Monday, July 14, 2008

ആഴ്ചക്കുറിപ്പുകള്‍ 62

ആണവക്കരാറും പിന്തുണയും
വിഭിന്ന പാര്‍ട്ടിക്കാരായ ശ്രീനിവാസന്‍റേയും ജയറാമിന്‍റേയും കുളിരണിയിക്കുന്ന വാദകോലാഹലങ്ങളില്‍ പെട്ട് അന്തിച്ച് നില്‍ക്കുന്ന തിലകനെ നമുക്ക് സന്ദേശം എന്ന സിനിമയില്‍ കാണാം. ആണവക്കരാറിന്‍റെ കാര്യത്തിലിപ്പോള്‍ ഏകദേശം തിലകന്‍റെ ഒരവസ്ഥയിലാണ്... ഓരോ വാദങ്ങളും കേട്ട് തലകുലുക്കാനേ കഴിയുന്നുള്ളു.

ആരുടെ വാദമാണ് ശരിയെന്നോ ഏതാണ് തെറ്റെന്നോ പറയാനാവുന്നില്ല. ആണവക്കരാര്‍ നമുക്ക് നല്ലതിനല്ല എന്നത് വായിച്ച് കരാര്‍ വേണ്ട എന്ന അഭിപ്രായത്തിലെത്തുമ്പോഴാണ് ആണവക്കരാര്‍ കൊണ്ട് നമുക്ക് ഗുണങ്ങളാണുള്ളത് എന്ന വാദങ്ങള്‍ മുന്നിലെത്തുന്നത്. ഇരുഭാഗത്തും വാദഗതികള്‍ ഉന്നയിക്കുന്നത് അതിവിദഗ്ദര്‍ തന്നെ. ഏത് ഉള്‍ക്കൊള്ളണം! ഏതെങ്കിലും ഒരു പക്ഷത്തോട് ചായിവുണ്ടായിരുന്നെങ്കില്‍ കൂറുപുലര്‍ത്താനായിട്ടെങ്കിലും ഒരു നിലപാടിനെ പിന്തുണയ്ക്കാമായിരുന്നു!

രാഷ്ട്രീയ ചേരിയിലൊന്നും പെടാത്ത, തലകുത്തി നിന്നു ചിന്തിച്ചിട്ടും ഒരന്തവും കിട്ടാത്ത സാധാരണ ജനക്കൂട്ടത്തില്‍ നിന്ന് ഞാനും ഉറ്റു നോക്കുന്നു... എന്താണു സംഭവിക്കുന്നതെന്ന്!

എങ്കിലും... ഇത്രയും താത്പര്യമെടുത്ത് ഇന്ത്യയുമായി ഈ കരാറില്‍ ഒപ്പിടാന്‍ അമേരിക്ക കാണിക്കുന്ന ആവേശം, സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഏതറ്റം വരേയും പോവുന്ന അമേരിക്കയുടെ ഈ ആവേശം എന്നില്‍ ഭീതി നിറയ്ക്കുന്നു!

* * * * * * * *

നാലുവര്‍ഷക്കാലം നല്‍കി വന്ന പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിച്ചിരിക്കുന്നു. അനിവാര്യമായിരുന്ന ഒന്ന് എന്നതില്‍ കവിഞ്ഞൊന്നും തോന്നിയില്ല. അല്ലെങ്കില്‍ അഞ്ചുവര്‍ഷം കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ പിന്തുണച്ചതിന് ശേഷം ആരെ എതിര്‍ത്ത് കൊണ്ട് ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിനെ നേരിടാനാവും. തങ്ങള്‍ ഇത്രയും കാലം സപ്പോര്‍ട്ട് നല്‍കിയ കോണ്‍ഗ്രസ്സിന്‍റെ നയങ്ങളേയോ? ഇന്നല്ലെങ്കില്‍ നാളെ ഇടതുപക്ഷം പിന്മാറുമായിരുന്നു. ആണവക്കരാര്‍ അതിന് ചൂണ്ടിക്കാണിക്കാന്‍ പറ്റിയ ആശയപരമായ ഒരു കാരണമായെന്നു മാത്രം!

മദ്ധ്യാഹ്ന ഇടവേളകള്‍
ഇവിടെ ചൂട് അധികരിച്ചതോട് കൂടി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി മദ്ധ്യാഹ്ന ഇടവേളകള്‍ നടപ്പിലാക്കി കഴിഞ്ഞു. അത് ലംഘിക്കുന്ന കമ്പനികള്‍ക്ക് ശക്തമായ പിഴ ഒടുക്കേണ്ടാതായി വരും. ക്യാമ്പും സൈറ്റും തമ്മിലുള്ള ദൂരം ചില കേസുകളിലെങ്കിലും തൊഴിലാളികള്‍ക്ക് സൈറ്റില്‍ തന്നെ വിയര്‍ത്തൊലിച്ച് ഇടവേള ചിലവഴിക്കാന്‍ ഇടയാക്കുമെങ്കിലും അതികഠിനമായ വെയിലില്‍ നിന്നുമുള്ള മോചനം അവര്‍ക്ക് ആശ്വാസകരമായിരിക്കും അല്ലേ! മുമ്പേതോ ലക്കത്തില്‍ എഴുതിയത് ആവര്‍ത്തിക്കട്ടെ... അല്ലെങ്കിലും ഉള്ള് ചുട്ടുപൊള്ളുന്നവന് ഈ ചൂടൊന്നും ഒരു ചൂടായി തോന്നുന്നുണ്ടാവില്ല!

ബ്ലോഗിന്‍റെ നേട്ടങ്ങള്‍
ബ്ലോഗിങ്ങ്, അതിന്‍റെ നേട്ടങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ ഞാന്‍ കണ്ട ഏറ്റവും വലിയ നേട്ടം ഇതാണ് ... ബ്ലോഗിങ്ങിന്‍റെ സാധ്യതകളെ കുറിച്ച് ഞാന്‍ ഇനിയും ഊറ്റം കൊള്ളും!

14 comments:

നജൂസ്‌ said...

ആണവ കരാര്... പണ്ടാരോ പറഞപോലെ ഇപ്പൊ വിഷം കഴിക്കണോ, തൂങണോ എന്നുള്ള അവസ്റ്റയാണ്. എന്തായാലും ജനങളുടെ മൊത്തം പൊക കണ്ടേ ഇവരടങൂ....

പാര്‍വ്വതിയെ ഇപ്പോഴാ കണ്ടത്‌. പറഞത്‌ സത്യം....‍

നജൂസ്‌ said...
This comment has been removed by the author.
ബിന്ദു കെ പി said...

ശരിയാണ് അഗ്രജാ, കഴിഞ്ഞ കുറെ ദിവസങ്ങളായി റ്റിവിയിലും പത്രങ്ങളിലും തുടര്‍ച്ചയായി കാണുന്ന കാഴ്ച ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, ഭൂരിഭാഗം ജനങ്ങള്‍ക്കും എന്തെന്നുപോലുമറിയാത്ത ഒരു കരാറിനെ പറ്റി രാഷ്ട്രീയപ്പാര്‍ട്ടികള്‍ അന്യോന്യം വാഗ്വാദം നടത്തിക്കൊണ്ടിരിക്കുന്നതാണ്. എനിക്കും ഒരു പിടിയുമില്ല ആണവക്കരാറിനെപ്പറ്റി. എങ്കിലും, സര്‍ക്കാര്‍ അതില്‍ ഒരിക്കലും ഒപ്പിടരുതേ എന്നു ഞാനാഗ്രഹിക്കാന്‍ ഒരേ ഒരു കാരണം അത് അമേരിക്കയുടേതാണ് എന്നതു മാത്രമാണ്.

മദ്ധ്യാഹ്ന ഇടവേളകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഞാനും അറിഞ്ഞു. ഒരു ഇടക്കാലാശ്വാസം!. ഗൃഹലക്ഷ്മിയിലോ മറ്റോ വായിച്ചതോര്‍ക്കുന്നു: കപ്പലണ്ടി മണല്‍ കൂട്ടി വറുത്തെടുക്കുന്നതുപോലെ മലയാളികളെ ഇട്ട് വറുത്തെടുത്തതാണ് ഇന്നത്തെ ഗള്‍ഫ് എന്ന്. എത്ര സത്യം!

ഊമക്കുയിലിന്റെ നാദവും കേട്ടു. പരിചയപ്പെടുത്തിയതിന് നന്ദി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാച്ചൂനെ വെട്ടി മാറ്റിയപ്പോള്‍ മനോരമയുടെ ലാസ്റ്റ് പെജിലെ ബോബനും മോളിയെ വെട്ടിമാറ്റിയ എഫക്റ്റാ... ചിലരൊക്കെ മനോരമ മറിച്ച് നോക്കിയിരുന്നത് അവരെ കാണാന്‍ മാത്രമാ എന്ന കാര്യം ഓര്‍ക്കുമല്ലോ?

ശ്രീ said...

ചാത്തനെ പിന്‍‌താങ്ങുന്നു.

Sharu.... said...

പാര്‍വ്വതിയെ പരിചയപ്പെടുത്തിയതിന് നന്ദി.

ചാത്തന്‍ പറഞ്ഞത് സത്യം...

ഏറനാടന്‍ said...

ഊമക്കുയിലിനെ പരിചയപ്പെടുത്തിയതില്‍ ദൈവകൃപ ഉണ്ടാവട്ടെ..

Shaf said...

ആണവക്കരാര്‍ അതിന് ചൂണ്ടിക്കാണിക്കാന്‍ പറ്റിയ ആശയപരമായ ഒരു കാരണമായെന്നു മാത്രം!

oru meyilengilum ayaku mashe

സതീശ് മാക്കോത്ത്| sathees makkoth said...

പാച്ചുവിന് വെക്കേഷൻ ആണല്ലേ:)

Typist | എഴുത്തുകാരി said...

പാര്‍വ്വതിയെ പരിചയപ്പെടുത്തിയതിനു നന്ദി.‍

അപ്പു said...

നയപരമായ കാര്യങ്ങൾ ചിന്തിച്ചോണ്ടിരിക്കാതെ ചൂടുകുറയുന്ന പരുവം നോക്കി ഒരു മീറ്റ് അറേഞ്ച് ചെയ്യ്.... കുറേക്കൂടിക്കഴിഞ്ഞാൽ അഗ്രജനു നേരമുണ്ടാവില്ല, ആരാരോ പാടാനും, ഡൈപ്പറ് മാറാനും ഒക്കെ പോവേണ്ടേ !!

അനൂപ്‌ കോതനല്ലൂര്‍ said...

സത്യത്തില്‍ ഈ ആണവകരാറ് ശരിക്കും പലരിലും
കണ്‍ ഫ്യൂഷനാണ് സൃഷ്ടിക്കുന്നത്.
നല്ലതാണെന്ന് ചിലര്‍
ദോഷമാണെന്ന് മറ്റു ചിലര്‍
എന്തായാലും നടപ്പാക്കണം
എന്റെ അഭിപ്രായം

ബഷീര്‍ വെള്ളറക്കാട്‌ said...

all rights reserved (with America )

ഒപ്പിനൊക്കെ എന്താവില..

നരൻ said...

കുട്ടി മുത്തച്ചനോടു ചോദിച്ച പോലെ ...എന്താ..ഈ ആണവകരാർ... അപ്പോൾ മുത്തച്ഛൻ പറഞ്ഞ പോലെ ഇടതുപക്ഷം എതിർക്കുന്നു...അപ്പോൾ നാടിനു ഗുണമുള്ളതായിരിക്കും..