Sunday, August 20, 2006

രണ്ട്

സ്വാതന്ത്ര്യദിനം:
ഭീഷണികളുടെ മുള്‍മുനയില്‍ നിന്ന് കൊണ്ടൊരു സ്വാതന്ത്ര്യദിനാഘോഷം.അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടായില്ല (ദൈവാനുഗ്രഹം).ഇവിടെ ഗള്‍ഫിലും പല സംഘടനകളും ആഘോഷങ്ങള്‍ ‘കൊണ്ടാടി’.സ്വാതന്ത്ര്യസമരചരിത്രങ്ങള്‍ വായിക്കുമ്പോള്‍ ഹൃദയത്തില്‍ നിന്നും പതഞ്ഞുയരുന്നൊരു വികാരം,ഒരു തരിപ്പ് അല്ലെങ്കിലൊരു ഉള്‍പ്പുളകം... അതുമതി എന്‍റെ ആഘോഷങ്ങള്‍ ധന്യമാക്കാന്‍‍.

പരിചയം:
പോയവാരം ബൂലോഗത്തിലെ രണ്ടു പുലികളെ പരിചയപ്പെടാന്‍ പറ്റി... (ഇരുതല മൂര്‍ച്ചയുള്ള വാളെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു).ഒരെണ്ണം, കൊടകരയില്‍ നിന്നും ജബല്‍-അലിയില്‍ ഡൈലി ജോലിക്കു പോയി വരുന്നൊരു വിദ്വാന്‍.മറ്റൊന്ന്, ഇത്തിരിവെട്ടത്തിരുന്നു ഒത്തിരിയൊത്തിരി പറയുന്നൊരു വിദ്വാനും.

ചിന്താവിഷ്ടനായ ഞാന്‍:
സ്വരുക്കൂട്ടി വെക്കുന്ന നാണയതുട്ടുകളില്‍ നിന്നും എന്തെങ്കിലുമൊക്കെ കാരുണ്യപ്രവര്‍ത്തങ്ങല്‍ നടത്താന്‍ ശ്രമിക്കുന്നൊരു കൂട്ടം പ്രവാസികള്‍. നാട്ടില്‍ നിന്നും സഹായത്തിനായ് വന്നൊരപേക്ഷ വായിച്ചുപോലും നോക്കാതെ നിരസിക്കാന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം പറഞ്ഞതിന് ഒരൊറ്റ കാരണമേയുണ്ടായിരുന്നുള്ളു - മാതൃഭാഷയോടുള്ള സ്നേഹം, അതെ ആ അപേക്ഷ ഇംഗ്ലീഷിലായിരുന്നു.ആ വ്യക്തിയെ ആംഗലേയം തിരെഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്തായിരിക്കും..? എന്നെ ചിന്തിപ്പിച്ചത് അതായിരുന്നു..!

വഴിയോരക്കാഴ്ച്ച:
തിരക്ക്, എന്നും അലര്‍ജിയാണെനിക്ക്. വാരാന്ത്യം ചിലവഴിക്കാനായ് ലേബര്‍ ക്യമ്പുകളില്‍ നിന്നും ദൂര‍ഗ്രാമങ്ങളില്‍ നിന്നും നഗരത്തിലേക്കൊഴുകിയെത്തിയിരിക്കുന്ന തൊഴിലാളികള്‍, തൃശ്ശൂര്‍പൂരത്തെ വെല്ലുന്ന ജനത്തിരക്ക്. വിയര്‍പ്പിന്‍റേയും, ബീഡിയുടേയും, മുറുക്കാന്‍റേയും രൂക്ഷഗന്ധം - വെറുപ്പും പുച്ഛവും നുരഞ്ഞുവന്നു. പക്ഷേ, മനസ്സ് എന്നെ ശാസിച്ചു... അരുത്, നീ സഹജീവിസ്നേഹം നടിക്കുന്നവനാണ്. എങ്കിലും അന്തരീക്ഷത്തില്‍ കട്ടപിടിച്ചു നിന്നിരുന്ന ബീഡിപ്പുക എന്നെ ശ്വാസം മുട്ടിച്ചു.

പരാതി:
...ഇപ്പോ ഇക്കാക്ക് ശരിക്കൊന്ന് വിളിച്ച് സംസാരിക്കാന്‍ പോലും സമയമില്ലാണ്ടായിരിക്കുന്നു... ബ്ലോഗെന്ന ഒരൊറ്റ വിചാരേള്ളൂ..പ്രിയതമയുടെ പരാതിയാണ്. പരാതിയില്‍ കാര്യമില്ലാതില്ല.

1 comment:

മുസ്തഫ|musthapha said...

Posted by അഗ്രജന്‍ at 9:20 AM
9 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
കഴിഞ്ഞാഴ്ച്ചത്തെപ്പോലെ, ഈ ആഴ്ചയും ചില കുറിപ്പുകള്‍.
12:10 PM

ഇത്തിരിവെട്ടം© said...
നന്നയിട്ടുണ്ട്ആഴ്ചവട്ടം കണ്ട്പ്പോള്‍ എനിക്ക് ബഹുത്ത് ഖുശി.. ഒരു പുലി വേറൊരു പുപ്പുലിയോടൊപ്പം ഈ എലിയേയും ഓര്‍ത്തു.. ബഹുത്ത് അച്ചാ...ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ലഞാന്‍ ഓടി.. വിശാലേട്ടാ ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ലേയ്..........
2:18 PM

വക്കാരിമഷ്ടാ said...
ആഴ്‌ചക്കുറിപ്പുകള്‍ നന്നാവുന്നുണ്ട്. പണ്ട് പലരും ബ്ലോഗ് ഇതിനൊക്കെയായിരുന്നല്ലോ ഉപയോഗിച്ചിരുന്നത്. അപേക്ഷ നിരസിച്ചതിനെപ്പറ്റി ഞാനും ചിന്തിക്കുന്നു. കണ്‍‌ഫ്യൂഷനായി.
2:55 PM

വിശാല മനസ്കന്‍ said...
ഒരെണ്ണം, കൊടകരയില്‍ നിന്നും ജബല്‍-അലിയില്‍ ഡൈലി ജോലിക്കു പോയി വരുന്നൊരു വിദ്വാന്‍ (ഇരുതല മൂര്‍ച്ചയുള്ള വാളെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു). ‘ഇന്റര്‍ നാഷണല്‍ കത്തി‘ എന്നാണോ ഉദ്ദേശിച്ചത്? :)
3:29 PM

Anonymous said...
പാവം കൊടകരക്കാരാ, കത്തി അങ്ങയുടെ മുന്നില്‍ തൊഴുകയ്യോടെ കുമ്പിട്ടുനില്‍ക്കുന്നതു കണ്ടില്ലയോ..:
4:06 PM

ഇത്തിരിവെട്ടം© said...
ആ കത്തി ഞാനായിരിക്കുമോ....
4:16 PM

Raghavan P K said...
“എന്‍റെ ആഴ്ച്ചക്കുറിപ്പുകള്‍” അല്ലാ നിങളുടെ ആഴ്ച്ചക്കുറിപ്പുകള്‍ പരിപാടി കൊള്ളാം.pl continue every week.
10:52 PM

ദേവരാഗം said...
അഗ്രേട്ടാകുറിപ്പു അസ്സലായി, പക്ഷേ രണ്ടാഴ്ച്ചയെഴുതീട്ടു നിര്‍ത്തിക്കളയരുതേ കേട്ടോ.
11:22 PM

:: niKk നിക്ക് :: said...
ഇക്കയേ, ഇപ്പ ഞാന്‍ ഔട്ട്! അല്ലേ... :)നന്നായി... വിശാലപുലി ന്തൂട്ടാ കത്തി വെച്ചേ? ന്റ്റെ അന്വേഷണം കാച്ചിയില്ലേ?ഇത്തിരിവെട്ടത്തിരുന്ന് ന്താണ്ടായേ?ഇത്താ പറഞ്ഞതിലും കാര്യണ്ടന്നങ്ങട് സമ്മതിച്ചല്ലോ... ;) അതുമതി, അല്ലേല്‍ ഞാന്‍ ഒരു പാര പണിയാന്‍ ഇരിക്കുവായിരുന്നു.. :P
7:53 PM