Sunday, January 13, 2008

ആഴ്ചക്കുറിപ്പുകള്‍ 49

വര്‍ഷങ്ങള്‍ പോയതറിയാതെ...
വെറും ദിവസങ്ങളുടെ ദൈര്‍ഘ്യം മാത്രം തോന്നിപ്പിക്കുന്ന ആറ് വര്‍ഷങ്ങള്‍...
പ്രണയത്തിന്‍റേയും വിരഹത്തിന്‍റെയും പിണക്കത്തിന്‍റേയും ഇണക്കത്തിന്‍റേയും പൊരുത്തപ്പെടലുകളുടേയും അഡ്ജ്സ്റ്റ്മെന്‍റുകളുടേയും മനപ്പൊരുത്തങ്ങളുടേയും പരസ്പര വിശ്വാസത്തിന്‍റേയും ധാരണയുടേയും... പിന്നങ്ങനങ്ങനെ എന്തൊക്കെയോ നിറഞ്ഞ ആറ് വര്‍ഷങ്ങള്‍...
മറ്റൊരു ജനുവരി പതിമൂന്ന്...

വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് കണ്ടത് ‘മേഘമല്‍ഹാര്‍‘ എന്ന സിനിമയായിരുന്നു...

ഈ ജനുവരി പതിമൂന്ന് പിറന്നപ്പോള്‍ ഏഷ്യാനെറ്റുകാര്‍ ആ സിനിമ തന്നെ പ്രക്ഷേപണം ചെയ്ത് എന്‍റെ ഓര്‍മ്മകളുടെ അയവിറക്കലിന് ഇന്ധനം പകര്‍ന്നു...

അന്ന് മേഘമല്‍ഹാര്‍ കണ്ടിറങ്ങി ഞാന്‍ പറഞ്ഞു...
‘എന്നെ കണ്ടാല്‍ പലരും ‘ഹലോ’ പറഞ്ഞേക്കും...’
നല്ലപാതി ഉടന്‍ തന്നെ ചിരിച്ചോണ്ട് പ്രതികരിച്ചു...
‘ഞാനും ആരോടെങ്കിലും ഹലോ പറഞ്ഞേക്കും... ഒന്നും വിചാരിക്കല്ലേ...’

ഒരു കണ്ടുമുട്ടല്‍
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ്
mIRC ചാറ്റിലൂടെ കേരളാ ചാനലില്‍ (#kerala) വെച്ച് പരിചയപ്പെട്ട കാലന്‍ എന്ന നിക്കില്‍ വന്നിരുന്ന കുവൈറ്റില്‍ നിന്നുള്ള ജോസഫ് അനിലും ലോ-അണ്ണന്‍ എന്ന നിക്കില്‍ അറിയപ്പെട്ടിരുന്ന ഈ ഞാനും രണ്ട് ദിവസം മുന്‍പ് ദുബായില്‍ വെച്ച് കണ്ടുമുട്ടി. ചിരപരിചിതരെ പോലെ കണ്ട് ആശ്ലേഷിക്കാനും സംസാരിക്കാനും വിശേഷങ്ങള്‍ കൈമാറാനും നെറ്റിനു പിറകിലെ അപരിചിതത്വം ഞങ്ങള്‍ക്ക് തടസ്സമായിരുന്നില്ല. തമാശകളും അടിയും തെറിയും പാരയും ഗ്യാങ്ങുകളും ഒക്കെയായി ഒരു കാമ്പസ് ലൈഫ് പോലെ അടിച്ച് പൊളിച്ച ആ പഴയ നാളുകള്‍ എന്തൊരു രസമായിരുന്നു...!

സഹജീവി സ്നേഹം
ചാനലിലെ, ലോകം പോയ വാരത്തില്‍ തന്നെയാണെന്ന് തോന്നുന്നു, പുതുവര്‍ഷ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍. ഫയര്‍വര്‍ക്സിനായി കത്തിച്ച് കളയുന്ന സംഖ്യയെകുറിച്ചായി എന്‍റെ ചിന്ത! ഇത്രയും തുക പട്ടിണി പാവങ്ങള്‍ക്ക് വീതിച്ച് നല്‍കിയിരുന്നെങ്കില്‍... ഞാനങ്ങിനെ ആവേശത്തോടെ സഹജീവികളെ കുറിച്ച് ചിന്തിച്ച് കാട് കയറുന്നതിന് മുമ്പേ ഒരു വിളി...

‘ഡാ... ഡാ...’

പരിസരത്തൊന്നും ആരുമില്ല, ശ്രദ്ധിച്ചപ്പോ മനസ്സിലായി... വിളി ഉള്ളീന്ന് തന്നേയാണ്,
ഒരു പണിയുമില്ലാത്ത മനസാക്ഷിയാണ്... അരസികനായ് കടന്ന് വന്നത്...

‘നീ രണ്ട് മാസം മുമ്പ് നാട്ടീ പോയിരുന്നൂഡാ... ശവീ...’
‘ഉവ്വ്...’
‘പെരുന്നാളിന് നീ നാട്ടിലുണ്ടേര്‍ന്നാ...’
‘ഉവ്വ്...’
‘നീ പടക്കവും പൂത്തിരിയും മറ്റും എത്ര രൂപയ്ക്കാ വാങ്ങ്യേത്...’
‘ഒരു അഞ്ഞൂറ് രൂപയായിക്കാണും...’
‘ആ കാശെന്തേ പാവങ്ങള്‍ക്ക് കൊടുത്താ ദഹിക്കൂലേ...’
‘ഞഞെഞ്ഞഞ്ഞേ...’ (ഞാന്‍ മനസാക്ഷിക്കിട്ട് കൊഞ്ഞനം കുത്തി)
‘നീയതെന്തിനാ വാങ്ങ്യേ...’
‘മോള്‍ക്ക് ഒരു സന്തോഷായിക്കോട്ടേന്ന്...’
‘ഇവരും സന്തോഷിക്കാനാവും ഇങ്ങനൊക്കെ ചെയ്യണത്... മനസ്സിലായോഡാ... ശവീ...’
‘ഉവ്വ്...’
‘എന്നാ മണകുണാന്നിരുന്ന് ചിന്തിക്കാണ്ട് ടീവി കാണാന്‍ നോക്ക്...’
ഞാന്‍ ശ്രദ്ധ ടീവിയിലേക്ക് തിരിച്ച് ആ പരിപാടി ആസ്വദിക്കാന്‍ തുടങ്ങി...

പാച്ചുവിന്‍റെ ലോകം
നാടിന്‍റെ വിശാലതയ്ക്കും ഉറ്റവരുടെയും ഉടയവരുടേയും സ്നേഹലാളനകള്‍ക്കും തത്ക്കാലം അവധി കൊടുത്തുകൊണ്ട് പാച്ചു വീണ്ടും ഫ്ലാറ്റിന്‍റെ ഇട്ടാവട്ടത്തിലേക്കും ഉപ്പയുടേയും ഉമ്മയുടേയും കൂട്ടുകാരുടെതുമായ ലോകത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്നു... അതെ, മൂന്ന് മാസത്തെ അവധിക്കാലം ആഘോഷിച്ചതിന് ശേഷം പാച്ചുവും ഉമ്മയും ഇന്ന് തിരിച്ചെത്തുന്നു... (ഇന്‍ശാ അള്ളാഹ്).

26 comments:

മൂര്‍ത്തി said...

വിവാ‍ഹവാര്‍ഷിക ആശംസകള്‍...

Kaithamullu said...

(അപ്പൊ ഇത്രേം നാള്‍ നല്ല നടപ്പിന് പരോളിലായിരുന്നു, അല്ലേ?)

-വിവാഹവാര്‍ഷികങ്ങള്‍ വന്ന് ഭവിക്കട്ടെ അനേകങ്ങള്‍!

ബയാന്‍ said...

നല്ല തണുപ്പാണിവിടെ; പാച്ചുവിനു ചുമവരാതെ നോക്കണം.

വിവാഹ മംഗളാശംസകള്‍

Physel said...

ബയാന്‍...വിവാഹം കഴിഞ്ഞിട്ട് കുറെയായില്ലെ..അപ്പോ വിവാഹത്തിനല്ലല്ലോ മംഗളം വേണ്ടെ!.സോ, നമ്മക്കൊന്നിച്ചു പറയാം..”അഗ്രൂ, വിവാഹ വാര്‍ഷിക മംഗളാശംസകള്‍..!!”

ഓടോ..എന്റെ വിവാഹ വാര്‍ഷികം ലോകം മുഴുവന്‍ ആഘോഷിക്കും!! കാരണം അത് ഒരു ജനുവരി ഒന്നിനായിരുന്നു. (ദൈവമേ..ഒന്നു മറക്കണം ന്നു കരുതിയാലും നടക്കില്ലല്ലോ!!!)

ബയാന്‍ said...

ഫൈസല്‍: ഗള്‍ഫുകാരനു എല്ലാവര്‍ഷവും വിവാഹമില്ലെങ്കിലും ആദ്യരാത്രിയുണ്ടാവാറുണ്ട്, അപ്പോള്‍ നമുക്കു ഒന്നിച്ചു നേരാം ..........

ചന്ദ്രകാന്തം said...

അപ്പൊ.. കുറച്ച്‌ ആഴ്ചകളിലെ... ഒറ്റപ്പെട്ട ജീവിതത്തിന്‌ അറുതി വരുന്നതും... ഒരു ജനുവരി പതിമൂന്നിനു തന്നെ..!
സന്തോഷവും സമാധാനവും നിറഞ്ഞ അനേകമനേകം വര്‍ഷങ്ങളിലൂടെ... ജീവിതം സുഗമമായി ഒഴുകട്ടെ.

സുല്‍ |Sul said...

അപ്പൊ ദ് ദദാണ് കാര്യം. അങ്ങനെ പറ.
-സുല്‍

പ്രയാസി said...

ഹലൊ

ഹലോ...

ഹലൊ

ഹലോ...

ഹലോ..ഹലോ..

ഹലൊ ഹലോ..ഹലോ.. ഹല..:)

ഗള്ളാ..അപ്പം സിക്സറടിച്ചു..
അല്ലെ..!

ഇനി ഫിഫ്ടി അടിക്കണം.. അതു കഴിഞ്ഞു സെഞ്ച്വറി..അതൊക്കെ നമുക്കിവിടുന്നു ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ..

ഓ:ട്രാ‍: ഇതൊക്കെ അടിക്കുന്ന സമയത്ത് നല്ല പാതിം പാച്ചും എടുത്തിട്ടടിക്കാതെം നോക്കണം..;)

ശ്രീനാഥ്‌ | അഹം said...

കൊള്ളാം, നന്നായിരിക്കുന്നു.

Satheesh said...

ആ “സഹജീവിസ്നേഹം” പെരുത്തിഷ്ടപ്പെട്ടു! വിവാഹ വാര്‍ഷികാശംസകള്‍!

അഭിലാഷങ്ങള്‍ said...

..അതെ, മൂന്ന് മാസത്തെ അവധിക്കാലം ആഘോഷിച്ചതിന് ശേഷം പാച്ചുവും ഉമ്മയും ഇന്ന് തിരിച്ചെത്തുന്നു...

പാവം പാച്ചു. പാവം പാച്ചൂന്റെ ഉമ്മ.

ഹരിത് said...

വിവാഹവാര്‍ഷികാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിവാഹവാര്‍ഷികാശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാം, നന്നായിരിക്കുന്നു.

തറവാടി said...

സര്‍‌വ്വ ഐശ്വര്യങ്ങളും , സമധാനവും സന്തോഷവും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.
ബിരിയാണിയുടെ കാര്യം പ്രത്യേകിച്ച് പറയുന്നില്ല.
തറവാട്ടില്‍ നിന്നും എല്ലാരും ,

അംഗസംഖ്യകൂടി അഗ്രജാ ഓരോരുത്തരുടേയും പേരെഴുതുന്നില്ല :)

simy nazareth said...

അഗ്രജാ, മനസാക്ഷീടെ കുത്ത് ഇഷ്ടപ്പെട്ടു :)
അടുത്ത പോസ്റ്റില്‍ പാച്ചൂന്റെ വിശേഷങ്ങളും കാണുമല്ലോ അല്ലേ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ തിരിച്ചടി ഇഷ്ടപ്പെട്ടു. പാവം ഒരുത്തി എത്രയായി ശ്രമിക്കുന്നു. എന്തോ വികടസരസ്വതി ലാസ്റ്റ് ലാഫ് എനിക്ക് വേണ്ടി മാറ്റി വച്ചിരിക്കുവാ..
വിവാ‍ഹവാര്‍ഷിക ആശംസകള്‍..

ശ്രീ said...

അഗ്രജേട്ടാ...

വിവാഹ വാര്‍‌ഷികാശംസകള്‍!

“അന്ന് മേഘമല്‍ഹാര്‍ കണ്ടിറങ്ങി ഞാന്‍ പറഞ്ഞു...
‘എന്നെ കണ്ടാല്‍ പലരും ‘ഹലോ’ പറഞ്ഞേക്കും...’
നല്ലപാതി ഉടന്‍ തന്നെ ചിരിച്ചോണ്ട് പ്രതികരിച്ചു...
‘ഞാനും ആരോടെങ്കിലും ഹലോ പറഞ്ഞേക്കും... ഒന്നും വിചാരിക്കല്ലേ...’”


ഇതാണ്‍ ശരിയ്ക്കും ഇഷ്ടമായത്.
:)

ഏ.ആര്‍. നജീം said...

ആദ്യം വിവാഹ മംഗളാശംസകള്‍...
അപ്പോ ഇനി പാച്ചുകഥകള്‍ പൂര്‍‌വാധികം ഭംഗിയായ് തുടരട്ടെ....
ഇത്തവണത്തെ പോസ്റ്റ് ഒരു പ്രത്യേക രസമുണ്ടായിരുന്നുട്ടോ വായിക്കാന്‍.. ആ മനസാക്ഷിയുടെ സംഭാഷണം ഒക്കെ ആയപ്പോള്‍... :)

എല്ലാത്തിനും കൂടെ ചേര്‍ത്ത് ഒരു ബിഗ് " അഭിനന്ദനം.. !"

അപ്പു ആദ്യാക്ഷരി said...

അഗ്രജാ, കഴിഞ്ഞ വര്‍ഷം പറഞ്ഞതോര്‍ത്തു ഇതു വായിച്ചപ്പോള്‍. ഞങ്ങളുടെ വിവാഹ വാര്‍ഷികവും അന്നുതന്നെ, ജനുവരി പതിമൂന്ന്. ആശംസകള്‍ കേട്ടോ, രണ്ടാള്‍ക്കും.

ആ പടക്കവിചാരം നന്നേ പിടിച്ചു.

ദേവന്‍ said...

അഗ്രജാ, വിവാഹവാര്‍ഷികാശംസകള്‍ . അപ്പുവിനും വിവാഹവാര്‍ഷികാശംസകള്‍ . രണ്ടു ദിവസം താമസിച്ചു പോയി (ബ്ലോഗേല്‍ വരാന്‍ പറ്റിയില്ല)

Mubarak Merchant said...

ആശംസകള്‍ മുസ്തഫാക്കാ..
ഇനിയുമൊരു നൂറു സംവത്സരം ഇങ്ങനെ തന്നെ ഹാപ്പിയായി കഴിയാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
അത്രയും തന്നെ നാള്‍ ആഴ്ചക്കുറിപ്പിടാനും സാധിക്കട്ടെ :)

[ nardnahc hsemus ] said...

വിവാ‍ഹവാര്‍ഷികമംഗളാശംസകള്‍!

(അപ്പൊ, നമ്മളൊക്കെ ഒരേ കൊല്ലമാണ് അങ്കം കുറിച്ചത് അല്ലെ?) :)

ഏറനാടന്‍ said...

വിവാഹ വാര്‍‌ഷിക മംഗളാശംസകള്‍..
മേഘമല്‍‌ഹാര്‍ തന്നെ ഈ ദിനത്തില്‍ ചാനലില്‍ വന്നെന്നോ! അല്‍‌ഭുതം തന്നെ. അതോ അഗ്രജന്‍‌ഭായ് ചാനലുകാരെ ചാക്കിട്ട് സം‌പ്രേക്ഷണം ചെയ്യിച്ചതാണോ? ഞാന്‍ ഇവിടില്ല. ഉത്തരം തപാലില്‍ വിട്ടാല്‍ മതി..

Ziya said...

വിവാഹ വാര്‍ഷികാശംസകള്‍!
അഗ്രജന്റേയും കുടുംബത്തിന്റെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നു.

ഓണ്‍ ടോപിക്: ആഴ്‌ച്ചക്കുറിപ്പ് നിലവാരം പുലര്‍ത്തിയില്ല. പ്രത്യേകിച്ച് ഒരു ‘ ഫീലും ’ തന്നില്ല.

Shaf said...

ആദ്യം വിവാഹ മംഗളാശംസകള്‍...
കൊള്ളാം, നന്നായിരിക്കുന്നു.
:)-Shaf