Monday, March 12, 2007

ഇരുപത്തി രണ്ട്

കൊടകര പുരാണം - പ്രകാശനം
ഒരു ബ്ലോഗര്‍ എന്ന നിലയില്‍ പോയ വാരത്തിലെ ഏറ്റവും പ്രധാനമായ സംഗതി വിശാലന്‍റെ പുസ്തക പ്രകാശന ചടങ്ങ് തന്നേയായിരുന്നു. സാഹിത്യലോകത്തിന് ബ്ലോഗില്‍ നിന്നും അച്ചടി മഷി പുരട്ടിയ ആദ്യ സംഭാവന. ഏവരുടേയും മനസ്സിനെ തൊട്ടു തലോടുന്ന, ജീവിതത്തിലെ പച്ചയായ അനുഭവങ്ങള്‍ ചിരിക്കാനറിയുന്നവനെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് കുറിച്ചു വെച്ച വിശാല മനസ്കനെന്ന സജീവന്‍റെ, ആ വരികള്‍ നിഷകളങ്കമായ ചിരിയോടെ ഏറ്റു വാങ്ങിയ പ്രോത്സാഹനം നല്‍കിയ ഇന്‍റര്‍ നെറ്റ് വായനക്കാരുടെ, ബ്ലോഗര്‍മാരുടെ ഒരു വലിയ സ്വപ്ന സാക്ഷാത്കാരം - അതു തന്നെയാണ് അന്നു നടന്നത്.

പുറമേ നിന്നു നോക്കി കാണുന്നവന് ഒരു പക്ഷെ, ഇത് വെറുമൊരു പുസ്തക പ്രകാശന ചടങ്ങ് മാത്രമായി തോന്നിയേക്കാം. പക്ഷെ, കാലങ്ങളായി ഈ ദിവസത്തിനായി കാത്തിരുന്ന ബ്ലോഗര്‍മാര്‍ക്ക് അതൊരു പ്രകാശന ചടങ്ങിലുപരി മറ്റെന്തെല്ലാമായിരുന്നു. ചടങ്ങുകളുടെ പടങ്ങള്‍ പടയിടം ബ്ലോഗിലുണ്ട്.

തീരുമാനിക്കപ്പെട്ടവ...
കാര്യങ്ങള്‍ എല്ലാം ഒത്തു വന്നാലും ചില സംഗതികള്‍ നടക്കാതെ പോവും. ചില കാര്യങ്ങളില്‍ നമുക്ക് തോന്നാറില്ലേ കുറച്ച് കാശുണ്ടായിരുന്നെങ്കില്‍ അതിങ്ങനെ വരില്ലായിരുന്നു, അല്ലെങ്കില്‍ അങ്ങിനെ ചെയ്യാമായിരുന്നു എന്നൊക്കെ. പക്ഷെ, കൈ നിറയെ കാശുണ്ടായാലും അത് നടന്നെന്നും വരില്ല. തീര്‍ച്ചയായും ഇതിനെ ദൈവത്തിന്‍റെ തീരുമാനം എന്നേ (ഞാന്‍) വിളിക്കൂ... മറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം അവരവര്‍ക്ക് വിടുന്നു.

വിശാലന്‍റെ പുസ്തക പ്രകാശനത്തിന്, ചടങ്ങ് തുടങ്ങുന്നതിനും ഒത്തിരി മുന്‍പു തന്നെ ഞാന്‍ കുടുംബസമേതം അവിടെ എത്തിയിരുന്നു. ഓടി നടന്ന് പടങ്ങളും പിടിച്ചു... പക്ഷെ, എന്തോ ആവശ്യത്തിന് പുറത്ത് പോയ എനിക്കും എന്‍റെ ക്യാമറയ്ക്കും ആ ഒരു നിമിഷം - ‘പ്രകാശനം നിര്‍വ്വഹിക്കുന്ന’ ആ നിമിഷം മിസ്സായി. കയ്യടി കേട്ട് ഓടി വരുമ്പോഴേക്കും അത് കഴിഞ്ഞിരുന്നു. എന്നോടൊപ്പം ഉണ്ടായിരുന്ന ‘അപ്പു’വിനും അത് കാണാനൊത്തില്ല. അവിടെയുണ്ടായിരുന്നിട്ടും മറ്റുള്ളവര്‍ എടുത്ത ഫോട്ടോകളിലൂടെ മാത്രമേ എനിക്കാ ചടങ്ങ് കാണാനൊത്തുള്ളൂ - ലോകത്തെമ്പാടുമുള്ള മറ്റു ബ്ലോഗര്‍മാരെ പോലെ.

തുട്ടുകള്‍...
കഴിഞ്ഞ ദിവസം ഷാര്‍ജയിലേക്ക് പോകുന്ന വണ്ടിയില്‍ ടിക്കറ്റെടുത്തതിന്‍റെ ബാക്കി കോയിന്‍സ് നല്‍കിയതിന് ഒരു യാത്രക്കാരന്‍ ചൂടാവുന്നത് കണ്ടു. കോയിന്‍സേ തരികയുള്ളൂ എന്ന വാശിയില്‍ വണ്ടിക്കാരനും. ചില്ലറ കയ്യില്‍ കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ട്(!) മാത്രമോര്‍ത്ത് ബഹളം വെയ്ക്കുന്ന അവരറിയുന്നുണ്ടോ ഓരോ തുട്ടുകളും ഉണ്ടാക്കാന്‍ ബദ്ധപ്പെടുന്നവന്‍റെ കഷ്ടപ്പാടുകള്‍.

പാച്ചുവിന്‍റെ ലോകം...
ഞാനെന്തോ വായിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അപ്പുറത്ത് നിന്നും അഗ്രജ ഏതോ ഒരു പാട്ടിനെ ‘കൊല്ലുന്നത്’ കേട്ടു... ഒപ്പം പാച്ചുവിന്‍റെ റിക്വസ്റ്റും...

‘ഉമ്മാ... പ്ലീസ് പാടല്ലെ... പാച്ചൂന് ഒറങ്ങണം...’

അഗ്രജ നിറുത്തുന്ന മട്ടില്ല...കുറച്ചു കഴിഞ്ഞപ്പോള്‍ പാച്ചു വന്നു എന്നോട് പരാതി പറഞ്ഞു... വളരെ വിഷമത്തോടെ തന്നെ...

‘ഉപ്പാ... ഉമ്മ പാട്ട് പാടി പാച്ചൂനെ ഒണര്‍ത്തി...’

1 comment:

മുസ്തഫ|musthapha said...

21 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
“ആഴ്ചക്കുറിപ്പുകള്‍ 22“

പുതിയ പോസ്റ്റ്

12:43 PM
വല്യമ്മായി said...
തുട്ടുകളുടെ കാര്യം പറഞ്ഞപ്പോഴാ 1.50 ദിര്ഹത്തിന്‌ പകരം 10 ദിര്ഹം കൊടുത്തതിന്‍ ഒരു പാവം മനുഷ്യനെ ഇറക്കി വിട്ടു ഡ്രൈവര്,അടുത്ത ബസില്‍ വന്നാല്‍ മതി എന്നു പറഞ്ഞ്. :(

12:48 PM
അപ്പു said...
അഗ്രൂ..തേങ്ങ ദാ..... (സുല്ലിട്ടൊ എന്തൊ?)
“നഷ്ടം” എന്നല്ലാതെ എന്തു പറയാന്‍, പുസ്തക പ്രകാശനം “മിസ്സ്’ ആയത്.
പാച്ചു പതിവുപോലെ കലക്കി. “എടീ ഉമ്മാ”

12:49 PM
അപ്പു said...
വല്യമ്മായീ.... :-((

12:49 PM
പൊതുവാള് said...
അഗ്രൂ,
സുവര്‍ണ്ണ നിമിഷം നഷ്ടപ്പെട്ടതിന്റെ ദീനവിലാപം അവിടെ വെച്ചു തന്നെ കേട്ടതാ:)

തുട്ടിന്റെ കാര്യം ചിന്തിക്കാത്തതു കൊണ്ടാണ് അതു കേള്‍ക്കാന്‍ എനിക്കു സാധിച്ചതും.

പാച്ചൂ,
ഉമ്മാക്ക് പകല് ചോറു കൊടുത്ത് രാത്രി ഉറക്കാം കേട്ടൊ:)

12:58 PM
Sul | സുല്‍ said...
അഗ്രു :)
ആഴ്ചകുറിപ്പുകള്‍ കൊള്ളാം.
പുസ്തകപ്രകാശനത്തിനിടയില്‍ കുഴൂരിന്റെ നാലാമത് സ്റ്റേജ് എന്ട്രി കണ്ട് പേടിച്ച് അപ്പുവും അഗ്രുവും കൂടി ചായകുടിക്കാന്‍പോയത് ഇപ്പൊ ദൈവം തലയില്‍ വരച്ചതാണെന്നാണൊ പറയുന്നെ? എല്ലാത്തിനും ഒരു താങ്ങ് ഉണ്ടല്ലോ, വിധിയുടെ ഒരു വിധി. ഉം.

അഗ്രജയുടെ പാട്ട് പാരായണം കൊള്ളാം
“പാട്ടു പാടി ഉണര്‍ത്താം ഞാന്‍ .....” എന്നാണൊ പാടിയത്. അതിന്‍് പാച്ചുവിന്റെ കമെന്റും കൊള്ളാം. പാച്ചു തന്നെ സ്റ്റാര്‍!!!

-സുല്‍

1:06 PM
KM said...
:)

1:09 PM
തമനു said...
തല്‍ക്കാലം കമന്റിടാന്‍ സമയമില്ല. ഒരുപദേശം മാത്രം. കഴിവതും എവിടെയെങ്കിലും പോകുന്നതിന് മുന്‍പ്‌ ആവശ്യങ്ങളൊക്കെ (അത് പ്രാഥമികമായാലും, അല്ലെങ്കിലും) ചെയ്തു തീര്‍ക്കണം. ഇതൊക്കെ ഇനി എന്നാ പഠിക്കുക. ബാക്കി മൊത്തം വായിച്ചിട്ട്‌.

3:10 PM
ഇത്തിരിവെട്ടം said...
അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ പതിവ് പോലെ ഗംഭീരം. ഞാനും ആഗ്രഹിച്ച ചടങ്ങായിരുന്നു അത്. വരാനായി കുറുമാന്റെ വാഹനത്തില്‍ സീറ്റ് തരപ്പെടുത്തുകയും ചെയ്തു. എല്ലാം ശരിയായിരിക്കുന്ന സമയമാണ് വില്ലന്‍ പനി ശരിക്കും വില്ലനായി വന്നത്. എല്ലാത്തിലും തീരുമാനമെടുക്കാന്‍ നമുക്ക് കഴിയുമായിരുന്നെങ്കില്‍ ഒന്നും ഇങ്ങനെ ആവുമായിരുന്നില്ല... ഒന്നും.

പാച്ചു മിടുക്കിയാവാട്ടേ...

അഗ്രജനോട് ഒരു അപേക്ഷ... പണ്ട് ഞാനും പാടാറുണ്ടായിരുന്നു എന്ന് ഞങ്ങളോട് പറയാറുള്ളതും മനസ്സില്‍ വെച്ച് പാച്ചുവിനെ പാടിയുണര്‍ത്തരുത്.

സ്നേഹപൂര്‍വ്വം.
ഇത്തിരി.

3:19 PM
അത്തിക്കുര്‍ശി said...
:)

അഗ്രൂ..
ഇതൊരു പാഠമാവട്ടെ..

അടുത്ത പ്രകാശനച്ചടങ്ങിനെങ്കിലും,,,,

3:31 PM
::സിയ↔Ziya said...
പുലികളെക്കണ്ടു പേടിച്ച തമനുവിനു പനി...
അഗ്രൂന് വയറ്റിളക്കം അപ്പത്തന്നെ തുടങ്ങി-പറഞ്ഞിട്ടെന്താ ഫലം? പ്രഹാശനം മിസ്സ്ഡ്!
(താമനുവേ...ഇതൊന്നും രണ്ടാളും നേരത്തേ ഓര്‍ത്തില്ല ല്യേ?) :)

3:37 PM
riz said...
ദുബായിലെ ബസ്സുകള്‍ക്ക് മിക്കവാറും ഉടനെ ഞാന്‍ കല്ലെറിയും. കാരണം എന്നോടു ചോദിക്കരുത്.

3:45 PM
അഗ്രജന്‍ said...
riz said...
ദുബായിലെ ബസ്സുകള്‍ക്ക് മിക്കവാറും ഉടനെ ഞാന്‍ കല്ലെറിയും. കാരണം എന്നോടു ചോദിക്കരുത്.


ഹഹഹ... റിയാസേ... ഈ ബസ്സുകള്‍ കാരണാണല്ലോ ‘ഇമ്മാതിരി കുറിപ്പുകള്‍‘ വായിക്കേണ്ട ഗതികേട് വരുന്നത് :)

അതെന്തായാലും നന്നായി :)

3:59 PM
sandoz said...
ഉത്തമ പ്രായോക്തവും അത്യന്തം ഗഹനം ഉള്‍ക്കൊണ്ടതുമായ ഒരു വിഷയത്തെ...കേവലം മുന്‍ വിധിയോടെ നോക്കി കണ്ടതു കൊണ്ടാണു മാന്യ അഗ്രജനു വളരെയധികം ചരിത്ര പ്രധാനമായ ഒരു അസുലഭ നിമിഷം നഷ്ടപ്പെട്ടത്‌ എന്നു പറഞ്ഞാല്‍ അഗ്രജനു നിഷേധിക്കാന്‍ ആകുമോ.....

ചലിക്കുന്ന ചക്രങ്ങളിലെ മനുഷ്യര്‍ക്കു ചിലപ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണവര്‍ഷണങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ഇങ്ങനെയുള്ള കാന്തിക പ്രപഞ്ചസത്യങ്ങളെ നിരാകരിക്കേണ്ടി വരും.

പാച്ചൂ ....കൊട്‌ കൈ.........

[സ്റ്റയില്‍ മൊത്തം മാറ്റി]

5:22 PM
ഏറനാടന്‍ said...
വന്നുവന്നിപ്പോള്‍ ബൂലോഗരും ഞാനും അന്യരെപോലെയാവുമോ എന്നാണെന്റെ പേടി. വേറൊന്നുമല്ല. പഴയതുപോലെ ബൂലോഗത്തൊന്നും വരാനും കറങ്ങിനടക്കാനും എന്തിന്‌ തലയില്‍ കാത്തുസൂക്ഷിച്ച ചിലതെങ്കിലും ഒരു പോസ്‌റ്റാക്കുവാനുമൊന്നും സമയം നഹി നഹീ..

എന്നാലും തിങ്കളാഴ്‌ചയില്‍ വരുന്ന പാച്ചുവിന്റെ വിശേഷങ്ങളുള്ള അഗ്രജയാഴ്‌ചകുറിപ്പുകള്‍ വായിക്കാന്‍ ശ്രമിക്കുന്നു.

എന്ന്‌,
സ്വന്തം ഏറനാടന്‍.

6:26 PM
മുസാഫിര്‍ said...
അഗ്രജന്‍,നന്നായി,പ്രത്യേകിച്ചു പാച്ചുവിന്റെ വിശേഷങ്ങള്‍.പാച്ചു ഒരു പാടു വര്‍ത്തമാനം പറഞ്ഞെന്നു ശ്രീമതി ( കൊടകര പുരാണം പ്രകാശ ചടങ്ങിനിടയില്‍ കണ്ടപ്പോള്‍)

6:44 PM
ദിവ (diva) said...
ഉമ്മാ... പ്ലീസ് പാടല്ലെ... പാച്ചൂന് ഒറക്കം വരണ്...’

ha ha ha

athu kalakki :))

qw_er_ty

6:56 PM
riz said...
ഹഹഹാ, അല്ല അഗ്രജന്‍.

സര്‍വീസ് എന്ന വാക്കിന്റെ അര്‍ത്ഥം റ്റാക്സിയും ബസ്സും ഇവിടെ നഷ്ടപ്പെടുത്തുന്നുണ്ട്. ഇത് സ്വകാര്യ സംരംഭകര്‍ക്കൂ വേണ്ടിയാണെന്നു തോന്നുന്നു. തിരുവനന്തപുരത്തെ ആട്ടോക്കാരേക്കാള്‍ കഷ്ടമാണു റ്റാക്സിയിലിപ്പോള്‍. അരമണിക്കൂര്‍ അഭ്യാസം പോലെ കൈ കാണിച്ചപ്പോള്‍ ഒരു വിശാലമനസ്കന്‍ ഒരിക്കല്‍ നിര്‍ത്തി.

‘കിഥര്‍?’
‘സത് വ’

ശ്ര്ര്ര്ര്‍.....
ഞാന്‍ കയറുന്നതിനു മുമ്പ് ടാക്സി വിട്ടു...

8:19 PM
അഗ്രജന്‍ said...
ഇത്തവണത്തെ ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായങ്ങള്‍ പങ്കുവെച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

വല്യമ്മായി
അപ്പു
പൊതുവാള്‍
സുല്‍
കെ.എം.
തമനു
ഇത്തിരിവെട്ടം
അത്തിക്കുറിശി
സിയ
റിസ്
സാന്‍ഡോസ്
ഏറനാടന്‍
മുസാഫിര്‍
ദിവാ

നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍ കൂടെ നന്ദി :)

9:43 AM
ദൃശ്യന്‍ | Drishyan said...
അഗ്രജാ,

എന്നത്തെയും പോലെ ഇതും കലക്കി.

സസ്നേഹം
ദൃശ്യന്‍

11:39 AM
വിചാരം said...
കൊടകര പുരാണം അത് വിശാലന്‍റെ സ്വന്തം മാത്രമല്ല അത് നമ്മുടെ ഓരോ ബ്ലോഗേര്‍സ്സിന്‍റേതുകൂടിയാണ് കണക്ക് കൂട്ടലുകള്‍ അത് നമ്മുടേതല്ല എന്നുറപ്പാണ്

തുട്ടുകളുടെ വില അറിയണമെങ്കില്‍ അത് കിട്ടാതിരിക്കണം

പാച്ചു തന്നെ താരം

8:10 AM