Sunday, November 23, 2008

66

ബാങ്കില്‍ അതിശക്തമായ ക്യൂ... ഒച്ചിഴയുന്ന വേഗത്തിലാണ് ടെല്ലര്‍ സര്‍വ്വീസ്.
ഒരുപാട് നേരമായിട്ടും വരി നീങ്ങാത്തതിനാല്‍ ആളുകള്‍ക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.
ഒരാള്‍ ഒച്ച വെയ്ക്കാന്‍ തുടങ്ങി... മുന്നില്‍ നില്‍ക്കാന്‍ ഒരാളെ കണ്ട ചിലരൊക്കെ അയാള്‍‍ക്കൊപ്പം ചേര്‍ന്നു...
മുകളിലെ നിലയില്‍ നിന്നും മാനേജര്‍ ഇത് കാണുന്നുണ്ടായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ അറ്റന്ററെ വിട്ട് അയാളെ മുകളിലേക്ക് വിളിപ്പിച്ചു...
അയാളുടെ ചെക്ക് അറ്റന്റര്‍ വഴി തന്നെ താഴേക്ക് കൊടുത്ത് വിട്ട് എന്‍‍കാശ് ചെയ്ത് അയാളെ പറഞ്ഞ് വിട്ടു.
അയാളൊടൊപ്പം ചൂടായവര്‍ നേതാവില്ലാത്ത അവസ്ഥയില്‍ അടങ്ങി (വടി പിടിച്ചു എന്നും ആവാം).
മുന്നില്‍ നില്‍ക്കുന്നവന് അപ്പകഷ്ണങ്ങള്‍ വെച്ച് നീട്ടുന്ന തന്ത്രം തന്നെ ആ മാനേജറും അവിടെ പയറ്റി...!

സ്വകാര്യം:
ഈ സംഭവം പറഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് ചോദിച്ചു...
'അപ്പോ താനുണ്ടായിരുന്നില്ലേ അവിടെ, താനെന്തേ ഒന്നും മിണ്ടീല്ല'
'ഹഹഹ...' ഞാന്‍ ചിരിച്ചു...
കാരണം, എനിക്ക് കൌണ്ടറിലെത്താന്‍ അപ്പോള്‍ വെറും ഒരാളുടെ അകലമേ ഉണ്ടായിരുന്നുള്ളൂ!

* * * * * * *

സാമ്പത്തീക പ്രതിസന്ധി, കുശലാന്വേഷണങ്ങള്‍ കഴിഞ്ഞാല്‍ ഏറെക്കുറെ എല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു. ജോലിസ്ഥിരതയെ പറ്റി പലരും ഭീതിയിലാണ്...

'കോപ്പ്, വന്നാ വന്നിടത്ത് വെച്ച് കാണാം... കയ്യിലൊന്നും വെച്ചല്ലല്ലോ ഇങ്ങോട്ട് വന്നത്... അതേ പോലെ കയ്യും വീശി അങ്ങട്ട് പോണം...' സംസാരത്തിനൊടുവില്‍ കൂട്ടുകാരന്‍ പറഞ്ഞു...

അവന്‍ ആശ്വസിക്കാന്‍ ശ്രമിക്കുകയാണ്, മനസ്സിനെ ഒരു പാകപ്പെടുത്തിയെടുക്കല്‍.
പലരും ഇത്തരത്തില്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്... ഞാനും അങ്ങിനെ പറഞ്ഞിരിക്കാം.
അതൊരു സ്വയം സാന്ത്വനിപ്പിക്കലേ ആവുന്നുള്ളു...
പോയ വര്‍ഷങ്ങള്‍, അദ്ധ്വാനം... അതൊക്കെ നമുക്കാരു പകരം തരും അല്ലേ!

* * * * * * *

ഒരു ബ്രൌണ്‍ ബ്രെഡ് സ്ലൈസില്‍, വട്ടത്തില് നുറുക്കിയ തക്കാളി രണ്ട് കഷ്ണം വെച്ച് സ്വല്പം ഉപ്പ് വിതറി
അതിനു മുകളില്‍ ഒരു സ്ലൈസ് കൂടെ വെച്ച് തിന്നാന്‍ എന്തൊരു രുചിയായായിരുന്നെന്നോ...
പക്ഷെ ഈയിടെയായി മുമ്പത്തത്രേം രുചി അങ്ങട്ട് കിട്ടുന്നില്ല...

തക്കാളി കിലോയ്ക്ക് ഏഴു ദിര്‍ഹം ഇരുപത്തിയഞ്ച് ഫിത്സ്...!

ഇനി വെറുതെ സ്ലൈസ് ഉപ്പിട്ട് കഴിച്ചാ ടേസ്റ്റുണ്ടാവോന്ന് നോക്കണം!

* * * * * * *

ട്രാഫിക്ക് തിരക്ക്, എനിക്കും കൂട്ടുകാരനും അന്താരാഷ്ട്രവും ഇന്ത്യാരാഷ്ട്രവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമാണ്... പലപല പ്രശ്നങ്ങള്‍ക്കും പലപല മഹത്തായ പരിഹാരമാര്‍ഗ്ഗങ്ങളും ഞങ്ങള്‍ കണ്ടെത്തുന്ന സമയം കൂടെയാണത്.

അന്ന് ഞങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത വിഷയം അഴിമതിയായിരുന്നു...

'ലാലുപ്രസാദ് പ്രധാനമന്ത്രി ആയാ ഒരു പക്ഷെ അഴിമതി ഇപ്പോഴത്തേക്കാളും ഫലപ്രദമായി തടയാന് കഴിഞ്ഞേക്കും...'

'അതെയതെ... അഴിമതിയുടെ എല്ലാ കിടപ്പുവശങ്ങളും പുള്ളിക്ക് മറ്റാരേക്കാളും നന്നായി അറിയാലോ...'

* * * * * * *

സ്വര്‍ണ്ണത്തിന്റെ മേന്മ വിളിച്ചോതുന്ന പരസ്യം ടീവിയില്‍...

മോഷ്ടിച്ച മാലയുമായി തിരികെ വരുന്ന കള്ളന്‍: 'എന്താണ് ചേച്ചിയിത്... മാല ബി ഐ എസ് അല്ലാല്ലേ...'

സ്ത്രീ: ആ... ആ...

കള്ളന്‍: 'ബി ഐ എസ് മാര്‍ക്കില്ലെങ്കി ഒരു വെലയുമില്ല ചേച്ചി...'

മാല മടക്കി കൊടുത്ത് കള്ളന്‍ മടങ്ങി...

'ഇനി മുതല്‍ ബി ഐ എസ് മാര്‍ക്കില്ലാത്ത സ്വര്‍ണ്ണേ വാങ്ങിക്കൂ...' ഞാന്‍ ആത്മഗതിച്ചു

ഹ ഹ ഹ ഹ ഹ ഹ ഹ....
ഹ ഹ ഹ ഹ ഹ ഹ ഹ....
ഹ ഹ ഹ ഹ ഹ ഹ ഹ....

പശ്ചാത്തലത്തില്‍ ഇങ്ങിനെ കൂട്ടച്ചിരി കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദിയില്ല,
ഒരു റേഡിയോ പ്രോഗ്രാം സ്ഥിരം കേട്ടോണ്ടിരിക്കുന്നതിന്റെ ഹാങ്ങോവറായി കൂട്ട്യാ മതി...

26 comments:

മുസ്തഫ|musthapha said...

സ്വകാര്യം:
ഈ സംഭവം പറഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് ചോദിച്ചു...
'അപ്പോ താനുണ്ടായിരുന്നില്ലേ അവിടെ, താനെന്തേ ഒന്നും മിണ്ടീല്ല'
'ഹഹഹ...' ഞാന്‍ ചിരിച്ചു...

പ്രിയ said...

ഗംബ്ലീറ്റ് പോയന്റ്സ് ആണല്ലോ. ഇതിപ്പോ ഏത് തുമ്പില് നിന്ന കമന്റി തൊടങ്ങ്യാ?മൊത്തം അങ്ങ് ക്വോട്ടിയാലോ?

(ആഴ്ച അങ്ങട് വെട്ടി, ;) അല്ലേ? ന്നാലും കുറിപ്പ് ബാക്കിണ്ടല്ലോ. നന്നായി.)

ബഷീർ said...

കൊള്ളാം :)
ഉപ്പിട്ട്‌ ബ്രഡ്‌ തിന്ന് പ്രഷര്‍കൂട്ടി ചിലവുണ്ടാക്കണ്ട :(

>ഒച്ചിയഴുന്ന<

മുസ്തഫ|musthapha said...

പ്രിയ :)

ബഷീര്‍ :)
തെറ്റ് തിരുത്തിയിട്ടുണ്ട്...

രണ്ടാള്ക്കും നന്ദി...

Joker said...

അഗ്രൂ.

“കോപ്പ് പോയെങ്കില്‍ പോട്ട് ......” സമാധാനപ്പെടാനുള്ള ഈ വരികള്‍ എത്ര പ്രാവശ്യമാണ് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ ഇനി നാട്ടില്‍ ചെന്നാല്‍ ആളുകള്‍ ആട്ടിയിറക്കും. എന്തൊക്കെയായിരുന്നു “ആനമയില്‍ ഒട്ടകം, കുയില് കൂവി, മലപ്പുറം കത്തി...മെഷിന്‍ ഗണ്‍...ശൈഖ്..ദുഫായ്..കുബ്ബൂ‍സ്...

Joker said...
This comment has been removed by the author.
krish | കൃഷ് said...

കുറിപ്പ്സ് ഗൊള്ളാം.
:)

പാര്‍ത്ഥന്‍ said...

'ഇനി മുതല്‍ ബി ഐ എസ് മാര്‍ക്കില്ലാത്ത സ്വര്‍ണ്ണേ വാങ്ങിക്കൂ...' ഞാന്‍ ആത്മഗതിച്ചു.

ഈ നാട് നന്നാവില്ല.

Kaithamullu said...

ഇനി വെറുതെ സ്ലൈസ് ഉപ്പിട്ട് കഴിച്ചാ ടേസ്റ്റുണ്ടാവോന്ന് നോക്കണം!
---
നര്‍മ്മത്തിന്റെറ്റെ ഉപ്പ് രസം കലര്‍ന്ന നിരീക്ഷണങ്ങള്‍....
-അതീവ ഹൃദ്യം, അഗ്രൂ!

ബൈജു സുല്‍ത്താന്‍ said...

അങ്ങനെ തക്കാളിയും നമ്മള്‍ ഒഴിവാക്കി. വിലക്കൂടുതലിന്റെ ഇക്കാലത്ത് അവസാനം വെള്ളം കുടി വരെ മുട്ടിപ്പോകുമോ ആവോ ?!

paarppidam said...

ഹഹ ബി.ഐ.എസ് ഫലിതം നന്നായി....അതൊഴിവാക്കി വാങ്ങിയാൽ കള്ളന്മാരെ പേടീക്കണ്ടല്ലോ?

മലയാളികൾ 2 മാസം മുമ്പ് കണ്ടുമുട്ടിയാൽ
“എത്രാ‍ വാടക.ഒരു ബെഡ്സ്പേസ് കിട്ടനുണ്ടൊ?”

“1200 ദിരഹം, 12 ആൾ”

നാലുമാസം കഴിഞ്ഞ് കണ്ടുമുട്ടിയാൽ
“ഡാ ഒരു സ്റ്റുഡിയോ ഫ്ലാറ്റുണ്ട് . മുമ്പ് ഞങ്ങൾ 15 ആളുകൾ താമസിച്ചിരുന്നതാ. വേണേൽ നീ ഒറ്റക്ക് താമസിച്ചോ”
1500 ദിർഹത്തിനു 3 ബെഡ്രൂം ഫ്ലാറ്റു കിട്ടാനുണ്ട്. പിന്നാ നിന്റെ സ്റ്റുഡിയോ.“

കുഞ്ഞന്‍ said...

ആഴ്ചക്കുറിപ്പ്...അതുമാറ്റി മാസക്കുറിപ്പാക്കുക.

എല്ലാം ചിന്തിക്കേണ്ടവ തന്നെ..ക്യൂവിലെ സംഭവം ഇതില്‍ മികച്ചത്. അതിലെ ആ മനോഭാവം എവിടെ നോക്കിയാലും കാണം, തന്‍ കാര്യം സിന്ദാബാദ്.

ഇപ്പോള്‍ പ്രവസികള്‍ നാട്ടിലെ സുഹൃത്ബന്ധം കൂടുതല്‍ മിനിക്കുന്നുണ്ട് എപ്പോഴാണൊ നാട്ടിലേക്ക് കെട്ടിയെടുക്കേണ്ടി വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലൊ.

ജയരാജന്‍ said...

'അതെയതെ... അഴിമതിയുടെ എല്ലാ കിടപ്പുവശങ്ങളും പുള്ളിക്ക് മറ്റാരേക്കാളും നന്നായി അറിയാലോ...' ഹ ഹ :)

ajeeshmathew karukayil said...

അതീവ ഹൃദ്യം....

തറവാടി said...

കമ്പനി ഉടമയായ ബാലന്‍ കെ. നായര്‍ ,
യൂണിയന്‍ നേതാവും ;).

ഈ കുറിപ്പ് നന്നായി.

സുല്‍ |Sul said...

കുറിപ്പുകള്‍ പഴയ നിലവാരം പുലര്‍ത്തുന്നില്ല.
വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വൈവിധ്യം ഇല്ലാതായിരിക്കുന്നു.
എന്തെല്ലാമോ എഴുതാന്‍ വേണ്ടി കുറിക്കുന്നതു പോലെയുണ്ട്.

ഓടോ : പരസ്യത്തിന്റെ കാര്യമൊന്നും പറയേണ്ട. SRMB Azar (ഇപ്പോള്‍ തുരുമ്പ് പിടിക്കില്ല)
ആത്മഗതം : കുറച്ചു കഴിഞ്ഞ് തുരുമ്പ് പിടിക്കും.

-സുല്‍

തറവാടി said...

അപ്പോ സുല്‍ എവിടെ താമസിക്കൂന്നെന്നാപറഞ്ഞെ?
ഫോണ്‍ നമ്പര്‍ തന്നാലും മതി.

സുല്‍ |Sul said...

നിന്റെ ആഴ്ചക്കുറിപ്പുകള്‍ മറ്റുള്ളവര്‍ക്ക് ‘കുരിപ്പുകള്‍’ ആണെന്ന് തോന്നിയതിനാലാണോ തലേകെട്ടിലൊരു വെട്ട്?

-സുല്‍

മുസാഫിര്‍ said...

തീരെ മിണ്ടാത്തിലും ഭേദമാണ് കൊഞ്ഞച്ചുള്ള വര്‍ത്തമാനം സുല്‍:).ചുമ്മാ എഴുതട്ട്.
ഹാള്‍ മാര്‍ക്ക് സ്വര്‍ണ്ണത്തിന്റെ ഇതിനു മുന്‍പുള്ള പരസ്യം ഓര്‍ക്കുന്നോ അഗ്രൂ ? നേതാവ് കൊച്ചിന്റ്റെ കഴുത്തില്‍ മാലയിട്ട്കൊടുത്തത് ആ‍ അമ്മ തിരിച്ച് കൊടുക്കുന്നത്.അതിനേക്കാളും കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട് ഇത്.

ബീരാന്‍ കുട്ടി said...
This comment has been removed by the author.
ബീരാന്‍ കുട്ടി said...

അഗ്രജീ,

സ്വയം സമധാനിക്കുള്ള ഒരോ ശ്രമങ്ങളെ.

ആകെ ഒരാങ്ങോവർ. ഒവർ. ഒവർ.

വല്യമ്മായി said...

അപ്പോള്‍ തക്കാളി കുറഞ്ഞിട്ടാണ് അവിടത്തെ ബിരിയാണിയില്‍ എരിവ് കൂടുന്നത് അല്ലേ :)

ശ്രീ said...

ബി‌ഐ‌എസ്സിന്റെ കാര്യവും പറഞ്ഞു കൊണ്ടുള്ള ആ പരസ്യം കാണുമ്പോള്‍ ഞാനും ഇക്കാര്യം തന്നെ ഓര്‍ക്കാറുണ്ട്.

B Shihab said...

നന്നായി.)

Sathees Makkoth | Asha Revamma said...

അഗ്രൂസാറേ ഇതു ഗമണ്ടൻ ചിന്തകൾ തന്നെ.പായിൻസ് ഒന്നിനൊന്ന് മെച്ചം.എന്റെ വക നൂറു പായന്റ്സ്.

ഹന്‍ല്ലലത്ത് Hanllalath said...

നുറുങ്ങുകള്‍ നന്നായിട്ടുണ്ട്...
രസകരവും... :)