍ക്കും
സര്‍വ്വനന്മകളും വരട്ടെ

4:50 PM
പട്ടേരി l Patteri said...
ഹ ഹ
ഈ പാച്ചൂന്റെ ഓരൊ ഡയലോഗേ...:)
വായിക്കാറുണ്ട്...എല്ലാത്തിനും കമന്റാറില്ലെങ്കിലും ...
പാച്ചൂനു എന്റെ വക 2 നാരങ്ങമിഠായി വാങ്ങിച്ചു കൊടുക്കെണം ട്ടോ...ഈ ഡയലോഗിനു :)
Kul Am Anthum Bil Khair
Eid MubaraK
ഓ ടോ: തേങ്ങയുടക്കുന്നതിന്റെ ആശാനാണല്ലെ :)

9:11 PM
അഗ്രജന്‍ said...
സുല്‍, മിന്നാമിനുങ്ങ്, പട്ടേരി
വായിച്ചതിലും കമന്‍റിയതിലും സന്തോഷം...:)

പെരുന്നാളൊക്കെ നന്നായിരുന്നു എന്ന് വിശ്വസിക്കുന്നു.

11:01 AM
:: niKk | നിക്ക് :: said...
പാച്ചൂന് എന്റെ വക ഒരു ചക്കരമുത്തം.

അടുത്ത ആഴ്ചക്കുറിപ്പിന് വേണ്ടി കാത്തിരിക്കുന്നു... ;)

9:51 AM