Monday, May 28, 2007

മുപ്പത് (നൂറാം പോസ്റ്റ്)

ഉള്ളിലേക്കൊരേറ്
‘ഇതിന്ന് ചെയ്യാന്‍ പറ്റില്ല, രണ്ട് ദിവസമെങ്കിലും വേണം... ഇത്രേം വര്‍ക്കുകള്‍ ചെയ്യാന്‍ കിടക്കുന്നു...’

തന്‍റെ വര്‍ക്ക് പെട്ടെന്ന് തീര്‍ത്ത് തരണം എന്ന് പറഞ്ഞ് ധൃതി വെച്ച കക്ഷിയോട്, ഡെസ്കില്‍ കൂട്ടിവെച്ചിരിക്കുന്ന ഫയലുകള്‍ ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു.

‘എങ്ങിനേയെങ്കിലും ഇതൊന്ന് പെട്ടെന്ന് തീര്‍ക്കാന്‍ ശ്രമിക്കൂ...’ എന്നും പറഞ്ഞയാള്‍ പോയി.

വൈകീട്ടയാള്‍ വിളിച്ചു പറഞ്ഞു... ‘ഷോപ്പില്‍ നിനക്ക് ഒരു ഗിഫ്റ്റ് വെച്ചിട്ടുണ്ട്, പോകുന്ന വഴി അത് കളക്ട് ചെയ്തോളൂ’.

ചെന്നു നോക്കുമ്പോള്‍ മനോഹരമായൊരു ഹാന്‍ഡ് മെയിഡ് പോര്‍ട്രയിറ്റ്. കാശ് കൊടുത്തു വാങ്ങുകയാണെങ്കില്‍ ഒരായിരം ദിര്‍ഹംസ് എന്തായാലും വില വരും. പിറ്റേന്ന് ഓഫീസിലെത്തിയ ഞാന്‍ ആദ്യം അയാളുടെ ജോലി തീര്‍ക്കുകയാണ് ചെയ്തത്. പെന്‍ഡിങ്ങില്‍ കിടക്കുന്ന മറ്റ് വര്‍ക്കുകളൊന്നും അപ്പോഴെന്‍റെ കണ്ണില്‍ പെട്ടില്ല!

കൈക്കൂലി വങ്ങിക്കുന്നവര്‍ക്കെതിരെ ഞാന്‍ ആത്മരോഷം കൊള്ളാറുണ്ട്. പക്ഷെ, എനിക്കതിന് അര്‍ഹതയുണ്ടോ! ഹോ... പിന്നെ, ഇതൊരു നിസ്സാരകാര്യമല്ലേ, അതും അയാള്‍ ഞാന്‍ ചോദിക്കാതെ തന്നൊരു സമ്മാനം... എനിക്ക് ആശ്വസിക്കാം, അല്ലെങ്കില്‍ ചിരിച്ച് തള്ളാം. പക്ഷെ, എനിക്കത് തന്ന അയാളുടെ ഉദ്ദേശം വ്യക്തം, അത് ഞാന്‍ നിറവേറ്റിക്കൊടുക്കുകയും ചെയ്തു.

കൈക്കൂലിയും അഴിമതിയും ഉറവ പൊട്ടുന്നത് നമ്മില്‍ നിന്ന് തന്നേയെന്ന തിരിച്ചറിവ് നിലനില്‍ക്കുമ്പോഴും, ഇതൊക്കെ നിസ്സാരം എന്ന ചിന്ത, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ആഹ്വാനം കേള്‍ക്കുമ്പോഴേക്കും എന്നെ കല്ലെടുക്കാന്‍ പ്രേരിപ്പിക്കുന്നു. പക്ഷെ, ഞാനാദ്യം എറിയേണ്ടത് എന്നിലേക്ക് തന്നെയല്ലേ?

നൂറാം പോസ്റ്റ്!
mIRC ചാറ്റ് റൂമിലെ #kerala channelല്‍ നിന്നും കിട്ടിയ നല്ല കൂട്ടുകാരന്‍ നിക്ക് ഇങ്ങോട്ട് കൈപിടിച്ച് വലിച്ചോണ്ട് വരുമ്പോള്‍ ബ്ലോഗ് എന്നത് എന്താണെന്ന് പോലുമറിയില്ലായിരുന്നു. എല്ലാവിധ സജ്ജീകരണങ്ങളും ചെയ്ത് തന്ന് ‘എഴുതെടാ ഇക്കാ...’ എന്നവന്‍ പറഞ്ഞപ്പോള്‍ ഞാനിങ്ങനെ എഴുതി...

ആഗമന വിളംബരം
ഇന്ന് കര്‍ക്കിടകം 20, ശനിയഴ്ച
ഈയുള്ളവനും ആദ്യയിട്ട് ബ്ലോഗ്ഗാന്ന് തീരുമാനിചിരിക്ക്യാ...
എല്ലാരും എന്നെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുവാണല്ലോ... അല്ലേ?
എന്നാ ഞാനിതാ കാലെടുത്തു വെച്ചിരിക്കുന്നു...

ഇതിന്...
swaagatham.. swaagatham.. എന്നു പറഞ്ഞ് പുല്ലൂരാനും,
വരണം! വരണം! എന്നു പറഞ്ഞ് ദില്‍ബാസുരനും,
തുടങ്ങാന്‍ നല്ല ദിവസം തന്നേ... ശനിയാഴ്ച !
സ്വാഗതം സുഹൃത്തേ... എന്നു പറഞ്ഞ് ഇടിവാളും,

പിന്നെ... ഇത്തിരിവെട്ടം, വല്യമ്മായി, കലേഷ് കുമാര്‍, ഭായ്, നിക്ക്, ചന്തു, നിത്യകല്യാണി എന്നിവരും എതിരേറ്റപ്പോള്‍ അറിഞ്ഞിരുന്നില്ല... ഞാന്‍ എത്തിപ്പെട്ട ഇടത്തിന്‍റെ വലിപ്പം. പല സ്വഭാവവിശേഷങ്ങളുമുള്ള ആളുകള്‍ ഒത്ത് ചേരുമ്പോള്‍ ഒരു സമൂഹത്തിന്‍റെ എല്ലാവിധ മുഖങ്ങളും ഇവിടേയും പ്രതിഫലിക്കുക സ്വാഭാവീകം. പക്ഷെ, അതൊന്നും തന്നെ ഈ ബ്ലോഗെന്ന സമൂഹത്തിന്‍റെ പ്രസക്തി കുറയ്ക്കുന്നില്ല. ഇവിടെ നിങ്ങളുടെയെല്ലാമൊപ്പം കൂടാന്‍ കഴിഞ്ഞത് വലിയ കാര്യമായി ഞാന്‍ കരുതുന്നു.

ആഴ്ചക്കുറിപ്പുകളുടെ ഈ മുപ്പതാം ലക്കത്തോടെ ഞാനെന്‍റെ നൂറാമത്തെ പോസ്റ്റ് തികയ്ക്കുന്നു!
അഗ്രജന്‍ എന്ന ബ്ലോഗില്‍ 43 പോസ്റ്റുകള്‍
ആഴ്ചക്കുറിപ്പുകള്‍ എന്ന ബ്ലോഗില്‍ 30 പോസ്റ്റുകള്‍
ചുറ്റുവട്ടം എന്ന ബ്ലോഗില്‍ 11 പോസ്റ്റുകള്‍
പടയിടം എന്ന ബ്ലോഗില്‍ 16 പോസ്റ്റുകള്‍
അങ്ങിനെ എന്‍റേതായ 100 പോസ്റ്റുകള്‍!

തീര്‍ച്ചയായും സന്തോഷം തോന്നുന്നു - ആരേയും എടുത്ത് പറയുന്നില്ല... എന്‍റെ എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ അറിയിക്കട്ടെ!

പാച്ചുവിന്‍റെ ലോകം
പാച്ചുവിന്‍റെ പാവക്കുട്ടിക്ക് പാച്ചു പേരിടല്‍ നടത്തിയ കാര്യം ഞാന്‍ മുന്‍പ് പറയാന്‍ വിട്ടു പോയതാണ്.

നാണു...!
അതെ, അതാണ് പാച്ചുവിന്‍റെ പാവയുടെ പേര്.

നാണുവിന്‍റെ കാര്യങ്ങളില്‍ ഭയങ്കര ശ്രദ്ധയാണ് പാച്ചുവിന്. താലോലിക്കല്‍, ഉപദേശിക്കല്‍, വഴക്ക് പറയല്‍, ഉറക്കല്‍... എല്ലാം വളരെ നന്നായി കൈകാര്യം ചെയ്യാന്‍ പാച്ചുവിനറിയാം.

നാണുവിനെ ഒരു ഭാഗത്ത് ഉറക്കിക്കിടത്തി പാച്ചു വന്നിട്ട് വേണം ഭക്ഷണം കഴിക്കാന്‍.
പാച്ചുവിനെ കാത്തിരുന്ന് മടുത്ത ഞാന്‍ പറഞ്ഞു...
‘മതി മോളെ, അവനെ ഇനി പിന്നെ ഉറക്കാം...’

അത് പാച്ചുവിനത്ര ഇഷ്ടായില്ലെന്ന് തോന്നുന്നു.

പാച്ചു ഇങ്ങിനെയാണ് പ്രതികരിച്ചത്...

‘ഉപ്പേം ഉമ്മേം പാച്ചൂന്‍റെ കാര്യം നോക്ക്വാ... നാണൂന്‍റെ കാര്യം പാച്ചൂ നോക്കിക്കോളാം...!’

53 comments:

അഗ്രജന്‍ said...

“ആഴ്ചക്കുറിപ്പുകള്‍“

മുപ്പതാം ലക്കം!


ഇതെന്‍റെ നൂറാമത് പോസ്റ്റ് :)

തറവാടി said...
This comment has been removed by the author.
വല്യമ്മായി said...

നൂറാം പോസ്റ്റിന് മുപ്പതാം പോസ്റ്റിന് പിന്നെ നാണുവിനും ആശംസകള്‍

തറവാടി said...

അഭിനന്ദനങ്ങള്‍

വായന പിന്നെ :)

അദ്യമായാണീ പരിപാടി :))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

സെഞ്ച്വറീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ആശംസകള്‍...

“ അതും അയാള്‍ ഞാന്‍ ചോദിക്കാതെ തന്നൊരു സമ്മാനം”
കൈക്കൂലിക്ക് പെയിന്റടിച്ച് സുന്ദരക്കുട്ടപ്പനാക്കിയതാ അല്ലേ...
പാച്ചൂ നാണുനു ഒരു നാണിയെക്കൂടി കണ്ടുപിടി.. ഉപ്പയ്ക്ക് ഉമ്മയില്ലേ അതുപോലെ.

sandoz said...

ഹെന്ത്‌....നൂറ്‌ പോസ്റ്റോ...ഹമ്പടാ......

നൂറ്‌ തകര്‍പ്പന്‍ അധ്യായങ്ങള്‍ വിരിയിച്ച അഗ്രജന്‌ അഭിനന്ദങ്ങള്‍......
ആഴ്ചകുറിപ്പായും..ചുറ്റുവട്ടമായും..പടയിടമായും..ഇനിയുമിനിയും വികസിക്കാന്‍ ആശംസകള്‍.....
ഡിക്റ്ററ്റീവ്‌ നോവലിന്റെ കാര്യം മറക്കണ്ടാ......പിന്നെ ശാസ്ത്രലേഖനത്തിന്റെ കാര്യം പ്രത്യേക ഓര്‍മ്മിക്കണം.

[ആ നിക്കിന്‌ ഞാന്‍ വച്ചിട്ടുണ്ട്‌...]

കലേഷ്‌ കുമാര്‍ said...

ആയിരമായിരം അഭിവാദ്യങ്ങള്‍!

ഒപ്പം ആശംസകളും!

തറവാടി said...

അല്ല അതു ശരി ,

അപ്പോ എല്ലാ കടകളിലുമുള്ള കച്ചോടം  കൂട്ടുമ്പോളത്തെ കഥയാണല്ലെ നൂറെണ്ണാം , ഞാന്‍ കരുതി ...

എന്തായാലും നന്നായി വരട്ടെ.

അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി

അജി said...

താങ്കളുടെ നൂറില്‍ നിന്ന് എന്റെ ഒന്ന് തുടങ്ങുന്നു. പ്രതിബദ്ധതയ്ക്ക് തടസ്സമാണ് സമ്മാനങ്ങള്‍, സ്ത്രീധനവും, കൈക്കൂലിയും സമ്മാനങ്ങളുടെ ലിസ്റ്റില്‍ പെടുത്താം.
ആരാ ഈ പാച്ചു മകളായിരിക്കും അല്ലേ ?
നൂറ് തികയ്ക്കുന്ന താങ്കള്‍ക്ക് അഭിനന്ദനം.

Sul | സുല്‍ said...

അഗ്രജാ :
പോസ്റ്റ് പതിവിലും നന്നായ്.
ഉള്ളിലേക്കൊരേറ് നല്ല കാമ്പുള്ള ചിന്ത തന്നെ. സൌകര്യപൂര്‍വ്വം മറക്കാന്‍ മനസ്സു കൊതിക്കുന്ന ചിന്തകള്‍. നശ്വരമായ ഈ ലോകത്തോട് മാത്രം കെട്ടുപാടുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന അതിമോഹിയായ മനുഷ്യന്റെ മനസ്സിന്റെ വിങ്ങല്‍. നന്നായി പകര്‍ത്തിയിരിക്കുന്നു.

നൂറാം പോസ്റ്റിനൊരുനൂറാശംസകള്‍!!!

പാചുവിന്റെ പാവക്കുപേര് കോവാലന്‍ എന്നായിരുന്നു നല്ലത്. :) ഒന്നു റെക്കമെന്റ് ചെയ്ത് നോക്ക്...

-സുല്‍

കണ്ണൂസ്‌ said...

അഗ്രജന്റെ നൂറു പോസ്റ്റുകള്‍ക്കും മുഖമുദ്രയായി കൊടുക്കാന്‍ ഒരു വാക്കുണ്ട്‌ - നിഷ്‌കളങ്കത.

ലാളിത്യം എന്ന വാക്ക്‌ പോര എന്നതു കൊണ്ടു തന്നെയാണ്‌ നിഷ്‌കളങ്കത എന്ന് പറഞ്ഞത്‌.

അഭിനന്ദനങ്ങള്‍ അഗ്രജാ. തുടരട്ടേ ഈ സപര്യ!

ബീരാന്‍ കുട്ടി said...

അഭിനന്ദനങ്ങള്‍

ഏറനാടന്‍ said...

നല്ല സ്‌മരണകള്‍ തുടികൊട്ടിയുണര്‍ത്തുമീ ലളിതമാകും വരികളിലൂടെ പദസഞ്ചാരം ചെയ്തപ്പോള്‍; 100 അടിച്ച്‌ ബാറ്റ്‌ പൊക്കിവീശി സ്‌റ്റേഡിയത്തിനെ അഭിവാദ്യം ചെയ്തുനില്‍ക്കുന്ന ക്രിക്കറ്ററെ പോലെ അഗ്രജാക്ക!!

വിഷ്ണു പ്രസാദ് said...

100 ന് 100 പൂക്കള്‍...

ശ്രീ said...

നൂറാം പോസ്റ്റിന്‍ അഭിവാദ്യങ്ങള്‍‌!

അപ്പു said...

"പല സ്വഭാവവിശേഷങ്ങളുമുള്ള ആളുകള്‍ ഒത്ത് ചേരുമ്പോള്‍ ഒരു സമൂഹത്തിന്‍റെ എല്ലാവിധ മുഖങ്ങളും ഇവിടേയും പ്രതിഫലിക്കുക സ്വാഭാവീകം. പക്ഷെ, അതൊന്നും തന്നെ ഈ ബ്ലോഗെന്ന സമൂഹത്തിന്‍റെ പ്രസക്തി കുറയ്ക്കുന്നില്ല. ഇവിടെ നിങ്ങളുടെയെല്ലാമൊപ്പം കൂടാന്‍ കഴിഞ്ഞത് വലിയ കാര്യമായി ഞാന്‍ കരുതുന്നു...."

അതേ അഗ്രജാ, താങ്കള്‍ പറഞ്ഞത് വളരെ ശരിയാണെന്ന് ഈ അഞ്ചു മാസത്തെ പരിചയത്തില്‍നിന്നു ഞാന്‍ മനസ്സിലാക്കൂന്നു. നൂറുപോസ്റ്റുകള്‍ക്ക് ആശംസകള്‍. കണ്ണൂസ് പറഞ്ഞപോലെ, നിഷ്കളങ്കതയാണ് താങ്കളുടെ പോസ്റ്റുകളുടെ മുഖമുദ്ര, താങ്കളുടേയും!!

അതുല്യ said...

പാ‍വം മോളൂട്ടി പാച്ചൂം, മിണ്ടാപ്രാണി ആ ക്യാമറേം, രാവിലെ കൊണ്ട് പോണ ബസ്സും (തിങ്കിങ് സോണാണു പോലും ബസ്സിലെ യാത്ര ഇയ്യാള്‍ക്കടേ) ഒക്കെയുള്ളതോണ്ട് 100 പോസ്റ്റായീന്ന്. മ്ം മ്ം എനിക്കും വാങണം ഒരു ക്യാമറേം ഡേറേലു ഒരു ജോലീം.

ദേണ്ടേ ഇപ്പറഞതിനു ഈ 100 സ്മെയിലീ പിടിച്ചോട്ടോ നീയ്യ്. ഇനിയും എഴുതു പാച്ചൂന്റെ കാര്യങ്ങള്‍, കമന്റിടണില്ലെങ്കിലും പാച്ചൂന്റെ കാര്യമൊക്കെ ഞാന്‍ ഇവിടെയിരുന്നു വിഷ്വലെസു ചെയ്യാറുണ്ട്. അവളു വലുതാവുമ്പോ കാട്ടി കൊടുക്കാലൊ അഗ്രുവിനു, ജീവിതത്തിന്റെ നിമിഷങ്ങള്‍ മുഴുവുനും പാച്ചുവെന്ന പൂവിനെ ഉറ്റു നോക്കുന്ന ഒരു ബാപ്പയാണു അവള്‍ക്കുണ്ടായിരുന്നത് എന്ന്. റ്റീച്ചര്‍ കളിയൊക്കെ തുടങ്ങിയോ അവളു? കെയ്യിലു ഒരു ചൂരലു പിടീച്ച് അരയിലൂടേ ഒരു തോര്‍ത്ത് ചുറ്റി മേലില്‍കൂടെ ഇട്ട്, എന്ത് രസ്സാ അത് ഒക്കെ കാണാനില്ല്യേ?

മാരാര്‍ said...

നൂറു നൂറായിരം അഭിവാദ്യങ്ങള്‍!

വക്കാരിമഷ്‌ടാ said...

അഗ്രുവിന് നൂറാശംസകള്‍.

ഉത്സവം : Ulsavam said...

നിക്കാണ്‍ അപ്പോ ഈ നൂറ് അക്രമങ്ങള്‍ക്ക് പിന്നില്‍ അല്ലേ :-)
തുടരനായി മുപ്പത് ആഴ്ചക്കുറിപ്പുകള്‍, അതും പുതിയ പുതിയ കാര്യങ്ങള്‍ എഴുതുക എന്നത് തന്നെ അഭിനന്ദനീയമാണ്‍.
നൂറ് നൂറാശംസകള്‍...

ഇത്തിരിവെട്ടം|Ithiri said...

വിചാരണ ചെയ്യപ്പെടും മുമ്പ് സ്വയം വിചാരണ ചെയ്യുക എന്നതിന്റെ ഏറ്റവും നല്ല രൂപമാണ് ഈ പോസ്റ്റിന്റെ ആദ്യഭാഗം. അഗ്രജാ പതിവ് പോലെ തന്നെ നല്ലക്കുറിപ്പ്... പിന്നെ ഇരട്ടി മധുരമായി ഇതിന്റെ നൂറാം സ്ഥാനവും.
ഇനിയും തുടരൂ... ഒത്തിരി ആശംസകള്‍

ഓടോ:
ടെമ്പ്ലേറ്റ് വേണം എന്ന് കരഞ്ഞപ്പോള്‍ സ്വന്തം ടെബ്ലേറ്റ് കോപ്പി പേസ്റ്റ് ചെയ്ത് തന്ന, ഹെഡിംഗ് വേണം എന്ന് കരഞ്ഞപ്പോള്‍ സ്വന്തം ഫോട്ടോബകറ്റില്‍ അതിന് സ്ഥലം അനുവദിച്ച് തന്ന ഒരു പാവം ബ്ലോഗറെ ഓര്‍ക്കാത്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

നിക്കേ നിന്നോട് ദൈവം ചോദിക്കും.

തമനു said...
This comment has been removed by the author.
തമനു said...

കൈക്കൂലി എത്ര തരത്തിലാ അല്ലേ ... പണിചെയ്യിക്കാനായി പടം, കമന്റിടീക്കാനായി പഴം പൊരി... :)

മികച്ച ‍, ഹൃദയത്തില്‍ തൊടുന്ന പോസ്റ്റുകള്‍ അനേകം ഉണ്ടായിരുന്നു ഈ നൂറില്‍. വീണ്ടും നല്ല പോസ്റ്റുകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.


ഓടോ: ഈ നിലക്ക്‌ പോയാല്‍ എന്റെ നൂറാം പോസ്റ്റ് 2038 ല്‍ പുറത്തിറങ്ങിയേക്കും. പാച്ചൂനോട് വായിച്ചു കേള്‍പ്പിക്കാന്‍ പറയണേ..!!

വേണു venu said...

അഗ്രജന്‍‍ ഭായീ, അഭിനന്ദനങ്ങള്‍ !!!

പ്രിയംവദ said...

100 ആശംസകള്‍..
പക്ഷെ 50 പാച്ചൂസിനു 25 അഗ്രജയ്ക്കു ..പിന്നെ ബാക്കി 25 അഗ്രജനും..ഓകെ?

Satheesh :: സതീഷ് said...

അഗ്രജാ,
അഭിനന്ദനങ്ങള്‍...ഇതിനാണ്‍ ‘കോണ്‍സ്റ്റിറ്റുവന്‍സീ കോണ്‍സ്റ്റിറ്റുവന്‍സീ‍‘ന്ന് പറായുന്നത് ല്ലേ :-)

പാച്ചുവിന്റെ പേരിടീല്‍ കലക്കി!

മൂര്‍ത്തി said...

ആശംസകള്‍
qw_er_ty

മിന്നാമിനുങ്ങ്‌ said...

കൈക്കൂലിയും അഴിമതിയും അരങ്ങ് തകര്‍ത്താടുന്ന
വര്‍ത്തമാനകാലത്ത് ഇത്തരം ആത്മപരിശോധനാ കുറിപ്പുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്,സുഹൃത്തെ.
അവനവന്റെ ഉള്ളിലേക്കുള്ള ഓരോ ഏറും നമ്മില്‍
അസ്വസ്ഥത പടര്‍ത്തുന്നുവെങ്കില്‍,അത്തരമൊരു വ്യവസ്ഥിതിയോടുള്ള അടങ്ങാത്ത രോഷം ഉള്ളില്‍
കൊണ്ടുനടക്കാനും നമുക്ക് കഴിയും,കഴിയണം.
താങ്കള്‍ക്കതിന് കഴിയട്ടെ എന്നാശംസിക്കുന്നു.

നൂറാം പോസ്റ്റിന് നൂറാശംസകള്‍..
ഇനിയുമേറെക്കാലം ഇവിടെ തിളങ്ങിനില്‍ക്കാനാകട്ടെ.
--മിന്നാമിനുങ്ങ്

ഓ.ടോ)നിക്കെ..നിന്നെ ഞാന്‍ എടുത്തോളാം

chithrakaranചിത്രകാരന്‍ said...

അഭിനന്ദനങ്ങള്‍.... അഗ്രജന്‍!!
നിരുപദ്രവമായ ആ സമ്മാനത്തില്‍ ആദര്‍ശത്തിനെ ബാധിക്കുന്ന ഗുരുതരമായ അഴിമതിയൊന്നുമില്ല. ആ ഗിഫ്റ്റ്‌ വാങ്ങാതിരുന്നാല്‍ ആദര്‍ശത്തിന്റെ ഇരുംബുലക്ക വിഴുങ്ങിയിരിക്കുന്ന അസ്ക്യതയുണ്ടാകുകയും ചെയ്യും.

ചുള്ളിക്കാലെ ബാബു said...

ഇനിയും ഒരുനൂറ് നൂറാം പോസ്റ്റിനാശംസകള്‍ നേരാനിടവരുത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്, ഈ നൂറാമ്പോസ്റ്റിന് നൂറുനൂറാശംസകള്‍!

ദേവന്‍ said...

നൂറാശംസകള്‍ അഗ്രജാ. ആയിരമാവട്ടെ, പിന്നെ പതിനായിരം.

വക്കാരിമഷ്‌ടാ said...

അതു ശരിയാ, ആയിരമായിട്ട് പിന്നെ പതിനായിരമാകുന്നതാണ് നല്ലത്. പതിനായിരമായിട്ട് പിന്നെ ആയിരമാക്കുക എന്നൊക്കെ പറഞ്ഞാല്‍ വലിയ പാട് തന്നെ :)

(ദേവേട്ടാ, ക്യൂ പാലിക്കണം. ആദ്യം സങ്കു, പിന്നെ ദേവേട്ടന്‍. ഇന്നെന്തു പറ്റിയോ ആകപ്പാടെ തര്‍ക്കുത്തരദിനമാണല്ലോ. എന്നെയാരെങ്കിലും രണ്ട് ചീത്ത പറയോ)

SAJAN | സാജന്‍ said...

അഗ്രജന്‍,
നല്ലത്,
മിക്ക പോസ്റ്റുകളും വായിക്കാന്‍ കഴിഞ്ഞു..
പ്രത്യേകിച്ച് ആഴ്ചകുറിപ്പുകള്‍..
ഇനിയും നൂറ് നൂറ് പോസ്റ്റുകള്‍ എഴുതാന്‍ അഗ്രൂന് കഴിയട്ടേ!!

കരീം മാഷ്‌ said...

അയാം ഓഫീസര്‍ ഫ്രം ഷാര്‍ജ ആന്റി കറപ്ഷന്‍ ആന്റ്‌ ഇന്റെലിജന്‍സ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌,
"വീ ഗോട്ട്‌ ഇന്‍ഫോര്‍മേഷന്‍ യു ഗോട്ട്‌ ബ്രൈബ്‌".
"ഞങ്ങള്‍ ഷോപ്പില്‍ വെച്ച പോര്‍ട്ടയിട്ടില്‍ കെമിക്കല്‍ പുരട്ടിയിരുന്നു. ഇനി ആ കൈ ഈ ചുണ്ണാമ്പുവെള്ളത്തില്‍ ഒന്നു മുക്കിയേ?"
"കയ്യില്‍ കളറുണ്ടങ്കില്‍ താങ്കള്‍ അണ്ടര്‍ അറസ്റ്റ്‌!"

മുപ്പതാം പോസ്റ്റു സത്യ സന്ധത എന്ന ഗുണം കൊണ്ടു സന്ദേശഭരിതമായി. എന്റെ ഉള്ളു അതു കൊണ്ടു തന്നെ സന്തോഷ ഭരിതവും.
ആശംസകള്‍.

:: niKk | നിക്ക് :: said...

എടാ ഇക്കാ :P

ഈ വേളയിലെങ്കിലും അന്നു ആദ്യമായ്‌ പോസ്റ്റുചെയ്ത(തും) ഡെലീറ്റ്‌ ചെയ്ത ഓയിന്‍മന്റ്‌ എന്ന സ്വന്തം ജീവിതത്തില്‍ സംഭവിച്ച കഥ, ഇപ്പോഴെങ്കിലും പോസ്റ്റാമായിരുന്നൂട്ടാ ;) ഹിഹിഹി

എല്ലാ ആശംസകളും നേരുന്നു... ഇനിയും ഒരു നൂറുനൂറു പോസ്റ്റുകള്‍ പിറക്കട്ടേ ആ വിരല്‍ത്തുമ്പില്‍ നിന്നും... :)

സൂര്യോദയം said...
This comment has been removed by the author.
സൂര്യോദയം said...

അഭിനന്ദനങ്ങള്‍.... ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു...

രാജു ഇരിങ്ങല്‍ said...

നൂറ് എന്ന എണ്ണത്തിലല്ല കാര്യം. എന്നാല്‍ താങ്കളുടെ നൂറ് എന്നാല്‍ അത് വണ്ണത്തിലും ഉള്ളടക്കത്തിലും കാര്യമാത്ര പ്രസക്തമാണെന്നറിയുമ്പോള്‍ അഭിമാനം തോന്നുന്നു.

എന്തെങ്കിലും കിട്ടും എന്നു കണ്ടാല്‍ ആളുകള്‍ ജോലിയില്‍ കൂടുതല്‍ ഉന്മേഷം കാണിക്കും അല്ലേ.. അത് പൊതു സ്വഭാവമാണ്. താങ്കളുടെ ബ്ലോഗിനെ വേറിട്ട് നിര്‍ത്തുന്നതും ഈ സത്യസന്ധതയാണ്.

ഇനിമുതല്‍ പാച്ചുവിനും ഒപ്പം നാണുവിനും ആശംസകള്‍
സ്നേഹത്തോടെ
ഇരിങ്ങല്‍

പുള്ളി said...

അഗ്രജാ നൂറായിരം ആശംസകള്‍!

അരീക്കോടന്‍ said...

നൂറാം മുപ്പതാം പോസ്റ്റിന് ആശംസകള്‍!!!

സു | Su said...

അഭിനന്ദനങ്ങള്‍. ഇനിയും, കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.


പാച്ചൂനൊരുമ്മ. :)

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായം അറിയിച്ച... പിന്നെ എന്‍റെ നൂറാം പോസ്റ്റിന് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

ഒന്നാം റൌണ്ട് നന്ദിപ്രകാശനം :)

വല്യമ്മായി:
ആശംസകള്‍ക്ക് നന്ദി – നാണുവിനുള്ള ആശംസ പാച്ചുവിന് കൈമാറാം – പാച്ചുവാണല്ലോ നാണുവിന്‍റെ കാര്യങ്ങള് നോക്കുന്നത് :)

തറവാടി:
അഭിനന്ദനങ്ങള്‍ക്ക് നന്ദി :)

കുട്ടിച്ചാത്തന്‍:
ആശംസകള്‍ക്ക് നന്ദി :)
‘അവന് (നാണു) അഹമ്മദ്യാ ഉപ്പാ…’ എന്നാണ് പാച്ചുവിന്‍റെ പരാതി, ഇനി നാണി കൂടെ അയാല് ന്റ്റെ മോള് കഷ്ടപ്പെടും :)

sandoz:
ആശംസകള്‍ക്ക് നന്ദി :)
ഒന്നും മറന്നിട്ടില്ല... എല്ലാം വരും – വഴിയെ.... ഹോ... ഈ പ്രോ‍-സഹനത്തിന് ഞാനെങ്ങിനെ നന്ദി പറയും :)

നിക്കിന് നന്ദി പറയാന്‍ മറക്കല്ലേ :)

കലേഷ്‌ :
അഭിവാദ്യങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി കലേഷ് :)

തറവാടി:
അതെന്നേണ് ശരി... കട പലതാണെങ്കിലും ഞമ്മളെന്നല്ലേ എല്ലാറ്റിന്‍റേം പ്രൊപ്രൈറ്റര്‍ :)

ക്രോവിനും ഓണ്‍ ബേബി ഗോള്‍ഡന്‍ ബേബി എന്നല്ലേ ചൊല്ല് :)

അജി:
ഈ ഒന്ന് പത്തുകളും നൂറുകളും പിന്നെ ഒരുപാട് നൂറുകളുമായി തീരട്ടെ – ഞാന് വായിച്ചിരുന്നു താങ്കളുടെ പോസ്റ്റ് – ഒരുപാടെഴുതുക.

ശരിയാണ്, സമ്മാനങ്ങള് പ്രതിബദ്ധതയ്ക്ക് എപ്പോഴും തടസ്സം തന്നെ – സ്ത്രീധനവും ആ കൂട്ടത്തില് പെടുത്തിയത് അസ്സലായി :)

അതെ, പാച്ചു മകളാണ് – ഫാത്തിമ്മയെന്ന പാച്ചുക്കുട്ടി :)

അഭിനന്ദനങ്ങള്‍ക്ക് നന്ദി :)

Sul | സുല്‍ :
എന്‍റെ വരികളെ അടുത്തറിഞ്ഞതിന്, അഭിപ്രായങ്ങള്‍ക്ക് പിന്നെ ആശംസകള്‍ക്കും നന്ദി :)
പാച്ചുവും കോവാലനും അല്ലേ :)

കണ്ണൂസ്‌ :
കണ്ണൂസേ നന്ദി - ഈ നല്ല വാക്കുകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും :)

ബീരാന്‍ കുട്ടി:
അഭിനന്ദനങ്ങള്‍ക്ക് നന്ദി :)

ഏറനാടന്‍ :
ഞാന്‍ വിചാരിച്ച, പിന്നീട് മറന്നു പോയ ഒന്നായിരുന്നു ആ ബാറ്റ് പൊക്കല്‍ - നന്ദി :)

വിഷ്ണു പ്രസാദ് :
മാഷെ, ആ നൂറ് പൂക്കള്ക്ക് നന്ദി :)

ശ്രീ :
അഭിവാദ്യങ്ങള്‍ക്ക് നന്ദി ശ്രീ :)


(തുടരും...)

സാല്‍ജോ ജോസഫ് said...

ഇനിയും നൂറട്ടെ..!

ആശംസകള്‍..

ikkaas|ഇക്കാസ് said...

നൂറാം പോസ്റ്റിനു ആയിരം ആശംസകള്‍ (കിട്ടണമെന്ന് വല്ല ലക്ഷ്യവുമുണ്ടോ?)
ആഴ്ചക്കുറിപ്പിന്റെ ആദ്യഭാഗം ഉഗ്രനായി.

ആഷ | Asha said...

ആഴ്ചക്കുറിപ്പുകള്‍ പതിവു പോലെ നന്നായി


ആയിരമായിരം പോസ്റ്റുകള്‍ എഴുതാന്‍ ഇടവരട്ടെ
ആശംസകള്‍!

Dinkan-ഡിങ്കന്‍ said...

:) Congraaaaaaats

കുട്ടമ്മേനൊന്‍::KM said...

കൈക്കൂലി വാങ്ങുന്നത് ഒരു തെറ്റാണെന്ന മാനസികാവസ്ഥയില്ലാത്ത ഒരാളെ കൈക്കൂലി വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് ശരിയല്ല. കൈക്കൂലി നിയമവിധേയമാക്കേണ്ട സമയം അതിക്രമിച്ചു.

നൂറാം പോസ്റ്റിനു അഭിവാദ്യങ്ങള്‍.

വായിക്കാന്‍ വൈകിപ്പോയി.

അഗ്രജന്‍ said...

രണ്ടാം റൌണ്ട് നന്ദിപ്രകാശനം :)

അപ്പു:
സമാനചിന്തകള്‍ക്കും ആശംസകള്‍ക്കും നന്ദി :)

അതുല്യ :
ഈ നല്ല വാക്കുകള്‍ക്ക് നന്ദി :)

ടീച്ചറുടെ റോള് എടുത്ത് തുടങ്ങിയിട്ടില്ല… ഇപ്പോ അമ്മയുടെ റോളാണ് കൈകാര്യം ചെയ്യുന്നത് :)

മാരാര്‍ :
അഭിവാദ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നു – നന്ദി :)

വക്കാരിമഷ്‌ടാ :
ആശംസകള്‍ക്ക് നന്ദി വക്കാരി :)

ഉത്സവം : Ulsavam :
അഭിനന്ദനങ്ങള്‍ക്ക് നന്ദി – നിക്ക് പാവം :)

ഇത്തിരിവെട്ടം|Ithiri:
നന്ദി, ഇത്തിരീ... ആ വരികള്‍ ഇവിടെ ഓര്‍മ്മിപ്പിച്ചതിന് !

ആശംസകള്‍ക്ക് നന്ദി … ബാക്കിയൊന്നും ഞാന് കണ്ടില്ല്യാ… കേട്ടൂല്ല്യാ :)

തമനു :
ഈ നിലക്ക്‌ പോയാല്‍ എന്റെ നൂറാം പോസ്റ്റ് 2036 ല്‍ പുറത്തിറങ്ങിയേക്കും. പാച്ചൂനോട് വായിച്ചു കേള്‍പ്പിക്കാന്‍ പറയണേ..!!

ഹര്‍ഷയെ കൊണ്ട് പറഞ്ഞുകൊടുത്തെഴുതിക്കാനാ പരിപാടി അല്ലേ :) എഴുതിത്തരുന്നത് അല്ലേ :)

ആശംസകള്‍ക്ക് നന്ദി :)

വേണു venu :
അഭിനന്ദനങ്ങള്‍ക്ക് നന്ദി :)

പ്രിയംവദ :
50 പാച്ചുവെടുത്തു, പക്ഷെ അഗ്രജ 25 ല് നിന്നും പകുതി എനിക്ക് ഷെയര് ചെയ്തു :)

ആശംസകള്‍ക്ക് നന്ദി :)

Satheesh :: സതീഷ് :
അഭിനന്ദനങ്ങള്‍ക്ക് നന്ദി സതീഷ് :)

സ്ക്രാപ്പ് കണ്ടിരുന്നു – മറുസ്ക്രാപ്പ് ഉടനെ :)

മൂര്‍ത്തി :
ആശംസകള്‍ക്ക് നന്ദി :)

മിന്നാമിനുങ്ങ്‌ :
നല്ല ചിന്തകള്‍, ആശംസകള്‍ക്ക് നന്ദി :)
നിക്കിനോട് നന്ദി പറയേണ്ടതിന് പകരം ... ഹും :)

chithrakaranചിത്രകാരന്‍ :
ഒരാള്‍ക്ക് നിരുപദ്രവമായ സഹായം ചെയ്യുമ്പോള്‍ അതിനൊരു പ്രത്യുപകാരം – ഇതു തന്നെയായിരിക്കില്ലേ ഉന്നതങ്ങളില്‍ അഴിമതി നടത്തുന്നവരേയും സമാശ്വസിപ്പിക്കുന്ന ഘടകം!
അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി ചിത്രകാരാ :)

ചുള്ളിക്കാലെ ബാബു :
പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി ബാബു :)(തുടരും...)

നിമിഷ::Nimisha said...

ആ “ഉള്ളിലേക്കൊരേറ് “ എല്ലാവര്‍ക്കും എറിയാന്‍ കഴിയില്ല, പക്ഷെ മറ്റുള്ളവരെ എറിയാന്‍ വളരെ എളുപ്പമാണ്, അത് കൊണ്ട് തന്നെ ഈ നൂറാമത്തെ പോസ്റ്റ് എന്നത്തെക്കാളും മനോഹരമാകുന്നു. 100 തികഞ്ഞതിന്റെ അഭിനന്ദങ്ങള്‍....പാച്ചുമോള്‍ടെ പാവേടെ പേര് കൊള്ളാന്ന് പറഞ്ഞേക്കൂ... :)

ലാപുട said...

നൂറാം പോസ്റ്റിന് അഭിനന്ദനങ്ങള്‍.ബ്ലോഗിംഗിന് ആശംസകള്‍..
ആഴ്ചക്കുറിപ്പ് പതിവുപോലെ ആത്മാര്‍ത്ഥം, ആകര്‍ഷകം...

അഗ്രജന്‍ said...

മൂന്നാം റൌണ്ട് നന്ദി പ്രകാശനം :)

ദേവന്‍ :
ആശംസകള്‍ക്ക് നന്ദി ദേവേട്ടാ :)

വക്കാരിമഷ്‌ടാ :
വീണ്ടും നന്ദി :)

SAJAN | സാജന്‍ :
ആശംസകള്‍ക്ക് നന്ദി സാജാ :)

കരീം മാഷ്‌ :
എന്നെ പേടിപ്പിച്ചാ ഞാന്‍ പാച്ചൂനോട് പറഞ്ഞ് കൊടുക്കും - ആശംസകള്‍ക്ക് നന്ദി മാഷേ :)

:: niKk | നിക്ക് ::
അന്നതെന്നെ കൊണ്ട് ഡിലീറ്റ് ചെയ്യിക്കാന് നീയൊക്കെ തന്നെയായിരുന്നില്ലേ മുന്‍പന്തിയില് - ഹും :)

ആശംസകള്‍ക്ക് നന്ദി :)

സൂര്യോദയം:
അഭിനന്ദനങ്ങള്‍ക്ക് നന്ദി :)

രാജു ഇരിങ്ങല്‍ :
ഈ നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും നന്ദി രാജു :)

പുള്ളി:
ആശംസകള്‍ക്ക് നന്ദി :)

അരീക്കോടന്‍ said...
ആശംസകള്‍ക്ക് നന്ദി :)

സു | Su :
അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി സൂ :)

സാല്‍ജോ ജോസഫ് :
ആശംസകള്‍ക്ക് നന്ദി സാല്‍ജോ :)

ikkaas|ഇക്കാസ് :
ആയിരമൊന്നും വേണ്ടാന്നേയ് ഒരു തൊള്ളായിരത്തിതൊണ്ണൂതൊമ്പത് ഒക്കെ ആവാം – ആശംസകള്‍ക്ക് നന്ദി :)

ആഷ | Asha:
അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി :)

Dinkan-ഡിങ്കന്‍:
നന്ദി ഡിങ്കാ :)

കുട്ടമ്മേനൊന്‍::KM:
അത് കൊള്ളാം, എന്നിട്ട് വേണം അധികൃത കൈക്കൂലി അനധികൃത കൈക്കൂലി എന്നീ രണ്ട് വിഭാഗമുണ്ടാവാന്‍ - അഭിവാദ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നു – നന്ദി :)

നിമിഷ::Nimisha:
നന്ദി – ഈ നല്ല വാക്കുകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും :)

ലാപുട:
നന്ദി ലാപുട – ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും :)

ഈ ലക്കം വായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

Sona said...

നൂറാം ജന്മദിനാശംസകള്‍...ഇനിയും ഒത്തിരി ഒത്തിരി നല്ല സ്രഷ്ടികള്‍ പോരട്ടെ...അഭിനന്ദനങ്ങള്‍

ജ്യോതിര്‍മയി said...

അഗ്രജാഗ്രജന്‍...(ജീ) :)

ആശംസകള്‍, നൂറിനു നൂറ്‌!
[വൈകിയോ, സാരമില്ല, കുറേ ഫയലുകള്‍ തീര്‍ക്കാനുണ്ടായിരുന്നു, അതാ...]

qw_er_ty